അവൾ ഒരു കള്ളചിരിയോടെ ഞങ്ങളെ തളളി വെളിയിലാക്കി വാതിലടച്ചു.
ഞങ്ങൾ അന്യോന്യം നോക്കി. മഴക്കാറിനുള്ളില്‍ നിന്നും ചന്ദ്രൻ വെളിയില്‍
വരുന്ന പോലെ ആ കൊച്ചുമുഖത്ത് ഒരു വെളിച്ചം വരുന്നത് ഞാന്‍ കണ്ടു. ഞാന്‍
സിററിങ്ങറൂമിലെ ലൈററണച്ചു, അവളുടെ കയ് പിടിച്ച് എന്റെ മുറിയിലേയ്ക്കു
കൊണ്ടുപോയി, വാതിലടച്ചു.
ഞാന്‍ കട്ടിലില്‍ ഇരുന്നു. സമയം നോക്കി മണി മൂന്ന്. അവളപ്പോഴും നിലത്തു
നോക്കി വാതിലും ചാരി നിൽക്കുകയാണു.
വിനൂ…
‘ വാ… വന്നിവിടെ ഇരിക്ക്… അല്ലെങ്കില്‍ കിടന്നുറങ്ങ്… ‘
] ങൂം… ]
അനങ്ങാതെ മുഖം കുനിച്ച്, ഉടുപ്പിൽ തെരുപ്പിടിച്ച അവൾ നിന്നു. ഒരു നാണം ആ
മുഖത്തുണ്ടോ എന്നൊരു സംശയം. പെട്ടെന്നെന്റെ മനസ്സില്‍ ഒരു വാക്കു മിന്നി.
തൈക്കിളവിയുടെ ഒരു നാണം. പക്ഷേ ആ മുഖം അപ്പോള്‍ കാണാന്‍ ഒരു
ചന്തമായിരുന്നു. സുന്ദരികളുടെ മുഖത്തു വല്ലപ്പോഴും ദര്‍ശനഭാഗ്യം കിട്ടുന്ന ആ
ലജ്ജാഭാവം. ആദ്യരാത്രിയിൽ മണിയറയിൽ വന്നു നിൽക്കുന്ന നവവധുവിന്റെ
നാണം പോലെ. നവവരനു ജീവിതത്തില്‍ ഒരിക്കൽ മാത്രം കിട്ടുന്ന അസുലഭ
ദര്‍ശനം. ഇനെന്തേ, ഇവളുടെ മുഖത്തീ ഭാവം. ഞാനെഴുന്നേററു ചെന്ന്
അവളുടെ കയ്യിൽ പിടിച്ച് കട്ടിലില്‍ കൊണ്ടിരുത്തി. ഞാനറിയാതെ പറഞ്ഞു
പോയി.
‘ ഇപ്പം വിനുവിനേ കണ്ടിട്ട് ഒരു പുത്തന്‍ മണവാട്ടിയേപ്പോലൂണ്ട്. ഇതെന്താ
പതിവില്ലാത്ത ഒരു നാണം…?…
ആ തസ്നി എന്തൊക്കെ പറഞ്ഞു എന്നോ… സത്യത്തില്‍ എന്റെ തൊലി
ഉരിഞ്ഞുപോയി….”
‘ ആഹാ… കഴിഞ്ഞയാഴ്ച്ച മുഴുവന്‍ തുണീം ഉരിഞ്ഞ് എന്റെ മുകളില്‍ കേറി
സര്‍ക്കസ് കളിച്ചപ്പം ഈ നാണം കണ്ടില്ലല്ലോ…
അതാരും അറിയാതെയല്ലാരുന്നോ…. ഇന്നിപ്പം അവള്‍ തൊറനടിച്ചില്ലേ… ‘
‘ ഇതൊരു പുതുമയല്ലല്ലോ നമുക്കിന്ന്… പിന്നെന്താ…?..
‘ എനിക്കറിയത്തില്ല…. എന്റെ ഉള്ളു കെടന്നു പെടയകകുവാ… പിരിയുന്ന
സങ്കടമാണോ… അതോ… ഇനി കാണുകേലെന്ന വിഷമമാണോ.. എന്നെ
ബാബുവിനിഷ്ടമാണെന്നോര്‍ക്കുന്ന കൊണ്ടാണോ… ആ…ആകെയൊരു…
അവളെന്റെ തോളിലേയ്ക്കു മുഖം ചായ്ച്ചു.
‘ ഇപ്പം മനസ്സിലായോ… നിന്റെ മനസ്സ് ഞാനെടുത്തു എന്ന്…
‘ ങൂം …. സമ്മതിച്ചു…. പക്ഷേ… അവള്‍ നിര്‍ത്തി.
‘ എന്തോന്നു ചപക്ഷേ..?.. ഞാനാ താടി പിടിച്ചുയര്‍ത്തി. എന്റെ കണ്ണുകളില്‍
നോക്കി ഒരു നെടുവീര്‍പ്പോടെ അവള്‍ പ്രതിവചിച്ചു.
‘ ഒരിക്കലും ഈ മനസ്സു എനിക്കു കിട്ടുകേലല്ലോ എന്നോര്‍ക്കുമ്പം … ചങ്കിലൊരു
കൊളുത്ത്… അവളെന്റെ കവിളിൽ കവിൾ ചേര്‍ത്തു.
ബാബൂ…” അവള്‍ വിളിച്ചു.
എന്താ എന്റെ നാണക്കുട്ടി…’
‘ ബാബു എന്നാ കല്യാണം കഴിക്കുന്നത്… ”
‘ അത്… അധികം താമസിയാതെ ഉണ്ടാകും… അമ്മയ്ക്കു നിര്‍ബന്ധം… അതുകൊണ്ടു
മാത്രം”
‘ അപ്പോ… എന്നെപ്പോലെ കുറെപ്പേരെയെങ്കിലും വലച്ചിട്ടേ അടങ്ങൂ എന്നു
സാരം…”
ശെ … അങ്ങനൊന്നുമില്ല… പിന്നേ… ജീവിതത്തില്‍ കുറേ അത്യാഗ്രഹങ്ങള്‍
ഉണ്ടെന്നു കൂട്ടിക്കോ…
അപ്പോ… ഞാനും ഈ അത്യാഗ്രഹത്തില്‍ പെടും… അല്ലേ…
അവള്‍ എന്റെ കരം ഗ്രഹിച്ചു കൊണ്ടാണതു പറഞ്ഞത്.
_ വേണമെങ്കില്‍ അങ്ങനെയും പറയാം.. എന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവു
വന്നില്ലായിരുന്നെങ്കില്‍….:
_ വന്നില്ലായിരുന്നെങ്കില്‍…. അവൾ ഉദേഗം പൂണ്ടു.
എങ്കില്‍ ചിലപ്പോള്‍ നീയും മോളും എന്റേതാകുമായിരുന്നു…. ഞാന്‍ അവളുടെ
ചുമലില്‍ കയ് വെച്ചു പറഞ്ഞു.
‘ ഹോ… എന്റെ ബാബുൂ.. എന്റെ നിര്‍ഭാഗ്യം. പോട്ടെ… എനിക്കതിനു
യോഗമില്ല…
അവള്‍ ദീര്‍ഘമായി ഒന്നു നിശ്വനിച്ചു. പിന്നെ എന്റെ ചുമലിലേയ്ക്കു ചാരിക്കിടന്നു.
കുറേ നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി. എന്റെ കയ്കള്‍ അവളെ വലയം
ചെയ്തിരുന്നു. നിര്‍വൃതിയിലെന്ന പോലെ അവൾ എന്റെ ദേഹത്തേയ്ക്കു
ചാരിക്കിടന്നു മെല്ലെ ആടി, താരാട്ടു കേട്ടുറങ്ങുന്ന ഒരു കുഞ്ഞിനെപോലെ.
‘ വിനൂ…
