“ജിനു….!” അങ്കിള്‍ ചമ്മലോടെ എന്റെ പേര് പറഞ്ഞത് കേട്ട് ഞാൻ സ്റ്റെല്ല ആന്റിയുടെ ദേഹത്ത് നിന്നും നോട്ടം മാറ്റി പുള്ളിയെ നോക്കി. “നി പറഞ്ഞ ടെസ്റ്റൊക്കെ ചെയ്യാൻ എനിക്ക് സമ്മതമാണ്.” അങ്കിൾ ഒടുവില്‍ തീരുമാനിച്ചുറപ്പിച്ചത് പോലെ എന്റെ മുഖത്ത് നോക്കി പറഞ്ഞു. പക്ഷേ എന്റെ നോട്ടം എതിരേൽക്കാൻ
കഴിയാത്തത് പോലെ അങ്കിൾ വേഗം നോട്ടം മാറ്റിക്കളഞ്ഞു.
“ആ ടെസ്റ്റിന് വേണ്ടി സഹകരിക്കാന്‍ ഞാനും തയാറാണ്.” ഒടുവില്‍ ശ്രീവിദ്യ ആന്റി എന്റെ മുഖത്ത് നോക്കി നാണത്തോടെ പറഞ്ഞിട്ട് പെട്ടന്ന് നോട്ടം മാറ്റിക്കളഞ്ഞു.
“ജിനു, എപ്പോഴാ ടെസ്റ്റ് തുടങ്ങേണ്ടത്..?” അങ്കിള്‍ എന്നോട് ചോദിച്ചു. “ഇപ്പൊ സമയം പത്തായി, ഒരു മണിക്ക് നീ വീണ്ടും ബിസിയാകുമെന്ന് സ്റ്റെല്ല പറഞ്ഞായിരുന്നു.”
“ആന്റി പറഞ്ഞത് ശെരിയാണ്, ഒരു മണി വരെ മാത്രമാണ് ഞാൻ ഫ്രീ. അതുകൊണ്ട് ഇപ്പോള്‍തന്നെ ടെസ്റ്റ് തുടങ്ങാം, അര മണിക്കൂറില്‍ ടെസ്റ്റ് തീരാനാണ് സാധ്യത.” ഞാൻ പറഞ്ഞിട്ട് എഴുന്നേറ്റപ്പൊ മറ്റുള്ളവരും എഴുന്നേറ്റു നിന്നു.
“ഓക്കെ, എവിടെ വച്ചാണ് ടെസ്റ്റ് നടത്തേണ്ടത്..?”, അങ്കിള്‍ ചെറിയ അസ്വസ്ഥതയോടെ തിരക്കി.
“ഇവിടെ തെറാപ്പി റൂമുണ്ട്. വരു അങ്ങോട്ട് പോകാം.”
“ശെരി നിങ്ങൾ മൂന്ന് പേരും പൊയ്ക്കോ, ഞാൻ ഇവിടെയിരിക്കാം.” സ്റ്റെല്ല ആന്റി ശ്രീവിദ്യ ആന്റിയെ നോക്കി പറഞ്ഞു.
ആന്റി ചമ്മലോടെ തല കുലുക്കി കാണിച്ചിട്ട് ഭർത്താവിന്റെ കൂടെ എന്നെ പിന്തുടർന്നു.
അവരെ ഞാൻ നേരെ തെറാപ്പി റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ തെറാപ്പി ടേബിൾ കൂടാതെ ഒരു ക്കട്ടിലും രണ്ട് കസേരയും ഉണ്ടായിരുന്നു. പിന്നെ റൂമിന്റെ ഒരു സൈഡിലായി നിറഞ്ഞു നില്ക്കുന്ന വലിയൊരു ഓപ്പൺ അലമാരയും. അലമാരയിൽ ഇരുപത് ഷെൽഫ് ഉണ്ട്. അത് നിറയെ പലതരം ഹെര്‍ബല്‍ മരുന്നുകളും, ലോഷനും തുടങ്ങി മറ്റനേകം വ്യത്യസ്ത സാധനങ്ങളും ഉണ്ടായിരുന്നു.
അങ്കിളും ആന്റിയും വിടര്‍ന്ന കണ്ണുകളോടെ അതൊക്കെ നോക്കിയ ശേഷം അങ്കിൾ എന്നോട് ചോദിച്ചു, “ആ കട്ടില് വ്യത്യസ്തമായിരിക്കുന്നല്ലോ, ഒരു ബേസിൻ പോലത്തെ സാധനത്തിലുമാണ് കട്ടില് കിടക്കുന്നതും..!
എന്തെങ്കിലും പ്രത്യേകതരം ആവശ്യത്തിനാണോ ഉപയോഗിക്കുന്നത്..?”
“ശെരിയാണ്, കട്ടില് മാത്രമല്ല, ആ രണ്ട് ചെയറും അങ്ങനെ തന്നെയാണ്..!” ആന്റിയും ആശ്ചര്യം കൂറി പറഞ്ഞിട്ട് ഉത്തരത്തിനായി എന്നെ നോക്കി.
“ചില പകർച്ച രോഗമുള്ളവരെ കിടത്തി ട്രീറ്റ്മെന്റ് ചെയ്യാനാണ് ആ കട്ടില്. ട്രീറ്റ്മെന്റ് കഴിഞ്ഞാല്‍ ആ കട്ടില് ക്ലീൻ ചെയ്യാനായി തയ്യാറാക്കിയ പ്രത്യേകതരം കെമിക്കൽ ഉപയോഗിച്ച് ക്ലീന്‍ ചെയ്യും, ആ കെമിക്കലൊക്കെ ആ ബെയിസിനിലൂടെ താഴെ അണ്ടർ ഗ്രൗണ്ടിൽ സെറ്റ് ചെയ്തിരിക്കുന്ന സ്പെഷ്യൽ ടാങ്കിനകത്ത് സ്റ്റോറാകും.”
“അപ്പോ ആ കസേര..?” ആന്റി ചോദിച്ചു.
“കിടക്കാന്‍ കഴിയാത്ത പകർച്ച രോഗികളെ ഇരുത്തി ട്രീറ്റ്മെന്റ് ചെയ്യാനാണ്.” ഞാൻ മറുപടി കൊടുത്തു.
“അപ്പോ താഴെ ടാങ്കിൽ സ്റ്റോറാകുന്ന വേസ്റ്റ് കെമിക്കലൊക്കെ എന്തു ചെയ്യും..?” അങ്കിൾ സംശയം ചോദിച്ചു.
“അതൊക്കെ ഡിസ്പോസ് ചെയ്യുന്ന ഗവണ്മെന്റ് അംഗീകരിച്ചിട്ടുള്ള ചില നിശ്ചിത സ്ഥലങ്ങളുണ്ട്. ഇതൊക്കെ സ്പെഷ്യൽ വണ്ടിയില്‍ കളക്റ്റ് ചെയ്തു കൊണ്ട് പോകുന്ന ക്രൂവുമുണ്ട്. അവരെ ഞാൻ വിളിക്കും, അവർ വന്ന് കളക്റ്റ് ചെയ്തോണ്ട് പോകും.”
“ഹ്മ്, അപ്പൊ ഒന്നും തോമസും പോലെ എവിടെയെങ്കിലും കൊണ്ട് കളയാൻ പറ്റില്ല, എന്ത് ചെയ്യാനും അതിനൊക്കെ കൃത്യമായ റൂൾസൊക്കെയുണ്ട്, അല്ലേ..?” ആന്റി ചോദിച്ചു.
“ശെരിയാണ് ആന്റി.” ഞാൻ പുഞ്ചിരിച്ചു. എന്നിട്ട് റെഡിയാണോന്ന് ചോദിക്കും പോലെ അങ്കിളിനെ ഞാൻ നോക്കി.
“ഓക്കെ ജിനു, എന്റെ ടെസ്റ്റ് തുടങ്ങാനായി ഞാനിപ്പോ എന്താണ് ചെയ്യേണ്ടത്..?” എന്റെ വിചാരം മനസ്സിലാക്കി അങ്കിൾ എന്നോട് ചോദിച്ചു.
അപ്പോ ഞാൻ പോയി അലമാരയുടെ ഏറ്റവും താഴത്തെ ഷെൽഫിൽ അടുക്കി വച്ചിരുന്ന തെറാപ്പി ഗൗണിൽ നിന്നും ഒരെണ്ണമെടുത്ത് കൊണ്ടുവന്ന് അങ്കിളിന്റെ കൈയിൽ കൊടുത്തു.
