ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

എന്നാലും ആ വീട്ടിൽ ഇങ്ങനൊരു ആളുണ്ടെന്നു അറിയത്തില്ല, അത്രയ്ക്ക്‌ ഒതുക്കം.
അമ്പലത്തില്‍ ചെന്നാല്‍ എന്തൊരു ഭക്തി. സന്ധ്യക്കു വിളക്കു വെച്ച്‌ നാമം
ചൊല്ലുന്ന കേട്ടാൽ, അമ്മയ്ക്കു വേണ്ടി രാമായണം വായിക്കുന്നതു കേട്ടാല്‍
എന്തൊരു ഐശ്വര്യം. ദൈവങ്ങൾ നമ്മുടെ മുറിയിൽ അദൃശ്യരായി ഉണ്ടെന്നു
തോന്നിപ്പോകും.

എല്ലാം ശെരി. പക്ഷേ ഈരും പേരും ചോദിച്ചാ കരയുമത്രെ. അപ്പോള്‍ അമ്മയ്ക്കു
സംശയമായി. ഇദ്യ ആത്മാര്‍ഥത അഭിനയമാണോ, പഠിച്ച കളളിയാണൊ
എന്നൊക്കെ. എങ്കില്‍ എന്താണിവളുടെ ഉദ്ദേശം എന്നറിയാൻ അമ്മ ശ്രമിക്കുന്നു
എന്നും പറഞ്ഞു.

ഞാന്‍ വീട്ടിൽ ചെന്നപ്പോളൊക്കെ ഒരു മിന്നായം പോലെ മാത്രമേ കണ്ടിട്ടുള്ളൂ.
അടുക്കളയില്‍ അമ്മ അവളുടെ കൂടെക്കാണും. അല്ലാത്തപ്പോള്‍ അവള്‍
അമ്മയുടെ കൂടെയും. പക്ഷേ അവളുടെ ദു:;ഖഭാവം അപ്പോഴും
മാറിയിട്ടില്ലായിരുന്നു.

രണ്ടാഴ്ച്ച മുമ്പ്‌ വിളിച്ചപ്പോള്‍ അമ്മ എന്നോടു പൊട്ടിത്തെറിച്ചു. കുത്തിക്കുത്തി
ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ അവൾ എല്ലാം തുറന്നു പറഞ്ഞത്രേ. ഇനി ഇവളേ
വേലയ്ക്കു നിര്‍ത്തണോ വേണ്ടയോ എന്ന്‌ തീരുമാനിക്കണം. അതു കൊണ്ട്‌ ഉടൻ
ഞാന്‍ ചെല്ലണം. ഞാന്‍ കൊണ്ടു നിര്‍ത്തിയതായതു കൊണ്ടു മാത്രം, അല്ലെങ്കില്‍
അമ്മ തന്നേ അവളേ പറഞ്ഞു വിടും. എനിക്കു വേവലാരിയായി.
അങ്ങനെയെങ്കില്‍ ഞാന്‍ വേശ്യാലയത്തില്‍ പോയതും അമ്മ അറിഞ്ഞു കാണും.
എങ്ങനെ അമ്മയുടെ മുഖത്തു നോക്കും. ഒടുവില്‍ രണ്ടും കല്ിച്ചാണു ഇപ്പോള്‍
വീട്ടിലേയ്ക്കുള്ള ഈ യാത്ര.

വിട്ടില്‍ ചെന്ന അന്നു രാത്രി ഉണു കഴിഞ്ഞപ്പോള്‍ പതിവു പോലെ അമ്മയുടെ
മുറിയില്‍ ഞാന്‍ ചെന്നു. ഉള്ളില്‍ പേടിയുണ്ടായിരുന്നു. അമ്മ എന്റെ
കരണത്തടിക്കുമോ, അതോ ശപിക്കുമോ, മകൻ വേശ്യാലയത്തില്‍ പോയാല്‍
ഒരമ്മയ്ക്കും സഹിക്കാന്‍ പററുകേലല്ലോ. വീട്ടുകാര്യങ്ങളൊക്കെ
പറയുന്നതിനിടയില്‍ അമ്മയുടെ ചോദ്യം.

‘ നിന്നെ ആ ലോഡ്ജുകാര്‍ വല്ലതും ചെയ്തോടാ…

എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ വാതില്‍ക്കലേയ്ക്കു നോക്കി. കതകിനു
മറഞ്ഞ്‌ ഗയരി നിൽക്കുന്നു. അവളുടെ മുഖത്ത്‌ ആകെ ഒരമ്പരപ്പ.

‘ ഏതു ലോഡ്ജുകാര്‍…?… ഞാന്‍ ഒന്നുമറിയാത്ത പോലെ ചോദിച്ചു.

നീ ഒന്നും ഒളിക്കണ്ട. അവളെല്ലാം എന്നോടു പറഞ്ഞു. ഇവളുടെ കെട്ടിയോനെ
നീ തല്ലിയതും, ലോഡ്ജുകാരോട്‌ ഇവൾക്കു വേണ്ടി വഴക്കിട്ടതും ഒക്കെ… ‘

‘ ഓ.. അതോ… അതന്ന… എന്റെ കൂടെ രണ്ടു കൂട്ടുകാരും ഉണ്ടായിരുന്നതു
കൊണ്ട്‌ അവന്മാരു അധികം മൂത്തില്ല. പിന്നെ ലോഡ്ജുകാരല്ലേ, കാശു
കൊടുത്താ ആരാ സമ്മരിക്കാത്തത്‌….’

‘ എന്നാലും അവനേ പോലീസിൽ കൊടുക്കണമാരുന്നു…. ഒന്നുമില്ലെങ്കിലും
നീയെങ്കിലും രണ്ടു പൊട്ടിക്കണാരുന്നു…. എന്നാലും ഇവമ്മാരുടെയൊക്കെ ഓരോ
കാര്യങ്ങളേ… ഒരുത്തനേം വിശ്വസിക്കാന്‍ പററത്തില്ല…

ങാ… ശെരിയാ…” ഞാന്‍ പൊട്ടനേപ്പോലെ അമ്മയെ പിന്താങ്ങി.

_ അല്ലെടി ഗൌരിയേ…. നിന്റെ അഛനിത്ര മണ്ടനാരുന്നോ… ഒന്നും അന്വേഷിക്കാതെ
നിന്നെ അവനു പിടിച്ചു കൊടുക്കാന്‍…?..ങേ…? എന്തെടീ കൊച്ചേ… നീ
കേള്‍ക്കുന്നുണ്ടോ…?…”

‘ അമ്മച്ചി… അത്‌… ഞങ്ങളു പാവങ്ങളല്ലേ… നിത്യവൃത്തിക്ക്‌ നിവൃത്തിയില്ലാതെ…
വയ്യാത്ത അഛനും… അതു കൊണ്ട്‌ ആരും കൂടുതലൊന്നും നോക്കിയില്ല…
കതകിനു പിറകില്‍ നിന്ന്‌ ഗൌരി പറഞ്ഞു. അവളുടെ ഗദ്ഗദം ഞാന്‍ കേട്ടു. ഞാന്‍
ഇടപെട്ടു.

‘ പോട്ടെ അമ്മേ… എല്ലാം കഴിഞ്ഞ കാര്യങ്ങള്‍… ഇനി എന്തിനാ അതൊക്കെ
പറയുന്നത്‌…

‘ ങാ… ചുമ്മാ ചോദിച്ചെന്നേയുള്ളു…. പിന്നെ നീ നാളെ എങ്ങും പോകരുത്‌…
ഇവളുടെ അഛനെ ഞാന്‍ വിളിച്ചൊട്ടൊണ്ട്‌… ഇവളേ ഇനി ഇങ്ങനെ ഇവിടെ
നിര്‍ത്താന്‍ പററത്തില്ല. ഒരു തീരുമാനമെടുക്കണം… തിരിച്ചു വിടണം… നേരെ
അങ്ങേരുടെ കയ്യിലേൽപ്പിച്ചാ പിന്നെ നമ്മടെ ഉത്തരവാദിത്വം ഒഴിയുമല്ലോ..
കേട്ടല്ലോ… ഇനി നീ പോയിക്കെടന്നൊറനങ്ങ്‌….. ഗയരി വാ… വന്നു കെടക്ക്‌
എനിക്കുറക്കം വരുന്നു…. ” ഒരു കോട്ടുവായോടെ അമ്മ കട്ടിലിലേയ്ക്ക്‌ ചാഞ്ഞു.
അദ്ധ്യായം -26

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *