ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ കണ്ടോ നിതി… ഇതാ.. എന്റെ ഏട്ടന്‍… ഞങ്ങളെ വിട്ടേര….. ഞങ്ങളൊന്നു
ജീവിച്ചോട്ടെ… പ്ലീസ്‌… ” അവളെന്റെ നേരെ കയ്കള്‍ കൂപ്പി.

ഇപ്പോള്‍ എല്ലാത്തിന്റെയും കാരണക്കാരന്‍ ഞാൻ, ഞാന്‍ മാത്രം. എനിക്കൊന്നു
കരയാന്‍ പററിയെങ്കില്‍. ആരരിയ്ക്കവളുടെ തെററിനു കുമാര്‍ മാപ്പു കൊടുത്തു.
എനിയ്കോ ? എന്നോടാരു പൊറുക്കും ? കുററബോധം കൊണ്ട്‌ തലകുനിച്ചു
നില്‍ക്കാനേ എനിക്കു പററിയുള്ളു.

‘ മോനെവിടെ.. ആരതി…..?.. ആരതിയേ ചേര്‍ത്തു പിടിച്ച്‌ അവളുടെ പുറം
തോളിൽ തട്ടിക്കൊണ്ട്‌ കുമാര്‍ ചോദിച്ചു.

‘ ഗയരീടെ കയ്യിലൊണ്ട്‌…. ഗരി അവിടിരുന്ന്‌ ഡാന്‍സ്‌ കാണുകാ…”

അപ്പോള്‍ ദൂരെ നിന്നും കുഞ്ഞിനെയും കയ്യിലെടുത്തുകൊണ്ട്‌ ഗരരിയും
നടന്നെത്തി.

കണ്ണീരു തുടയ്ക്കുന്ന കുമാര്‍, ഏങ്ങിക്കരയുന്ന ആരതി. നിസ്സഹായനായി
നില്‍ക്കുന്ന ഞാന്‍. അവളമ്പരന്നു. അവളുടെ കയ്യിൽ എന്റെ മോന്‍
ഒന്നുമറിയാതെ എന്നെ നോക്കി ചിരിയ്ക്കുന്നു. എന്റെ ഉള്ളിലേ പിതാവുണര്‍ന്നു.
ഞാന്‍ കുഞ്ഞിനേ ഗദരിയുടെ കയ്യിൽ നിന്നും വാങ്ങി. അവന്റെ
കുഞ്ഞിക്കവിളുകളില്‍ ഭ്രാന്തമായ ഒരാവേശത്തോടെ’ മാറി മാറി ഉമ്മ വെച്ചു.
എന്റെ കുററിമീശ കൊണ്ടിട്ടായിരിക്കും കുഞ്ഞ്‌ കരയാന്‍ തുടങ്ങി. എന്റെ
ആവേശം തണുത്തപ്പോള്‍ ഞാന്‍ കുട്ടിയേ കുമാറിന്റെ കയ്യിലേയ്ക്കു കൊടുത്തു.
എന്നിട്ട്‌ ആ തോളത്ത്‌ ഒന്നു തട്ടി, എടുത്തോളൂ എന്ന അര്‍ത്ഥത്തില്‍. ഗാരി
എന്നെ ഒരു നിമിഷം തുറിച്ചു നോക്കി. പിന്നെ ആ ഭാവം മാറി.

‘ ഹയ്‌… എന്തായിത്‌… പാര്‍ട്ടിയ്ക്ക്‌ വന്നിട്ട്‌ എല്ലാരും നിന്ന്‌ കരയ്കേ… എന്താ
ഉണ്ടായേ…” അവളെന്റെ കയ്യില്‍ പിടിച്ചു.

‘ ഒന്നുമില്ല മോളേ…. പഴയ കഥകള്‍ പറഞ്ഞപ്പം …. ഞാന്‍ പറഞ്ഞു.

‘ ഹയ്‌… അതിനിനീം ധാരാളം സമയോണ്ടല്ലോ… ഇപ്പം… എല്ലാരും വരുന്നേ… നല്ല
ഒന്നാന്തരം നാടോടി നൃത്താ നടക്കുന്നേ… ഏതോ വെള്ളക്കാരുടെയാ… . അവൾ
എന്നെയും വലിച്ചുകൊണ്ടു നടന്നു. അവര്‍ പുറകേയും.

പാര്‍ട്ടി കഴിഞ്ഞ്‌ വീട്ടിലെത്തിയ ഞാന്‍ സോഫയിലേയ്ക്കു വീണു. എന്റെ മനസ്സാകെ
കലങ്ങിക്കിടക്കുന്നു. ടണ്‍ കണക്കിനു ഭാരം നെഞ്ചിലേററിയ പോലെ. ഞാൻ ബാര്‍
തുറന്നു. കുപ്പിയും ഗ്ലാസ്സും സോഡയുമെടുത്തു. വിണ്ടും സോഫയില്‍
വന്നിരുന്നു. പകര്‍ന്ന്‌ അര ഗ്ലാസ്സ്‌ വലിച്ചു കുടിച്ചു. അപ്പോള്‍ തുണി മാറി
പാവാടയും ബ്ലാസും മാത്രമായി ഗഃദരിയും വന്നു. എന്നെയും മദ്യത്തെയും മാറി
മാറി നോക്കിയിട്ട്‌ അവൾ ചോദിച്ചു.

‘ കൊള്ളാം കഥ… പാര്‍ട്ടി കഴിഞ്ഞാ മദ്യം കുടിയ്ക്കുക…?.. എങ്കില്‍ പിന്നെ പാര്‍ട്ടി
എന്തിനാരുന്നു…. ?…’

അവൾ നിലത്തിരുന്നു. എന്നിട്ട്‌ എന്റെ കാൽമുട്ടിലേയ്ക്കു താടി ചേര്‍ത്തു. ഞാൻ
ഗ്ലാസ്പെടുത്ത്‌ കാലിയാക്കി.

‘ മനസ്സിന്റെ വെഷമം കുടിച്ചാ മാറുമെങ്കി… കുപ്പിയോടെ എടുത്തു കുടിച്ചൂടെ…’
ഞാന്‍ കുപ്പിയെടുത്ത്‌ ഗ്ലാസ്സു വീണ്ടും നിറച്ചു.

‘ വെഷമം ആരോടെങ്കിലും തൊറന്നു പറഞ്ഞാ മാറുമെന്നാ ഞാന്‍
മനസ്സിലാക്കിയിരിക്കുന്നേ… ഇവിടെയിപ്പം… സ്വന്തമെന്നു പറയാന്‍ ം
ആരുമില്ലല്ലോ… ഒരു പാവം പെണ്ണൊണ്ട്‌… വേശ്യാലയത്തീന്ന്‌… പിടിച്ചോണ്ട്‌ വന്ന്‌
കെട്ടീന്ന്‌ വെച്ച്‌ സ്വന്താവില്ലല്ലോ….. അവൾ ആരോടെന്നില്ലാതെ പറഞ്ഞു.

‘ ഗയരി… ‘ ഞാന്‍ അല്പം ഉറച്ചു വിളിച്ചു. ഞാന്‍ ആ ഗ്ലാസ്സും പകുതി വലിച്ചു.

‘ ആരുടേം രഹസ്യങ്ങളൊന്നും എനിക്കറിയണ്ട… പക്ഷേ വെഷമം എങ്കിലും
എന്നോടു പറ… അല്പം ആശ്വാസം കിട്ടും… കുടിച്ചതു കൊണ്ട്‌ വെറുതേ ശരീരം
വെടക്കാകാമെന്നല്ലാതെ….”

ഞാനൊന്നും മിണ്ടിയില്ല എന്തു പറയും. എങ്ങനെ തുടങ്ങും. ഞാന്‍ ഗ്ലാസ്സു
വിണ്ടും കാലിയാക്കി. അവൾ അതു നോക്കിയിരുന്നു. ആ കണ്ണുകൾ കലങ്ങാന്‍
തുടങ്ങുന്നു.

‘ എങ്കിലും ഈ സങ്കടം കാണുമ്പം എന്റെ ചങ്കു പൊടിയുകാ… ഇതിനും മാത്രം
എന്താ പററീത്‌….ഒന്നു പറ… അവള്‍ എന്റെ ചുമലില്‍ പിടിച്ചു കുലുക്കി ചോദിച്ചു.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *