ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ നിതി സാര്‍…” കുമാര്‍ വിളിച്ചു.

‘ യെസ്‌, കുമാര്‍… ഹലോ…” ഞാന്‍ കുമാറിനു ഹസ്തദാനം ചെയ്തു.

‘ പാര്‍ട്ടി കലക്കീട്ടൊണ്ടു കേട്ടോ… ‘

‘താങ്കയൂ.. പ്ലീസ്‌ എന്‍ജോയ്‌…

‘ ചിന്നെ… ഒരു ചെറിയ കാര്യം… എനിയ്ക്ക്‌ പറയാനുണ്ടായിരുന്നു…
വിരോധമില്ലെങ്കില്‍… ‘

‘ യേസ്‌… സുവര്‍… വൈ നോട്ട….. ഞാന്‍ സമ്മതം മൂളി. ലഹരി പിടിച്ചപ്പോള്‍ വല്ല
ബിസിനസ്സ്‌ ഐഡിയായും തല മണ്ടയില്‍ ഉദിച്ചു കാണും.

‘ എങ്കിൽ പിന്നെ…പെണ്ണുങ്ങൾ ഇവിടിരിക്കട്ടെ…. നമുക്ക്‌ അല്പം വര്‍ത്തമാനം
പറയാം…എന്താ….’

കുമാറിന്റെ നാവു കുഴയുന്നുണ്ടായിരുന്നു. അതോ ഇനി വല്ല
അലങ്കോലത്തിനുമാണോ പുറപ്പാട. എന്റെ പുറകേ അംഗരക്ഷകരേപ്പോലെ
ഓഫീസിലെ രണ്ടു ജോലിക്കാരും ഉണ്ട്‌.

‘ ഓഹോ… അതിനെന്താ… ‘

‘ എങ്കില്‍… നമുക്ക്‌ ലോബിയിലേയ്കകു പോകാം… വെറും അഞ്ചു മിനിട്ട്‌…

‘ ഏട്ടാ… ഇപ്പം എന്തു സംസാരിക്കാനാ… പിന്നെ പോരേ…” ആരതി ഞങ്ങളേ
നോക്കി കുമാറിനോടു ചോദിച്ചു.

‘ സാരമില്ല മോളേ… ഒരു ചെറിയ ബിസിനസ്‌, വെറും അഞ്ചു മിനിട്ട്‌… എന്താ
നിതിന്‍ സാറേ…”

‘ ഗാരി… നീ ടീച്ചറിനൊരു കമ്പനി കൊടുക്ക്‌…..ഞങ്ങളിപ്പം വരാം…” ഗരി തല
കുലുക്കി, കുമാര്‍ ഇരുന്ന കസേരയില്‍ കുട്ടിയേയും മടിയിലിരുത്തി ഇരുന്നു.

‘ എങ്കില്‍ നിങ്ങൾ അല്ും പരിപാടി കാണ്‌…

ഞങ്ങൾ ഹാളിനു വെളിയിലിറങ്ങി. ലോബിയിലേയ്ക്കു നടന്നു. അവിടം മിക്കവാറും
വിജനം. ഒരു മൂലയില്‍ ചെന്നു നിന്നു.

കുമാര്‍ എന്റെ തോളിൽ പിടിച്ചു. എന്നിട്ടെന്റെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി.
കയ്യില്‍ മദ്യം നിറച്ച ഗ്ലാസ്സ്‌. ചെറുതായി ആടുന്നുണ്ട്‌. എങ്കിലും പിടിച്ചു
നില്‍ക്കുന്നു. ആ മുഖത്ത്‌ വിവിധ ഭാവങ്ങൾ മാറി മറയുന്നു. ഒരു മിനിട്ട്‌
ആലോചിച്ചു, ഞാന്‍ കാത്തു നിന്നു. പിന്നെ കുമാര്‍ വിളിച്ചു.

നിതിന്‍ സാര്‍… ‘

‘ എന്താ കുമാര്‍… പറഞ്ഞോളൂ… എന്തു വേണം..?..”

‘ ഞാന്‍ ഒരു കാര്യം തൊറന്നു പറയുമ്പം മിസ്റ്റര്‍ നിതി ക്ഷോഭിക്കരുത്‌…. ‘
ഏയ്‌…ഒട്ടുമില്ല.. എന്തു വേണേലും പറഞ്ഞോളൂ…”

‘ ഞാനൊരു പാവമാ… നിങ്ങളൊക്കെ എന്തും ചെയ്യാന്‍ കഴിവുള്ള പണക്കാര്‌…”

‘ എന്താ കുമാര്‍ ഈ പറയുന്നത്‌..?…

_ അല്ല … ഞാന്‍ പറയുവാരുന്നു…”

‘ കുമാര്‍… പ്ലീസ്‌… കാര്യം പറ…”

‘ സാര്‍… എന്നെ ഒരു സഹോദരനായിട്ടെങ്കിലും കണക്കാക്കണം…”

‘ ഇതെന്താ…കുമാറേ… പതിവില്ലാതെ……ഒരു രീതി….കാര്യമെന്താണെന്നു തെളിച്ചു
പറ…”

‘ എങ്ങനെ ഇത്‌ പറയണമെന്ന്‌ ഒരു പിടിയുമില്ല… എങ്കിലും…വെട്ടിത്തൊറന്നങ്ങു
പറയുകാ ഞാന്‍… സാര്‍… സാര… ഇനിയെങ്കിലും… എനിക്കെന്റെ
എന്റെ…..എന്റെ…ആരതിയേ വിട്ടു തരണം …പ്ലീസ്‌… അവള്‍ എന്റെ എല്ലാമാ…
ലഹരി പിടിച്ചതു കൊണ്ടായിരിക്കാം, കുമാറിന്റെ ശബ്ദം ഇടറുന്നു.

‘ എന്താ.. കുമാര്‍ .. ഈപ്പറയുന്നേ… എനിക്കൊരു പിടിയും കിട്ടുന്നില്ല….വിസ്‌കി
തലയ്ക്കു പിടിച്ചോ…?…

അങ്ങനെ ചോദിച്ചെങ്കിലും എന്റെ ഉള്ളു കിടിലം കൊള്ളുകയായിരുന്നു.
ഈശ്വരാ, എല്ലാം കുഴഞ്ഞോ. ഇയാളറിഞ്ഞോ.

‘ അല്ലാ… മിസ്റ്റര്‍ നിതിൻ സാര്‍… എനിയ്ക്കു പ്രതികാരം അറിയില്ല… എനിയ്ക്കു
സ്്‌നേഹിക്കാനേ അറിയൂ… എന്റെ ആരതിയേ… ഞാനൊത്തിരി സ്നേഹിച്ചു…
അവളെന്നേയും… പക്ഷേ എന്റെ കഴിവു കേട്‌…”

‘ കുമാര്‍ പിന്നേയും കാടു കയറുന്നു… എന്തൊക്കെയോ തെററിദ്ധാരണകള്‍…”

‘ ഒരു തെൊറദറിദ്ധാരണയുമില്ല സാര്‍… മിസ്റ്റര്‍…നിതിനറിയോ ഒരു രഹന്ധ്യം…രണ്ടു
വര്‍ഷമായി ഇന്‍ഫെര്‍ട്ടിലിററിയ്ക്കു മരുന്നു കഴിച്ചുകൊണ്ടിരിക്കുന്നവനാ ഈ
ഞാന്‍… എനിക്കു കുട്ടികളുണ്ടാകണമെങ്കിൽ ഈശ്വരൻ മോഴളിന്ന്‌…. ഇറങ്ങി
വന്ന്‌…കനിയണം… ‘

‘ അതിനു ……അതിനിപ്പം…..ഞാന്‍…എന്തു ചെയ്യണം… അതു പറയൂ… ഞാൻ
തടിതപ്പാന്‍ നോക്കി.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *