യാതൊരു ആര്‍ഭാടവുമില്ലാതെ ഞങ്ങളുടെ വിവാഹം അടുത്തുള്ള അമ്പലത്തില്‍
വെച്ച് വെറും മാലതാലി ചാര്‍ത്തലായി കഴിഞ്ഞു. അടുത്ത ബന്ധുക്കളും അയൽ
വക്കവുമൊക്കെയായി വിളിച്ചവരൊക്കെ വന്നു. ഓഫീസില്‍ വിളിച്ചറിയിച്ചപ്പോള്‍
ആരതിയൊഴിച്ച് ആര്‍ക്കും ഞെട്ടലുണ്ടായില്ല. എന്നും ബിസിനസ് കാര്യങ്ങള്‍
ചര്‍ച്ച ചെയ്യാന്‍ വിളിക്കുന്ന പോലെ തന്നെയാണു അന്നും വിളിച്ചത്. പക്ഷെ
പറഞ്ഞു തിരാറായപ്പോള്‍ ജോണിനോടു പറഞ്ഞു, എന്റെ കല്യാണത്തിനു
എല്ലാവര്‍ക്കും ക്ഷണമുണ്ട, ബാക്കിയൊക്കെ വന്നിട്ടു പറയാം എന്ന്. പിന്നീട
ആരതി എന്നേ തിരിച്ചു വിളിച്ചിട്ടു ചോദിച്ചു.
അപ്പോ പണി ഒപ്പിച്ചു അല്ലേ…?.. എങ്കിലും ഒരു സൂചന പോലും…
] അതേ…എന്റെ ടീച്ചറേ… ജീവിതത്തില്‍ എല്ലാം നിനച്ചിരിക്കാതെ
സംഭവിക്കുന്നതല്ലേ… ഇതും അങ്ങനെയെന്ന് കൂട്ടിക്കോളൂ… നിങ്ങള്‍ക്കൊക്കെ
അംഗീകരിച്ച ഒരു കുടുംബമുണ്ട്… എനിക്കോ…
‘ പെട്ടെന്ന് ഒരു ഞെട്ടലുണ്ടായി… പിന്നെ അതങ്ങു മാറി…” ആരതി മെല്ലെ പറഞ്ഞു.
‘ നഷ്ടബോധം കൊണ്ടൊന്നുമല്ലല്ലോ…. ഞാൻ ചോദിച്ചു,
‘ പിന്നേ… എനിക്കെന്തു നഷ്ടം… എനിക്കൊരു ഭര്‍ത്താവുണ്ട്.. ഒരു കൂട്ടിയും…
അയാം ഹാപ്പി…”
‘ എങ്കിൽ അതു നല്ലത്… ഓക്കേ… വന്നിട്ട് വിശദമായി പറയാം… ആരതിയുടെ
സ്വരത്തില്‍ ഒരു വ്യത്യാസം ഞാന്‍ കണ്ടു. ഓ, അവള്‍ അവളുടെ പാട്ടിനു പോട്ടെ.
കുരിയനേ ഫോണിൽ വിളിച്ചു. ക്ഷണിച്ച കൂട്ടത്തില്‍ റോസിലിയോടു
സൂത്രത്തില്‍ പറഞ്ഞു കല്യാണത്തിനു വരേണ്ട എന്ന്. റോസിലിയേ ഗാരി
കണ്ടാല്‍ ഒരു സീന്‍ ഉണ്ടായെങ്കിലോ എന്ന ഒരു പേടി ഉണ്ടായിരുന്നു.
ഏതായാലും കുരിയന്‍ മാത്രമേ വന്നുള്ളു. ഭാര്യക്കു സുഖമില്ല എന്നവന്‍
പറഞ്ഞു, പാവം. റോസിലി പറഞ്ഞായിരിക്കും അക്കന്‍ അറിഞ്ഞത്.
അമ്പലത്തിലേയ്ക്കു പുറപ്പെടാനൊരുങ്ങുമ്പോള്‍ അക്കന്റെ ഫോൺ വന്നു.
‘ എന്നാലും ബാബു ഇത്ര വലിയവനാണെന്ന് ഞാന്‍ സ്വപ്നത്തിൽ പോലും
വിചാരിച്ചില്ല. ഏതായാലും ആ കൊച്ചിനു ഒരു ജീവിതം കിട്ടിയല്ലോ. നിങ്ങള്‍ക്കു
നല്ലതു വരും…” അവരുടെ സ്വരത്തിൽ ഗദ്ഗദം ഉണ്ടായിരുന്നു.
‘ എനിക്കിത്രയും നല്ല ഒരു പെൺകുട്ടിയേ ഭാര്യയായി കിട്ടുന്നതിനു കാരണം
അക്കനാ… ഈ… ചേററിലേ ചെന്താമര എന്നൊക്കെ പറയുന്നത് അക്കനേ
പററിയായിരിക്കും… എന്നെനിക്കിപ്പോ തോന്നു…
‘ ഏതായാലും ഈ ചേററുകുഴിയിലേയ്ക്ക് അവളേയും കൂട്ടി വരികയൊന്നും വേണ്ട
കേട്ടോ… സാഹസികനാണെന്നും മനസ്സിലായി അതു കൊണ്ടു പറയുകാ…
‘ ഞങ്ങള്‍ വരും അക്കാ… ഇനി എനിക്ക് അതു ചേററുകുഴിയല്ല… അതു പിന്നെ…
ഇപ്പോ ഞങ്ങളേ അനുഗ്രഹിക്കണം… ഞാന്‍ ഫോൺ ഗരരിക്കു കൊടുത്തു.
തൊണ്ടയിടറി കരഞ്ഞുകൊണ്ട് അവള്‍ മൂളിക്കൊണ്ടിരുന്നു. പിന്നെ ഫോൺ കട്ടു
ചെയ്തപ്പോള്‍ അടുത്തു നിന്ന വലേ്യേച്ചി ചോദിച്ചു.
‘ അതാരാടാ.. നിത്യാ.. ഇത്ര അടുപ്പമുള്ള ആളാണെങ്കിൽ കല്യാണത്തിനു വന്നാ
പോരായിരുന്നോ…?…
‘ അത്… ചേച്ചീ അവര്‍ കിടപ്പിലാ.. അതുകൊണ്ടാ… ഞാന്‍ പറഞ്ഞൊഴിഞ്ഞു.
വിവാഹദിവസം ഉച്ചകഴിഞ്ഞപ്പോള്‍ മുതൽ ഗാരിയുടെ മുഖത്ത് മാനത. എന്റെ
കൺവെട്ടത്തു നിന്നവൾ ഒളിക്കാൻ ശ്രമിച്ചു. രാത്രി ഇരുട്ടുന്നതു വരേ അവൾ
അമ്മയുടെ മുറിയിലായിരുന്നു. ഒടുവില്‍ ചേച്ചിമാര്‍ അവളേ എന്റെ മുറിയില്‍
കൊണ്ടു വിട്ടു. ന്യായമായും നാണം കാണും, പിന്നെ നാത്തുന്മാരാണല്ലോ
പെണ്ണിനേ മണിയറയിലേയ്ക്ക് ആനയിക്കേണ്ടതും. മുറിയില്‍ വന്ന ഗാരി മുഖം
താഴ്ത്തി ഒരു മൂലയ്ക്കു നില്‍പ്പായി.
‘ ഗയരീ..” ഞാന്‍ വിളിച്ചു.
] ങൂം…
എന്താ ഇപ്പം നിനക്കിത്ര നാണം…
‘ ങൂഹും…”
‘ പിന്നെന്താ നിനക്ക്… ?… അമ്പലത്തീന്നു വന്നപ്പോ മുതല്‍ ഞാന്‍ കാണുന്നു
..ഒരു പുളി കടിച്ച മട്ട്… തൊറന്നു പറ.. നെനക്കെന്നേ ഇഷ്ടമായില്ലെന്നുണ്ടോ….?…
അയ്യോ.. അങ്ങനെയൊന്നും പറയല്ലേ… അവളുടെ മുഖം വാടി. കരയുമെന്ന
മട്ടായി.
