‘ ഒണ്ടെന്നേ… സന്ധ്യക്കാ പെണ്ണുമ്പിള്ള പണീം കഴിഞ്ഞ് പോകും… ഇവിടെ
ഞങ്ങളിത്രേം പേരല്ലേ ഉള്ളു…
കുര്യച്ചന്‍ അവളെ താങ്ങി എഴുന്നേല്പിച്ചു. എന്റെ മുറിയില്‍ കൊണ്ടു കിടത്തി.
ഞാന്‍ സെററിയില്‍ തന്നെ ഇരുന്നു. അവന്‍ തിരികെ വന്ന് ഇരുന്നു. കാലിയായ
ഗ്ലാസ്സ് നിറച്ചു.
‘ ഹൊ, ഞാനങ്ങു പേടിച്ചു പോയി….ഒണ്ടാരുന്ന കെട്ടും വിട്ടു. * ഇതും പറഞ്ഞ്
ഒററ വലിയ്ക്ക് ഗ്ലാസ്സ് കാലിയാക്കി.
അരമണിക്കൂര്‍ കഴിഞ്ഞു കാണും, കുപ്പിയിലേ മദ്യത്തിന്റെ നിരപ്പു താണു.
കുര്യന്റെ തലയും താണു, അവനിരുന്നാടാന്‍ തുടങ്ങി, നാക്കു കുഴയാനും.
‘ മിസ്സിസ് എന്തു പറയുന്നു ഞാനൊന്നു നോക്കട്ടെ…” ഞാനെഴുന്നേററു.
ആ നോക്ക്… നോക്ക്… ചെന്നു നോക്ക്.. എന്റെ റോസിലിക്കെന്തു പററി…
മോളേ… ” അവന്‍ വിളിച്ചു. കുഴഞ്ഞ് സോഫയിലേയ്ക്കു ചാരി.
ഞാന്‍ മുറിയിലേയ്ക്കു ചെന്നു. എന്നെക്കണ്ടയുടന്‍ അവൾ ചാടിയെഴുന്നേററു.
അഴിഞ്ഞുലഞ്ഞ മുടി. ഭീതി നിറഞ്ഞ കണ്ണുകള്‍, തോളില്‍ നിന്നും സാരിത്തുമ്പ്
ഉര്‍ന്നു പോയത് അവളറിഞ്ഞില്ല. ഇളം പച്ച ബ്ലയസില്‍ ആ വന്മുലകള്‍ക്കു
മുകളിലായി വെള്ളം വിണ നനവുണ്ടായിരുന്നു. എന്റെ നേരെ അവള്‍
കയ്കൂപ്പിക്കൊണ്ടു പറഞ്ഞു.
‘ എന്നെ രക്ഷിക്കണം…. എന്നെ….നശിപ്പിക്കരുത്… നിതിന്‍ സാറേ…” കണ്ണുകളിൽ
നിന്നും കണ്ണു നിര്‍ ഉരുണ്ടൊഴുകി.
‘ എന്താ റോസിലീ ഇത്… ഫൊര്‍ഗെററിററ്… എനിക്കൊന്നും അറിയില്ല…
തീര്‍ന്നില്ലേ… ഞാന്‍ സമാധാനിപ്പിച്ചു.
‘ അച്ചായനോട്….. എന്റെ കുടുംബം… പ്ലീസ്… അവള്‍ വീണ്ടും ദയനീയമായി
യാചിച്ചു.
‘ ഞാന്‍ പറഞ്ഞില്ലേ… എന്റെ റോസിലി… ഈ കുടുംബം എന്റെ കുടുംബം
മാതിരി തന്നെയാ…അവനെന്റെ ഉററ കൂട്ടുകാരനും… ഒന്നും പേടിക്കേണ്ട…
ഞാനല്ലേ പറയുന്നത്… വാ… എഴുന്നേററ്, ഒന്നു ഫ്രെഷപ്പായി ഞങ്ങളുടെ കൂടെ
വന്നിരിക്ക്… ‘ ഞാൻ അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.
റോസിലിയോട് ഒററവാക്കില്‍ അങ്ങനെ പറഞ്ഞെങ്കിലും ആദ്യത്തെ ഷോക്കില്‍
നിന്ന് ഞാന്‍ വിമുക്തനായിട്ടില്ലായിരുന്നു. സംഭവ്യമല്ലാത്തതു കണ്ടതു പോലെ,
വിശ്വസിക്കാനാകുന്നില്ല.
‘ എങ്ങനെയുണ്ടെടാ എന്റെ മോള്‍ക്ക്…” വാതിൽക്കൽ ആടിയാടി വരുന്ന
കുരിയച്ചന്റെ ശബ്ദം, ഞാന്‍ അവളിൽ നിന്നും അകന്നു മാറി.
‘ ഒന്നുമില്ലെടാ… പകൽ ഷോപ്പിങ്ങിനു പോയപ്പം വെയിലു കൊണ്ടതിന്റെയാ…. വാ
റോസിലീ… അവിടെ വന്നിരിക്ക്… ഞങ്ങളുടെ മൂഡു കളയാതെ…”
യാചനാ ഭാവത്തിൽ എന്റെ കണ്ണുകളിലേയ്ക്ക് ഒന്നു കൂടി നോക്കിയിട്ട്
അവളെഴുന്നേററു ബാത്ത് റൂമിലേയ്ക്കുൂ പോയി, ഞങ്ങള്‍ സെററിയിലേയ്ക്കും.
കുരിയച്ചന്‍ സംസാരം തുടര്‍ന്നു കൊണ്ടിരുന്നു. എന്റെ മനസ്സ് ഒന്നും ശ്രദ്ധിച്ചില്ല,
ഞാന്‍ റോസിലിയേപ്പററി ഓര്‍ത്തു കൊണ്ടിരുന്നു. മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍
അവള്‍ വന്നു. തറ തൂത്തു വൃത്തിയാക്കി. വീണ്ടും ഇറച്ചിയും അണ്ടിപ്പരിപ്പും
കൊണ്ടു വെച്ചു. പോകാനൊരുങ്ങിയപ്പോള്‍ കുരിയച്ചന്‍ അവളുടെ കൈയ്തു
പിടിച്ചു പറഞ്ഞു.
‘ നീ ഇവിടെ ഇരുന്നാ മതി, അടുക്കളയിലെങ്ങാനും തല കറങ്ങി വീണാല്‍
ആരറിയാനാ.. അല്ലേടാ നിത്യാ…”
അതേ, റോസിലി ഇവിടെ ഇരിയ്ക്ക്, ഞങ്ങള്‍ക്ക് കമ്പനിയാകുമല്ലോ…’
ഞാനും പറഞ്ഞു. റോസിലി വൈമനസ്യത്തോടെ കുരിയച്ചന്റെ കൂടെ ഇരുന്നു.
അവന്‍ വാതോരാതെ സംസാരം തുടങ്ങി. ഇടയ്ക്ക് എന്നെ പററി ചിലതു
പറഞ്ഞപ്പോള്‍ ഞാന്‍ ചൂളിപ്പോയി. വേശ്യാഗ്ൃയഹത്തില്‍ വെച്ച് കണ്ടു
മുട്ടിയെങ്കിലും റോസിലി എന്റെ കൂട്ടുകാരന്റെ ഭാര്യയാണല്ലോ, ഇനിയെങ്കിലും
ഞാനതു മാനിക്കാന്‍ ശ്രമിക്കുമ്പഴാണു അവന്റെ കമന്റുകള്‍.
‘ കേട്ടോടീ റോസിലി… ” ആടിക്കൊണ്ട് അവൻ പറഞ്ഞു.” പഠിച്ചോണ്ടിരുന്നപ്പഴേ…
അന്നൊക്കെ സകല കുരുത്തക്കേടും ഇവന്‍ കാണിക്കും, ശിക്ഷ കിട്ടുന്നത്
എനിക്കും. ഇപ്പം ഇവനങ്ങു വലിയവനായിപ്പോയി… ‘
