ഞാൻ വീണ്ടും തലയനക്കി എല്ലാവരോടും യാത്ര പറഞ്ഞിട്ട് ചെന്ന് വണ്ടിയില്‍ കേറി. ജെസ്സി വന്ന് മുന്നില്‍ കേറിയതും ഞാൻ വണ്ടിയെടുത്തു.
ഉടനെ ജെസ്സിയുടെ മുഖം നല്ല സീരിയസ്സായി മാറി. അവൾ അല്‍പ്പം ദേഷ്യത്തില്‍ പുറത്തേക്ക് നോക്കി കുറച്ചുനേരം അങ്ങനെതന്നെ ഇരുന്നു.
ആ ലക്ഷണങ്ങള്‍ കണ്ടപ്പോ വലിയ പൊട്ടിത്തെറി സംഭവിക്കാന്‍ പോകുന്നുവെന്ന് മനസ്സിലായി.
പുണ്യാളന്മാരെ ഇപ്പൊ എന്ത് പ്രശ്നമാണ് അവൾ കണ്ടുപിടിചത്..!!
“അച്ചാച്ചന്റെ ഉദ്ദേശം എന്താണ്..?” പെട്ടന്ന് ജെസ്സി ഇങ്ങോട്ട് മുഖം തിരിച്ച് എന്നോട് ചൂടായി ചോദിച്ചു.
“എന്ത് ഉദ്ദേശ്യം..? എന്തിന്റെ ഉദ്ദേശ്യം..?” അവൾ എന്ത് ഉദ്ദേശത്തോടെയാണ് ചോദിച്ചതെന്ന് മനസ്സിലാവാതെ ഞാൻ മുഖം ചുളിച്ചു.
ഉടനെ അവളെന്നെ തുറിച്ചു നോക്കി.
“കാണുന്ന പെണ്ണുങ്ങളെയൊക്കെ… ഒക്കെ—” പെട്ടന്ന് അവള്‍ക്ക് വാക്കുകൾ കിട്ടാത്ത പോലെ സംസാരം നിര്‍ത്തി പുറത്തേക്ക് അര മിനിറ്റ് നോക്കിയിരുന്ന ശേഷം അവൾ സംസാരിച്ചു, “കാണുന്ന എല്ലാ പെണ്ണുങ്ങളുടേയും കൂടെ അച്ചാച്ചൻ കിടക്കുന്നു. ഇത് എവിടെ ചെന്ന് അവസാനിക്കും..? മര്യാദയ്ക്ക് ഏതെങ്കിലും പെണ്ണിനെ കല്യാണം കഴിച്ച് നന്നായി ജീവിച്ചൂടെ.”
ജെസ്സി പറഞ്ഞത് കേട്ട് ഞാൻ അന്തംവിട്ട് അവളെ നോക്കി. എന്നിട്ട് വേഗം നോട്ടം മാറ്റി റോഡിലേക്ക് ഞാൻ കണ്ണുകൾ നട്ടു.
ശെരിക്കും ചുക്കി ചൂളി ഞാൻ നാണങ്കെട്ടുപോയി.
പുണ്യാളന്മാരേ അവൾ എല്ലാം അറിഞ്ഞോ..? അതോ വെറും സംശയം മാത്രമാണോ അവൾക്ക്..!!
“നിനക്ക് എന്താ പറ്റിയത്..? നീ എന്തൊക്കെയാ സംസാരിക്കുന്നത്..?” അവളെ നോക്കാതെ ഞാൻ ചോദിച്ചു.
“അഭിനയിക്കല്ലെ അച്ചാച്ചാ.” അവൾ ദേഷ്യത്തില്‍ പറഞ്ഞു. “അച്ചാച്ചനും, ഷെഹിന ആന്റിയും, സവിത ആന്റിയും അവിടെ എന്തൊക്കെ ചെയ്തുവെന്ന് എനിക്കറിയാം.”
അതുകേട്ട് ഞാൻ ശെരിക്കും ഞെട്ടി. സ്വന്തം അനിയത്തി ഇത്തരം കാര്യങ്ങൾ അറിഞ്ഞതിന്റെ നാണക്കേട് കാരണം എന്റെ മുഖം വലിഞ്ഞു മുറുകി. ഞാൻ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു.
“അന്നു രാത്രി റിഥി അച്ചാച്ചന്റെ റൂമിൽ വന്ന് അച്ചാച്ചനോട് സംസാരിച്ചില്ലേ, അതിനുമുമ്പ് റിഥിയും ഹസ്നയും ഇക്കാര്യത്തെ കുറിച്ച് രഹസ്യമായി ചർച്ച ചെയ്യുന്നത് ഞാൻ കയ്യോടെ പൊക്കിയായിരുന്നു. എന്റെ നിര്‍ബന്ധത്തിന് മുന്നില്‍ എല്ലാ സത്യങ്ങളും അവര്‍ക്ക് എന്നോട് പറയേണ്ടി വന്നു. ആ വീഡിയോസും ഞാൻ കുറച്ചൊക്കെ കണ്ടു.” ജെസ്സി എന്റെ മുഖത്ത് നോക്കാതെ കുറ്റപ്പെടുത്തി.
ഞാൻ ഒന്നും മിണ്ടിയില്ല. സ്വന്തം അനിയത്തിയോട് ഞാൻ എന്താണ് പറയേണ്ടത്.
“ഗോൾഡ മിസ്സ്, നിത്യ ടീച്ചർ, ധ്വനി ചേച്ചി, ഇപ്പൊ സവിത ആന്റിയും ഷെഹിന ആന്റിയും.., ഇവരെ കൂടാതെ വേറെ എത്രപേർ ഉണ്ടെന്ന് ആർക്കറിയാം..!!”, ജെസ്സി നന്നായി ദേഷ്യപ്പെട്ടു.
ജെസ്സി ധ്വനിയുടെ പേര് പറഞ്ഞത് കേട്ടാണ് ഞാൻ കൂടുതൽ ഷോക്കായത്. ഞാൻ അവളെ മിഴിച്ചു നോക്കി.
“നോക്കണ്ട, അച്ചാച്ചനെ കാണുമ്പോഴൊക്കെ ധ്വനി ചേച്ചിയുടെ മുഖത്ത് ഒരു പ്രത്യെക നാണം കാണാറുണ്ട്. പെട്ടന്നാർക്കും മനസ്സിലാവില്ല, പക്ഷേ ഞാൻ ശ്രദ്ധിച്ചു. അങ്ങനെ ചേച്ചിയിൽ നിന്നും എല്ലാ രഹസ്യങ്ങളും ഞാൻ വളരെ ബുദ്ധിമുട്ടിയാണെങ്കിലും കറന്നെടുത്തു.”
പുണ്യാളന്മാരെ ഇവള് ഭയങ്കര അപകടകാരിയാണല്ലൊ… സൂക്ഷിച്ചില്ലെങ്കിൽ ബാക്കിയുള്ള കാര്യങ്ങളും ഇവള് ചികഞ്ഞെടുക്കും.
“നിനക്കിപ്പോ എന്താ വേണ്ടത്…?” മറ്റൊന്നും സംസാരിക്കാൻ കഴിയാത്തത് കൊണ്ട് ഞാൻ കുറച്ച് ചൂടായി ചോദിച്ചു.
ഞാൻ ചൂടായതും പെട്ടന്ന് ജെസ്സിയുടെ മുഖം വാടി. അവളുടെ മുഖത്ത് ഭയങ്കര സങ്കടം നിറഞ്ഞു. അവളുടെ സങ്കടം കണ്ടിട്ട് എനിക്കും വിഷമം തോന്നി, പക്ഷേ ഞാൻ പുറത്ത് കാണിച്ചില്ല.
“എനിക്കൊന്നും വേണ്ട. അച്ചാച്ചനെ ആരും തെറ്റായി സംസാരിക്കരുത്. അച്ചാച്ചൻ നന്നായി ജീവിച്ചാൽ മാത്രം മതി.” അത്രയും സങ്കടത്തിൽ പറഞ്ഞിട്ട് ജെസ്സി എന്നോട് പിണങ്ങി പുറത്തേക്ക് നോക്കിയിരുന്നു.
