ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

ഞാന്‍ ആദ്യത്തെ സീപ്പെടുത്തപ്പോഴേയ്ക്കും കുര്യച്ചന്‍ ഒററ വലിക്ക്‌ ഗ്ലാസ്സു
കാലിയാക്കി. അവന്‍ ഒഴിച്ചതും അര ഗ്ലാസ്സായിരുന്നു.

‘ ഇതെന്നാ കുടിയാടാ.. കരളു വാടിപ്പോകും…. ഞാൻ പറഞ്ഞു.

‘ അയ്യടാ, നീയൊക്കെ വെല്യ ഫോറിനായിപ്പോയില്ലെ… നാട്ടിലെ കുടി
ഇങ്ങനെയാ…. വെച്ചു ഞൊണ്ണിക്കൊണ്ടിരിക്കുകേല… ഒററ വലി, ഒരെണ്ണം കാലി…

പിന്നെ അടുത്തത്‌… അങ്ങനെ കുപ്പി കാലി… നമ്മളും കാലി… അവന്‍
അട്ടഹസിച്ചു. ആദ്യത്തേതു തന്നെ തലക്കടിച്ചോ.

അടുക്കളയില്‍ പിഞ്ഞാണങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം കേട്ടു.

‘ എവളവിടെ എന്തെടുക്കുവാ… ഒന്നു വേഗം കൊണ്ടു വാടീ… * അവന്‍ വിളിച്ചു
പറഞ്ഞു.

‘ ദേ ഇപ്പം കൊണ്ടു വരാം…” അവൾ വിളിച്ചു പറഞ്ഞു. എന്തോ വറക്കുന്ന ഒരു
ഗന്ധം.

‘ വതുക്കെ മതിയെടാ… പാവം ഒണ്ടാക്കട്ടെ…. നീ വിശേഷങ്ങളോക്കെ പറ…”

‘ എന്തോന്നു വിശേഷം… കഴിഞ്ഞയാഴ്ച്ച പറഞ്ഞതൊക്കെ തന്നെ… എന്റെ
ലൈസന്‍സ്‌ നീ എന്നു ശെരിയാക്കിത്തരും….

‘ കൂടിയാൽ രണ്ടാഴ്ച്ച… ഞാൻ പറഞ്ഞു.

‘ എങ്കില്‍ അതിന്റെ പേരിൽ ഒരു ചീയേഴ്സ്‌… ” കുര്യന്റെ അടുത്ത ഗ്ലാസ്സും കാലി.
പിന്നെ ഞങ്ങൾ സംസാരം തുടര്‍ന്നു, അവന്റെ ബിസിനസ്സുകളുടെ
കാര്യമായിരുന്നു വിഷയം. അണ്ടിക്കമ്പനി, ഫിഷിങ്ങ്‌ ബോട്ട, കയര്‍കസമ്പനി…
ഇതൊക്കെ തന്നെ. അവനിപ്പോള്‍ വേറൊരു എക്സ്പോര്‍ട്ട്‌ ലൈസന്‍സ്‌ വേണം.
അതാണവന്റെ വലിയ ഡിമാന്റ്‌. അതിനെന്റെ മന്ത്രിയെ സ്വാധീനിക്കണം.

കുര്യന്റെ കണ്ണൂ ചുവന്നു. ഒരകമ്പടിയും കൂടാതെ മൂന്നു ഗ്ലാസ്സ്‌ അകത്തു
ചെന്നപ്പോഴേയ്ക്കും അവന്‍ വാചാലനായി. കൂട്ടികളുടെ കാര്യം ചോദിച്ചപ്പോള്‍
ഒള്ളതിനേ നന്നായിട്ടു വളര്‍ത്തണം, അടുത്തത്‌ വരുമ്പം വരട്ടെ എന്നായിരുന്നു.
ഇപ്പോള്‍ തന്നേ കോടികളുടെ ആസ്ഥി ഉണ്ട്‌. എത്ര കൂട്ടികളുണ്ടായാലും പണം
അവനു പ്രശ്നമാവില്ല.

അപ്പോൾ പുറകില്‍ ഒരു നിഴൽ കണ്ടു. അടുത്ത നിമിഷം, പ്ലെയിററു താഴെ
വീണുടയുന്ന ശബ്ദം. ഞങ്ങൾ ഞെട്ടിയെഴുന്നേററ്‌ തിരിഞ്ഞു നോക്കി. അവിടെ
നെററിയില്‍ കയ്യും താങ്ങി ഭിത്തിയില്‍ ചാരി റോസിലി
കുനിഞ്ഞിരിപ്പുണ്ടായിരുന്നു. ട്രേയും പ്ലെയിററുകളും അണ്ടിപരിപ്പും
ഇറച്ചിക്കഷണങ്ങളും അവിടെ ചിതറിക്കിടപ്പുണ്ടായിരുന്നു.

‘ റോസിലി… എന്തു പററി മോളേ… ‘ കുര്യച്ചന്‍ ഓടി അടുത്തെത്തി.

‘ ആ… അറിയത്തില്ല… തല കറങ്ങുന്ന പോലെ രോന്നി…. ‘ കുരിയച്ചന്‍
അടുത്തിരുന്നവളേ താങ്ങി. അപ്പോഴും അവളുടെ മുഖം താണിരുന്നു.

‘ എടാ നിത്യാ.. ഇച്ചിരെ വെളളം ഇങ്ങെടുത്തേ…” കുര്യച്ചന്‍ പറഞ്ഞതനുസരിച്ച്‌
ഞാന്‍ ഗ്ലാസ്സില്‍ വെള്ളമെടുത്തു അവരുടെ അടുത്തേയ്ക്കു ചെന്നു. മുറിയിലേ
അരണ്ട വെളിച്ചത്തില്‍, ഞാന്‍ അറിയാതെ ഒന്നു രണ്ടിറച്ചി കഷണങ്ങളില്‍ ചവിട്ടി.
അടുത്തു ചെന്ന്‌ കുര്യച്ചന്റെ കയ്യിലേയ്ക്കു അലം വെള്ളം ഞാന്‍ ഒഴിച്ചു കൊടുത്തു.
കുര്യച്ചന്‍ അവളുടെ മുഖം പിടിച്ചുയര്‍ത്തി വെളളം തളിച്ചു.

ങേ ! ഭഗവാനേ ! ഇത്തവണ കറങ്ങിയത്‌ എന്റെ തലയായിരുന്നു. എന്റെ ഉള്ളു
പടപടാ ഇടിച്ചു.

അദ്ധ്യായം –24

അത്‌ രാധയായിരുന്നു. അക്കന്‍ എനിക്കു ഉച്ചക്കൂട്ടിനു വേണ്ടി വിളിച്ചു വരുത്തിയ
രാധ. ഞാന്‍ പകച്ച്‌ താഴെ ഇരുന്നു പോയി. മുഖത്തു വെള്ളം വീണപ്പോള്‍ അവൾ
കണ്ണു തുറന്നു. തൊട്ടു മുമ്പിൽ അന്മിച്ചിരിക്കുന്ന എന്നെ അവളും പവക്ച്ചു
നോക്കി. ആ കണ്ണുകളിൽ ഭയം, പരിഭ്രമം.

‘ എന്തു പററിയെടിീ… റോസിലീ… ഡോക്ടറെ വിളിക്കട്ടെ…”

‘ ഒന്നുമില്ലച്ചായാ… ഡോക്ടറെ വിളിക്കണ്ട…” തളര്‍ന്ന സ്വരത്തിൽ അവള്‍ വിലക്കി.

‘ സാരമില്ലെടാ… പകൽ മുഴുവനും എനിക്കു വേണ്ടി അടുക്കളയിൽ കിടന്ന്‌
കഷ്ടപ്പെട്ടതല്ലേ… അഞ്ചു മിനിട്ടു കിടന്നാല്‍ ശെരിയാകും… ‘ ഞാന്‍ പറഞ്ഞു.

“ മതിയോട്‌ മോളെ…?..”

അതു മതി എന്നവൾ തലയാട്ടി.

‘_ ഇവിടെ അടുക്കളേല്‍ ജോലിക്കാരിയേ വെച്ചിട്ടില്ലേടാ കുരി… ഞാന്‍ ചോദിച്ചു.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *