ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ മേശവലിപ്പിൽ… രണ്ടു ഫ്ളോപ്പിയുണ്ട്‌…. ഞാന്‍ മേശ തുറന്നു,
ഫ്ളോപ്പികളെടുത്തു. ഇന്‍സ്പെക്ടറുടെ അടുത്തു ചെന്നു കാണിച്ചു, അയാൾ തല
കുലുക്കി. ഞാന്‍ അതു പോക്കററിലിട്ടു.

അപ്പോഴെയ്ക്കും ഒരു വലിയ പ്ലാസ്റ്റിക്‌ ബാഗുമായി പോലീസുകാര്‍ തിരികെ വന്നു.
അതു കുടഞ്ഞു മേശപ്പുറത്തിട്ടു. അഞ്ചെട്ടു നീണ്ട പ്ലാസ്റ്റിക്‌ ബാഗുകളുടെ
ശൃംഖലകള്‍…

‘ ഇത്‌ രണ്ടു കിലോയിൽ കൂടുതൽ ഉണ്ടല്ലോ… ”* ഇന്‍സ്പെക്ടര്‍ അഭിപ്രായപ്പെട്ടു.
ഇതിനിടെ ലിസ്സി എന്നോടു അവന്റെ കച്ചവടക്കാര്യം പറഞ്ഞത്‌ ഞാന്‍
അദ്ദേഹത്തിനു കൈ മാറി. അദ്ദേഹം ഖേരയുടെ നേരെ തിരിഞ്ഞു.

ആരാ നിന്റെ ഇടപാടുകാരന്‍… പേരു പറ… ഖേര മിണ്ടിയില്ല.

‘ അവനെ വിളിച്ച്‌ ഇവിടെ വരാന്‍ പറയു…” ഖേര അനങ്ങിയില്ല. ഇന്‍സ്പെക്ടര്‍
കൈ നിവര്‍ത്ത്‌ കരണത്തൊന്നു കൊടുത്തു.

എന്നിട്ട പിടിച്ചെഴുന്നേലിച്ചു. ആടിയാടി അവന്‍ നിന്നു.

‘ നമ്പര്‍ പറയൂ… അദ്ദേഹം അവന്റെ പോക്കററില്‍ നിന്നും അവന്റെ മൊബൈല്‍
എടുത്തു. ഖേര നമ്പര്‍ പറഞ്ഞു. സ്വന്തം ചെവിയില്‍ വെച്ച്‌ ശ്രദ്ധിച്ചതിനു ശേഷം
അത്‌ ഖേരയുടെ ചെവിയിൽ പിടിച്ചു.

‘ ഈ ഹോട്ടല്‍ മുറിയിലേയ്ക്കു വരാന്‍ പറയൂ… മറെറാന്നും പറയരുത്‌…

ഖേര ഒന്നു ശ്വാസം പിടിച്ചു. എന്നിട്ട്‌ ഉച്ചത്തിൽ പറഞ്ഞു.

‘ എന്നെ പോലീസ്‌ പിടിച്ചു. വേഗം രക്ഷപെട്ടു കൊള്ളൂ…” എന്നിട്ടൊന്നു ശ്വാസം
വിട്ടു .

ഇന്‍സ്പെക്ടര്‍ ചിരിച്ചു അവര്‍ക്കു യാതൊരു ഭാവഭേദവുമില്ല. ഞങ്ങളും വാ
പൊളിച്ചു. അദ്ദേഹം പറഞ്ഞു.

‘ എന്താ നോക്കുന്നത്‌…? ഞാന്‍ ഇവന്‍ പറഞ്ഞ നമ്പര്‍ ശെരിയാണോ എന്നു
ഉറപ്പു വരുത്തുകയായിരുന്നു. ഇനി നിങ്ങള്‍ക്കു പോകാം… ഞങ്ങൾക്ക്‌ ഇനിയും
അല്ും ജോലി ബാക്കിയുണ്ട്‌… താങ്ക്സ്‌…

ഞങ്ങളെ വെളിയിലിറക്കി അദ്ദേഹം വാതിലടച്ചു. വെളിയില്‍ ഇടനാഴിയില്‍ തുണി
കൊണ്ടു വന്ന ബോയ്‌ നിൽക്കുന്നു ചിരിച്ചു കൊണ്ട്‌. ഷേക്ഹാന്‍ഡ്‌ ചെയ്തു
കൊണ്ട്‌ അദ്ദേഹവും പറഞ്ഞു.

‘ സഹായത്തിനു നന്ദി… അപ്പോഴാണു മനസ്സിലായത്‌ അതും പോലീസ്‌
ആണെന്നു.

ഞങ്ങൾ നേരേ ഒഓഫീസിലേക്കാണു പോയത്‌. വഴിക്കു ഞങ്ങൾ ഒന്നും
സംസാരിച്ചില്ല. ലിസ്സി പേടിച്ച മുയല്‍ക്കുട്ടി മാതിരി വിറച്ചു കൊണ്ട്‌ എന്നെ ചാരി
ഇരുന്നു. ഇടയ്ക്കുവള്‍ പുറകോട്ടു നോക്കുന്നുണ്ടായിരുന്നു. ഒരു കൈ സ്റ്രീയറിങ്ങില്‍
പിടിച്ചു കൊണ്ട്‌ ഞാന്‍ അവളേ എന്നോടു ചേര്‍ത്തു പിടിച്ചിരുന്നു. ഇടയ്ക്കു ഒരു
സാന്തവനമെന്നോണം ആ കവിളിൽ തലോടുകയും ചെയ്തു.

സമയം എട്ടരയോളമായിരുന്നു. ഞാന്‍ എന്റെ മുറിയിൽ കയറി ഇരുന്നൊന്നു
ദീര്‍ഘശ്വാസം വിട്ടു. എന്തൊരു പരിക്ഷണമായിരുന്നു. അല്പം പാളിയിരുന്നെങ്കില്‍
ജീവന്‍ തന്നെ അപകടത്തില്‍ ആയേനേ. ഞാൻ ടോയിലെററില്‍ കയറി ഒന്നു
ഫ്രെഷ്‌ ആയി വന്നപ്പോൾ ലിസ്റി എന്റെ മുറിയില്‍ നിൽക്കുന്നു. ഞാന്‍ വാതിൽ
കുററിയിട്ടു.

ങൂം… എന്താ ലിസ്സി…

‘ സാര്‍… സാര്‍…” അവള്‍ എന്റെ മുഖത്തു നോക്കി വിളിച്ചു. ഓടി എന്റെ മുമ്പിൽ
വന്നു നിന്നു എന്നിട്ട്‌ പൊട്ടിക്കരഞ്ഞു.

ഞാന്‍ അവളേ എന്റെ ദേഹത്തോടു ചേര്‍ത്തു പിടിച്ചു. കവിളിൽ തട്ടി
ആശ്വസിപ്പിച്ചു. പുറത്തു ഹലോടി.

‘ ഫേയ്‌ … എന്തായിത്‌… എല്ലാം കഴിഞ്ഞില്ലേ… ഇനി എന്തിനാ കരയുന്നേ…
സന്തോഷിക്ക്‌….”

‘ ഞാന്‍… സന്തോഷിക്കുവാണു സാര്‍…. എനിക്ക്‌ എനിക്ക്‌ ഒന്നും അറിയില്ല…
കരയാനേ അറിയത്തുള്ളു…

എങ്കില്‍ കരയട്ടേ എന്നു ഞാനും തീരുമാനിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ കരച്ചില്‍
ഒതുങ്ങി. മേഘങ്ങള്‍ക്കിടയില്‍ നിന്നും ചന്ദ്രന്‍ വെളിയില്‍ വരുന്ന പോലെ ഒരു
പുഞ്ചിരി അവളെനിക്കു സമ്മാനിച്ചു. ഞാനാ കണ്ണുകളില്‍ ചുംബിച്ചു;
കണ്ണുനീരിന്റെ ഉപ്പുരസം. എന്റെ ഷര്‍ട്ടും നനഞ്ഞിരുന്നു, അവളുടെ
കണ്ണീരുകൊണ്ട്‌. ഞാന്‍ അവളേ അടക്കിപ്പിടിച്ചു. അവള്‍ ഒരു
മാട്രപാവിനേപ്പോലെ എന്റെ കയ്യില്‍ ഒതുങ്ങി നിന്നു.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *