കളിക്കൂട്ട് ച്രേമമായി. രണ്ടു ഹൃദയങ്ങള്‍ക്കും ഒരു നിമിഷം പോലും
പിരിഞ്ഞിരിക്കാന്‍ വയ്യാത്ത അവസ്ഥ. ച്രേമം നാട്ടിൽ പാട്ടായതോടെ മകളുടെ
വേളി നടത്താന്‍ അഛന്‍ തിരുമേനി തീരുമാനിച്ചു. കാര്യസ്ഥന്റെ ജോലി പോയി.
മകനേ ഗുണ്ടകളേക്കൊണ്ടു തല്ലിച്ചു. വക്ഷേ ച്രേമത്തിന്റെ ശക്തി
കൂടിയതേയുള്ളൂ. ഉദയസൂര്യന്റെ പ്രഭയും സമങന്ദര്യവുമുള്ള സാവിത്രി
അന്തര്‍ജ്ജനത്തിനേയും സുമുഖനും ആരോഗ്യവാനുമായ വാസുദേവനെയും ഒരു
രാത്രി കളപ്പുരയിലേ വയ്ക്കോല്‍കൂനയുടെ മുകളിൽ വെച്ച് ചന്ദ്രനേ സാക്ഷി
നിര്‍ത്തി ഇണ ചേരുന്ന നിലയിൽ നമ്പൂതിരിയുടെ ആള്‍ക്കാര്‍ കണ്ടെത്തി.
എങ്കിലും ഇരു ചെവിയറിയാതെ മകളുടെ കല്യാണം നടത്താനും, കാമുകനെ
ഇലുായ്മ ചെയ്യുവാനുമുള്ള അഛന്‍ തിരുമേനിയുടെ തീരുമാനം എങ്ങിനെയോ
മകളുടെ ചെവിയിലെത്തി. അടുക്കള ജോലിക്കാരിയുടേയും അമ്മയുടേയും
സഹായത്തോടെ കയ്യില്‍ക്കിട്ടിയ ആഭരണങ്ങളും പണവുമായി അവൾ
കാമുകനുമൊത്ത് ഒളിച്ചോടി. അച്ഛന്‍ മകളെ കുറെയൊക്കെ അന്വേഷിച്ചു. പിന്നെ
പടിയടച്ച് പിണ്‍ഡം വെച്ചു. മധ്യകേരളത്തിലെ ഒരു (കിസ്ത്യാനി
(ഗാമത്തിലെത്തിയ കാമുകീ കാമുകന്മാര്‍ ആദ്യം അവിടത്തെ നല്ലവരായ
കുറേപേരുടെ സഹായത്തോടെ വാടക വീടെടുത്തു. പിന്നെ അവരിൽ കുറേ
പേരെയും കൂട്ടി അടുത്തുള്ള അമ്പലത്തില്‍ പോയി പരസ്പരം മാലയിട്ടു. കുറച്ചു
നാളുകൾക്കു ശേഷം അടുത്തൊരു രണ്ടേക്കര്‍ സ്ഥലം
കയ്യിലുണ്ടായിരുന്നതൊക്കെ വിററു പെറുക്കി വാങ്ങിച്ചു. അതിലൊരു ചെറിയ
വീടുണ്ടായിരുന്നതില്‍ താമസമാക്കി. കാടു പിടിച്ച സ്ഥലം അദ്ധ്വാനിച്ചു
കൃഷിയിറക്കിയപ്പോഴേയ്ക്കും കളപ്പുരയിലേ വയ്കോല്‍കൂട്ടത്തിൽ വെച്ച് ഒമ്പതു
മാസങ്ങൾക്കു മുമ്പ് വാസുദേവന്‍ സാവിത്രിയുടെ കന്നിക്കൃഷിക്കളത്തില്‍
നിക്ഷേപിച്ച വിത്തിനേ സാവിത്രി ഗഃാരിയാക്കി മാററി പ്രസവിച്ച് കയ്യിൽ
കൊടുത്തു. വീടു പുതുക്കി നമ്പൂരിച്ചേലില്‍ ഒരു പടിപ്പുരമുറിയും വെച്ചു
കഴിഞ്ഞപ്പോഴേയ്കകും വീണ്ടും സാവിത്രി ഒരു പെൺകുട്ടിയേയും
ഒരാൺകുട്ടിയേയും കൂടി ഭര്‍ത്താവിനു സമ്മാനിച്ചു. ഗനരിയ്ക്ക് പന്ത്രണ്ടു
വയസ്സായപ്പോഴേയ്ക്കും ഒരു മഹാരോഗം അവളുടെ അമ്മയേ ഈ ലോകത്തില്‍
നിന്നും പറഞ്ഞയച്ചു. സ്വന്തം ആത്മാവു നഷ്ടപ്പെട്ട വാസുദേവന്‍ പിന്നെ
കുട്ടികൾക്കു വേണ്ടി ജീവിച്ചു. കൃഷിയില്‍ നിന്നുള്ള ആദായം തികയാതെ
വന്നപ്പോള്‍ വീട്ടില്‍ ദാരിദ്ര്യം കുടികിടപ്പു തുടങ്ങി. കൂലിപ്പണിക്കു പോകാന്‍
അഭിമാനം അനുവദിച്ചില്ല. അഛനും വയ്യാതായപ്പോള്‍ ഗരി ടൈപ്പു പഠിത്തം
നിര്‍ത്തി അടുത്തുള്ള തീപ്പെട്ടിക്കന്വനിയില്‍ തുഛമായ ശമ്പളമള്ള ജോലിക്ക്
പോകാന്‍ തുടങ്ങിയതോടെ വീട്ടിൽ കഷ്ടിച്ച് അടുപ്പു പുകയുമെന്നായി.
ഇതിനിടയില്‍, പണ്ട് മകളേ പ്രേമിച്ചതിന്റെ പേരിൽ അമ്മായിയഛന്‍ സമ്മാനിച്ച
മര്‍ദ്ദനം മൂലമാവാം വാസുദേവനെ വലിവും ചുമയും അകാലത്തില്‍ പിടികൂടി.
ആരോഗ്യം പെട്ടെന്നു ക്ഷയിച്ചു. വിട്ടിലിരുപ്പായി.
വളരെ കുറച്ചു മാസങ്ങൾക്കു മുമ്പായിരുന്നു ആ ഗ്രാമത്തിൽ കരുണന്‍ ഒരു
കെട്ടിടം പണിയുന്നിടത്ത് മേസ്തിരിയായി എത്തിയത്. കന്യാകുമാരിക്കടുത്തുളള
ഒരു കേരള ഗ്രാമത്തിലേ ഒരു പാവപ്പെട്ടവന്‍. ആളല്ുവം കറുത്തതാണെങ്കിലും
കാണാന്‍ തരക്കേടില്ല. സിഗറററു വലി മാത്രമേ ദു:സ്വഭാവമായിട്ടുള്ളൂ.
ആഴ്ചയിലൊരിക്കല്‍ ആകെയുളള വെല്യമ്മയേ കാണാന്‍ പോകും. തിങ്കളാഴ്ച്ച
തിരികെ ജോലിക്കു വരും. കിടപ്പ പണി തീരാത്ത കെട്ടിടത്തില്‍. ഒരു ദിവസം ഒരു
പനി വന്നു. കൂട്ടു ജോലിക്കാര്‍ സഹായിച്ചു. പനി ഭേദമായപ്പോള്‍ ആരോഗ്യത്തെ
കരുതി ഒരു വാടകമുറിയിലേയ്ക്കൂ മാറാന്‍ ശ്രമം തുടങ്ങി. കെട്ടിടമുതലാളി
റെക്കമന്ദു ചെയ്തത് തൊട്ടടുത്തുള്ള വാസുദേവന്‍ നമ്പൂതിരിയുടെ പടിപ്പുര
മുറിയായിരുന്നു. പ്രായ പൂര്‍ത്തിയായ പെൺകുട്ടികളുണ്ടെങ്കിലും കിട്ടുന്ന വാടക
കുടുംബത്തെ സഹായിക്കുമല്ലോ എന്നോര്‍ത്തപ്പോള്‍ സമ്മതം മൂളി.
