അത്രയും പറഞ്ഞിട്ട് ഇവിടെ ഞാൻ തയ്യാറാക്കിയ പലതും സ്പെഷ്യൽ സ്റ്റോറേജ് കണ്ടെയിനറുകളിലാക്കുന്ന ജോലിയില്‍ ഞാൻ ഏര്‍പ്പെട്ടു.
ജെസ്സിയും ഫ്രണ്ട്സും നല്ല ത്രില്ലടിച്ച് എന്തൊക്കെയോ രഹസ്യമായി സംസാരിച്ചു.
ഞാൻ ചെയ്തു കൊണ്ടിരുന്ന ജോലി കഴിഞ്ഞതും ഞങ്ങൾ നാലുപേരും ചേര്‍ന്ന് അതൊക്കെ എടുത്തുകൊണ്ട് എന്റെ സീക്രട്ട് ലാബിന് പുറത്തുള്ള എന്റെ ഓഫീസിലേക്ക് വന്നു.
കറക്റ്റായി അന്നേരം നോക്കി സവിത ആന്റിയുടെ കോൾ എന്റെ മൊബൈലില്‍ വന്നു.
“ഹലോ ആന്റി..!”
“എന്തായി ജിനു, അവിടെ ജോലിയൊക്കെ കഴിഞ്ഞോ..? സമയം ഇപ്പൊ 6:35 ആയി. എത്ര മണിക്കാ ഇവിടന്ന് നമ്മൾ തിരിക്കേണ്ടത്..?” ആന്റി ചോദിച്ചു.
“നേരത്തെ പ്ലാൻ ചെയ്തിരുന്നത് പോലെ 7 മണിക്ക് നമുക്ക് പോകാൻ കഴിയില്ല ആന്റി, രണ്ട് മണിക്കൂറത്തെ ജോലി കൂടി എനിക്കുണ്ട്. അതുകൊണ്ട് 9:30 ന് പോകാൻ തയാറായിക്കോളു.”
“ശെരി ജിനു. 9:30ന് പോകാൻ റെഡിയാവാം.” ആന്റി സമ്മതിച്ചു.
“പിന്നെ നമുക്കുള്ള ഫുഡ് ജെസ്സി ഓര്‍ഡര്‍ ചെയ്യും, അവൾ അങ്ങോട്ട് വിളിക്കും, നമ്മുടെ
ഫുഡ്ഡിന്റെ കാര്യം നിങ്ങൾ തമ്മില്‍ സംസാരിച്ച് തീരുമാനിക്കു.”
“ഓക്കെ ജിനു. നിന്റെ ജോലി നടക്കട്ടെ. ഞാൻ അവളെ വിളിക്കാം.” ആന്റി കോൾ കട്ടാക്കി.
ഉടനെ ഞാൻ പോയി എന്റെ ടേബിളിൽ നിരത്തി വച്ചിരുന്ന നാല് സിസ്റ്റത്തിന് മുന്നിലായി ഇരുന്നിട്ട് നാല് സിസ്റ്റവും ഓൺ ചെയ്തു. അതിന്റെ കൂടെ എന്റെ പേഴ്സണൽ ലാപ്ടോപ്പും ഞാൻ ഓണാക്കി വച്ചു.
“ജിനുവേട്ടൻ ഇതെല്ലാ സിസ്റ്റത്തിലും ഒരുമിച്ച് വർക്ക് ചെയ്യാൻ പോവാണോ..!? പുതിയ പ്രോജക്റ്റാണോ..? പുതിയ സിമുലേഷൻസ് വല്ലതും റൺ ചെയ്യുമോ..? അതോ നേരത്തെ ഒരിക്കൽ ചെയ്തത് പോലെ സീക്രട്ട് മെഡിക്കൽ ഇക്വേഷൻസ് എന്‍കോഡ് ചെയ്യാൻ പോകുന്നോ..?” റിഥി ജെസ്സിയോട് ഒറ്റ ശ്വാസത്തിൽ ചോദിച്ചിട്ട് ആകാംഷയോടെ എന്റെ അടുത്തേക്ക് വരാൻ തുടങ്ങി. പക്ഷേ ജെസ്സി അവളെ പിടിച്ചുവലിച്ച് നിര്‍ത്തി.
“എന്റെ റിഥി, അച്ചാച്ചൻ എന്ത് ചെയ്താലും നിനക്ക് നൂറുകൂട്ടം ചോദ്യങ്ങളാണല്ലോടി..?” ജെസ്സി ചോദിച്ചിട്ട് കളിയാക്കി ചിരിച്ചു.
“ഇവൾക്ക് ലാബ് പ്രാന്തെന്ന് വെറുതേയല്ലല്ലോ പറയുന്നത്..!” ഹസ്നയും കളിയാക്കി ചിരിച്ചു.
“പോടി, നിങ്ങൾ രണ്ടുംകൂടി എന്നെ കളിയാക്കണ്ട. ഇതിന്റെ ത്രില്ല് നിങ്ങള്‍ക്ക് മനസ്സിലാവില്ല.” റിഥി പറഞ്ഞിട്ട് വീണ്ടും എന്റെ അടുത്തേക്ക് വരാൻ ശ്രമിച്ചു. പക്ഷേ ജെസ്സി വീണ്ടും അവളെ പിടിച്ചു നിര്‍ത്തി.
“എടി നമ്മൾ ഇപ്പൊ അച്ചാച്ചന്റെ തൊട്ടടുത്തേക്ക് പോയാൽ അച്ചാച്ചന് നമ്മളൊരു തടസ്സമായിത്തീരും.” ജെസ്സി സീരിയസ്സായി പറഞ്ഞു.
“ഓഹ് അങ്ങനെയാണോ, എന്നാൽ ഓക്കെ. നമുക്ക് ബാക്കിലിരുന്ന് നോക്കാം.” റിഥി നിരാശയോടെ ചുണ്ട് കോട്ടി.
“മ്മ്. ആദ്യം നമുക്ക് നിന്റെ അമ്മയെ വിളിച്ച് സംസാരിച്ച ശേഷം അച്ചാച്ചന്റെ പുറകിലിരിക്കാം.” ജെസ്സി റിഥിയോട് പറഞ്ഞു.
എന്നിട്ട് ജെസ്സിയും,
ഹസ്നയും, റിഥിയും എന്നിൽ നിന്ന് കുറെ പുറകോട്ട് മാറി നിന്നിട്ട് ആദ്യം ആന്റിമാരുമായി കുറേനേരം സംസാരിച്ച ശേഷം, രാത്രി അവൾ ഓര്‍ഡര്‍ ചെയ്ത അതേ ഹോട്ടലിൽ തന്നെ ജെസ്സി കോൾ ചെയ്ത് ഫുഡ് ഓര്‍ഡര്‍ ചെയ്യുന്നത് കേട്ടു.
അതിനുശേഷം അവർ മൂന്ന് പേരും ഓഫിസിന്റെ മൂലയ്ക്ക് പോയി അവിടെ ഒന്നിന് മുകളില്‍ മറ്റൊന്നായി കയറ്റി വച്ചിരുന്നു പ്ലാസ്റ്റിക് കസേരകളിൽ നിന്നും മൂന്ന് ചെയർ എടുത്തുകൊണ്ട് വന്നിട്ട് എനിക്ക് നാല് സിസ്റ്റത്തിലും ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാവാത്ത വിധത്തിൽ കസേരയിട്ടിരുന്നിട്ട് ഞാൻ ചെയ്യുന്നതൊക്കെ നോക്കി കൊണ്ട് അവർ തമ്മില്‍ രഹസ്യമായി ചര്‍ച്ചയും ചെയ്യാൻ തുടങ്ങി.
ഞാൻ പിന്നെ എല്ലാം മറന്ന് എന്റെ ജോലിയില്‍ ലയിച്ചെങ്കിലും ഇടക്കിടക്ക് അവര്‍ക്ക് ഞാൻ ഒരുപാട് കാര്യങ്ങൾ പറഞ്ഞുകൊടുത്തു കൊണ്ടാണ് ജോലി തുടർന്നത്.
ഒന്നര മണിക്കൂര്‍ അങ്ങനെ കടന്നുപോയി. എന്റെ ജോലികള്‍ ഏറെകുറെ കഴിഞ്ഞു വന്നു. അത് ഞാൻ അവരേയും അറിയിച്ചു. ഉടനെ ജെസ്സി എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുന്നതിന്റെ സൂചനയായി തൊണ്ട ക്ലിയർ ചെയ്തു.
