ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ ശ്യവോ.. എന്റെ മോളെ… ഞാനൊരു തമാശ പറഞ്ഞതിനു ഇത്രയും മൂഡട്ട്‌
ആയാലോ… ഇത വിനുവിനല്ല…”

‘ പിന്നെ..?…’

‘ ഇത്‌ വിനുവിന്റെ മോൾക്കു വേണ്ടിയാ… ഈ അങ്കിളിന്റെ ഒരു സമ്മാനം…
അല്ലെങ്കില്‍ വേണ്ട, വിനു അവൾക്കു വേണ്ടി വാങ്ങിയതാണെന്നു പറഞ്ഞാലും
മതി…. തുറന്ന്‌ ഒന്നു നോക്കി ഇഷ്ടപ്പെട്ടോ എന്നു പറ…

ഞാനവളുടെ താടിയില്‍ പിടിച്ചുകൊണ്ടു പറഞ്ഞു.

അങ്കിളല്ലല്ലോ…. രണ്ടാനഛനല്ലേ വാങ്ങിത്തരുന്നത്‌… ‘

അവൾ അതു തുറന്നു കൊണ്ടു ചോദിച്ചു.

‘ അങ്ങനെയെങ്കില്‍ അങ്ങനെ കൂട്ടിക്കോളൂ…”

തുറന്നു നോക്കിയ അവളുടെ മുഖത്ത്‌ ഒരമ്പരപ്പ്‌.

‘ അയ്യോ, ഇതിനു നല്ല വില വരില്ലേ… എന്റെ ഈ പ്രോഗ്രാമിന്റെ മൊത്തം
കോൺ ട്രാക്ററ൦്‌ തുകയേക്കാള്‍ കൂടുതലാകുമല്ലോ ഇതിന്റെ വില… ആളുകള്‍
തൊററിദ്ധരിക്കില്ലേ….’

അവൾ അത്‌ തിരിച്ച്‌ എന്റെ നേരേ നീട്ടി. ഞാന്‍ വാങ്ങാതെ പറഞ്ഞു.

‘ ഈ ചെറിയ ഡയമൺഡ്‌ നെക്ലേസിനു നിന്റെ മനസ്സിന്റെ അത്രയും വില
ഒരുകാലത്തും ഉണ്ടാവില്ല…”

അതിനു ഞാനെന്റെ മനസ്സു തന്നെന്ന്‌ ആരു പറഞ്ഞു…

‘ മററാരുമല്ല… നിന്റെ കവിളില്‍ ഇപ്പഴും ഉണങ്ങാതെ കിടക്കുന്ന ആ കണ്ണുനീര്‍,
എനിക്കു മനസ്സിലാകും… അതു പോട്ടെ… പെട്ടിയൊക്കെ പായ്ക്കു ചെയ്തോ…
ഞാന്‍ ചോദിച്ചു.

അവള്‍ ഉത്തരം പറയാതെ എന്നെ നിർന്നിമേഷയായി നോക്കി. നോക്കിനിൽക്കെ
ആ കണ്ണില്‍ വീണ്ടും കണ്ണുനീര്‍ ഉരുണ്ടു കൂടി. എന്റെ മാറിലേയ്ക്കു വീണ്ടും
ചാഞ്ഞിട്ട അവള്‍ പറഞ്ഞു.

‘ സോറി ബാബു.. വെരി സോറി… എനിക്കു തെററിപ്പോയി… പെട്ടെന്ന്‌ ഞാനും
ബാബുവും തമ്മിലുള്ള വ്യത്യാസം ഒരു നിമിഷം ഓര്‍ത്തു പോയി… ‘

അവൾ ആ കണ്ണുനീര്‍ എന്റെ ബനിയനില്‍ തുടച്ചു. പിന്നെ ആ പെട്ടി തിരിച്ചും
മറിച്ചും ഒന്നു നോക്കി. എന്നിട്ടു പറഞ്ഞു.

‘ താങ്ക്സ്‌… ‘

പെട്ടെന്ന്‌ അവൾ കതകു തുറന്ന്‌ വെളിയിലേയ്ക്കു പോയി. ഞാനും പുറകേ
വെളിയിലിറങ്ങി സോഫയില്‍ ചെന്നിരുന്നു. അലും കഴിഞ്ഞപ്പോള്‍ തസ്നി ഇറങ്ങി
വന്നു.

‘ സാറെന്താ ഇപ്പം അവളോടു പറഞ്ഞത്‌.. ‘ അലും ഉറക്കെയാണവള്‍ ചോദിച്ചത്‌.

‘ പതുക്കെ പറ… തസ്നി, അമ്മാവന്‍ കേൾക്കും…”

‘ ഓ, അങ്ങേരു കെടന്നൊറങ്ങി. അവളു ദേ, അവിടെ കെടന്നു മോങ്ങുന്നു.
നിങ്ങളു തമ്മിലെന്താ ഇത്ര മാത്രം ഒരു…?..’

‘ അതു നിനക്കു മനസ്സിലാകത്തില്ല പെണ്ണേ… നിന്റെ മനസ്സു കൊച്ചാ… ‘

ഞാന്‍ പുഞ്ചിരിച്ചു കൊണ്ട്‌ പറഞ്ഞു.

‘ ശെരിയാരിക്കും, അവളുടേത്‌ ഇച്ചിരെ വലുതാരിക്കും… അല്ലെങ്കില്‍
വെലുതാക്കിക്കാണും… അതല്ലേ പിരിയാനിത്ര സങ്കടം…

അവള്‍ പിറുപിറുക്കുന്നത്‌ ഞാന്‍ കേട്ടു.

‘ എന്താ പറഞ്ഞത്‌…” ഞാന്‍ ചോദിച്ചു.

‘ ഒന്നുമില്ലേ… അങ്ങോട്ടു വന്ന്‌ ഒന്നു സമാധാനിപ്പിച്ചാൽ ബാക്കിയൊള്ളോര്‍ക്ക്‌
ഒന്നു മയങ്ങാമായിരുന്നു…. ഒന്നു വാ, സാറെ… ‘

ഞങ്ങള്‍ എഴുന്നേററു. മുറിയിലേയ്ക്കു നടക്കുന്നതിനിടയില്‍ അവള്‍ പിറുപിറുത്തു.

‘ ഇക്കണക്കിനു എന്റെ മാതിരി അഞ്ചാറു പ്രാവശ്യം ഗൾഫിൽ വന്നു
പോകുമ്പോഴേയ്ക്കും ഇവളുടെ കണ്ണീരു വററുമല്ലോ…’

കട്ടിലില്‍ വിനു മച്ചിലേയ്ക്കു നോക്കി കിടക്കുന്നു. അപ്പോഴും കണ്ണൂനീര്‍
ഉണങ്ങിയിട്ടില്ല. എന്നെ കണ്ടയുടന്‍ അവള്‍ എഴുന്നേറരിരുന്നു.

‘ ദേണ്ടെ വന്നിട്ടൊണ്ട്‌, ഇനി കരയുകോ സമാധാനിപ്പിക്കുകോ എന്തു വേണേലും
ആയിക്കോ… വേറെ മുറിീലെങ്ങാനും൦ം ഒന്നു പോയിക്കിട്ടിയിരുന്നെങ്കിൽ ഒരു
ഉപകാരമായിരുന്നു… ‘

അവള്‍ വിനുവിന്റെ തോളത്തു തട്ടി പറഞ്ഞു.

‘ ഒന്നു മിണ്ടാതിരി എന്റെ തസ്നി…

വിനു അസഹ്യതയോടെ പറഞ്ഞു. ഞാന്‍ വെറുതേ വാതിലും ചാരി
നിന്നതേയുള്ളൂ. അവൾ വിനുവിന്റെ കയ്യിൽ പിടിച്ചു പൊക്കി എന്നിട്ട്‌ വലിച്ച്‌
എന്റെ മുമ്പിൽ കൊണ്ടു നിർത്തി.

‘ സാര്‍, പ്ലീസ്‌… പററുമെങ്കില്‍ മുവീല്‍ കൊണ്ടുപോയി ഈ കണ്ണുനീരൊന്നു
തുടച്ചു കൊടുക്ക്‌… പേടിക്കണ്ട, അമ്മാവന്‍ കതകടച്ചു കെടന്നൊറങ്ങി…
പോകാറാകുമ്പം സന്തോധിപ്പിച്ച്‌ ഇങ്ങു വിട്ടാ മതി. ഒരു കൊച്ചിന്റെ
തള്ളയാണെങ്കിലും മനസ്സിപ്പഴും കൊച്ചിന്റെയാ… അതൊന്നു
വലുതാക്കിക്കൊടുത്താ…’

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *