‘ ആരതി… എന്താ പ്രശ്‌നം…?… ഞാന്‍ മെല്ലെ ആരും കാണാതെ ചോദിച്ചു.
‘ (പ്ശ്‌നം….ഒന്നുമില്ല… കുട്ടിയ്ക്കൊരു പനി വന്നൂ…
‘ പിനെന്തേ നീ ഓഫീസില്‍ വരാരിരുന്നത്…”
‘ നിതീ.. പ്ലീസ്… ഇപ്പോ സംസാരിക്കാനുള്ള സമയമല്ല… എനിയ്ക്ക്
ക്ലാസ്സെടുക്കണം…. നമുക്കു പിന്നെ സംസാരിക്കാം…
അവൾ എന്നേ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നു തോന്നി. പിന്നെ ഞാനൊനും
ചോദിച്ചില്ല. ഞാന്‍ ചെന്ന് ഗാരരിയുടെ കയ്യില്‍ നിന്നും കൂട്ടിയേ വാങ്ങി. അവന്‍
എന്നെ നോക്കി ചിരിച്ചു. ഞാനാ കുഞ്ഞിക്കവിളില്‍ ഒരു മുത്തം കൊടുത്തു.
മനസ്സിനെന്തൊരു നിര്‍വൃതി. ഗയരി അതു നോക്കി നിന്നു.
പെട്ടെന്ന് ആരതി വന്ന് കുട്ടിയേ എന്റെ കയ്യില്‍ നിന്നും ബലമായിട്ടെന്നോണം
വാങ്ങി. ഞാനൊന്നു ചമ്മി. ഗയരി എന്റെ മുഖത്തേയ്ക്കു നോക്കി. ആരതിയുടെ
മുഖത്തൊരു പ്രസന്നതയുമുില്ല.
‘ മിടുക്കന്‍ മോന്‍…..’ ഗയരി അവന്റെ കവിളില്‍ ഒന്നു തട്ടി.
‘ ഗൌയരിയുമായിട്ട് ഞാന്‍ പിന്നെ വിശദമായിട്ടു പരിചയപ്പെട്ടോളം… കേട്ടോ.. ‘
അവള്‍ ഗനരിയുടേ കയ്യില്‍ പിടിച്ചുകൊണ്ടു പറഞ്ഞു.
‘ ആയിക്കോട്ടെ ചേച്ചീ… ഗദരി ചിരിച്ചു. ഞാനവളുടെ കയ്യില്‍ തോണ്ടിക്കൊണ്ടു
പറഞ്ഞു.
‘ എങ്കിൽ… നമുക്കു പിന്നെ കാണാം… ഗദരി വരൂ… കുട്ടികൾ മെനക്കെടണ്ട…
ടീച്ചര്‍ ക്ലാസ്െടുക്കട്ടെ….
ഞാന്‍ മോന്റെ കവിളില്‍ ഒന്നു തഴുകിയിട്ട് നടന്നു. ഗയരി പിറകേയും. പോകാന്‍
മനസ്സു വന്നില്ല. എന്റെ മോനേ കണ്‍കുളൂര്‍ക്കെ കാണാന്‍ പററിയില്ല.
കാറിലിരിക്കുമ്പോള്‍ ഗരി പറഞ്ഞു.
‘ ഏട്ടന്റെ കയ്യിൽ ആ കുഞ്ഞിരുന്നപ്പം എനിക്കെന്തോ പോലെ… ഞാനതിശയിച്ചു
പോയി…
‘ ങൂം എന്തു പററി ഇത്ര….. അതിശയിക്കാന്‍…. ഞാന്‍ ഉള്ളില്‍ അങ്കലാപ്പോടെ
ചോദിച്ചു.
‘ ഏട്ടന്റെം ആ കുഞ്ഞിന്റേം മൊഖം ഒരേ പോലെ… തോന്നിച്ചു. കണ്ടാൽ ഏട്ടന്റെ
കുട്ടിയാണെന്നേ ആര്‍ക്കും തോന്നൂ… ശെരിക്കും ഒരു കോപ്പി…
‘ അതങ്ങനെയാ… മിക്ക കാഞ്ഞുങ്ങളെയും ആദ്യം കാണുമ്പോ അങ്ങനെ
തോന്നാം… പിന്നീടല്ലേ കുഞ്ഞുങ്ങളുടെ മുഖഛായ മാറുന്നത്…
‘ ശെരിയാ… തോന്നലാരിക്കാം….പിന്നെ, ആ സ്ത്രീയ്കയെന്തോ ഒരു വിഷമമുളളതു
പോലെ… നമ്മളു ചെന്നതു പിടിച്ചു കാണത്തില്ലേ ആവോ…
‘ ഏയ് അവരുടെ സ്വഭാവം അങ്ങിനെയാ… ഒരു വല്ലാത്ത സ്വഭാവാ…. പിന്നെ…
നമ്മള്‍…അവിടെ ചെന്നതല്ലേ, ഒന്നു കണ്ടില്ലെങ്കിൽ പിന്നെ പരാതിയും
പരിഭവവവും ഒക്കെയായിരിക്കും… അവരുടെ പരിപാടികള്‍ പണ്ട് നമ്മുടെ കമ്പനി
സ്പോന്‍സര്‍ ചെയ്തിട്ടുണ്ട്…
എന്നു പറഞ്ഞാല്‍… എന്താ… അവൾക്കു മനസ്സിലായില്ല.
‘ എന്നു പറഞ്ഞാല്‍… അവരുടെ പരിപാടികൾ അവതരിപ്പിക്കാന്‍ നമ്മൾ കാശു
മുടക്കുക… കമ്പനിയ്ക്ക് അതൊരു പരസ്യം കൂടിയാ… അതിനാ അങ്ങനെ
ചെയ്യുന്നത്…”
‘ ഇപ്പം …മനസ്സിലായി…. പിന്നേ… ഇനി ഇതു പോലെ വേറെ ആള്‍ക്കാരെയും
കാണാന്‍ പോകു ന്നൊണ്ടോ…. നമ്മൾ… അവൾ ചോദിച്ചു.
‘ ഇല്ല. ഇനി നമ്മള്‍ ഹോട്ടലില്‍ പോകുന്നു. ഡിന്നര്‍… പിന്നെ വീട്ടിലേയ്ക്ക്…
ഓക്കേ…?…’
ഓക്കെ… അവള്‍ എന്റെ തുടയിലടിച്ചു പറഞ്ഞു.
അടുത്ത വ്യാഴാഴ്ച വൈകീട്ട് ദുബായിലെ ഒരു പഞ്ചനക്ഷ്രതഹോട്ടലില്‍ വെച്ച്
ഞാന്‍ ഞങ്ങളുടെ വിവാഹപാര്‍ട്ടി നടത്തി. കമ്പനിയുടെ എല്ലാ ഇടപാടുകാരും
ഉള്‍പ്പടെ വളരെ ഏറെപ്പേര്‍ ഉണ്ടായിരുന്നു. വിലകൂടിയ മദ്യം ഒഴുകി. അറേബ്യന്‍,
ഈജിപ്ഷ്യന്‍ ബെല്ലി, മറുനാടന്‍ നാടോടി, എന്നിങ്ങനെ വിവിധ തരത്തിലുള്ള
നൃത്തങ്ങൾ അതിഥികൾ ആസ്വദിച്ചു കൊണ്ടിരിക്കുന്നു. ഞാനും ഗരരിയും
മേശകൾക്കു ചുററും നടന്ന് എല്ലാവരേയും പരിചയപ്പെട്ടു, കുശലം പറഞ്ഞു.
കുമാറും ആരരിയും കുട്ടിയുമായി വന്നിട്ടുണ്ടായിരുന്നു. എല്ലാവരെയും കണ്ടു
കഴിഞ്ഞ് അവസാനമായിരുന്നു അവരുടെ അടുത്തു ചെന്നത്. സംസാരിച്ചപ്പോള്‍
മനസ്സിലായി കുമാര്‍ നല്ല ലെവലിലാണെന്ന്. ഞാൻ കുഞ്ഞിനേ നോക്കി. അവന്‍
ചുററും നോക്കി രസിയ്ക്കുനു. . ഗരി കുഞ്ഞിനേ കയ്യിലെടുത്തു.
