ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

കേറിയപാടെ എന്റെ നെഞ്ചിലേയ്ക്കു തലചായിച്ചു നിന്ന്‌ എന്നെ കെട്ടിപ്പിടിച്ചു.
പിന്നെ എന്റെ കവിളില്‍ ഒരുമ്മ തന്നു. പിന്നെ പറഞ്ഞു.

‘ എന്നെ ഓര്‍ക്കുവോ ഇനി…?…”

ആ സ്വരത്തിൽ വേര്‍പിരിയുന്ന ഒരു കാമുകിയുടെ എല്ലാ വേദനയും
മുഴങ്ങിയിരുന്നു.

‘ എന്റെ പൊന്നേ… എന്തൊരു ചോദ്യമാ… പിന്നെന്താ എനിക്കോര്‍ക്കാനുള്ളത്‌…
നിന്നെയല്ലാതെ…

ഞാന്‍ ആ കവിളില്‍ തലോടി. ചുടുകണ്ണീരിന്റെ നനവ്‌ എന്റെ വിരലിൽ. ഇത്‌
അഭിനയമോ യാഥാര്‍ഥ്യമോ ? എനിക്കു പിടി കിട്ടിയില്ല. ഒന്നെനിക്കറിയാം ആദ്യം
അവളോടുണ്ടായിരുന്ന അഭിനിവേശം അല്പം കുറഞ്ഞതായിരുന്നു. പക്ഷേ
അതിപ്പോള്‍ കൂടി എന്ന്‌. ഒരു പക്ഷേ പെണ്ണിന്റെ കണ്ണീരില്‍ അലിയുന്ന
മനസ്സായിരിക്കാം എന്റേത്‌. ഏതായാലും ഞാനറിയാതെ എന്റെ കയ്കൾ അവളെ
മാറോടടുക്കിപ്പിടിച്ചു. ഒരു പൂച്ചക്കുഞ്ഞിനേപ്പോലെ അവളെന്റെ മാറില്‍
പററിച്ചേര്‍ന്നു നിന്നു. ഞാനാ ചുരുള്‍മുടികളിൽല്‍ തലോടിക്കൊണ്ടിരുന്നു. അപ്പോള്‍
വാതിൽക്കൽ തസ്നി.

‘ ആഹാ.. വാതിലും തുറന്നിട്ടാണോ പ്രകടനം. ഇതൊന്നടച്ിിട്ടു കൂടേ..’

അവള്‍ ചോദിച്ചു. പെട്ടെന്നു വിനു എന്റെ കയ്യില്‍ നിന്നകന്നു മാറി നിന്നു.

ഓ… ഇവിടെ അങ്ങനെ പ്രകടനമൊന്നുമില്ല….: ഞാൻ പറഞ്ഞു.

‘ പിന്നെന്തിനാ വിനു കരയുനത്‌…?… എന്റെ വിനു, നമ്മളൊക്കെ എന്നും എത്ര
പേരോട്‌ യാത്ര പറയേണ്ടവരാ… കരച്ചിൽ വരാൻ തക്കവണ്ണം ആരും
നമ്മളോടടുക്കുന്നില്ല……

തസ്‌നിയുടെ ആ വാക്കുകള്‍ എന്റെ മനസ്സില്‍ തട്ടി.

‘ നിനക്കറിയില്ല മോളേ… എനിക്കു ബാബുസാറിനേ അത്രയ്ക്കു മറക്കാന്‍
പററത്തില്ല…” വിനു പറഞ്ഞു.

‘ വിനു ഇങ്ങു വന്നേ…

അവൾ വിനുവിനേ മാററി നിര്‍ത്തി ചെവിയിൽ എന്തോ പറഞ്ഞു. വിനുവിന്റെ
മുഖം ചുവന്നു. അവൾ തസ്‌്നിയേ ചെവിക്കു പിടിച്ചു പുറത്താക്കി വാതിലടച്ചു.
തസ്നി പുറത്തു നിന്നും ചിരിക്കുന്ന ശബ്ദം ഞങ്ങള്‍ക്കു കേൾക്കാമായിരുന്നു.
ഞാന്‍ വിനുവിനോടു ചോദിച്ചു.

“ എന്താ അവൾ പറഞ്ഞത്‌…”

‘ ഒഓ.. ഒന്നുമില്ല… അവളൊരു തെറിച്ച പെണ്ണാ… നാക്കിനെല്ലില്ല…. അവള്‍
പറഞ്ഞൊഴിഞ്ഞു.

‘ അതല്ല… നിന്റെ മുഖം ചുവക്കുന്നത്‌ ഞാൻ കണ്ടല്ലോ…” ഞാന്‍ വിട്ടില്ല.

‘ അത്‌… അത്‌.. അവള്‍… ആ തല്ലിപ്പൊളി പറയുവാ… അത്രയ്ക്കു വിഷമമാണേൽ
സാറിനേ ഇന്നു നമ്മളുടെ കൂടെക്കിടത്തി താരാട്ടു പാടാമെന്ന്‌…..”

‘ അത്‌ കൊള്ളാം……അമ്മാവന്‍ ഇല്ലായിരുന്നെകില്‍ ഇന്നു ഞാന്‍ രണ്ടു പേരെയും
താരാട്ടു പാടി ഉറക്കിയേനേ..” ഞാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

പെട്ടെന്ന്‌ അവളുടെ മുഖഭാവം മാറി. എന്റെ അടുത്തേയ്യോടി വന്ന്‌ എന്റെ
ബനിയനില്‍ കുത്തിപ്പിടിച്ചുകൊണ്ടു ചോദിച്ചു.

എന്റെ കൂടെത്തന്നെ അവളെയും പാടി ഉറക്കാനാണോ മോഹം…?…’

അയ്യോ ഞാനൊരു തമാശ പറഞ്ഞതല്ലേ… എന്റെ വിനു… ‘

‘ തമാശ… മനസ്സിലേ ആഗ്രഹം …ഹു൦ …ഞാനെത്ര മണ്ടിയാ… എനിക്കു
മാത്രമായിട്ട്‌ ഒരാളിന്റെ ഇഷ്ടം കിട്ടുമെന്ന്‌ സ്വപ്നം കണ്ടു പോയി…

പിന്നെ അവൾ കയ്യെടുത്തു. കട്ടിലില്‍ പോയി താടിക്കു കയ്‌ കൊടുത്ത്‌ എന്തോ
ചിന്തിച്ചിരുന്നു. ഞാന്‍ അവളുടെ ഒപ്പം ഇരുന്നു. എന്നിട്ടു അനുനയസ്വരത്തില്‍
പറഞ്ഞു.

‘ പിണങ്ങല്ലേ എന്റെ പൊന്നേ… പിരിയുമ്പം ഈ മുഖം വാടിയിരിക്കുന്നത്‌
എനിക്ക്‌ സഹിക്കത്തില്ല…”

‘ അവള്‍ ഒന്നു നെടുവീര്‍പ്പിട്ടു പിന്നെ എന്റെ നേരെ തിരിഞ്ഞ്‌ എന്റെ കവിളില്‍
ചുഠബിച്ചിട്ടു പറഞ്ഞു.

“ ഗുഡ്നൈററ്‌…” എന്നിട്ടെഴുന്നേററു.

‘ വിനു.. ഒരു മിനിററ…. ഞാന്‍ അലമാരി തുറന്ന്‌ ഒരു ചെറിയ ആഭരണപ്പെട്ടി
എടുത്ത്‌ അവളുടെ കയ്യിലേയ്ക്കു കൊടുത്തു. അവളല്‍’ കയ്യില്‍ വെച്ചിട്ടു ചോദിച്ചു.

“ എന്താ ഇത്‌…”

‘ ഒരു ചെറിയ ഗിഫ്ററാ…

‘ എനിക്കോ… എനിക്കിനി ഗിഫ്റെറാന്നും വേണ്ട… നമ്മള്‍ രണ്ടു പേരും വാക്കു
പാലിച്ചില്ലേ…. ഇനി ഇതിന്റെ ആവശ്യം എന്താ…?…

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *