“അവർ പറഞ്ഞതാണ് ശെരി.” അങ്കിളും അവര്‍ക്ക് സപ്പോര്‍ട്ട് ചെയ്തു.
“എന്നാൽ ഓക്കെ. നിങ്ങൾ വേണ്ടത് ചെയ്തോളൂ. ഞാൻ ലാബില്‍ പോകുന്നു.”
“ഞാനും ലാബില്‍ വന്നോട്ടെ..?” അങ്കിൾ ആകാംഷയോടെ ചോദിച്ചു.
“വന്നോളൂ, പക്ഷേ അവിടെ ജോലി തിരക്കില്‍ പെട്ട് എനിക്ക് അങ്കിളോട് ചാറ്റ് ചെയ്യാനൊന്നും കഴിയില്ല.” ഞാൻ പുള്ളിയോട് കാര്യം ബോധിപ്പിച്ചു.
“ചാറ്റൊന്നും ചെയ്യേണ്ട. നീ നിന്റെ ജോലി നോക്കിക്കോ, ഞാൻ വെറുതെ അതൊക്കെ നോക്കി നിന്നോളാം.” അങ്കിൾ അങ്ങനെ പറഞ്ഞപ്പോ ഞാൻ പുള്ളിയേയും കൂട്ടി അണ്ടർ ഗ്രൗണ്ടിലുള്ള എന്റെ ലാബിലേക്ക് പോയി.
ലാബില്‍
കേറിയ ശേഷം പത്ത് മിനിറ്റത്തേക്ക് ഞാൻ പുള്ളിയുടെ ആശ്ചര്യവും കൗതുകം നിറഞ്ഞ ചോദ്യങ്ങൾക്കൊക്കെ മറുപടി കൊടുത്തു. ശേഷം ഞാൻ എന്റെ ജോലി തുടങ്ങിയപ്പോൾ പുള്ളി മിണ്ടാതെ എല്ലാം വിടര്‍ന്ന കണ്ണുകളോടെ നോക്കി കണ്ടു.
അവസാനം 4:25 നാണ് ജോലിയൊക്കെ കഴിഞ്ഞ് തിരികെ ആന്റിയുടെ അടുത്തേക്ക് പോയത്.
“എങ്ങനെ, ധ്വനി മോൾടെ കുഴമ്പ് കംപ്ലീറ്റായോ..?” എന്നെ കണ്ട ഉടനെ സ്റ്റെല്ല ആന്റി കാര്യം തിരക്കി. ശ്രീവിദ്യ ആന്റിയും എന്റെ ഉത്തരം കേൾക്കാൻ കാതോര്‍ത്ത് നിന്നു.
“കംപ്ലീറ്റായില്ല ആന്റി. ഇനി 6:30 തുടങ്ങിയാല്‍ മതി. അതുവരെ ഞാൻ ഫ്രീയാണ്.” ഞാൻ മറുപടി പറഞ്ഞു.
“ശെരി, ഇനി ആദ്യം കഴിച്ചിട്ട് മതി ബാക്കി കാര്യങ്ങൾ. വരൂ എല്ലാം ഡൈനിംഗ് റൂമിൽ വച്ചിട്ടുണ്ട്.” സ്റ്റെല്ല ആന്റി അങ്ങനെ പറഞ്ഞിട്ട് ശ്രീവിദ്യ ആന്റിക്കൊപ്പം ഡൈനിംഗ് റൂമിലേക്ക് നടന്നു. ഞാനും അങ്കിളും അവര്‍ക്ക് പിറകെയും.
അങ്കിൾ ചെന്ന് ഒരു കസേര സെലക്ട് ചെയ്തപ്പോ ഞാൻ പുള്ളിയുടെ ഓപ്പോസിറ്റായി ചെന്നിരുന്നു. ശ്രീവിദ്യ ആന്റി ഭർത്താവിന്റെ അടുത്തള്ള കസേരയില്‍ ഇരുന്ന ശേഷം സ്റ്റെല്ല ആന്റി എന്റെ അടുത്താണ് വന്നിരുന്നത്. എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടായി.
എന്റെ ബിസിനസ്സ് കുറിച്ച് ഓരോ കാര്യങ്ങൾ ചോദിച്ചു കൊണ്ടാണ് അങ്കിൾ കഴിച്ചത്. ശ്രീവിദ്യ ആന്റിയും ഇടക്കിടക്ക് എന്തൊക്കെയോ സംശയങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. ആന്റിയുടെ മുഖത്ത് ഇപ്പോഴും നാണം നിഴലിട്ട് തന്നെ നില്‍ക്കുകയായിരുന്നു. പക്ഷേ ആന്റി നേരിട്ട് എന്റെ കണ്ണില്‍ നോക്കുമ്പോഴൊക്കെ ആന്റിയുടെ നാണം വല്ലാതെ വര്‍ധിക്കുകയും, ആന്റി പെട്ടന്ന് മുഖം താഴ്തിക്കളയുകയും ചെയ്യുമായിരുന്നു.
സ്റ്റെല്ല ആന്റി ഇടക്കൊക്കെ എന്റെ ചില വന യാത്രകളെ കുറിച്ച് അവരോട്
സംസാരിക്കുകയും ചെയ്തു.
ഒടുവില്‍ ഞങ്ങൾ കഴിച്ച ശേഷം എഴുന്നേറ്റു.
“എവിടെയാണ് ഹെര്‍ബല്‍ ടീ നീ തയ്യാറാക്കുന്നത്..? ലാബില്‍ തന്നെയാണോ..?” ശ്രീവിദ്യ ആന്റി ഉത്സാഹത്തോടെ ചോദിച്ചു.
“ഇല്ല, ഇവിടെ മൂന്ന് വ്യത്യസ്ത സ്റ്റോറേജ് റൂമുകളുണ്ട്. അതിലൊരെണ്ണത്തിലാണ് ജിനു മോന് ഹെര്‍ബല്‍ ടീ ഉണ്ടാക്കാറ്.” ശ്രീവിദ്യ ആന്റി എന്നോട് ചോദിച്ചതിന്റെ മറുപടി സ്റ്റെല്ല ആന്റിയാണ് കൊടുത്തത്.
“ഞങ്ങളും അങ്ങോട്ട് വന്നോട്ടെ ജിനു, ബുദ്ധിമുട്ടാകുമോ..?” ശ്രീവിദ്യ ആന്റി എന്നോട് ചോദിച്ചു.
“എന്ത് ബുദ്ധിമുട്ട്. എല്ലാവരും വന്നോളൂ.” ഞാൻ എല്ലാവരെയും ആ സ്റ്റോറേജിലേക്ക് കൂട്ടിക്കൊണ്ടു പോയി.
കൃഷ്ണകുമാര്‍ അങ്കിളും ശ്രീവിദ്യ ആന്റിയും എല്ലാറ്റിനെയും ആശ്ചര്യത്തോടെ നോക്കി കൊണ്ട് ഓരോരോ ചോദ്യങ്ങൾ വ ചോദിച്ചു കൊണ്ടാണ് വന്നത്. സ്റ്റെല്ല ആന്റിക്ക് എന്റെ വീട്ടിലുള്ള സകല സെറ്റിംഗ്സും അറിയാവുന്നത് കൊണ്ട് ആന്റിയാണ് ക്യാഷ്വലായി അവര്‍ക്ക് ഉത്തരം കൊടുത്തു കൊണ്ട് നടന്നത്.
ഒടുവില്‍ ഞങ്ങൾ എന്റെ സ്റ്റോറേജ് റൂമിൽ ചെന്നു കേറിയപ്പൊ അങ്കിളിന്റേയും ശ്രീവിദ്യ ആന്റിയുടേയും കണ്ണുകൾ ആശ്ചര്യത്തിൽ വല്ലാതെ വികസിച്ചു പോയി. .
“അമ്പോ..! പത്ത് എക്സ്ഹിബിഷൻ ചെയ്യാനുള്ള സാധനങ്ങളാണല്ലോ ഇവിടെയുള്ളത്.” ശ്രീവിദ്യ ആന്റി നിന്ന സ്ഥലത്ത് നിന്നുകൊണ്ട് വട്ടം തിരിഞ്ഞ് സ്റ്റോറേജ് റൂമിലുള്ള സകലതിനേയും നോക്കാൻ ശ്രമിച്ചു. “ഇത്രയധികം സാധനങ്ങൾ…, പക്ഷേ എന്നിട്ടും എല്ലാം അടുക്കും ചിട്ടയോടെയാണ് വച്ചിരിക്കുന്നത്.”
