ഞാനാലോചിച്ചു. അവളുടെ സംസാരത്തില്‍ കാപട്യത്തിന്റെ ലാഞ്ചന പോലുമില്ല.
കള്ളിപ്പെണ്ണുങ്ങളെ ഞാനും കുറേ കണ്ടിട്ടുള്ളതാണു. അപ്പോള്‍ ഇവളൊരു
അനാ(രല്ാത പുഷ്പമാണു.
ഞാനാലോചിച്ചു. വേണമെങ്കിൽ അവനെ കുടുക്കാന്‍ എനിക്കു കഴിയും,
അതിനുള്ള കെട്ടുപാടുകൾ എനിക്കു ദുബായിൽ ഉണ്ട്. പക്ഷേ ഉറച്ച തെളിവുകൾ
വേണം. അതൊരു വലിയ സാഹസം തന്നെയാണു. ഒരു പെണ്ണിനു വേണ്ടി
വെറുതേ അപകടത്തിലേയ്ക്കു എടുത്ത് ചാടണോ. മനസ്സില്‍ ഒരു വടം വലി. പക്ഷേ
അതില്‍ എന്റെ കാമാര്‍ത്തി ജയിച്ചു. ഇവളേ രക്ഷിച്ചാല്‍ എനിക്കി മദനസുന്ദരി
സ്വന്തം. അവളത്രയ്ക്കു തകര്‍ന്നിരിക്കുന്നു. ഒന്നു ശ്രമിക്കുക തന്നെ, ഞാന്‍
തീരുമാനിച്ചു.
എന്റെ മനസ്സില്‍ ഒരു ആശ തല പൊക്കി. ഞാൻ എഴുന്നേററ് അവളുടെ മുമ്പിൽ
ചെന്നു, ഡെസ്‌കില്‍ ചാരി നിന്നു. എന്നിട്ടാ താടി പതുക്കെ പിടിച്ചുയര്‍ത്തി.
വിതുമ്പുന്ന മലര്‍ച്ചുണ്ടുകൾ, പേടമാനിന്റെ പേടിച്ചരണ്ട കണ്ണുകളില്‍ നിന്നും
കണ്ണിരൊഴുകുന്നു. എന്നെ അവള്‍ ദൈന്യമായി നോക്കി, എന്നെ രക്ഷിക്കില്ലേ
എന്നു വിളിച്ചു കേഴുന്ന പോലെ. എനിക്കവളില്‍ ദയ തോന്നി. എന്തു സാഹസം
ചെയ്തിട്ടായാലും ശെരി, ഈ വനപുഷ്പം എനിക്കു നഷ്ടപ്പെടാന്‍ പാടില്ല.
‘ ശെരി, ലിസ്പസിയേ ഞാന്‍ വിശ്വസിക്കുന്നു. അവന്റെ കയ്യില്‍ നിന്നും ലിസ്സിയേ
രക്ഷിക്കാന്‍ നമുക്കു (ശമിക്കാം. പക്ഷേ എനിക്കെന്തു ഗുണം…?’
‘ സാറിനു പുണ്യം കിട്ടും… തിരിച്ചു തരാന്‍… എന്റെ കയിലെന്തുണ്ട്…
സൂയിസൈഡു ചെയ്യാന്‍ ഇപ്പഴും പേടിയാ…. പക്ഷേ വേണ്ടിവന്നാല്‍…”
‘ കെ.കേര… അതൊക്കെ വിട്… സുന്ദരമായ ജീവിതം നിനക്കു കിട്ടും… നീ
അത്രയ്ക്കു …. നല്ലവളാണു…. സുന്ദരിയും… ‘ അവള്‍ എന്റെ കണ്ണുകളിലേയ്ക്കുററു
നോക്കി. ഞാന്‍ വിരലുകൾ കൊണ്ട് ആ കണ്ണുനീര്‍ തുടച്ചു.
‘ പോയി മുഖം കഴുകി വരൂ..
വീണ്ടും അവള്‍ പോയി മുഖം കഴുകി വന്നിരുന്നു.
‘ അവന്റെ കയ്യില്‍ ഇപ്പോഴും ഡ്രഗ്സ് കാണുമോ…” ഞാൻ ചോദിച്ചു.
‘ കാണാന്‍ സാദ്ധ്യതയുണ്ട്… ഒരിക്കല്‍ ഫോണിൽ സംസാരിക്കുമ്പോള്‍ ഇടയ്ക്ക്
ഒന്നു സൂചിപ്പിച്ചിരുന്നു.. ഒരു വെടിക്കു രണ്ട് പക്ഷി എന്ന്… ഒരു നല്ല
ബിസിനസ്സും… പിന്നെ ഒരു നല്ല…… അവൾ ഒന്നു നിര്‍ത്തി.
‘ ഒരു നല്ല പെണ്ണിന്റെ പൂമേനിയും …അല്ലേ…? ഞാന്‍ പൂരിപ്പിച്ചു. അവള്‍ മുഖം
കുനിച്ചു.
ങൂം .. ലിസ്സി പൊയ്യോളു… പിന്നെ ഈ വിഷാദമൊക്കെ കളഞ്ഞ് ശ്രദ്ധിച്ച്
ജോലിചെയ്്…
ങ്ഹാ, പിന്നെ അവന്റെ ഹോട്ടലും വിശദ വിവരങ്ങളും എനിക്കു തരണം…
ഞാന്‍ ആ കവിളിൽ ഒന്നു മൃദുവായി തട്ടി. ആ കണ്ണുകളിൽ ജീവിക്കാനുള്ള
ആശയുടെ തെളിച്ചം. എന്റെ കവിളിലേ തലോടല്‍ അവള്‍ക്ക് ആശ്വാസം
കൊടുത്തിരിക്കാം. അതു കൊണ്ടായിരിക്കാം, ഒരു നവോഡഃയേപോലെ എന്നെ
ഒന്നു നോക്കിയിട്ട് അവൾ പോയി. അല്പം കഴിഞ്ഞ് തിരിയെ വന്ന് ഒരു കടലാസ്
എന്നെ ഏല്ലിച്ചു.
ഞാന്‍ സിഐഡി ഡിപ്പാര്‍ട്ടമെന്ിലേ എന്റെ സുഹൃത്തായ ജവാദിനെ വിളിച്ചു.
ഒരു ചീഫിന്റെ നെക്രട്ടറിയാണയാൾ. ഇതിനു മുമ്പും വിലപ്പെട്ട പല വിവരങ്ങളും
ഞാന്‍ അയാൾ വഴി പോലീസിനു കൊടുത്തിട്ടുണ്ട്. ഉച്ചയ്ക് ഒരുമണിക്ക് ഞാൻ
അയാളെ ചെന്നു കണ്ടു കാര്യങ്ങൾ വിശദമായി ധരിപ്പിച്ചു, ഇപ്രാവശ്യം ഒരു
(_പ്രത്യേകത, ഒരു സഹായം ഞാന്‍ അഭ്യര്‍ത്ഥിച്ചു, ഖേരയുടെ കൈവശം ഉള്ള
എന്റെ കസിന്റെ ഫോട്ടോകൾ പോലിസിന്റെ കയ്യില്‍ പെടരുത്, അവൾ കക്ഷിയോ
സാക്ഷിയോ ആവുകയുമരുത്. ഞാന്‍ ഇന്‍ഫോര്‍മര്‍ ആയതിനാല്‍ എന്റെ പേരു
വെളിപ്പെടുത്തുകയില്ല. ആലോചിച്ചിട്ട വിളിച്ചു പറയാമെന്നയാള്‍ പറഞ്ഞു.
വൈകുന്നേരം ജവാദിന്റെ ഫോൺ വന്നു എന്നെ നാര്‍ക്കോട്ടിക സെക്ഷൻ ചീഫ്
വിളിച്ചിരിക്കുന്നു, നേരില്‍ കാണാന്‍. ഞാന്‍ ചെന്നു. അവനേ കുടുക്കാന്‍
ലിസ്സിയും വേണമത്രേ, ഇല്ലെങ്കില്‍ എന്റെ ആവശ്യമായ ആ ഫോട്ടോകൾ കിട്ടാന്‍
വിഷമമായിരിക്കും. ഞാന്‍ സമ്മതിച്ചു. പരിപാടി ചര്‍ച്ച ചെയ്തുറപ്പിച്ചു,
പോലീസിനു ചെയ്യുന്ന സഹായങ്ങള്‍ക്ക് നന്ദിയും അദ്ദേഹം പറഞ്ഞു.
