ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

ഞാനും പുറകേ ചെന്നു. ചേച്ചി ഗയരിയേ നോക്കി പുഞ്ചിരിച്ചു. കണ്ണിരില്‍
കുതിര്‍ന്നതു പോലെയുള്ള ഒരു ചിരി തിരിച്ചു ഗയരിയും. എനിക്കു സഹിക്കുന്നില്ല.
ഞാന്‍ പറഞ്ഞു.

‘ ചേച്ചീ… അമ്മയോട്‌ ഒന്നു പറ… ഈ പാവത്തിനേ എന്തു കുററത്തിനാ പറഞ്ഞു
വിടുന്നത്‌… ഇത്‌ തിരിച്ചു ചെന്നാ… എരഗതീം പരഗതീം ഒണ്ടാകത്തില്ല… വെറുതേ
ഒരു പാപം വലിച്ചു തലേ കേററണോ….ചേച്ചി അമ്മയോട്‌…” ഗയരി ആശയോടെ
ചേച്ചിയുടെ മുഖത്തു നോക്കി.

_ അയ്യയ്യോ… എനിക്കു വയ്യ… അമ്മയോടു പറയാന്‍… അല്ലേല്‍ത്തന്നേ
നെനക്കെന്ത്രാ ഇവളോടിത്ര…. എങ്കിൽ … നീ ഒരു കാര്യം ചെയ്ത്‌… നിന്റെ
ഏതെങ്കിലും ഒരു കമ്പനീല്‍ ഇവള്‍ക്കൊരു ജോലി കൊടുക്ക്‌…. പോരേ… രക്ഷിച്ച
പുണ്യം നെനക്കു കിട്ടും കം ഇവളു രക്ഷപെടുകേം ചെയ്യും…
ഞാനൊന്നാലോചിച്ചു. പിന്നെ ഗദരിയോടു പറഞ്ഞു.

‘ നീ വെഷമിക്കേണ്ട ഗരി… ചേച്ചി പറഞ്ഞ പോലെ നമ്മുടെ ഏതെങ്കിലും
കമ്പനീല്‍ നെനക്കും അനിയത്തിക്കും ജോലി തരാം… പക്ഷേ അമ്മ ഇപ്പം
ഇതറിയണ്ട…. അറിഞ്ഞാ..പിന്നെ…’

‘ ഇല്ലെടാ… ഞാനായിട്ട പറയത്തില്ല… ഗയരിക്കു ഇപ്പം തൃപ്തിയായോ…?…” ചേച്ചി
ഗയരിയുടെ താടി പിടിച്ചുയര്‍ത്തി ചോദിച്ചു.

‘ എന്നാലും ചേച്ചീ… ആ കണ്ണുകളില്‍ മുത്തുകള്‍ ഉരുണ്ടുകൂടി
കവിളുകളിലേയ്കൊഴുകി. ” ഇവിടെ നിന്നപ്പം…. ഈ അന്തരീക്ഷോം… ഈ അമ്മേടേ
സ്നേഹോം….ഒക്കെക്കൂടി എനിക്ക്‌ മന:സമാധാനമൊണ്ടാരുന്നു… ഇനീം
ലോകത്തിന്റെ മുമ്പിലേയ്ക്ക്‌… എല്ലാരും ദുഷ്ടമാരാ… ആരെയും വിശ്വസിക്കാന്‍
കൊള്ളത്തില്ല… ങ്ഹൂം… എനിക്കൊന്നിനും യോഗമില്ല….എല്ലാം വിധി പോലെ
വരട്ടെ… അവള്‍ കണ്ണു തുടച്ചു.

‘ ഗൌരീ… അവര്‍ക്ക്‌… ചോറു കൊടുക്ക്‌…” വരാന്തയില്‍ നിന്നും അമ്മ വിളിച്ചു
പറഞ്ഞു.

‘ വേണ്ടമ്മേ… ഞങ്ങളു കഴിച്ചു… ‘ ചേചി വിളിച്ചു പറഞ്ഞു. പിന്നെ എന്നോടായി
പറഞ്ഞു.

എടാ. നീ അങ്ങോട്ടു ചെല്ല്‌… അമ്മ വിചാരിക്കും നീയിവിടെ
വേലക്കാരത്തിീമായിട്ട്‌… *

ഞാന്‍ വരാന്തയിലേയ്ക്കു ചെന്നു. പുറകേ ചേച്ചിയും. ഞങ്ങൾ അമ്മയുടെ
കസേരയുടെ പുറകിൽ നിന്നു. എന്നേക്കണ്ടയുടനേ അളിയന്‍ ചോദിച്ചു.

“അമ്മേ പിള്ളേരു സ്കൂളീന്നു വരുന്നതിനു മുമ്പ്‌ ഞങ്ങള്‍ക്കങ്ങെത്തണം …
അപ്പോ….. കാര്യങ്ങളൊക്കെ എവിടം വരേയായി…. അളിയന്‍ ചോദിച്ചു.

‘ ഞാൻ പറഞ്ഞോണ്ടിരിക്കയായിരുന്നു…. ഗയരിയേ തിരികെ പിള്ളേച്ചന്‍
കൊണ്ടുപോകാന്‍ സമ്മതിച്ചു… കല്യാണം കഴിക്കാത്ത ഒരു പെണ്ണിന്റെ
കാര്യത്തില്‍ …അതും ജോലിയില്‍ നിന്നും പറഞ്ഞു വിടുമ്പം൦ം സാക്ഷികളൊക്കെ
ഉണ്ടാകുന്നത്‌ നല്ലതല്ലേ… പിന്നീടു വല്ല പ്രശ്നോം…ങേ..” അമ്മ നിര്‍ത്തി.

‘ എന്തു പ്രശനം… അങ്ങു വിട്ടേയ്ക്കണം… അവളുടെ അഛനല്ലേ ഇവിടെ
ഇരിക്കുന്നത്‌… അളിയന്‍.

‘ അതല്ലെടാ… ഇവിടെ നിന്നിട്ട്‌ വല്ല കുരുത്തക്കേടും ഒപ്പിച്ചിട്ടാ… ഞാന്‍
ഒഴിവാക്കുന്നതെന്ന്‌.. നീ പോലും പിന്നെ പറയരുത്‌… തടിമാടന്‍ ഒരുത്തൻ
ഇവിടെയുമുണ്ടേ…. അമ്മ തിരിഞ്ഞ്‌ എന്നേ നോക്കി. എന്നെ ആളിയനും
നോക്കുന്നു. ഛേ, എന്റളിയാ, ഞാനാ ടൈപ്പല്ല എന്ന അര്‍ത്ഥത്തില്‍ ഞാൻ
തലയാട്ടി.

‘ അപ്പം പിള്ളേച്ചന്‍ അവളേ കൈപ്പററിയല്ലോ… പെണ്ണിനു കുഴപ്പം വല്ലോം
ഒണ്ടോന്നു നോക്കിക്കോണം… പിന്നീട്‌ ഞഞ്ഞാപിഞ്ഞാ പറയരുത്‌…

] ഇല്ലെന്റെ പെങ്ങളേ… ഇത്രേം കാലം അവളേ ഇവിടെ നിര്‍ത്തിയതിനും
നോക്കിയതിനും ഉള്ളു നൊറഞ്ഞ്‌ നന്ദിയൊണ്ട്‌…. ഈ സാറിന്റെ കയ്യില്‍
പെട്ടില്ലാരുന്നെകി… എന്റെ മോളുടെ കാര്യം എന്താകുമായിരുന്നൂന്ന്‌ ഓര്‍ക്കാന്‍
കൂടി മേല… ” അഛന്‍ കണ്ണു തുടച്ചു.

‘ ങാ.. പിന്നെ… ശമ്പളം… അതിവനാ കൊടുക്കേണ്ടത്‌… കാരണം ഇവളേ
കൊണ്ടുവന്നതിവനാ… ഇവരു തമ്മിൽ എത്രയാ പറഞ്ഞൊത്തിരിക്കുന്നതെന്ന്‌
എന്നോടു രണ്ടു പേരും ഇതേ വരേ പറഞ്ഞിട്ടില്ല… അതവന്‍ തന്നെ കണക്കു
തീര്‍ത്തോളും… ഇല്ലേടാ….” അമ്മ തിരിഞ്ഞെന്നേ നോക്കി.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *