ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ കൃപയാ ധ്യാന്‍ ദീജിയേ………….. നമ്മൾ ബോംബെയിൽ ഇറങ്ങാന്‍ പോകുന്നു
എന്ന വിമാനത്തിലെ അനദൺസ്മെന്റ്‌ കേട്ടാണു അവള്‍ ഉണനന്നത്‌.
അപ്പോഴാണു അവള്‍ക്കു സ്ഥലകാല ബോധം ഉണ്ടാകുന്നതു. നോക്കിയപ്പോള്‍
താന്‍ ഒരു അന്യപുരുഷന്റെ മാറിൽ അവന്റെ കൈയ്യുള്ളില്‍ ഒതുങ്ങി
കിടക്കുകയായിരുന്നു എന്നു അപ്പോഴാണു പിടികിട്ടിയത്‌. അവൾ ഞെട്ടിയെണീററ്‌
നേരെയിരുന്നു. ഞാന്‍ കൈകള്‍ മാററി.

അവൾ അല്പനേരം കുനിഞ്ഞിരുന്നു. എന്റെ നേരെ നോക്കിയില്ല. ഞാന്‍ പറഞ്ഞു.
‘ സോറി, ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതു കണ്ടപ്പോ, ഞാൻ
ചായ്ച്ചു കിടത്തിയതാ, സുഖമായി ഉറങ്ങട്ടേ എന്നു കരുതി. * വീണ്ടും പതുക്കെ
പറഞ്ഞു.

‘ പേടിക്കേണ്ടാ… ഞാന്‍ ഒരു കുഴപ്പവും കാണിച്ചിട്ടില്ല. ‘

ആരതി പതുക്കെ മുഖമുയര്‍ത്തി എന്റെ നേരെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട
പതുക്കെ പറഞ്ഞു.

‘ എനിക്കറിയാം. വളരെ താങ്ക്‌സ്‌, ഞാൻ നന്നായുറങ്ങി അല്ലേ..?’

ങൂം…. ഒരു പൂച്ചക്കുഞ്ഞിനേപ്പോലെ.”

ഉടുപ്പും ദുപ്പട്ടയും ഒക്കെ നേരെയാക്കിക്കൊണ്ട്‌ അവള്‍ പറഞ്ഞു.

_നിതിനു ബുദ്ധിമുട്ടായി അല്ലേ ? ഒട്ടും ഉറങ്ങിയിട്ടുമുണ്ടാവില്ല ? ‘

‘ ഏയ്‌… ഇല്ല………..ടീച്ചര്‍ ഒരിക്കലും ഉണരരുതേ എന്നായിരുന്നു എന്റെ മനസ്സിലേ
ആഗ്രഹം…”

‘ അയ്യോ, അപ്പോ, ഞാന്‍ ചാകണമെന്നായിരുന്നോ നിതിൻ ആഗ്രഹിച്ചത്‌ ? ‘
അവൾ പൊട്ടിച്ചിരിച്ചു.

‘ അല്ല, എന്നും എന്റെ നെഞ്ചിൽ കിടക്കണേ എന്ന്‌…” എന്റെ തൊണ്ട
ഇടറിപ്പോയി.

‘ നമ്മള്‍ അങ്ങനെ ചിന്തിക്കാന്‍ പാടില്ല, നിതിന്‍…… ഞാന്‍ മറ്റൊരാളിന്റെ
ഭാര്യയാണു:

‘ എന്നു കരുതി എനിക്കു ചിന്തിക്കാന്‍ പാടില്ലെന്നുണ്ടോ…. അതിനു ഈ
പെൺകുട്ടിയുടെ സമ്മതം വേണമെന്നില്ല.

ഇതിനിടെ വിമാനം നിലത്തിറങ്ങിയിരുന്നു.

‘ എങ്കിലേ…….അടുത്ത ജന്മത്തിൽ ഒരു അപേക്ഷ കൊടുക്കു… പരിഗണിക്കാം…”
ഞാനൊന്നും മിണ്ടിയില്ല. അവളുടെ കൈപടം എടുത്തു എന്റെ കയ്യില്‍ വച്ചു
തലോടിക്കൊണ്ടിരുന്നു. അവൾ കയ്‌ വലിച്ചില്ല. പിന്നീട്‌ ഇമിഗ്രേഷന്‍ കാണ്ടറില്‍
എത്തുന്നതു വരേ ഞങ്ങൾ സംസാരിച്ചില്ല.

