‘ ഓ, അതമ്മ തന്നേ തീരുമാനിച്ചങ്ങു കൊടുത്താ മതി… ‘ ഞാന്‍ പോകാനായി
തിരിഞ്ഞു. എന്റെ ഹൃദയം കീറിമുറിച്ച എല്ലാവരും കൂടി വില പേശുന്ന മാതിരി
ഒരു തോന്നൽ. തന്നെയോ, ഒരു വേലക്കാരിപ്പെണ്ണിനെ പറഞ്ഞു വിടാന്‍
അടിയതിരാവസ്ഥയിലേ പോലെയുളള ഒരാലോചനയും. എനിക്കു മടുത്തു.
എനിക്കവിടെ നിൽക്കാൻ പറാന്നില്ല.
‘ അങ്ങനെയങ്ങു പോകാന്‍ വരട്ടെ… തീരുമാനമായിട്ടു പോയാ മതി… ” അമ്മ
എന്റെ കയ് പിടിച്ചവിടെ നിര്‍ത്തി.
‘ എന്നാ ശമ്പളം ഞാന്‍ തന്നേ തീരുമാനിച്ചോളാം….കൊടുത്തോളാം…..പിന്നെ
അവളു തിരികെപ്പോയാല്‍ എങ്ങനെ രക്ഷപെടുമെന്ന്…. അതിനു ഞാനൊരു വഴി
പറയാം… സമ്മതിച്ചാല്‍ അവള്‍ രക്ഷപെടും…. പറയട്ടോ പിള്ളേച്ചാ…?… ‘
‘ ഞങ്ങള്‍ക്കിനി വഴി പറഞ്ഞു തരാന്‍ വേറെ ആരാ ഉളളത്… പെങ്ങളു പറ…”
‘ വഴി പറഞ്ഞാ അതനുസരിക്കണം…. എന്നെ നാണം കെടുത്തരുത്… എങ്കിലേ
പറയത്തൊള്ളൂ… നിത്യാ, നീയല്ലേ ഇവളെ ഇവിടെ കൊണ്ടു വന്നത്… നെനക്ക്
വല്ല വഴീം തോന്നുന്നുണ്ടോടാ…?…
ഞാന്‍ അമ്മയെ നോക്കി ഇല്ലാ എന്നു നിര്‍വികാരനായി തലയാട്ടി. ഇനി
ഞാനെന്തു പറയാന്‍. ഏതായാലും ഗഃദരി എനിക്കു നഷ്ടപ്പെട്ടു. എന്റെ നെഞ്ചു
വിങ്ങുന്ന പോലെ. ഇനി അവള്‍ക്കെന്തായാലും എനിക്കെന്താ. എങ്കിലും ഞാൻ
പറഞ്ഞു.
‘ നമ്മടെ ഏതെങ്കിലും ഒരു കമ്പനീല്‍ ജോലി കൊടുക്കാം… ‘ ഞാന്‍
എല്ലാവരുടേയും മുഖത്തേയ്ക്കു നോക്കി.
‘ ജോലി കൊടുത്താ അവള്‍ൾക്കെത്ര രൂപ ശമ്പളം കൊടുക്കാന്‍ പററും… ഞാൻ
പറയുന്നത് കേട്ടാ നിങ്ങടെ കുടുംബം കൂടി രക്ഷപെടും… അമ്മ
ഗയരവത്തിലായി.
‘ പെങ്ങള്‍ ഏതായാലും നല്ലതേ പറയത്തൊള്ളു…. ഞങ്ങളനുസരിക്കാം…’
അഛന്‍ പറഞ്ഞു. എല്ലാവരും അമ്മയുടെ മുഖത്തു നോക്കി. അകത്ത്
പെണ്ണുങ്ങള്‍ നിശബ്ദരായി.
‘ ഞാന്‍ ഗാരരിയേ രതിരിച്ചെടുത്തോളാം…. വേലക്കാരിയായിട്ടല്ല… എന്റെ
മകളായിട്ട്…. *
‘ ഒ… പെങ്ങളെന്താ പറഞ്ഞത്…?.. അഛന്‍ ചോദിച്ചു.
‘ മനസ്സിലായില്ലേ… ഇവന്‍, എന്റെ മകന്‍, ഈ നിത്യന്‍ ഇവളേ വിവാഹം
കഴിക്കുമെന്ന്… ആര്‍ക്കെങ്കിലും എതിര്‍പ്പൊണ്ടോ…?… അമ്മ ചോദിച്ചു.
എല്ലാവരും നിശബ്ദരായി. എന്റെ ശ്വാസം നിലച്ച പോലെ. എനിക്കു
ഭാരമില്ലാതാകുന്നതു പോലെ. ചുററും പൂക്കള്‍ വിരിയുന്നതു പോലെ.
ചെമ്പകപ്പൂവിന്റെ സരഭ്യം അവിടെങ്ങും നിറയുന്ന പോലെ.
ഗുരുവായൂുരമ്പലത്തിലേ മണി നാദം എങ്ങും മുഴങ്ങുന്ന പോലെ. ദേവന്മാര്‍ പൂമഴ
പെയ്യിക്കുന്നതു പോലെ. മുനിമാരുടെ മന്ത്രോച്ചാരണം ചുററും അലയടിക്കുന്ന
പോലെ പോലെ. നാദസ്വരമേളം ചുററും നിറഞ്ഞു മുറുകുന്ന പോലെ.
അകത്തു നിന്നും ഗദ്രരിയുടെ പൊട്ടിക്കരച്ചിലാണെന്നെ ഈ ലോകത്തു തിരികെ
കൊണ്ടു വന്നത്. കരയുന്ന ശബ്ദത്തിൽ അഛന്‍ ചോദിച്ചു.
‘ എന്റെ ഗുരുവായൂരപ്പാ… ഞാനെന്താണിക്കേക്കണേ… ഇതിനു മാത്രം എന്റെ
മോളെന്തു പുണ്യം ചെയ്തു..?…”
] ഇപ്പറഞ്ഞതു തന്നേ… ഗുരുവായൂരപ്പനോടുള്ള മോളുടെ ഭക്തീം
(പാര്‍ത്ഥനേം..അതു തന്നെ……ഗുരുവായുരപ്പാ….” അമ്മ പറഞ്ഞു. പിന്നെ കണ്ണടച്ചു
കയ്കള്‍ കൂപ്പി. അല്ല നേരത്തേയ്ക്ക് ആരും മിണ്ടിയില്ല.
അളിയന്‍ ചെറു പുഞ്ചിരിയോടെ ഇരിക്കുന്നു. പിന്നെ ആ മുഖത്തൊരു സംശയ
ഭാവം. അളിയന്‍ ചൊദിച്ചു.
‘ അമ്മേ… ഗരി എന്തിനാ കരയുന്നത്… ഇനി അവൾക്കു സമ്മതം…?…”
‘ എടാ മോനേ… അവളു സന്തോഷം വന്നാലും കരയും… സങ്കടം വന്നാലും
കാരയും.. ഇത് സന്തോഷത്തിന്റെ കരച്ചിലാ…. ‘ പിന്നെ മിഴിച്ചു നിൽക്കുന്ന എന്നെ
നോക്കി അമ്മ തുടര്‍ന്നു. * എന്താടാ… പന്തം കണ്ട പെരുച്ചാഴിയേപ്പോലെ
നില്‍ക്കുന്നത്… നിനക്കവളേ വേണ്ടെങ്കിൽ പറ… നിന്നെക്കാള്‍ നല്ല
മിടുക്കനേക്കൊണ്ടവളേ ഞാന്‍ കെട്ടിക്കും…
ഹോ, എന്റമ്മേ… എന്നാലും ഇത്രേം വലിയ ഒരു സസ്പെന്‍സ് വേണാരുന്നോ…
എന്നെ അമ്മ കൊറേ തീ തീററിച്ചു…. ഞാനമ്മയുടെ കവിളില്‍ ഒരുമ്മ കൊടുത്തു.
‘ അതേടാ… നീ തീ തിന്നുന്നതു കാണാനൊരു രസാരുന്നു… കേട്ടോ പിള്ളേച്ചാ…
ഇവനിവളേ ഇവിടെ കൊണ്ടു വരുമ്പം മൊതലു ഞാന്‍ രണ്ടിനേം
(ശദ്ധിക്കുന്നതാ… ഫോണിൽ സംസാരിക്കുമ്പം ഇവളുടെ കാര്യം ചോദിക്കലും..
പിന്നെ വരുമ്പം എന്റെ കണ്ണൂ വെട്ടിച്ച് അവളേ കാണാനൊള്ള ഇവന്റെ നിൽപ്പും.
അപ്പഴേ എനിക്കു തോന്നി… ഇവനിവളേ ഇഷ്ടമാണെന്ന്… അവള്‍ക്കും
ഉള്ളിലൊണ്ടാരുന്നു എന്നെനിക്കറിയാം…. പക്ഷേ അതവളു ഒരു കാലത്തും
വെളിയില്‍ പറയത്തില്ല… ഭൂമിയോളം സഹിക്കും… ക്ഷമിക്കും….അതാണു
ഗ൯യരി…. മോളേ… ഗദരി.. നീ ഇങ്ങോട്ടു വന്നേ… ഇനി നിന്നോടു ചോദിച്ചില്ലാന്നു
വേണ്ട….. വാ…” അമ്മ വിളിച്ചു. ചേച്ചി അകത്തേയ്ക്കു ചെന്നു. ഗരരിയുടെ
അനിയത്തിയും കൂടി ഗദരിയേ ഞങ്ങളുടെ മുമ്പിലേയ്ക്കു തള്ളി വിട്ടു. അവള്‍
മുഖം കുനിച്ച് നിന്നു.
