‘ എനിക്കൊരപേക്ഷയേ ഉള്ളു… ആരതിയേ ഇനി സാര്‍… പിന്നെ… എന്റെ മോന്…
അവനെന്റെയാ…. ഞങ്ങള്‍ ഒന്നു രണ്ടു ദിവസത്തിനകം… ദുബായ് വിടും…. ഇനി
ഒരിക്കലും എന്റെ മോനേ സാറു കാണരുത്… ഞങ്ങളോടു ചെയ്യാവുന്ന ഏററവും
വലിയ കരുണയായിരിക്കും ഇത്…”
കുമാര്‍ എന്റെ കയ് കൂട്ടിപ്പിടിച്ചു കരഞ്ഞു. ഗ്ലാസ്സു വലിച്ചു മോന്തി. പക്ഷേ അതു
കാലിയായിരുന്നു.
‘ ടീച്ചറെന്തു പറഞ്ഞു… അവര്ക്കിതറിയാമോ….. ഞാന്‍ യാന്ത്രികമെന്നോണം
ചോദിച്ചു പോയി.
‘ ഇപ്പം അറിയാം… എന്റെ കുഞ്ഞിനു പനിപിടിച്ചപ്പം.. ഞാന്‍ ഒറക്കമിളച്ച് അവനു
കാവലിരുന്നു. മൂന്നാം ദിവസം… അവളു എന്റെ കാലിൽ വീണു കരഞ്ഞു…
കാരണം ആരാന്റെ കൊച്ചിനോടുള്ള എന്റെ സ്നേഹം കണ്ടപ്പം… അവള്ടെ ഉള്ളു
നീറി… കൊച്ചിന്റെ കൂടെക്കെടന്നു മയങ്ങിപ്പോയ എന്റെ കാലേല് അവളുടെ
കണ്ണീരു വീണാ ഞാനൊണനരുന്നേ… അവളും എല്ലാം ഉള്ളില്‍ വെച്ചോണ്ടു
നടക്കുവാരുന്നു…. തെററു പററിയെങ്കിലും അവളു മനസ്ലാക്ഷിയൊള്ളവളാ…
എന്റെ ആതിര… കാരണം ഞാൻ അതു പോലെ അവള്‍ക്കു സ്നേഹം
കൊടുത്തിട്ടുണ്ട്…ഞാന്‍ പറഞ്ഞില്ലേ അവളൂടെ മനസ്സു വളരെ നൈസാണെന്ന്…
അവസാനം പറഞ്ഞു പറഞ്ഞ് എന്റെ കഴിവ്കേടു ഞാനും … അവളുടെ തെററ്
അവളും ഏററു പറഞ്ഞു… അവളേ ഉപേക്ഷിച്ചോളാന്‍ വരേ അവളു പറഞ്ഞു…
എന്റെ ആരതിയേ എനിക്കൊരിക്കലും ഉപേക്ഷിക്കാന്‍ പററത്തില്ലല്ലോ….. തെററു
ചെയ്തവൾ മനസ്സറിഞ്ഞ് പൾഛാത്തപിച്ചാ പിന്നെ… വേറെ ഒരു ശിക്ഷേടെ
ആവശ്യമില്ല… അതാ എന്റെ വിശ്വാസം… ‘
‘ എന്നാലും… കുമാറേ… എന്റെ കുഞ്ഞിനേ എന്റെ കണ്ണും വെട്ടത്തൂന്ന്
പെര്മനന്റായിട്ടു മാററുക എന്നു പറയുന്നത് … എനിയ്ക്ക്…
ഞാന്‍ കുമാറിന്റെ മുഖത്തേയ്ക്ക് ദയനീയമായി നോക്കി.
‘ അതിനു അവന് സാറിന്റെ കുഞ്ഞല്ലല്ലോ… എന്റെ മോനല്ലേ… അതല്ല… സാറിത്
സമ്മരതിക്കുന്നില്ലേര….. ഇനീം ഞങ്ങടെ പൊറകേയാണെങ്കി… എന്റെ
ആരതിയാണേ സത്യം….പിന്നെ രണ്ടു ശവങ്ങൾക്ക് സാറു സമാധാനം പറയേണ്ടി
വരും… ”
എനിക്കുത്തരം മുട്ടി. ഇനി ഒരു സീനുണ്ടാക്കാതെ ഒഴിയുന്നതാണു നല്ലത്
എന്നെനിക്കു തോന്നി.
അപ്പോഴേയ്ക്കും ആരതി അവിടെ എത്തി. ഞങ്ങൾ എഴുന്നേററു.
‘ ഞങ്ങളു പേടിച്ചുപോയല്ലോ… അഞ്ചു മിനിട്ടെന്നു പറഞ്ഞിട്ട്… ഇപ്പം…
നിങ്ങളിവിടെ എന്തെടുക്കുവാ… ഏട്ടാ… എന്താ ഇവിടെ.. രണ്ടു പേരും കൂടി…?..”
അവൾ ഞങ്ങളുടെ മുഖത്തേയ്ക്കു മാറി മാറി നോക്കി. കരഞ്ഞു കരുവാളിച്ച
മുഖവുമായി കുമാറും, ഏസിയുടെ തണുപ്പിലും വിയര്‍ത്ത്
ഇടിവെട്ടേററവനേപ്പോലിരിക്കുന്ന ഞാനും.
‘ ആരതി… ഞാന്‍… ഞാന്‍…ഞാനെല്ലാം നിന്റെ നിതിയോടു തുറന്നു പറഞ്ഞു
കഴിഞ്ഞു…”
‘ ങേ… ആരതി ഒന്നു ഞെട്ടി. വിീഴാതിരിക്കാനെന്നോണം അവൾ കുമാറിന്റെ
കയ്യില്‍ പിടിച്ചു.
ങൂം… എല്ലാം… ഇപ്പം മനസ്സിനെന്തൊരു സമാധാനം… കുടിച്ചതിന്റെ കെട്ടൊക്കെ
പോയി)…” കുമാര്‍ കണ്ണു തുടച്ചു.
‘ എന്നാലും… എന്റെ ഏട്ടാ… അവള് കുമാറിന്റെ തോളിലേയ്ക്കു തല ചായിച്ചു
നിന്നു കരഞ്ഞു. എന്റെയും കണ്ണൂ നിറഞ്ഞു.
‘ ആരതി… സോറിയെന്നു പറയാനേ എനിക്കു പററത്തുള്ളൂ… കുമാറേ…” ഞാന്‍
കുമാറിന്റെ കയ് പിടിച്ചു എന്റെ നെഞ്ചിൽ ചേര്‍ത്തു.
‘ നിതി… ആരതി കരഞ്ഞുകൊണ്ടു വിളിച്ചു. എന്റെ പാവം ഏട്ടന്… ഏട്ടനേ
ഞാനാ വഞ്ചിച്ചത്… ഞാന്‍… എന്റെ നെല മറന്നു പോയി)…… എന്നെ ചാകാന്‍
പോലും സമ്മതിച്ചില്ല… .ഈ ഏട്ടന് …എന്നാ കൊറേ വഴക്കെങ്കിലും
പറഞ്ഞാരുന്നെങ്കി… തല്ലിക്കൊന്നാരുന്നെങ്കി… അതുമില്ല… എന്നോടു
പൊറുത്തെന്ന് ഒന്നൂടെ പറ ഏട്ടാ… : അവള് ഏങ്ങലടിച്ചു കരഞ്ഞു.
‘ എല്ലാം മറന്നു കള… എനിക്കു നിന്നെ വേണം.. മോളേ… പിന്നെ
എനിക്കൊരാഗ്രഹമേ ഉള്ളു… ആരെങ്കിലും തെററു ചെയ്തെങ്കിൽ അവരേ
ഇശ്വരന് ശിക്ഷിക്കാതിരിക്കട്ടെ….. കുമാര്‍ അവളുടെ കണ്ണുകള്‍ തുടച്ചു. കയ്കൾ
കൂട്ടിപ്പിടിച്ചു.
