‘ മിസ്റ്റര്‍ ബാബു ഇനിയും ഇവിടെ വരണം… ഇനി ഒരു (പൾനവും
ഉണ്ടാകത്തില്ല…”
‘ അതല്ല… ഒരു ഫ്രധാന കാര്യമുണ്ട്… തെളിച്ചു പറയാം… എനിക്ക് ഗയരിയേ
കൊണ്ടു പോണം…എന്റെ വീട്ടിലേയ്ക്ക്… അവരൊന്നു പകച്ചു പിന്നെ ചോദിച്ചു.
‘ ഏതു നിലയിലാണു ബാബു കൊണ്ടുപോകാന്‍ ഭദ്ദേശിക്കുന്നത്…’
‘ അതെനിക്കിപ്പോള്‍ പറയാന്‍ പററത്തില്ല… ഒന്നു പറയാം… ആ കുട്ടിയേ
ഉപ്ദരദവിക്കാനല്ല… രക്ഷിക്കാനാണുദ്ദേശിക്കുന്നത്… ഒരു നല്ല കാര്യം ചെയ്യാന്‍…
‘ ഗദരിയോടു ചോദിച്ചോ…”
‘ ചോദിച്ചു… അക്കന്‍ സമ്മതിച്ചാൽ മതിയെന്നാണവൾ പറഞ്ഞത്… ‘ അപ്പോൾ
അവരുടെ മുഖം തെളിഞ്ഞു.
‘ ൮ൺ മിനിട്ട്….. കമലാ… .. * അവര്‍ നീട്ടി വിളിച്ചു. ആ മെലിഞ്ഞ സ്തീ
ഓടിയെത്തി.
‘ ഗൌയരിയേ വിളിക്ക്… അവര്‍ മുകളിലേക്കോടി. ഗൌരിയേയും കൂട്ടി തിരികെ
വന്നു.
‘ കമല പൊയ്യോളൂ… പിന്നെ ഗരി… ഈ സാര്‍ നിന്നെ കൂട്ടിക്കൊണ്ടു
പോകാമെന്നു പറയുന്നു… നീ എന്തു പറയുന്നു…
എനിക്കറിയില്ല… അക്കന്‍ എന്തു പറയുന്നോ അതു ഞാന്‍ അനുസരിക്കും…”
ഗദയരി വിക്കിവിക്കി പറഞ്ഞു.
‘ പൊയ്യോളൂ…. മിസ്റ്റര്‍ ബാബു നല്ലവനാ… പിന്നെ ബാബൂ… ഇവൾ എന്റെ
മകളാണു … അതോര്‍മ്മ വേണം… … അതിനു മാററം വന്നാല്‍… എന്റെ തനി
നിറം… ..വേണ്ട… അതിന്റെ ആവശ്യം ഉണ്ടാകത്തില്ല. കൊണ്ടു പൊയ്യോളൂ…
ജീവിതത്തില്‍ ഒരു നല്ല കാര്യം കൂടി ഞാന്‍ ചെയ്തു എന്ന് സമാധാനിക്കം.. ‘
അവര്‍ കണ്ണു വിണ്ടും തുടച്ചു.
‘ അക്കാ.. ഇന്നവൾ ഇവിടെ നിൽക്കട്ടെ. ഹോട്ടലിലാണു ഞാനിന്ന്. നാളെ ഞാന്‍
ഇവളേ കൊണ്ടു പൊയ്യൊള്ളാം…. ഞാന്‍ ബാഗു തുറന്ന് ആ നോട്ടുകെട്ടുകള്‍
മേശപ്പുറത്തു വെച്ചു.
‘ എനിക്ക് പണമൊന്നും വേണ്ട മോനേ… അതൊക്കെ നിന്റെ കയ്യിലിരിക്കട്ടെ…’
‘ അതല്ല അക്കാ… ഇനി ഇതു പോലെ ആരെങ്കിലും വന്നാൽ… ഇത്രയും കാലം
ഇവളേ പന്നിയും പുലിയും പിടിക്കാതെ നോക്കിയില്ലേ… അതു പോലെ ഇനിയും
വേറെ ആരെങ്കിലും വരും അക്കാ… ‘
‘ ശെരി… മോന്റെ ഇഷ്ടം…”
അവര്‍ രണ്ടിൽ ഒരു കെട്ടെടുത്തു മേശവലിപ്പിലിട്ടു. രണ്ടു പേരെയും ഒന്നു
നോക്കിയിട്ട് ഞാന്‍ വെളിയിലിറങ്ങി. കടയുടെ മുമ്പിൽ എന്നെ ഇറക്കുമ്പോള്‍
ഡ്രൈവര്‍ക്ക് ഞാൻ ഒരു നോട്ടെടുത്ത് കൊടുത്തു. അവന്‍ വാങ്ങിയില്ല.
ഞാനെന്റെ ടാക്സി കാത്ത് കടയിലിരുന്നു.
എന്നെയും കൊണ്ട് കുര്യച്ചനറെ കാര്‍ അവന്റെ വീട്ടിലെത്തുമ്പോള്‍ മണി ഏഴര.
ബെല്ലടിച്ചിട്ട ആരും വന്നില്ല.
‘ ചെലപ്പം കുളിക്കുവാരിക്കും… ‘ കുര്യച്ചന്‍ തന്നെ താക്കോലെടുത്ത് കതകു
തുറന്നു. വാഹ്… എന്തൊരു വീട. വിശാലമായ സിററിങ്ങും പിന്നെ ചുററും
ബെഡ്‌റൂമുകളും. നന്നായി അലങ്കരിച്ചിരിക്കുന്നു. ഒരു നല്ല വീട്ടമ്മയുടെ
കലാവിരുത് ഓരോന്നിലും തെളിഞ്ഞു കാണാം.
അരികിലെ ഒരു ബെഡ്റൂം കാട്ടിയിട്ട് അവന്‍ പറഞ്ഞു.
‘ ഇതാണു നിന്റെ മുറി. എന്തെങ്കിലും പോരായ്മയുണ്ടെകില്‍ പറഞ്ഞാ മതി.
അവിടെ എത്തിയിരിക്കും… നീ ഒന്നു ഫ്രെഷപ്പ് ആയിട്ട വേഗം വാ… നേരം
ഒത്തിരി ആയി…
‘ റോസിലി എന്തിയേടാ… കാണുന്നില്ലല്ലോ…” ഞാന്‍ ചോദിച്ചു.
‘ അവള്‍ ചെലപ്പം കൊച്ചിനേ ഒറക്കുകാരിക്കും.. നാളെ സ്കൂളൂള്ളതല്ലേ…’
കുര്യച്ചന്‍ മുകളിലേയ്ക്കു പോയി. ഞാന്‍ കുളിമുറിയിലേയ്ക്കും. ഒന്നു കുളിച്ചു
കഴിഞ്ഞപ്പോള്‍ നല്ല ഉന്മേഷം. ഒരു ലുങ്കിയും ബനിയനും ചാര്‍ത്തി സിററിങ്ങ്
റൂമിലെത്തുമ്പോള്‍ ടിപ്പോയിയിൽ കുപ്പിയും ഗ്ലാസ്സുകളും സോഡയും റെഡി.
‘ നമ്മക്കല്ം ചെലുത്തിക്കോണ്ടു വര്‍ത്തമാനം പറയാം… എടീ റോസിലിയേ…
എടി… വല്ലതും കൊറിക്കാനൊണ്ടേല്‍ എടുത്തു താടി… പാവം..അവളു പകലു
മുഴുവന്‍ നെനക്കു വേണ്ടി സ്പെഷ്യലുകള്‍ ഒരുക്കുകാരുന്നു… ‘
അപ്പോള്‍ മുകളില്‍ നിന്നും കിളിനാദം.
‘ എന്റുച്ചായാ…വിളിച്ചു കൂവാതെ…. കൊച്ചൊണരും… ഞാനങ്ങു വരുകാ…” പിന്നെ
ചെറിയ പാദപതനം കേട്ടു. ഞങ്ങള്‍ ഗോവണിപ്പടിയ്ക്കു പുറം
തിരിഞ്ഞിരുന്നതിനാലും അവിടെ കര്‍ർട്ടനുള്ളതുകൊണ്ടും റോസിലിയേ കാണാന്‍
പററിയില്ല. തിരിഞ്ഞു നോക്കുന്നത് അന്തസ്തല്ലല്ലോ. മടിയില്‍ വെച്ചിരുന്ന ചെറിയ
സമ്മാനപൊതി ഞാന്‍ തപ്പി നോക്കി. ചുമ്മാ, ഒരു സര്‍പ്രൈസിനു വേണ്ടി,
ആദ്യമായി കാണുകല്ലേ അവരേ.
