എന്റെ… മോളു കരയല്ലേ… നിന്റെ ഏട്ടനിനി ഒരബദ്ധോം പററത്തില്ല… നീയാണെ
സത്യം. ”
ഞാനാ കണ്ണീര് തുടച്ചു. സ്നേഹമുള്ള ഒരു ഭാര്യയുടെ മനസ്സു മുഴുവനായറിയാന്‍
ഇന്നേ വരേ ഒരു ഭര്‍ത്താവിനും കഴിഞ്ഞിട്ടില്ല. പക്ഷേ, ഇവളുടെ മനസ്സ് ഒരു
തുറന്ന പുസ്തകം പോലെ ഇപ്പോള്‍ ഞാന്‍ കാണുന്നു. അവൾ എന്റെ ചുണ്ടില്‍
മെല്ലെ ഒരു മുത്തം തന്നു. കണ്ണീരിന്റെ ചുവയുള്ള മുത്തം. അതിന്റെ ചൂടില്‍
ഞാന്‍ കണ്ണുകളടച്ചു.
സോഫയിലേ ഉറക്കം ശെരിയായില്ല. വെളുപ്പിനു ഞാനുണരുമ്പോള്‍ അവള്
അടുക്കളയിലായിരുന്നു. ഘപ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞപ്പോൾ തോന്നി കട്ടിലില്‍
കിടന്നൊന്നു കൂടി ഉറങ്ങിയാലോ എന്ന്.
(പഭാത സൂര്യന്റെ തീക്ഷ്ണവെളിച്ചം മുഖത്തു തട്ടിയാണു ഞാനുണര്‍ന്നത്.
നോക്കുമ്പോള്‍, ഒരു കയ്യിൽ മദ്യക്കുപ്പിയും മറുകയ്യില്‍ ചായക്കപ്പുമായി ഗാരി;
ചിങ്ങനിലാവു തെളിഞ്ഞപോലെ, കുളിച്ചു കുറിയിട്ട്, ശുഭ്രവസ്ത്രവുമണിഞ്ഞ്.
_ നിന്നോടാരു പറഞ്ഞു കര്ട്ടന് മാററാന്‍.. നല്ല സുഖമായ ഉറക്കാരുന്നു…. ഞാൻ
ദേഷ്യപ്പെട്ടു.
‘ പിന്നേ… നേരം എത്രായിന്നാ വിചാരം ? മണി പത്ത്… പ്രാതലു കഴിക്കണം…
അതിരിക്കട്ടെ… ഇതിലേതിലാ ഇന്ന് തൊടങ്ങുന്നത്…. അവൾ രണ്ടു കയ്യും
നീട്ടിക്കാണിച്ചു.
“നീ അതു രണ്ടും അവിടെ വെച്ചിട്ടിങ്ങു വന്നേ… ഏതിലാ തൊടങ്ങുന്നേന്ന്
വിശദമായിട്ടു പറയാം…
അവള് രണ്ടും മേശപ്പുറത്തു വെച്ചിട്ട, കട്ടിലിൽ എന്റെ അരികിൽ വന്നിരുന്നു.
ഞാനവളേ വലിച്ച് എന്റെ മുകളിലേയ്ക്കിട്ടു.
‘ ഇന്നത്തേ തൊടക്കം… ദേ ഇവിടന്ന്…. ഇത്രേം മധുരം… ചായയ്ക്കും മദ്യത്തിനും
ഒണ്ടാകത്തില്ലല്ലോ…’
ഞാന്‍ ആ ചെഞ്ചുണ്ടില്‍ നീണ്ട ഒരുമ്മ കൊടുത്തു. അവളെന്റെ മുഖം തള്ളി
മാററിയിട്ടു പറഞ്ഞു.
‘ ഇന്ന് ഒന്നിനും ധൃതി പിടിയ്കകേണ്ടാട്ടോ… ഞാന്‍ പറഞ്ഞിട്ടു മതി…
‘ എന്താടി… വല്ല വെലക്കും തൊടങ്ങിയോ… എങ്കിൽ മൂന്നാലു ദിവസം ഗോപി…
എന്റെ ഭഗവാനേ… ശ്രീകൃഷണാ… നീ തന്നെ തൊണ…
‘ വേണോങ്കി… വെലക്ക് തൊടങ്ങീന്നും പറയാം… ഇല്ലെന്നും പറയാം…” അവള്
നാണിച്ചു പുഞ്ചിരിച്ചു.
എന്റെ പെണ്ണേ, ഒന്നു തെളിച്ചു പറ…”
‘ ഏട്ടന്റെ ഒരു നഷ്ടം നെകത്താനൊള്ള ചാന്സൊങണ്ടോന്നാ ഞാൻ നോക്കുന്നേ…”
അവൾ എന്റെ നേരെ ഏറുകണ്ണിട്ടു നോക്കി.
‘ നഷ്ടമോ… എന്താ നീ ഈ രാവിലേ ചെലയ്ക്കണേ…’ ഞാന്‍ ആ താടിയ്യകൊരു തട്ടു
കൊടുത്തു.
‘ ഒ… ഇന്നലെ കുത്തിയിരുന്ന്… നഷ്ടപ്പെട്ടേ…. കൊണ്ടുപോയേ… എന്നൊക്കെ
ഓര്‍ത്തിരുന്നു മോങ്ങിയത് ഇത്ര പെട്ടെന്നു മറന്നു പോയോ…?…”
ങ…നേരോ…” ഞാന്‍ എഴുന്നേററാ ചുമലുകളില്‍ പിടിച്ചു ചോദിച്ചു.
‘ ങൂം… മിനിയാന്നാരുന്നു ദെവസം….ഇന്നലേം കണ്ടില്ല…ഇന്നും കണ്ടില്ല…
അപ്പോ …. ഒരു സംശയം പോലെ…”
അവൾ നാണിച്ചു മുഖം കുനിച്ചു. എന്റെ മനസ്സില്‍ ആയിരം പൂത്തിരികള്‍ ഒരുമിച്ച
കത്തി. നാനാ വര്‍ണ്ണങ്ങളിലുള്ള ബലൂണുകള്‍ അന്തരീക്ഷത്തിലുയര്‍ന്നു. കൂടെ
ഞാനും.
‘ എന്റെ ഗുരുവായൂരപ്പാ… നീ തന്നെ തുണ.. കള്ളിപ്പെണ്ണേ… നിന്നേ ഇന്നു
അയ്യോ… പതുക്കെ… വിടെന്നേ…. എനിയ്ക്കു ശ്വാസം മുട്ടുന്നു….. ‘
ഞങ്ങളുടെ സന്തോഷത്തിമിര്പ്പു കാണാനാകും സൂര്യകിരണങ്ങൾ ജനലില്‍ കൂടി
മുറിയിലേയ്കെത്തി നോക്കി. അങ്ങനെയിപ്പം ആരും കാണണ്ട, ഞാൻ എന്റെ
മുത്തിനെയും കെട്ടിപിടിച്ചുകൊണ്ട് പുതപ്പും വലിച്ചുമൂടി കട്ടിലിലേയ്ക്കു കിടന്നു.
ഇക്കിളി കൊണ്ടു പുളയുന്ന എന്റെ സാമ്്രാണിയുടെ കുലൂങ്ങിച്ചിരികൾ കൊണ്ട്
മുറി നിറഞ്ഞു.
ശുഭം.
