“വോവ്, വോവ്, ഇന്നത്തോടെ നമ്മുടെ ടെക് ഫെസ്റ്റ് തീരും.” രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന സമയം ഹസ്ന ഭയങ്കര ത്രില്ലടിച്ച് പറഞ്ഞു.
“അതേയതെ, ഇന്നും കൂടി സഹിച്ചാൽ മതി.” ജെസ്സി സന്തോഷത്തോടെ ചിരിച്ചു.
“നാളെ തൊട്ട് നമ്മൾ ഫ്രീ ബേഡ്സ്.” റിഥിയും അതിയായ സന്തോഷം പ്രകടിപ്പിച്ചു.
“ആഹാ, അപ്പൊ നിങ്ങൾ മൂന്നും താൽപര്യമാല്ലാതെയാണോ ഈ ടെക് ഫെസ്റ്റിന്
വന്നത്..!?” സവിത ആന്റി അന്താളിച്ചിരുന്ന് അവരോട് ചോദിച്ചു.
“താൽപര്യമില്ലായിരുന്നെങ്കിൽ അവിടെ കോളേജിൽ ആദ്യമേ പറഞ്ഞ് ഇങ്ങോട്ട് വരുന്നതിനെ ഒഴിവാക്കാമായിരുന്നില്ലേ..?” ഷെഹിന ആന്റി കവിളത്ത് കൈയും കൊടുത്ത് പറഞ്ഞു.
പക്ഷേ ഞാൻ ഒന്നും മിണ്ടാതെ എല്ലാവരെയും മാറിമാറി നോക്കിക്കൊണ്ട് കഴിക്കുന്നുമുണ്ടായിരുന്നു.
“ച്ചേച്ചേ, ഉമ്മച്ചിയും ആന്റിയും ഞങ്ങളെ തെറ്റിദ്ധരിക്കല്ലെ.” ഹസ്ന ധൃതിയില്‍ അവരെ മാറിമാറി നോക്കി പറഞ്ഞിട്ട് ഞാനും കുറ്റമെന്തെങ്കിലും പറയുമോ എന്നറിയാനായി എന്നെയും നോക്കി.
പക്ഷേ ഞാനൊന്നും പറയാതെ പുഞ്ചിരിക്കുക മാത്രം ചെയ്തു.
“ജിനുവേട്ടനാണ് അടിപൊളി.” റിഥി പെട്ടന്ന് എന്നെ പുകഴ്ത്തി. “ഞങ്ങൾ ഏത് അർത്ഥത്തിൽ ഇങ്ങനെയൊക്കെ സംസാരിച്ചതെന്ന് ചേട്ടന് മനസ്സിലായി, പക്ഷേ നിങ്ങൾക്ക് മനസ്സിലായില്ലേ.” റിഥി അവളുടെ അമ്മയേയും ഷെഹിന ആന്റിയേയും കുറ്റപ്പെടുത്തും പോലെ നോക്കി.
“അതുശെരി, ഞങ്ങളിപ്പൊ കുറ്റക്കാരികളായോ..!?” ഒന്നും മനസ്സിലാവാതെ സവിത ആന്റി താടിക്ക് കൈ കൊടുത്തു. ഷെഹിന ആന്റി ചുണ്ട് കോട്ടി അവരെ നോക്കി.
“ഈ ടെക് ഫെസ്റ്റ് ഇപ്പോഴും ഞങ്ങൾക്ക് ഇഷ്ട്ടം തന്നെയാണ് മമ്മി.” റിഥി ധൃതിയില്‍ പറഞ്ഞു. “ഒന്‍പത് ദിവസവും നടത്തേണ്ട വ്യത്യസ്ത ടോപിക് എക്സിബിഷൻ കംപ്ലീറ്റും ഞങ്ങൾ ഞങ്ങളുടെ കോളേജിൽ വച്ചുതന്നെ ശെരിക്കും പ്രിപ്പയർ ചെയ്തിട്ടാണ് ഇങ്ങോട്ട് വന്നത്. പക്ഷേ ഇവിടെ വന്നതിന് ശേഷമാണ് അടുത്ത ദിവസം നടത്തേണ്ട എക്സിബിഷനിൽ ജഡ്ജസ് നിര്‍ദേശിക്കുന്ന ചില കാര്യങ്ങളും ഉൾപ്പെടുത്തി മാത്രമേ എക്സിബിഷൻ നടത്താൻ പാടുള്ളു എന്ന റൂൾസ് ഞങ്ങളെ അറിയിച്ചത്. അതുകൊണ്ട് അടുത്ത ദിവസം നടത്തേണ്ട എക്സിബിഷനു വേണ്ടി ഞങ്ങൾ നേരത്തെ പ്രിപ്പയർ ചെയ്തു വെച്ചിരുന്നതിനെ കളഞ്ഞിട്ട് കംപ്ലീറ്റ്ലി ഡിഫറന്റ് കാര്യം പ്രിപ്പയർ ചെയ്യേണ്ടി വരുന്നു… അതും ഒറ്റ രാത്രി
കൊണ്ട്. അതുകൊണ്ടാണ് കഴിഞ്ഞ ഒന്‍പത് ദിവസവും ഞങ്ങൾക്ക് നന്നായി ഉറങ്ങാൻ കഴിയാത്തത്, വീട്ടില്‍ വന്നു കഴിഞ്ഞാല്‍ ഏതു നേരത്തും ഗ്രൂപ്പ് ഡിസ്കഷൻ, അവിടെ പോയാൽ രാവിലെ തൊട്ട് ഉച്ച വരെ പ്രിപ്പറേഷൻ, പോരാത്തതിന് യൂണിവേഴ്‌സിറ്റിയിൽ പങ്കെടുക്കുന്ന എല്ലാ ഗ്രൂപ്പുകളും മറ്റുള്ള ഗ്രൂപ്പകളെ പരസ്പരം വിസിറ്റ് ചെയ്ത് അവരൊക്കെ എക്സ്ഹിബിറ്റ് ചെയ്യാൻ പ്രിപ്പയർ ചെയ്യുന്ന അവരുടെയും പ്രോജക്റ്റുകളെ കുറിച്ചും പരസ്പരം ചോദിച്ച് ബേസിക് കാര്യങ്ങൾ മനസ്സിലാക്കണം എന്നാണ് റൂൾസ്… അതൊക്കെ കഴിയുമ്പോ തന്നെ എല്ലാവരുടെയും പകുതി ജീവൻ പോയിട്ടുണാടാവും. അതുകഴിഞ്ഞ് എക്സിബിഷൻ തുടങ്ങുമ്പൊ ആര്‍ക്കും ഒരു ശക്തിയും മൂഡും ഉണ്ടാവില്ല. എന്തിനാണ് ഇങ്ങനെയുള്ള കുറെ അനാവശ്യ റൂൾസ് ഉണ്ടാക്കി വച്ചിരിക്കുന്നതെന്ന് മനസ്സിലാവുന്നില്ല.”
“ഓഹോ.. ഇതൊക്കെയായിരുന്നോ പ്രശ്നങ്ങൾ..? ഇപ്പൊ ഞങ്ങൾക്ക് മനസ്സിലായി.” ഷെഹിന ആന്റി നെടുവീര്‍പ്പോടെ തലയാട്ടി.
“അങ്ങനെ റൂൾസ് കൊണ്ടുവരാൻ എന്തെങ്കിലും കാരണമുണ്ടാവും, അല്ലാതെ നിങ്ങളെ ദ്രോഹിക്കാനൊന്നും അങ്ങനെ ചെയ്യില്ല.” സവിത ആന്റി തറപ്പിച്ച് പറഞ്ഞു.
“ഓക്കെ, എന്തെങ്കിലുമാവട്ടെ.” റിഥി അവളുടെ കാലി പ്ലേറ്റ് എടുത്തുകൊണ്ട് എഴുന്നേറ്റു. “ഞങ്ങൾക്ക് പോകാൻ സമയമായി വരുന്നു, ഞങ്ങളെ കൊണ്ട് വിടുന്നില്ലേ..?”
“വിടാമടി മോളെ, കൊണ്ടുവിടാം.” സവിത ആന്റിയും എഴുന്നേറ്റു. അതോടെ ബാക്കിയുള്ളവരും എഴുനേറ്റു.
പിന്നീട് പതിവുപോലെ തന്നെ ജെസ്സിയും ഫ്രണ്ട്സിനേയും കൊണ്ട് വിട്ടിട്ട് വന്ന ശേഷം ഞാനും ആന്റിമാരും തമ്മിലുള്ള ഉഗ്രന്‍ കളിയൊക്കെ കഴിഞ്ഞ് ഉച്ചക്ക് ഞങ്ങൾ യൂണിവേഴ്‌സിറ്റിയിലേക്ക് പോയി.
