ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

“ മോളേ… ഞാന്‍… ‘
എനിയ്ക്കു വിഷമം അടക്കാനായില്ല. മോഹിച്ച, ഏററവും ഇഷ്ടപ്പെട്ട കളിപ്പാട്ടം
നഷ്ടപ്പെട്ട ഒരു ഒരു കൊച്ചുകൂട്ടിയുടേതു പോലായി എന്റെ മനസ്സ്‌. കരയാനെനിയ്ക്കു
വയ്യ. വിങ്ങല്‍ മാത്രം.
‘ മകന്‍ നഷ്ടപ്പെട്ടാൽ സ്നേഹമുള്ള ഏതച്ഛചനും വിഷമമുണ്ടാകും…
എന്നെനിക്കറിയാം…” ഗയരിയുടെ ശബ്ദം എന്നെ ഞെട്ടിച്ചു.
‘ ഗരി…” ഞാന്‍ വിളിച്ചു.
‘ ആരെങ്കിലും പിന്നീടറിഞ്ഞിട്ട അതിനെ ജാരസന്തതീന്ന്‌ ആള്‍ക്കാരു
വിളിക്കുന്നതില്‍ ഭേദം കണ്മുമ്പീന്ന്‌ പോകുന്നതാ…
‘ ഗദയരീ …നീ എന്താ പറയുന്നേ…”
‘ വിശദീകരിക്കാന്‍ മെനക്കെടണ്ട… ടീച്ചറെന്നോടു പറഞ്ഞു… അവരു ദുബായീിന്നു
പോകുകാന്ന്‌… ‘
‘ അവരെങ്ങോട്ടാ പോകുന്നേന്നു പറഞ്ഞോ..?…’
‘ എന്തിനാ നമ്മളറിയുന്നേ… അറിഞ്ഞിട്ട… ആ കൊച്ചിന്റെ ജീവിതം കൂടി
പാഴാക്കാനോ… ‘
‘ ഗരി… നീ എന്തൊക്കെയോ… പറയുന്നു… ആ കൊച്ചും ഞാനും…
‘ ഒരു ബന്ധോമില്ലെന്നല്ലേ….വേണ്ടേട്ടാ.. ഗയരി മണ്ടിയാണെങ്കിലും ഒരു തന്തേടെ
പെടപെടപ്പു കണ്ടാ മനസ്സിലാകും. അതിനൊള്ള ബുദ്ധിയൊക്കെ എനിയ്കൊണ്ട്‌…
ഏട്ടനേ കാണുമ്പം ടീച്ചറുടെ ഒരു വെപ്രാളവും… കൊച്ചിനേ കാണാനുള്ള ഏട്ടന്റെ
തിരക്കും… ആ സ്‌നേഹോം…. പിന്നെ ഇന്നത്തേ ആ കരച്ചിൽ നാടകോം… എല്ലാം
കൂടി നോക്കിയാ ഏതു മരങ്ങോടനും ചിലതൊക്കെ മനസ്സിലാകും… പിന്നെ ആ
കുഞ്ഞ്‌ ഇപ്പഴേ ഏട്ടന്റെ തനി കോപ്പിയാ… ഒററനോട്ടത്തില്‍ തന്നേ ഞാനന്ന്‌
സംശയിച്ചതാ….. അവള്‍ നിര്‍വികാരയായി പറഞ്ഞു.
അപ്പം നീയെല്ലാം മനസ്സിലാക്കി… അല്ലേ… ഞാന്‍ തോല്‍വി സമ്മതിച്ചു.
അല്ല… ഏട്ടന്‍ മനസ്സിലാക്കിച്ചു…. ഏട്ടനു കക്കാനേ അറിയൂ…
നിക്കാനറിയത്തില്ല…. മനസ്സിൽ സ്‌നേഹം ഒള്ള ആളായതു കൊണ്ടാ…
ദ്രോഹിക്കാനുള്ള മനസ്സും ഇല്യാ… പിന്നെവിടെയോ പിശകി… അശ്രന്നേ…
ഏതായാലും നന്നായി… ഇനിയെങ്കിലും മനസ്സൊന്നു തണുക്കട്ടെ…
അവള്‍ എന്റെ താടിയില്‍ പിടിച്ചൊന്നു തടവി.
‘ നെനക്കെന്നോട്‌ ദേഷ്യോം അറപ്പും തോന്നുന്നില്ലേ…ഗയരി…
‘ എന്തിന്‌…? ഈ മനസ്സു നല്ലതാന്നെനിക്കറിയാം… പക്ഷേ ചോരത്തിളപ്പും
സാഹചര്യോം കൊണ്ട്‌… കൊറേ അബദ്ധങ്ങളു പററീട്ടൊണ്ട്‌… അതേയൊള്ളു…
അതെനിക്കറിയാം…. ഇനി മുതല ഞാന്‍ നോക്കിക്കോളാം…”
‘ എന്നാലും…”
‘ ഒരെന്നാലും ഇല്ല… ഏട്ടന്റെ കുട്ടയോളു വേണം… ഈ ഗാരി പ്രസവിച്ചു
തരാം… എനിക്കറിയാം… ഒന്നു നഷ്ടപ്പെട്ടതിന്റെ വേദനയാ ഇപ്പം ഏട്ടന്റെ
മനസ്സില്‌… ഏതായാലും നല്ലതിനല്ലേ … അതും, പകുതി അവകാശം ഒള്ളത
പൊറത്ത്‌ മിണ്ടാന്‍ പോലും പററത്തില്ലല്ലോ… പോട്ടെന്നേ… ഏട്ടന്‍…
സമാധാനിക്ക്‌…. * അവൾ എഴുന്നേററു.
‘_ ഇനീം ഏട്ടനു മദ്യം കുടിയ്കകണോ…’
വേണ്ട… ‘
‘ എങ്കില്‍ കുളിച്ചിട്ടു കെടക്ക്‌…. ഒന്നൊറങ്ങിയുണരുമ്പം എല്ലാം തെളിയും. എന്റെ
പൊന്നേ… ഇങ്ങനെയൊണ്ടോ ആണുങ്ങള്‌… ഓരോരുത്തരു കൊച്ചുങ്ങളേ
ഒണ്ടാക്കീട്ട പെരുവഴീല്‍ തള്ളുന്നു… ഇവിടെ ഒരാളു… ആരാന്റെ കൊച്ചിനു
വേണ്ടി ഏങ്ങലടിയ്ക്കുന്നു… വെറും ശുദ്ധനാ, എന്റെ ഈ പൊന്നുംകൊടും…”

€) 0
അവള്‍ എന്റെ കയ്‌ പിടിച്ചു വലിച്ചെഴുന്നേല്‍പ്പിക്കാന്‍ നോക്കി.

വേണ്ട… മോളേ… ഞാൻ ഈ സോഷഫേൽ കെടക്കട്ടെ… ഒരു സുഖം…

ഞാന്‍ സോഫയില്‍ നീണ്ടു നിവര്‍ന്നു കിടന്നു. ഗയരി എന്റെ പോക്കററില്‍ കിടന്ന
സാധനങ്ങള്‍ എടുത്തു മാററി ഷൂസും ഉരി മാററി. എന്നിട്ട നിലത്തിരുന്ന്‌ എന്റെ
നെഞ്ചിലെയ്ക്കു തല ചായിച്ചു.

‘ നെനെക്കു വെഷമോണ്ടോ മോളേ… ” ഞാനവളുടെ മുടിയില്‍ തലോടിക്കൊണ്ടു
ചോദിച്ചു.

‘ ങൂഹും……. ഒരു കാര്യേ ഉള്ളൂ…..ഏട്ടന്‍ ഇനി മറെറവിടെയെങ്കിലും പോയാലും
ഞാനറിയാരതിരുന്നാ മതി… അറിഞ്ഞാ… .പിന്നെ….. പിന്നെ… എനിക്കിനി…
മരിക്കാനിഷ്ടമില്ലേട്ടാ.. ഒരിക്കെ ഞാന്‍ ചാകാനൊറച്ചതാ… ഇനി പററില്ല…
എനിക്കിനി എന്റെ ഏട്ടന്റെ കൂടെ ജീവിക്കണം…” അവള്‍ കരഞ്ഞു തുടങ്ങി.
എനിക്കോര്‍മ്മ വന്നു. അക്കന്റെ വീട്ടിൽ വെച്ച, അതും ഞാന്‍ കാരണം.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *