ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

എഴുത്തു കിട്ടിയപ്പം ഞങ്ങക്കു വിശ്വസിക്കാന്‍ പററിയില്ല. അതുകൊണ്ടാ പിന്നെ
ഫോൺ വിളിച്ചത്‌… . അഛന്‍ പറഞ്ഞു.

‘ അമ്മച്ചി ഉണ്ണുന്നില്ലേ…?…. ഗയരി ചോദിച്ചു.

‘ ഇച്ചിരെ കഴിയട്ടെ… ആദ്യം നിങ്ങൾ അഛനും മക്കളും ഒരുമിച്ചിരുന്നു കഴിക്ക്‌…
എത കാലമായിട്ടാ തമ്മിൽ കാണുന്നത്‌… അതു കഴിഞ്ഞിട്ട കണക്കു തീര്‍ക്കാം…”
‘ എന്നാലും എന്റെ പെങ്ങളേ… കല്യാണം കഴിച്ചയച്ച ഇവളെങ്ങനെ ഈ
അവസ്ഥയില്‍ ഇവിടെയെത്തി…?… ചിന്തിച്ചിട്ട്‌ ഒരെത്തും പിടിയും
കിട്ടുന്നില്ലല്ലോ…… അഛന്‍ ചോദിച്ചു.

‘ അതിനു ഞാന്‍ പിള്ളേച്ചനെയേ കുററം പറയത്തുള്ളൂ….ഒന്നും ആലോചിക്കാതെ
മകളേ വല്ലവനും പിടിച്ചു കൊടുക്കുമ്പം ആലോചിക്കണമായിരുന്നു…. അമ്മ
കുററപ്പെടുത്തി.

‘ എന്റെ പെങ്ങളേ … ആരറിഞ്ഞു ഇങ്ങനെയൊക്കെ ആകുമെന്ന്‌…” അഛന്‍ തല
കുനിച്ചു.

‘ ങാ…പോട്ടെ… നിങ്ങൾ ഉയണു കഴിക്ക്‌. മകൾ എല്ലാം വിശദമായിട്ടു പറയും…
അമ്മ എന്നെയും വിളിച്ചു കൊണ്ട്‌ മുറിയിലേയ്ക്കു പോയി. ഞാന്‍ മടിച്ചു മടിച്ചു
ചോദിച്ചു.

‘ അവളേ പറഞ്ഞു വിടുകാണോ അമ്മേ…?…’

അമ്മ എന്നേ ഒന്നിരുത്തി നോക്കി. എന്നിട്ടു ചോദിച്ചു.

“ എന്താ..?. വേണ്ടേ..?.. ‘

‘ അല്ലാ… അതിപ്പം….. അമ്മ തന്നേയല്ലേ പറഞ്ഞത്‌ അവളു പാവാണെന്ന്‌.. പിന്നെ
ഇപ്പഴത്തേക്കാലത്ത്‌ ഇതുപോലെ വിശ്വസിച്ച്‌ നിര്‍ത്താവുന്ന ഒരാളിനെ കിട്ടാനും
പാടല്ലേ…..’

‘ എങ്ങനെ വിശ്വസിക്കും… ഇത്രയും കാലം അവളെല്ലാം ഒതുക്കി വെച്ചല്ലേ
ഇവിടെ നിന്നത്‌… എപ്പഴും ഗുരുവായുരപ്പന്റെ പടത്തിന്റെ മുമ്പി നിന്ന്‌ കരഞ്ഞാ
മതിയോ… എന്തു ചോദിച്ചാലും മുഖോം താഴത്തി നിക്കും… കൂടുതലു ചോദിച്ചാ
കരയും… ഇത്രേം മനക്കട്ടിയൊളള ഇതിനേ എങ്ങനെ വിശ്വസിക്കാമെന്നാ നീ
പറയുന്നത്‌…?…. എത്ര പ്രാവശ്യം ചോദിച്ചേ പിന്നെയാ എല്ലാം ഒന്നു പുറത്തു
വന്നത്‌….. രഹസ്യം സൂക്ഷിക്കാന്‍ ബഹു മിടുക്കിയാ…..’

‘ അതവളുടെ ഗതികേടു കൊണ്ടല്ലേ അമ്മേ… പിന്നെ പട്ടിണിയും……ഇവിടന്നു
പറഞ്ഞു വിട്ടാ..പിന്നേം…..ചെലപ്പം അവളു ചാകാനും മടിക്കത്തില്ല…..’

അമ്മ എന്നെ നിശിതമായി ഒന്നു നോക്കി. ഞാന്‍ മുഖം കുനിച്ചു.

‘ അതെനിക്കറിയണ്ട…. ഇങ്ങനത്തെ ഒരു വേലക്കാരി ഇവിടെ വേണ്ട…ഞാന്‍
എല്ലാം തീരുമാനിച്ചു കഴിഞ്ഞു. പറയുന്നതങ്ങു കേട്ടാ മതി…..കേട്ടോ…’

‘ ശെരി… എല്ലാം….. അമ്മയുടെ ഇഷ്ടം…

ഞാന്‍ മുറിയിലേയ്ക്കു പോയി. എന്റെ മനസ്സു വിങ്ങുന്നതു പോലെ തോന്നി.
അവളുടെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല. എന്നോടു യാചിക്കുന്നതു പോലെ.
എന്നെ ഉപേക്ഷിക്കല്ലേ… ഞാനിവിടെ കഴിഞ്ഞോളാം എന്ന്‌.

ഉയണു കഴിക്കുമ്പോഴും അമ്മ ഒന്നും സംസാരിച്ചില്ല. മുറിയില്‍ ഓരോന്നോര്‍ത്ത്‌
ഇരിക്കുമ്പോള്‍ അമ്മ വിളിച്ചു.

ഞാന്‍ വരാന്തയിലേയ്ക്കു ചെന്നു. അവിടെ അഛന്‍ കസേരയില്‍ തല
കുനിച്ചിരിക്കുന്നു. അമ്മയും ഉണ്ട്‌. ഗയരിയും അനിയത്തിയും മുറിയില്‍
വാതിലിനു മറഞ്ഞു നിന്നു.

‘ പിന്നെ… ഞാനെന്തിനാ പിള്ളേച്ചനേ വരുത്തിയതെന്നറിയാല്ലോ… ഇത്രേം കാലം
ഞാന്‍ മകളേ ഇവിടെ കാത്തു… കഥയെല്പവാം അറിഞ്ഞ നിലയ്ക്ക്‌… ഇനി തിരികെ
അങ്ങോട്ടു തരുകാ… ഇനിയെല്ലാം പിള്ളേച്ചന്റെ ഇഷോ്ടപോ൦ം തീരുമാനോം
പോലിരിക്കും… എന്തു പറയുന്നു..?..’

‘ ഞാനെന്തു പറയാനാ പെങ്ങളേ… ഒരെണ്ണമെങ്കിലും രക്ഷപെടുമല്ലോന്നു
കരുതിയാ അന്നാ കല്യാണം നടത്തിയത്‌… അവൾക്കു യോഗമില്ല… എല്ലാം വിധി
പോലെ വരട്ടെ… അനുഭവിക്കുക.. അത്ര തന്നെ… അഛന്‍ കണ്ണു തുടച്ചു.
അപ്പോഴാണു പടിക്കൽ ഒരു കാറു വന്നത്‌. അത്‌ ചേച്ചിയും അളിയനും
ആയിരുന്നു.

‘ ങാ.. നിങ്ങളു വന്നോ… നിങ്ങളെന്താ ഇത്രയും താമസിച്ചത്‌…” അമ്മ ചോദിച്ചു.

‘ പിള്ളേരുടെ കാര്യമൊക്കെ അറേഞ്ചു ചെയ്തു വന്നപ്പോഴേയ്ക്കും താമസിച്ചു
പോയി… ” അളിയന്‍ ഇരുന്നു. ചേച്ചി അകത്തേയ്ക്കു കയറി.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *