‘ ഞാന്‍ കുടിക്കാതെ തന്നെ ഇപ്പോള്‍ നല്ല ലഹരിയിലാണല്ലോ…. ഞാൻ ആ
കണ്ണുകളിലേയ്ക്കു നോക്കി, ആ ചുണ്ടുകളിൽ ഒരു പുഞ്ചിരിയും നാണവും. കുറച്ചു
സമയം ഞങ്ങൾ മിണ്ടിയില്ല. ഇടയ്ക്കു ഞാന്‍ ചോദിച്ചു.
‘ ഇപ്പോള്‍ ഫിലിമൊക്കെ ഉണ്ടോ…
‘_ കുറവാണു. തന്നേയുമല്ല, സീരിയലില്‍ ആണു ബിസി. … ബാബു എന്റെ
സീരിയല്‍ ഇനിയെങ്കിലും കാണുമോ…”
‘ എനിക്കെവിടെ സമയം… പിന്നെ ചെവിയില്‍ പറഞ്ഞു. ‘ ഇനി വേണമെങ്കില്‍
നേര്‍ക്കു നേരിൽ കാണാം… അവൾ പൊട്ടിച്ചിരിച്ചു. ആ മുഖത്തു നിന്നും
കാര്‍മേഘങ്ങള്‍ അകന്നിരുന്നു.
‘ പക്ഷേ… വിനുവിന്റെ ഒരു കഥാപാത്രം, മണിച്ചി(തത്താഴിലേത്, അത് ഇന്നും
എന്റെ മനസ്സില്‍ പച്ച പിടിച്ചു നില്‍പ്പുണ്ട്… ഞാന്‍ പറഞ്ഞു.
‘ അന്നത്തേ ഞാനല്ലല്ലോ ഇന്നത്തേ ഞാന്‍… എന്നിട്ടും എന്തേ… എന്നോട് ഇത്ര…
വേറേ എത്ര കൊച്ചു പെണ്ണുങ്ങള്‍…? … അവള്‍ തുറന്നു ചോദിക്കുന്നു.
‘ എനിക്കറിഞ്ഞുകൂടാ…. ഒന്നറിയാം… ഫോര്‍ മി, യു ആര്‍ ദി മോസ്റ്റ് ബ്യൂട്ടിഫുള്‍
ഓള്‍വേയ്സ്…. ‘
ഞാന്‍ മേശയിൽ വിശ്രമിച്ചിരുന്ന ആ കയ്യിലൊന്നു തൊട്ടു. അവള്‍ കയ് പിന്‍
വലിച്ചു. എന്നിട്ടു ചുററും നോക്കി. ആരും കാണുന്നില്ല. ആണുങ്ങള്‍ മദ്യത്തിലും
പെണ്ണുങ്ങളുടെ സാമീപ്യത്തിലും മറന്നിരിക്കുന്നു. ഒട്ടു മിക്ക സ്‌പോന്‍സനറന്മാരും
ഇവരുമായി ഒന്നടുത്തിടപഴകാനുള്ള ഒരു ചാന്‍സിനു വേണ്ടിയാണു .പണം
മുടക്കുന്നത്. ഇപ്പോള്‍ കുറച്ചു പേരേയുള്ളു, കുറേ പേര്‍ പോയിക്കഴിഞ്ഞു.
വെയിററര്‍മാരു പോലും കൊച്ചു പെണ്ണുങ്ങളേത്തന്നെ നോക്കി വെള്ളമിറക്കുന്നു.
ഞങ്ങളേ ആരും ശ്രദ്ധിക്കുന്നില്ല. ഇതൊരു മൂലയാണു താനും.
‘ ബാബു, ഇതെപ്പോള്‍ തീരും…? ഭയങ്കര ക്ഷീണം… യാത്ര കൊണ്ടായിരിക്കും…
നാളെ റീഹേഴ്‌സലുമുണ്ട്… .. അവൾ വാപൊത്തി കോട്ടുവായിട്ടു.
‘ അധികം താമസിക്കില്ല… വേണമെങ്കിൽ നമുക്കു ഫ്ളാററിലേയ്ക്കു പോകാം…
അപ്പോള്‍ അമ്മാവനോ…? അവള്‍ ചോദിച്ചു.
അമ്മാവനേ ഇപ്പോള്‍ വിളിപ്പിക്കാം…” ഞാന്‍ ഒരു വെയിറററേ ബാറിലേയ്ക്കു വിട്ടു.
അല്പം കഴിഞ്ഞപ്പോള്‍ നൂറുദ്ദിന്റെ തോളിൽ തൂങ്ങി അമ്മാവന്‍ വന്നു.
‘ ദീസ് മാന്‍… മിസ്റ്റര്‍ നൂറുദ്ദീന്‍… ഈസ് മൈ ബസ്റ്റ് ഹ്രണ്ട്…. അമ്മാവന്‍
കുഴയുന്ന ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു.
‘ ദൈവമേ… ഈ അമ്മാവന്‍ കൊളമാക്കും… ബാബൂ, നമുക്കു പോകാം…”
അപ്പോള്‍ ഭക്ഷണം…” ഞാന്‍ ചോദിച്ചു.
‘ സാരമില്ല എനിക്കൊട്ടും വിശപ്പില്ല… അവളെഴുന്നേററു.
നൂറുട്ദിന്റെ തോളില്‍ തൂങ്ങി അമ്മാവന്‍ കാറിലെത്തി, കേറിയ പാടെ
പിന്‍സീററില്‍ കിടന്നു ഉറക്കം തുടങ്ങി.
കാറിൽ വിനു തലയ്ക്കു കയ്യും കൊടുത്തിരുന്നു.
‘ സാരമില്ല… അമ്മാവന്‍ ഉറങ്ങിക്കോട്ടെ… നമുക്കു മാനേജു ചെയ്യാം… ഞാന്‍
ആശ്വസിപ്പിച്ചു. ഫ്‌ളാററില്‍ ചെന്നപ്പോള്‍ അമ്മാവനു അല്ും ബോധം വന്നു.
സ്വന്തം മുറിയില്‍ കേറുന്നതിനു മുമ്പ് വിനുവിനേ വിളിച്ചു പറഞ്ഞത് ഞാന്‍ കേട്ടു.
‘ മോളേ… കതകിനു കുററിയിട്ടു കെടന്നോണം… ആരേയും വിശ്വസിക്കണ്ട..
കേട്ടോ…”
‘ ശെരി അമ്മാവാ…” വിനു കതകടച്ചു.
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഫ്ളാസ്കില്‍ തണുത്ത വെള്ളവുമായി ഞാൻ
വിനുവിന്റെ കതകില്‍ മെല്ലെ മുട്ടി വിളിച്ചു.
‘ ആരാത്..?…. അകത്തുനിന്നും വിനു ചോദിച്ചു.
‘ ഞാന്‍ തന്നെ.., ബാബു…കതകൊന്നു തുറക്കുമോ…”
‘ അവള്‍ മെല്ലേ കതകു തുറന്നു. ഞാന്‍ ഫ്ളാസ്‌ക് അവളുടെ കയ്യിൽ കൊടുത്തു.
അവൾ അതു വാങ്ങി കട്ടിരതലയ്ക്കല്‍ വെയ്ക്കുമ്പോള്‍ മുറിയില്‍ ഞാനൊന്നു
വെറുതെ കണ്ണോടിച്ചു. അവൾ കട്ടിലില്‍ ഇരുന്ന് തുണികള്‍
അടുക്കുകയായിരുന്നു എന്നു തോന്നുന്നു. സൂട്ടു കേയ്‌സ് കട്ടിലിൽ
തുറന്നിരിക്കുന്നു. ഒരു നൈററിയാണു ധരിച്ചിരുന്നത്. ഇടയ്ക്ക് എന്റെ കണ്ണുകൾ
മേശയിലിരുന്ന വെളുത്ത് ഓവല്‍ ഷേപ്പിലുള്ള രണ്ടു ചെറിയ സാധനങ്ങളില്‍
പതിച്ചു. ഒരു വശം പ്ലാസ്റ്റിക്കും, ഒരു വശം കോട്ടൺ പോലെയുള്ള സ്പോഞ്ചും.
ഞാന്‍ ഇതിനു മുമ്പ് അതു കണ്ടിട്ടില്ല. ഒരു ആകാംക്ഷയ്ക്കു ഞാനവ കയ്യിലെടുത്തു,