ഞങ്ങൾ സഹാര്‍ എയര്‍പോര്‍ട്ടിനു വെളിയിൽ ഇറങ്ങുമ്പോള്‍ സമയം
ആറേമുക്കാൽ. കിട്ടിയ ടാക്‌സി പിടിച്ച സാന്റാക്രൂസിലെത്തി. ഓടിപിടിച്ച്‌ ഇന്ത്യന്‍
എയര്‍ലൈയസിന്റെ കാണ്ടറില്‍ എത്തിയപ്പോള്‍ കിട്ടിയ വാര്‍ത്ത ഞങ്ങളെ
നടുക്കി. ആരതിയുടെ കണക്ഷന്‍ ഫ്ളയിററ്‌ ക്യാന്‍സല്‍. കാരണം വിമാനം
ഏതോ മന്ത്രി സര്‍ക്കീട്ടിനു കൊണ്ടുപോയീ എന്നു. അടുത്തത്‌ രാവിലേ
ഏഴേകാല്‍ മണിക്ക്‌. കാഈണ്ടറിലിരുന്നവരെ കുറേ ചീത്ത വിളിച്ചിട്ട്‌ ഞങ്ങൾ ഓടി
ഈസ്റ്റ്‌ വെസ്റ്റിന്റെ കൌണ്ടറിലേക്ക്‌. അവിടെയും തഥൈവ, അടുത്തത്‌ രാവിലേ
ആറേമുക്കാൽ മണിക്ക്‌. മദ്രാസ്‌, പൂന കണക്ഷനുകളും നോക്കി. എല്ലാം
സമയം നോക്കുമ്പോള്‍ ഒന്നു തന്നെ. ആരതിയാണെങ്കില്‍ കരയുന്നില്ല എന്നേ
ഉള്ളു. ഏതായാലും രാവിലത്തേതിനു സീററ്‌ ബൂക്കു ചെയ്തുറപ്പിച്ചു. ഞാന്‍
പറഞ്ഞു.

‘ ഇനി ഇവിടെ ഇരുന്നിട്ട കാര്യമില്ല. നമുക്ക്‌ എന്റെ ഹോട്ടലിലേക്കു പോകാം.”
ആരതിക്കു പരവേശം മാതിരി. അവൾ പറഞ്ഞു.

ഞാന്‍ ഇവിടെ എയര്‍പോര്‍ട്ടില്‍ ഇരുന്നോളാം. നിതിൻ പൊയ്യോളൂ. ‘

‘ അങ്ങനെ എനിക്കു പോകാന്‍ പററുമോ, ആരതിയെ ഒററയ്ക്കു വിട്ടിട്ട. ഞാനും
ഇരിക്കാം കൂട്ടത്തില്‍. ”

അവളൊന്നും പറഞ്ഞില്ല. അല്പനേരം അവിടെ ഇരുന്നു, ഓരോ കാപ്പിയും കൂടിച്ചു.
‘ ഏട്ടനേ വിളിച്ചു പറയണം. അഛന്‍ കൊച്ചിയില്‍ കാത്തു നിൽക്കും, എങ്ങനെ
വിവരം അറിയിക്കും.” അവൾ കരയാന്‍ തുടങ്ങി.

‘ എന്താ ഇത്‌, കൊച്ചു കുട്ടികളേ പോലെ. എല്ലാത്തിനും വഴിയുണ്ടാക്കാം. വാ…
ഞാന്‍ അവളെ വലിച്ചെഴുന്നേലിച്ചു വെളിയിലെത്തി. ഫോൺ ബൂത്തിലെത്തി,
ആദ്യം കുമാറിനെ വിളിച്ചു. കുമാര്‍ പറഞ്ഞു. ട്രാവൽ ഏജന്റ്‌ വീട്ടിൽ
വിളിച്ചിരുന്നു, ഓഫീസിലും, പക്ഷേ നമ്മള്‍ നേരത്തെ ഇറങ്ങിയതു കൊണ്ട്‌
വിവരം കിട്ടിയില്ല. സാരമില്ല, നിതിൻ കൂടെയുണ്ടല്ലൊ, ആലോചിച്ച്‌ വേണ്ടപോലെ
ചെയ്യുക.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *