ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ പീറററിനേ ദൈവം അനുഗ്രഹിക്കും…”

ആ, അനുഗ്രഹിക്കട്ടെ… അല്ലാ… ഈ കൊച്ചെങ്ങനെ.. സാറിന്റെ കൂടെ… പിന്നേം
.. ഇതിനേ…”

‘ അയ്യോ. അല്ല പിററര്‍… ഇവള്‍ ഇന്നെന്റെ ഭാര്യയാ… പിററര്‍ അന്നവളേ
രക്ഷിച്ചകൊണ്ടാ… എനിക്കിവളേ കിട്ടിയത്‌…. ഞാന്‍ പറഞ്ഞു.

‘ ഓ, നന്നായി… ഈ കൊച്ചെങ്കിലും രക്ഷപെട്ടല്ലോ… സാറിനെക്കണ്ടിട്ട്‌ നല്ല
ആളാണെന്നു തോന്നുന്നു… എന്നാ പിന്നെ വരട്ടെ കൊച്േ…നന്നായി വാ…”
വീററര്‍ തിരിഞ്ഞു നടന്നു.

“ അവിടെ നിന്നേ… പീറററിനെത്ര കാശാ ഈ മൊതലാളി തരാനൊളളത്‌…’

‘ എന്താ… സാറു തരാനാണോ… എനിക്ക്‌ മററുള്ളവരുടെ ഓശാരം വേണ്ട
സാറേ…

‘ കാശെപ്പഴും കാശു തന്നെയല്ലേ പീറാറേ…. അതിരിക്കട്ടെ… ഇവിടെ പീറററിനെത്ര
ശമ്പളം കിട്ടുമായിരുന്നു…

‘ വീട്ടിനടുത്ത്‌ മാസാമാസം രണ്ടായിരത്തഞ്ഞൂറു രൂപാ ഒന്നു അറിയാതെ
കിട്ടിക്കൊണ്ടിരുന്നതാ… അതോ പോയി… എന്നാ എന്റെ സര്‍വീിസെങ്കിലും തന്നാ
മതിയാരുന്നു…”

‘ ആട്ടെ, അതിന്റെ ഇരട്ടി ശമ്പളം ഉള്ള അന്തസ്സായ ഒരു ജോലി ഞാന്‍ പീറററിനു
തന്നാലോ…?…”

‘ എന്താ സാറേ കളിയാക്കുകാണോ…” പീററര്‍ സംശയഭാവത്തില്‍ ചോദിച്ചു.

‘ അല്ല പീറററു ചേട്ടാ… ഏട്ടന്‍ സത്യമാ പറഞ്ഞത്‌…” ഗരി ഇടയ്ക്കു പറഞ്ഞു.

‘ എന്റെ പൊന്നും കുരിശു മുത്തപ്പാ… സത്യാണോ പറയുന്നത്‌…” പീററര്‍
വാപൊളിച്ചു.

‘ അതേ…പീററര്‍ കാറിലോട്ടു കേറിക്കേ…. ഗയരി കാറില്‍ കേറി… പീററര്‍
കൂട്ടുകാരുടെ അടുത്തേയ്കയോടി എന്തോ പറഞ്ഞു. എല്ലാവരും കൂടി എന്റെ
അടുത്തു വന്നു. അവരിലൊരുത്തൻ പറഞ്ഞു.

‘ ഞങ്ങളിവിടത്തേ പാര്‍ട്ടി പ്രവര്‍ത്തകരാ… ഈ പിരിവു കൊണ്ടാ ഞങ്ങളുടെ
ചായ കുടി നടക്കുന്നേ…” മററവന്‍ തല ചൊറിഞ്ഞു. ഞാന്‍ രണ്ട്‌ അഞ്ഞൂറിന്റെ
നോട്ടെടുത്ത്‌ പാട്ടയിലിട്ടു. പീററര്‍ കാറില്‍ കേറി.

ഒരു പഴയ കൊച്ചു വീട. ഞങ്ങള്‍ക്കു മുമ്പേ പീററര്‍ അകത്തേയ്യോടിക്കയറി.
ഞങ്ങൾ മുററത്തെത്തുമ്പോഴേയ്ക്കും പിറററിന്റെ വയസ്സായ മാതാപിതാക്കളും
നൈററിയുടുത്ത ഭാര്യയും പത്തു പതിമ്മൂന്നു വയസ്സുള്ള മെലിഞ്ഞ ഒരു
പെൺകുട്ടിയും ഒരു ആൺകുട്ടിയും തിണ്ണയില്‍ നിരന്നു.

സംസാരത്തിനിടയില്‍ പിറററിന്റെ അപ്പന്‍ പറഞ്ഞു.

ആ ജോലിയുണ്ടായിരുന്നത്‌ സഹായമാരുന്നു. പറമ്പില്‍ അദ്ധ്വാനിച്ചാ
പണ്ടത്തേപ്പൊലെ ഒന്നും കിട്ടാനില്ല. ഒരു കൊച്ചു വളര്‍ന്നു വരുന്നു…

‘ അതു സാരമില്ല ചേട്ടാ… ഏതായാലും പീററര്‍ വേണമെങ്കില്‍ ഇന്നു മുതൽ
ജോലിയില്‍ കേറിക്കോട്ടെ….”

‘ എന്റെ കുഞ്ചേ… നിങ്ങളേ ദൈവം അനുഗ്രഹിക്കും…” എന്റെ വിസിററിങ്ങ്‌
കാര്‍ഡില്‍ ഒരു നോട്ടെഴുതി പീറററിനെ ഏല്‍പ്പിച്ച്‌ ഞങ്ങളിറങ്ങി.
മുററത്തിറങ്ങിയപ്പോള്‍ ഗാരി ഒന്നു തിരിഞ്ഞു നോക്കി.

‘ ഏട്ടാ ഒരു നിമിഷം…”

എന്താ…?..”

ഏട്ടു, ഞാനിതാ കൊച്ചിനു കൊടുത്തോട്ടേ… ഒന്നുമില്ലേലും എന്നേ
നാശത്തീന്നു രക്ഷിച്ച ആളിന്റെ കുട്ടിയല്ലേ…?…. കഴുത്തില്‍ കിടന്ന ഏതാണ്ട്‌
നാലു പവന്‍ വരുന്ന മാല കയ്യിലെടുത്തുകൊണ്ട്‌ അവൾ ചോദിച്ചു.

‘ ഹായ്‌… എന്നോടെന്തിനാ ചോദിക്കുന്നത്‌… എല്ലാം മോളുടെ ഇഷ്ടം…
സന്തോഷമായിട്ടു കൊടുക്ക്‌… ഞാന്‍ അനുവാദം കൊടുത്തു. ആ മുഖം തിളങ്ങി.
തിരികെ മുററത്തേയ്ക്കു കേറി, മാലയൂരി ആ പെൺകുട്ടിയുടെ കഴുത്തില്‍ ഇട്ടു
കൊടുക്കുമ്പോള്‍ അവളുടെ അമ്മയും വെലുമ്മയും കണ്ണു തുടയ്ക്കുന്നതു കണ്ടു.
പീററര്‍ അറിയാതെ കയ്കൂപ്പിപ്പോയി. ആ കുട്ടിയുടെ കവിളിൽ ഒന്നു തലോടിയിട്ട്‌
അവൾ പറഞ്ഞു.

“ നന്നായിട്ട്‌ പഠിക്കണം കേട്ടോ… ആ കുട്ടി തലയാട്ടി.

ഞങ്ങളുടെ കാര്‍ തുറമുഖപട്ടണത്തിലേയ്ക്കു കേറുമ്പോള്‍ സമയം രണ്ടു മണി.
കൂടുതൽ വാഹനങ്ങളുടെ ഹോൺ കേട്ടിട്ടാവണം മയങ്ങിയിരുന്ന ഗരി കണ്ണു
തുറന്നു.

“ ഏട്ടാ…

‘ എന്താ മോളേ… വിശക്കുന്നോ…?..”

‘ വിശപ്പു സാരമില്ല, നമുക്കൊന്നു വിശ്രമിക്കണ്ടേ… പിന്നേ…… അവൾ എന്നേ
നോക്കി.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *