മസാജ് തെറാപ്പിസ്റ്റ് – 9 9അടിപൊളി  

“നമുക്ക് ഏതെങ്കിലും ഹോട്ടലിൽ റൂം എടുത്തിട്ട് ഫുഡ് ഓര്‍ഡര്‍ ചെയ്താൽ പോരെ..? അപ്പൊ നമുക്ക് ഫ്രെഷാവാനും കഴിയുമല്ലോ..?” സവിത ആന്റി അഭിപ്രായം പറഞ്ഞു.

“ആ ഫുഡ് കോർട്ടിന്റെ തന്നെ ലോഡ്ജുണ്ട് ആന്റി. നമുക്ക് രണ്ടര മണിക്കൂറത്തേക്ക് റൂം ബുക്ക് ചെയ്തിട്ട് വേണ്ട ഫുഡ്ഡും അവരോട് ഓര്‍ഡര്‍ ചെയ്യാം. അവർ റൂമിൽ ഫുഡ് കൊണ്ടുതരും. പിന്നെ എനിക്ക് രണ്ട് മണിക്കൂര്‍ ഉറങ്ങണം. ഞാൻ എണീറ്റ ശേഷം പെട്ടന്ന് കിട്ടുന്ന എന്തെങ്കിലും ഫുഡ് എനിക്ക് ഞാൻ ഓര്‍ഡര്‍ ചെയ്തോളാം.” ഞാൻ അവരോട് കാര്യം പറഞ്ഞു.

“അവിടെ റൂം കിട്ടുമെങ്കിൽ പിന്നെ ഓക്കെയാണ്.” സവിത ആന്റി ഉടനെ സമ്മതിച്ചു.

“രണ്ട് ദിവസം ഉറങ്ങിയില്ല, അതുകൊണ്ട്‌ മിനിമം രണ്ട് മണിക്കൂറെങ്കിലും അച്ചാച്ചൻ ഉറങ്ങുന്നത് തന്നെയാ നല്ലത്.” ജെസ്സി എന്റെ തീരുമാനം അപ്രൂവ് ചെയ്യും പോലെ സംസാരിച്ചു. “ഞങ്ങൾക്കും റസ്റ്റെടുത്ത് ഫ്രെഷാവുകയും ചെയ്യാം. പിന്നെ അച്ചാച്ചന്റെ ഫുഡ് അവരോട് സംസാരിച്ച് ഞാൻ അറേഞ്ച് ചെയ്യാം, അച്ചാച്ചൻ ഒന്നും നോക്കണ്ട. ഉറങ്ങി എണീറ്റ് കഴിയുമ്പോ ചൂടോടെ അച്ചാച്ചന്റെ ഫുഡ് കിട്ടിയിരിക്കും.”

“ഓക്കെ. അപ്പൊ അവിടെ തന്നെ നമുക്ക് റൂമെടുക്കാം.” ഷെഹിന ആന്റിയും സമ്മതിച്ചു. അതുപോലെ റിഥിയും ഹസ്നയും സമ്മത ഭാവത്തിൽ തലയാട്ടി.

അങ്ങനെ ഒടുവില്‍ തൃശൂറിലെ ആ ഫുഡ് കോർട്ടിന്റെ പാർക്കിംഗിൽ എന്റെ വണ്ടി കൊണ്ട്‌ ഞാൻ പാർക്ക് ചെയ്തു.

വണ്ടി ഓടിക്കുന്നത് നിർത്തിയതും ഹൈ അലർട്ടിലായിരുന്ന എന്റെ തലച്ചോറ്‌ മെല്ലെ റിലാക്സാവാൻ തുടങ്ങി. മറ്റുള്ള കാര്യങ്ങൾ കുറിച്ചുള്ള ചിന്തകളും തല്‍ക്കാലത്തേക്ക് ഞാൻ മനസ്സിൽ നിന്നകറ്റി. അതോടെ, വേണ്ടത്ര ഉറക്കം കിട്ടാത്തതിന്റെ ക്ഷീണവും, തലച്ചോറിന് ഓവറായി ജോലി കൊടുത്തതിന്റെ ക്ഷീണവുമൊക്കെ എന്നെ കടന്നാക്രമിച്ചു. ഇനി എങ്ങനെയെങ്കിലും രണ്ട് മണിക്കൂര്‍ ഉറങ്ങിയാൽ മാത്രം മതിയെന്നായി എന്റെ അവസ്ഥ. മറ്റുള്ളവര്‍ക്ക് പോലും എന്റെ ബോഡി ലാഗ്വേജ് കണ്ടിട്ട് എന്റെ അവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞു.

“ഇവിടത്തെ എല്ലാ കാര്യങ്ങളും ഞങ്ങൾ നോക്കിക്കോളാം, ജിനു. നീ വെറുതെ അവിടെ പോയിരിക്ക്.” സവിത ആന്റി എന്റെ കൈ പിടിച്ച് റിസപ്ഷനിൽ ഉണ്ടായിരുന്ന ഒരു കസേരയില്‍ കൊണ്ടിരുത്തി.

കസേരയില്‍ ഇരുന്നതും ഞാൻ പുറകോട്ട് ചാരി വെറുതെ കണ്ണുകളടച്ചു.

ആന്റിമാരാണ് മുന്നിട്ട് നിന്ന് എല്ലാ അറേഞ്ച്മെന്റ്സും ചെയ്തത്. ഞങ്ങൾക്കായുള്ള മൂന്ന്‌ റൂം എടുത്തിട്ട് അവര്‍ക്കൊക്കെ വേണ്ട ഫുഡ്ഡും ഓര്‍ഡര്‍ ചെയ്തു. പക്ഷേ എന്റെ ഫുഡ് ജെസ്സി തന്നെ സെലക്റ്റ് ചെയ്തിട്ട് അതിനെ റൂമിൽ കൊണ്ടുവരേണ്ട സമയവും ഫുഡ് കോർട്ടിൽ പ്രത്യേകം എടുത്ത് പറഞ്ഞായിരുന്നു.

“വാ അച്ചാച്ചാ, റൂമിൽ പോകാം.” ജെസ്സി വന്ന് എന്റെ കൈ പിടിച്ചപ്പൊ കണ്ണുകൾ തുറന്ന് ഞാൻ എഴുന്നേറ്റു. പതിവുപോലെ ജെസ്സി എന്റെ കൂടെ റൂം ഷെയർ ചെയ്തു.

റൂമിൽ ചെന്ന് കേറിയതും ഞാൻ ബാത്റൂമിൽ പോയി മുഖവും കാലും കഴുകിയ ശേഷം ഡ്രസ് പോലും മാറ്റാനുള്ള ക്ഷമയില്ലാതെ ബെഡ്ഡിൽ ചെന്ന് വീണു. ഉടനെ ഞാൻ പകുതി

മയക്കത്തിലാവുകയും ചെയ്തു. അന്നേരം ജെസ്സി വന്ന് എന്റെ ഷർട്ട് ഊരി മാറ്റുന്നതും, എന്റെ പാന്റ് അഴിച്ചു മാറ്റിയിട്ട് അവൾ എനിക്കുവേണ്ടി കൊണ്ടുവന്ന ലുങ്കി എടുത്ത് എന്നെ ഉടുപ്പിക്കുന്നതൊക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു.

ജെസ്സി പലപ്പോഴും ഇങ്ങനെയാണ്. ആദ്യമായിട്ടൊന്നുമല്ല ജെസ്സി എനിക്ക് ഡ്രെസ്സ് മാറ്റി തരുന്നത്. ഇതുപോലത്തെ ഒരുപാട്‌ സാഹചര്യങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.  അവളെ വിചാരിച്ച് എന്റെ മനസ്സിൽ വാത്സല്യം നിറയുകയും ചുണ്ടില്‍ ഒരു കുഞ്ഞ് പുഞ്ചിരി വിടരുകയും ചെയ്തു.

“എന്നെ രണ്ട് മണിക്കൂറിൽ എണീപ്പിക്കണെ ജെസ്സി മോളെ. മറക്കല്ലേ.” ഉറക്കപ്പിച്ചയിൽ ഞാൻ പറഞ്ഞു.

“മ്മ്മ്മ്.” ജെസ്സി മൂളി.

അപ്പോ എല്ലാം മറന്ന് ഞാൻ നന്നായി ഉറങ്ങിപ്പോയി.

പിന്നേ ഞാൻ ഉണര്‍ന്നപ്പൊ ആരൊക്കെയോ ശബ്ദം താഴ്തി സംസാരിക്കുന്നത് കേട്ടിട്ട്, ഞാൻ കണ്ണുകൾ തുറക്കാതെ അതുപോലെ തന്നെ കിടന്ന് അവർ സംസാരിക്കുന്നതൊക്കെ കേള്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *