ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

ഞാന്‍ കണ്ണുകൾ പൊത്തിക്കൊണ്ടു പറഞ്ഞു.

‘ മതി ഖേരാ… മതി…. എനിക്കു വിശ്വാസമായി… ഇനി നീ എന്തു വേണമെങ്കിലും
ചെയ്തോളു.. എനിക്കിതു തിരിയെ തന്നാൽ മാത്രം മതി..”

അവന്‍ കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്തു ഫളോപ്പി വലിപ്പിലേയ്ക്കിട്ടു.

‘ ആദ്യം നമുക്ക്‌ ഒന്നാഘോഷിക്കാം. അന്നു ബംഗ്ലൂരിലെ ഹോട്ടലിലെപ്പോലെ. …
ഇതും പറഞ്ഞ്‌ അവന്‍ ഫ്രിഡ്ജ്‌ തുറന്നു രണ്ടു ഗ്ലാസ്സുകളില്‍ കോളയൊഴിച്ചു.
പിന്നെ ടോയിലെററിലേയ്ക്കു പോയി. മടങ്ങി വന്നത്‌ ഒരു
പൊതിയുമായിട്ടായിരുന്നു, അവനത്‌ തുറന്ന്‌ നിവര്‍ത്തി. കൂട്ടിയൊട്ടിചച കുറേ
ചെറിയ പ്ലാസ്റ്റിക്‌ പാക്കററുകളില്‍ വെളുത്ത പൊടി. അവന്‍ അതിൽ
ഒരെണ്ണത്തില്‍ ഒന്നു കടിച്ചു, എന്നിട്ടതില്‍ ഞെക്കി വളരെ ചെറിയ ഒരു തുളയില്‍
കൂടി അല്പം പൊടി രണ്ടു ഗ്ലാസ്സിലുമിട്ടു, ഗ്ലാസ്സുകളെടുത്ത്‌ ഒന്നു കുലുക്കി.

‘ ഇത്‌ എന്താണെന്നറിയാമോ, നിങ്ങള്‍ക്ക്‌ അന്നു പ്രയോഗിച്ച അതേ സാധനം
ഇന്ന്‌ അല്ുമേ എടുത്തിട്ടുള്ളൂ എങ്കിൽ രസം കൂടും. ഇത്‌ ഏററവും മുന്തിയ
ഇനമാണു, ഇതു വലിക്കാം, കലക്കി കുടിക്കാം, കുത്തിവെയ്ക്കാം, മാര്‍ക്കററിലേ
ഏററവും വില കൂടിയ മൾട്ടി പര്‍പ്പസ്‌ (ഡ്രഗ്‌… വേണമെങ്കിൽ നിനക്കൊരു പായ്ക്കററ്‌
സമ്മാനം തരാം… എനിക്കു നിന്നെ അത്രയ്ക്കിഷ്ടമാ…””

ഞാനൊന്നു തുമ്മി, പിന്നെയും എനിക്കു തുമ്മല്‍ വന്നു, രണ്ടു മൂന്നു പ്രാവശ്യം.

‘ ഓ… പൊടിയായതു കൊണ്ട്‌ അലര്‍ജിയായിരിക്കും, സാരമില്ല കുടിച്ചു
കഴിയുമ്പോള്‍ എല്ലാം മാറും… അവന്‍ ഒന്നെടുത്ത്‌ എന്റെ നേരെ നീട്ടി.

‘ ചീയേഴ്സ്‌… അവന്‍ ഒന്നു സിപ്പു ചെയ്തു… ഞാന്‍ കുടിക്കാതെ അതു
മേശപ്പുറത്തു വെച്ചു.

‘ ഇതു നീ കുടിക്കണം… ഇല്ലെങ്കിൽ പടങ്ങള്‍…

അപ്പോള്‍ വാതിൽകൽ മുട്ടു കേട്ടു. അവന്‍ ചോദിച്ചു.

“ ആരാത്‌…

‘ റൂംബോയ്‌ സാര്‍:

ഞാനൊന്നും ആവശ്യപ്പെട്ടില്ലല്ലോ…’

‘ സോറി സാര്‍… പുതിയ ലോണ്‍ഡ്രി….. ഷീററ്സ്‌ ആന്‍ഡ്‌… ടവല്‍സ്‌…’

‘ ഒഓകെ…ഓകെ….വെയിററ…. നാശം… അവന്റമ്മേടെ ഷീററ…” ഖേര പെട്ടെന്ന്‌
മേശപ്പുറത്തു കിടന്ന പ്ലാസ്റ്റിക്‌ പൊതി എടുത്ത്‌ ടോയ്ലെററിലേക്കു പോയി.
എന്നെ പിടിച്ച്‌ കസേരയിലിരുത്തി, ദുപ്പട്ട എടുത്ത്‌ തോളിലിട്ടു തന്നു. എന്നിട്ടു
കതകിന്റെ പീപ്‌ ഹോളില്‍ കൂടി നോക്കി, പിന്നെ വാതിൽ മെല്ലെ തുറന്നു.
അവിടെ ഒരു ബോയ്‌ കയ്യിൽ കുറേ തുണികള്‍ പ്ലാസ്റ്റിക്‌ ഷീററില്‍ പൊതിഞ്ഞ്‌
പിടിച്ചു നിന്നിരുന്നു, അയാൾ അകത്തു കയറി, അലമാര തുറന്നു തുണികൾ
അടുക്കി. ഖേരാ അക്ഷമനായി കാത്തു നിന്നു.

“ ഹറി അപ്‌… …’

‘ സോറി സാര്‍…” ബോയ്‌ പോകാനായി വാതിൽ തുറന്നു

പെട്ടെന്നു അഞ്ചാറു അറബികൾ അകത്തേയ്ക്കു കയറി.

‘ ആരാണു നിങ്ങള്‍…” ഖേരാ ദേഷ്യത്തില്‍ ചോദിച്ചുകൊണ്ട്‌ ഫോണിന്റെ
അരികിലേക്കു നീങ്ങി.

‘ ഹാന്‍ഡ്‌സ്‌ അപ്‌… ഒരു അറബി തോക്കു ചൂണ്ടിക്കൊണ്ട്‌ പറഞ്ഞു.
അപ്പോഴെയ്ക്കും ഞാനും അകത്തു കയറി.

ഇനിയുള്ള രംഗങ്ങൾക്കു ഞാനും സാക്ഷിയാണു.

അയ്യേ, ഇവനാണോ ഖേര. മുഖത്തു അല്പം കുററിരോമമുള്ള ഒരു സാദാ
ചെറുപ്പക്കാരന്‍, അല്പം ആരോഗ്യമുണ്ടെന്നതൊഴിച്ചാൽല്‍ അധോലോകത്തിന്റെ
യാതൊരു ലക്ഷണവുമില്ല. അവന്റെ കണ്ണുകളില്‍ ക്രൂരതയുണ്ട്‌, എന്തിനും
മടിക്കാത്തവന്റെ ലക്ഷണം. ഞാൻ ലിസ്സിയേ വലിച്ച്‌ എന്നോടു ചേര്‍ത്തു പിടിച്ചു
നിന്നു.

‘ ഞങ്ങൾ പോലീസ്‌… ഈ മുറി ഒന്നു പരിശോധിക്കണം.. നിങ്ങൾ അവിടെ
ഇരിക്കൂ… * ഖേരാ സോഫയിലേക്കിരുന്നു. നേരേ ചൂണ്ടിയ തോക്ക്‌.
പോലീസുകാര്‍ പരിശോധന തുടങ്ങി, ഇടയ്ക്കു ലിസ്സി എന്നോടു പറഞ്ഞു.

‘ (ഡ്രഗ്സ്‌ ഉണ്ട്‌, ടോയിലെററിലാണു ഒളിപ്പിച്ചിരിക്കുന്നത്‌. എന്നെ ഇവന്‍ കാണിച്ചു.
ഈ കോളയിൽല്‍ കലര്‍ത്തിയിട്ടുമുണ്ട്‌…. ഞാന്‍ അത്‌ പോലീസിനോട്‌ പറഞ്ഞു
രണ്ടു മൂന്നുപേര്‍ ടോയിലെററിലേയ്ക്കു കയറി.

_ലിസ്തീ… പടങ്ങള്‍ എവിടെ … കിട്ടിയോ…?. ‘ ഞാന്‍ ചോദിച്ചു.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *