‘ നിനക്കു നല്ലതു വരട്ടെ… * അവര്‍ അവളുടെ മൂര്‍ദ്ധാവില്‍ ചുബിച്ചു. എന്നിട്ട്
കയ്യിലിരുന്ന ഒരു കവര്‍ അവളുടെ കയ്യിൽ കൊടുത്തു. ഗയരി എന്നെ നോക്കി.
ഞാന്‍ പറഞ്ഞു.
‘ പൈസയാണെങ്കിൽ അതിന്റെ ആവശ്യമില്ലക്കാ… അക്കന്റെ അനുഗ്രഹം മാത്രം
മതി…” ഗയരി പൊതി തിരികെ കൊടുത്തു. അവര്‍ ഒന്നാലോചിച്ചു. പിന്നെ കയ്യില്‍
കിടന്ന തടിച്ച ഒരു വള ഉരി ഗഃദരിയുടെ കയ്യിലിട്ടു.
ടയണിൽ ഒരു തുണിക്കടയിലേയ്ക്കാണു പോയത്. ഇടത്തരം ഒരു സാരി എടുത്ത്
അവളുടെ മാറിൽ വെച്ചു നോക്കുമ്പോള്‍ അവൾ എന്നെ ചോദ്യ ഭാവത്തില്‍
നോക്കി.
‘ എന്റെ കൂടെ യാത്ര ചെയ്യുമ്പോള്‍ ഇച്ചിരെ നല്ല ഡ്രെസ്സിരുന്നോട്ടെ…. ഞാന്‍
പറഞ്ഞു. അവൾ എതിര്‍ത്തില്ല.
സ്വര്‍ണ്ണക്കടയില്‍ വെച്ച് ഒരു വലിയ മാല ചൂണ്ടി ഞാൻ ചോദിച്ചു.
‘ഈ മാല ഗ5രിക്കിഷുപ്പെട്ടോ…?…’
‘ സാര്‍… എനിക്കിതു ചേരത്തില്ല… നിര്‍ബന്ധമാണെങ്കില്‍ …. ദാ അതു മതി…”
ചെറിയ ഒരെണ്ണം അവള്‍ ചൂണ്ടിക്കാട്ടി. നൂലു പോലെ ഉള്ളത്. പിന്നെ
ഞാനൊന്നും പറഞ്ഞില്ല.
ഹോട്ടലില്‍ ചെന്ന് ബക്കറിനെ അന്വേഷിച്ചു. എന്റെ കൂട്ടത്തില്‍
ഗയരിയേക്കണ്ടപ്പോള്‍ ബക്കറിനൊരു പുഞ്ചിരി.
എന്താ സാറ… കൂട്ടത്തില്‍ കൊണ്ടു പോന്നോ… എത്ര ദിവസത്തേയ്ക്കാ… ഇവിടെ
മാനേജരറിയണ്ട… ഭാര്യയാണെന്നേ പറയാവൂ…
ഞാന്‍ അഞ്ഞൂറിന്റെ നാലു നോട്ടെടുത്തു കൊടുത്തിട്ടു പറഞ്ഞു.
ആരും അറിയണ്ട… ഞങ്ങളിപ്പം പോകുവാ…
‘ അടുത്ത പ്രാവശ്യം കാണണം സാറേ… പിന്നെ… പാര്‍ട്ടിയേ തിരികേ കൊണ്ടു
വിടാന്‍ സാറു ബുദ്ധിമുട്ടണമെന്നില്ല കേട്ടോ… എന്നെ വിളിച്ചാ മതി….ഞാന്‍
അറേഞ്ചു ചെയ്തോളാം…”
അമ്പട മിടുക്കാ, എന്നിട്ടു വേണം അടുത്ത പാര്‍ട്ടിക്ക് കൊടുത്ത് നിനക്കു കാശു
വാങ്ങാന്‍. പെണ്ണു തിരിച്ചു അക്കന്റവിടെ ചെല്ലുമ്പോഴേയ്ക്കും വേറേ രണ്ടു മൂന്നു
പേരെങ്കിലും അവടെ തൊള കൊടളമാക്കിയിരിക്കും ബക്കറിന്റെ കീശ
വീര്‍ക്കുകയും ചെയ്യും. ഞാന്‍ പറഞ്ഞു.
‘ ശെരി, ഞാന്‍ വിളിച്ചു പറയാം…”
ബക്കറിനു സന്തോഷമായി. ഈ കുഞ്ഞിക്കിളിക്കു നല്ല മാര്‍ക്കററായിരിക്കും.
ഇത്രേം സാന്ദര്യമുള്ള കൊച്ചു പെണ്ണുങ്ങൾ മാര്‍ക്കററില്‍ വല്ലപ്പോഴുമേ
വരത്തൊള്ളു. അക്കന്റെ സ്റ്റോക്കു കൊള്ളാം. അക്കനറിയാതെ സ്വൽപ്പം ബ്ലായ്ക്കു
മാര്‍ക്കററ. ബക്കര്‍ മനസ്സിലോര്‍ത്തു കാണും. കാരണം അവന്‍ ഗഃരിയേ മൊത്തം
നോക്കി വിലയിരുത്തുന്നത് ഞാന്‍ ശ്രദ്വിച്ചിരുന്നു.
ഗയരിക്കൊന്നും മനസ്സിലായി കാണത്തില്ല. അവള്‍ വെറുതെ ഞങ്ങളെ നോക്കി
മാറി നിന്നതേയുള്ളു.
വീട്ടില്‍ ചെന്നപ്പോള്‍ അമ്മയ്ക്ക് വലിയ സന്തോഷം.
‘ ഇവിടെ ഒരാൾ അത്യാവശ്യമായിരുന്നു മോനേ… പിന്നെ ഇതിനെക്കണ്ടാല്‍ ഒരു
ഐശ്വര്യവും ഒണ്ട്… വേലക്കാരിയാണെന്നു പറഞ്ഞാല്‍ ആരും
വിശ്വസിക്കുകേല… വിശ്വസിച്ചു നിര്‍ത്താവോടാ…”
‘ എല്ലാം അന്വേഷിച്ചിട്ടാ… കൊണ്ടു വന്നിരിക്കുന്നേ… പിന്നെ അമ്മയുടെ
കാര്യങ്ങള്‍ നോക്കാനാ… ഇവളോടു പറഞ്ഞിരിക്കുന്നത്… അടുക്കള കാര്യങ്ങൾക്ക്
ആ തള്ള വരുന്നുണ്ടല്ലോ… അവരെ പറഞ്ഞു വിടേണ്ട…”
പിന്നെ ഞാന്‍ ഗഃദരിയെ വിളിച്ച് അമ്മയുടെ മുമ്പിൽ വെച്ചു പറഞ്ഞു.
‘ അമ്മയെ കാര്യമായി നോക്കണം… പ്രായത്തിന്റെ വയ്യാഴികയൊള്ളതാ… പിന്നെ
മര്യാദയ്ക്കു നിന്നോണം… ആരോടും കൊഞ്ചാനും കൊഴയാനും ഒന്നും നിക്കണ്ട…
സൂക്ഷിച്ചാ നിനക്കു കൊളളാം…
അവള്‍ തലയാട്ടി. അമ്മ പറഞ്ഞു.
എല്ലാം ഞാന്‍ പറഞ്ഞോളാമെടാ…. കൊറച്ചു ദിവസം നിക്കുമ്പം അറിയാ… ഇപ്പം
ഒന്നും പറയണ്ട…”
അമ്മയ്ക്കു ഫോണ്‍ ചെയ്യുമ്പോഴൊക്കെ ഗരിയെപ്പററി ചോദിച്ചിരുന്നു. അമ്മയ്ക്കു
വളരെ സന്തോഷമായി. വീട്ടിൽ അവളുടെ കയ്യെത്താത്ത സ്ഥലമില്ലത്രേ. ഒരു
വിട്ടമ്മയേപ്പോലെ അവൾ എല്ലാം ചെയ്യുന്നുണ്ടത്രേ. നല്ല പാചകം. ഏതു
കുറിയായാലും വിഭവമായായും അരിനു വേണ്ടതായ രുചിയുണ്ടാവും. നല്ല
കൈപ്പുണ്യമാണത്രേ. അമ്മയുടെ കൂടെ നിഴലു പോലെ എപ്പോഴും അവളുണ്ടത്രേ.
ചുരുക്കത്തില്‍ അവളേ അമ്മയ്ക്കു വളരെ പിടിച്ചു. സ്വന്തം മക്കളു പോലും ഇത്രയും
കാര്യമായിട്ട് അമ്മയേ നോക്കുകേലെന്നാ പറഞ്ഞത്. പെങ്ങന്മാര്‍ക്കും അവളേ
പിടിച്ചു. ഇനി വേറൊരു വീട്ടിലും ജോലിക്കു പോകേണ്ട, ഇവിടെത്തന്നെ കൂടിയാ
മതി, അവിടെ അടുത്തെങ്ങാനും ഉള്ള ഒരു ചെറുക്കനേ തപ്പി കല്യാണം
കഴിപ്പിക്കാം അപ്പോള്‍ ഗരി ഇവിടെത്തന്നെ നിന്നോളുമല്ലോ എന്നവര്‍
അഭിപ്രായപ്പെട്ടു.
