ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ ഓ,… മനസ്സിലായി…” കാര്‍ നേരേ ബക്കറിന്റെ ഹോട്ടലിലേയ്ക്കു വിട്ടു.

മുറിയെടുത്തു. ഗദരിയുടെ ആവശ്യം നിറവേററി, പിന്നെ ഭക്ഷണം കഴിച്ചു.
ബക്കറിനേ ആദ്യം കാണേണ്ട എന്നു തോന്നിയെങ്കിലും പിന്നെ ചിന്തിച്ചപ്പോള്‍
കണ്ടു മനസ്സിലാക്കിക്കൊടുക്കേണ്ടത്‌ ഭാവിയ്ക്ക്‌ ആവശ്യമാണെന്ന്‌ തോന്നി.
ബക്കറിനേ വിളിപ്പിച്ചു. മുറിയിൽ വന്ന ബക്കര്‍ ഒന്നമ്പരന്നു. വിളിച്ചു മാററി
നിര്‍ത്തി കാര്യം പറഞ്ഞപ്പോള്‍ ബക്കറിനും സന്തോഷം.

അപ്പോ സാറേ… നമ്മടെ ഒരു ബിസിനസ്സു പോയി അല്ലേ…

അങ്ങനെയൊന്നുമില്ല ബക്കറേ… ഇനിയും വരുമ്പോ ഞാൻ ഇയാളേ
വിളിച്ചിരിക്കും…

‘ അതു മതി… നമ്മളേ മറക്കാണ്ടിരുന്നാ മതി… ‘

പിന്നെ പോയത്‌ നേരേ അക്കന്റെ വീട്ടിലേക്കായിരുന്നു. ആ വഴി തിരിഞ്ഞപ്പോള്‍
അവൾ ചോദിച്ചു.

‘ അയ്യോ ഏട്ടാ… നമ്മൾ ഇനിം അക്കന്റെ വീട്ടിൽ എന്തിനാ പോണണ്‍ത….?…’
അവള്‍ക്കൊരു പേടി പോലെ.

‘ നിന്നേ അവിടെക്കൊണ്ടാക്കാന്‍…. നീ അവിടെ നിന്നാ പോരേ…” ഞാന്‍
ചോദിച്ചു.

‘ ഈ താലി കെട്ടിയ ആൾ പറഞ്ഞാ ഈ ഗഃദരി ഏതു നരകത്തിലും ജീവിക്കും… ‘
അവൾ കഴുത്തില്‍ കിടന്ന താലിയിൽ പിടിച്ചു കൊണ്ടു പറഞ്ഞു.

അങ്ങനെ ഒരു നരകത്തിലേയ്ക്കു ഇനീം ഞാന്‍ നിന്നെ വിടുവോ എന്റെ കൊച്ചു
സാമ്പ്രാണി… * ഞാന്‍ അവളെ ഇടതുകയ്കൊണ്ട്‌ എന്നിലേയ്ക്കു പിടിച്ചടുപ്പിച്ചു.
അയ്യോ… ഗട്ടര്‍…. എന്റെ കയ്യില്‍ നിന്നും അവള്‍ വിട്ടു മാറി നേരെയിരുന്നു.
പെട്ടെന്നു വണ്ടി ഒരു ഗട്ടറില്‍ ചാടി. നന്നായിട്ടു കുലുങ്ങി. ഞങ്ങള്‍
കുലുങ്ങിച്ചിരിച്ചു.

വാതില്‍ക്കലെത്തിയ അക്കന്‍ ഞങ്ങളെ അവിടെ നിര്‍ത്തി. പിന്നെ
ആരതിയൊരുക്കി ഉഴിഞ്ഞ്‌ ഉള്ളിലേയ്ക്കു സ്വീകരിച്ചു.

‘ അക്കന്റെ സ്വീകരണം കണ്ടാ ഞങ്ങൾ ഇവിടെ സ്ഥിരതാമസത്തിനു വന്നതു
പോലുണ്ടല്ലോ…

‘ നവദമ്പതികളെ സ്വീകരിചെന്നേയുള്ളൂ. ഇവളെന്റെ മോളാ… എന്നാലും
നിങ്ങളിവിടെ അധിക നേരം നിക്കണ്ട. എന്തിനാ ഇന്നു തന്നേ ഓടിപ്പിടച്ചിങ്ങു
പോന്നത്‌…?…

‘ കല്യാണത്തിനും അക്കന്‍ വന്നില്ല… ഒരു കണക്കിനെന്റെ അമ്മായിയമ്മയല്ലേ
അക്കന്‍…. കൊറച്ചു കാലം ഇവളേ അമ്മയേപ്പോലെ നോക്കിയില്ലേ… അനുഗ്രഹം
വാങ്ങണമെന്നു തോന്നി…

_ വേണ്ട മക്കളേ… എന്റെ അനുഗ്രഹം ചിലപ്പോള്‍ നിങ്ങൾക്കു ശാപമായേക്കും…
എനിക്കും എന്റെ തൊഴിലിനും ഇനി ഒരു മോചനമില്ല…” അവര്‍ നെടുവീര്‍പ്പിട്ടു.

‘ അതൊക്കെ തെൊററിദ്ധാരണയാ അക്കാ… അക്കന്റെ മനസ്സു നല്ലതാ… ആ
മനസ്സിന്റെ അനുഗ്രഹം മാത്രം മതി ഞങ്ങൾക്ക്‌…”

അപ്പോഴേയ്ക്കും കമല മധുരപലഹാരം കൊണ്ടു വന്നു. അരിലോരോന്നു
ഞങ്ങളുടെ ചുണ്ടിൽ വെച്ചു തന്നു കൊണ്ട്‌ അവര്‍ പറഞ്ഞു.

‘ എന്റെ മനസ്സു നിങ്ങളുടെ കൂടെ എപ്പോഴുമുണ്ടാകും…. ഇനി നിങ്ങളിവിടെ
നിൽക്കണ്ട… പുറപ്പെട്ടോളൂ…”

അക്കന്‍ ഞങ്ങളേ നനഞ്ഞ കണ്ണുകളോടെ യാത്രയാക്കി.

അടുത്ത യാത്ര കുരിയച്ചന്റെ വീട്ടിലേയ്ക്കായിരുന്നു. പോകുന്ന വഴിയ്ക്ക്‌ ഗരി
ചോദിച്ചു.

‘ ചുറപ്പെടുമ്പം എന്നെ ഏട്ടന്‍ ഒത്തിരി പേടിപ്പിച്ചു കളഞ്ഞല്ലോ… എന്തോ
വിശ്വസിക്കാന്‍ പററാത്ത കാര്യങ്ങളെന്നു പറഞ്ഞ്‌… ഇതൊക്കെയാണോ ഇത്ര
അതിശയം…?..* അവള്‍ എന്നെ നോക്കി ചിരിച്ചുകൊണ്ട്‌ അളകങ്ങളൊതുക്കി.

] ങൂം.. അരിപ്പോ… എപ്പഴാ അതുണ്ടാവുക എന്നു പറയാന്‍
വററില്ലല്ലോ…..തന്നേയുമല്ല… ഞാന്‍ കരുതുന്നതു പോലെ നീ
കുരുതണമെന്നില്ലല്ലൊ…..’

‘ അതു ശെരിയാ… അപ്പം എനിക്ക്‌ ധൈര്യമില്ലെന്നൊക്കെ പറഞ്ഞത്‌ ഏട്ടന്‍ പിൻ
വലിക്കണം….ഞാന്‍ അത്ര പാവമൊന്നുമല്ല അല്ലേ… അവള്‍ എന്റെ തോളിൽ കയ്‌
വെച്ചു.

‘ ഏയ്‌… എന്നു ഞാൻ പറഞ്ഞോ…” ഞാന്‍ ചിരിച്ചു.

“ ഏട്ടാ, ഇനി എങ്ങോട്ടാ…?…”

‘ ഒരു വീടും കൂടി കഴിഞ്ഞാൽ, നമ്മൾ തിരികെ വീട്ടിൽ പോകും…

‘ അതാരടെയാ…നമുക്കു സ്വാതന്ത്യം ഉള്ള വീടാണോ… എനിക്ക്‌ അലും
അത്യാവശ്യം ഉള്ളതറിയാമല്ലോ…. അതിനു സമയമായി…

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *