കാര്യം മനസ്സിലാക്കിയ ഹസ്ന അവളുടെ കൈയിലുണ്ടായിരുന്ന രണ്ട് പാർസലും മാഡത്തെ ഏൽപ്പിച്ചു.
“പിന്നേ സർ, ലിസ്റ്റ് പ്രകാരമുള്ള എല്ലാം ഞങ്ങൾ സ്റ്റോറില്‍ നിന്നെടുത്ത് വച്ചിട്ടുണ്ട്. ഇനി സർ അങ്ങോട്ട് വന്നാൽ മതി.” അത്രയും പറഞ്ഞ ശേഷം മാഡം ഫേസ് സ്കാൻ ചെയ്ത് ലിഫ്റ്റ് ഡോർ ഓപ്പണ്‍ ചെയ്തു.
“ഓക്കെ മാഡം, നമുക്ക് താഴോട്ട് പോകാം.” ഞാൻ അവരോട് പറഞ്ഞിട്ട് ജെസ്സിയെ നോക്കി.
“ശെരി ജെസ്സി മോളെ. നീ ഇവരെ ഈ ഗ്രൗണ്ട് ഫ്ലോറിലും, ഫസ്റ്റ് ഫ്ലോറിലും കൂട്ടിക്കൊണ്ടുപോയി എല്ലാം കാണിച്ചു കൊടുക്ക്. എന്നിട്ട് നമ്മുടെ ഓഫീസിലുള്ള എന്റെ പേഴ്സണൽ ലാബിൽ പോയി ഇരുന്നോളൂ. ഞാൻ ഇവിടത്തെ കാര്യങ്ങൾ കഴിഞ്ഞതും അങ്ങോട്ട് വരാം.” അത്രയും പറഞ്ഞിട്ട് മാഡവും സ്റ്റാഫ്സിനും പിന്നാലെ അണ്ടർ ഗ്രൗണ്ടലെക്ക് നയിക്കുന്ന ആ ലിഫ്റ്റിൽ ഞാൻ കയറി.
“ഓക്കെ, രണ്ടുപേരും വാ, അണ്ടർ ഗ്രൗണ്ട് ഒഴികെ ഈ ലാബ് മുഴുവനും ഞാൻ കാണിച്ചു തരാം.” ലിഫ്റ്റ് ഡോർ അടയും മുമ്പ് ജെസ്സി അവളുടെ ഫ്രണ്ട്സിനോട്
പറയുന്നത് ഞാൻ കേട്ടായിരുന്നു.
**********************
4 മണിക്കൂര്‍ കഴിഞാണ് ഞാൻ അണ്ടർഗ്രൗണ്ടിൽ നിന്നും ഗ്രൗണ്ട് ഫ്ലോറിലേക്ക് വന്നത്. സമയം രാത്രി 12 കഴിഞ്ഞിരുന്നു. ഞാൻ ഫസ്റ്റ് ഫ്ലോറിലേക്ക് പോകാനുള്ള രണ്ടാമത്തെ ലിഫ്റ്റിൽ കേറി ഫസ്റ്റ് ഫ്ലോറിലുമെത്തി.
ആ ഫ്ലോറിൽ നിരനിരയായി കാണുന്ന ലാബ് റൂമുകൾക്കകത്ത് പലതരം പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഓരോ റൂം ഡോറുകളെ ഞാൻ ക്രോസ്സ് ചെയ്ത് പോകുമ്പോ എന്നെ കണ്ടവരൊക്കെ മൗനമായി ബഹുമാനത്തോടെ ശിരസ്സനക്കിയിട്ട് അവരുടെ ജോലി തുടർന്നു.
ഒടുവില്‍ ഞാൻ നടന്നുചെന്ന് ഫ്ലോറിന്റെ ഏറ്റവും അറ്റത്തായി സ്ഥിതി ചെയ്യുന്ന എന്റെ ഓഫീസിന് മുന്നിലെത്തി. ഓഫിസിന്റെ നോര്‍മ്മല്‍ ഗ്ലാസ്സ് ഡോർ തുറന്ന് ഞാൻ അകത്ത് കയറിച്ചെന്നു. വലിയ ഓഫീസിന്റെ ഉള്ളില്‍ ഭിത്തിയുടെ ഇടത് മൂലയുമായി ചേര്‍ന്നാണ് എന്റെ പേഴ്സണൽ ലാബിലേക്ക് കയറാനുള്ള ഡോറുള്ളത്. അതിൽ ഫേസ് സ്കാറുണ്ടായിരുന്നു. ഞാൻ കൂടാതെ ജെസ്സിയും മാഡത്തിനും മാത്രമേ ആ ഡോർ തുറക്കുകയുള്ളു.
ആ സ്കാനറിൽ എന്റെ ഫേസ് സ്കാൻ ചെയ്തതും ഡോർ നിശബ്ദമായി തുറന്നു. ഞാൻ അകത്ത് കയറി ഡോറിൽ നിന്നും 4 മീറ്റർ അകലം വരെ കവർ ചെയ്യുന്ന സെൻസർ ഭാഗം ക്രോസ്സ് ചെയ്തതും പുറകില്‍ ഡോർ താനെ അടയുകയും ചെയ്തു.
അകത്ത് റിഥിയും ഹസ്നയും ജെസ്സിയും കൂടി എന്റെ ടേബിളിന് ഇപ്പുറത്തുള്ള സീറ്റുകളിൽ ഇരുന്ന് കാര്യമായി സംസാരിക്കുന്നതാണ് ഞാൻ കണ്ടത്.
ടെബിളിന് മുകളില്‍ പലതരം ക്ലോസ്ഡ് കണ്ടെയ്നറുൾ ഉണ്ടായിരുന്നു. അതൊക്കെ പല ലാബുകളിൽ നിന്നും വന്ന സാധനങ്ങളായിരുന്നു. സുനയ മാഡം കൊണ്ടുവച്ച രണ്ട് മൺ കണ്ടെയ്നറുകളും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.
ഹസ്നയും റിഥിയും എന്റെ ലാബിലുള്ള
പല സംവിധാങ്ങളെ കുറിച്ചും, ഇവിടെ എനിക്കുവേണ്ടി റിസർച്ച് ചെയ്യുന്ന മെഡിക്കൽ സ്പെഷ്യലിസ്റ്റുകളും, സയൻഡിസ്റ്റുകളെ കുറിച്ചുമൊക്കെ ജെസ്സിയോട് ആശ്ചര്യത്തോടെ ഓരോന്ന് സംസാരിക്കുകയായിരുന്നു. ഇടക്കിടക്ക് ഹസ്നയും റിഥിയും ഓരോ കാര്യങ്ങൾ സൂചിപ്പിച്ച് എന്നെ വല്ലാതെ പൊക്കി സംസാരിക്കുന്നതും കേട്ടു.
ലാബ് ഡോർ ശബ്ദമില്ലാതെ തുറക്കുകയും അടയുകയും ചെയ്തത് കൊണ്ടും, അവർ അങ്ങോട്ട് തിരിഞ്ഞിരുന്ന് സംസാരിക്കുന്നത് കൊണ്ടും, ഞാൻ പൊതുവെ ശബ്ദമുണ്ടാക്കാതെ നടക്കുന്നത് കൊണ്ടും, ഞാൻ വന്നത് അവർ അറിഞ്ഞില്ല.
എന്തുകൊണ്ടോ, സമയം കുറവായിരുന്നിട്ടും കൂടി അവരൊക്കെ സംസാരിക്കുന്നത് ഞാൻ കുറേനേരം കേട്ടുകൊണ്ട് നിന്നു.
ഒരിടയ്ക്ക് റിഥി പെട്ടന്ന് കുറച്ച് ഉഷാറായി നിവര്‍ന്നിരുന്നിട്ട് ജെസ്സിയോട് ആകാംഷയോടെ ചോദിച്ചു, “എടി ജെസ്സി, സുനയ മാഡം സൂചിപ്പിച്ച മറ്റെ ആ ഫീനിക്സ് പ്രോജക്റ്റ് ഇല്ലേ, അത് എന്ത് പ്രോജക്റ്റായിരിക്കും..? എന്തിന്റെ ഇലിക്സർ ആണ് അവർ ഉണ്ടാക്കുന്നത്..?”
“എനിക്കും അറിയില്ലടി. നിങ്ങളെ പോലെ തന്നെ ഇപ്പഴാ ഞാനും ഇതിനെക്കുറിച്ച് കേട്ടത്.” ജെസ്സി തലയാട്ടി. “നിങ്ങളെ പോലെ തന്നെ അതെന്താണെന്ന് അറിയാൻ എനിക്കും നല്ല ആകാംഷയുണ്ട്. എന്തായാലും അച്ചാച്ചൻ വരട്ടെ, ആ പ്രോജക്റ്റ് എന്താണെന്ന് നമ്മോട് പറയുമെന്ന് ഏറ്റതല്ലേ.”
