ഞാൻ പിന്നെ ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് എന്റെ റൂമിലേക്ക് വന്ന് ബാത്റൂമിൽ കേറി.
വേഗം കുളിച്ച് റെഡിയായി ഞാൻ ആന്റിമാരേയും കൂട്ടി യൂണിവേഴ്‌സിറ്റിയിലേക്ക് പുറപ്പെട്ടു. വഴിക്ക് വച്ച് ഹോട്ടലിൽ കയറി ഞങ്ങൾ കഴിക്കുകയും ചെയ്തു.
*******************
കഴിഞ്ഞ രണ്ട് ദിവസത്ത പോലെതന്നെ ഇന്നും റിഥി എന്നെയും അവളുടെ അമ്മയെയും ഷെഹിന ആന്റിയേയും നല്ലപോലെ രഹസ്യമായി കണ്ണുകൾ കൊണ്ട് നിരീക്ഷണം നടത്തിയത് ഞാൻ അറിയുന്നുണ്ടായിരുന്നു.
“രണ്ട് മൂന്ന് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു, സവി ആന്റിയും ഷെഹി ആന്റിയും ഹൈ സ്പിരിറ്റിലാണല്ലോ..?” ഇടക്ക് വച്ച് ജെസ്സി രണ്ട് ആന്റിമാരോടായി പറഞ്ഞു.
അപ്പോ മുന്നിലിരിക്കുന്ന ഷെഹിന ആന്റിയും പുറകിലിരിക്കുന്ന സവിത ആന്റിയും ചെറുതായി ഞെട്ടി. അവരുടെ മുഖം ചെറുതായി വിളറിയെങ്കിലും അവർ പെട്ടന്ന് എല്ലാം നിയന്ത്രിച്ച് പുഞ്ചിരിച്ചു.
“നാട്ടില്‍ ഓർഡർ അനുസരിച്ച് ബേക്കറി ഐറ്റം ഉണ്ടാക്കി സപ്ലെ ചെയ്യുന്ന ബിസിനസ്സ് ചെയ്തിരുന്നത് കൊണ്ട് ഞാൻ എപ്പോഴും ബിസിയായിരുന്നു. റെസ്റ്റ് കുറവായിരുന്നു. പുറംലോകം അധികം കാണാതെ ജീവിക്കുന്നത് പോലെയും തോന്നിയിരുന്നു. പക്ഷേ നാട് വിട്ട് ഇവിടെ വന്ന ഇത്രയും ദിവസം കൊണ്ട് ലോകം മുഴുവനും കറങ്ങിയ പോലെയാ ഫീൽ ചെയ്യുന്നത്. ജോലി തീരെ കുറവാണ്, ഒരുപാട് റെസ്റ്റ് കിട്ടുന്നു. എക്സർസൈസും യോഗമുമൊക്കെ ചെയ്ത് എന്റെ ബോഡി ഫിറ്റായി മാറി വരുന്നു. അപ്പോ പിന്നെ ഹൈ സ്പിരിറ്റിൽ ആയിരിക്കില്ലേ ജെസ്സി മോളെ.” സവിത ആന്റി സന്തോഷം കലര്‍ന്ന പുഞ്ചിരിയോടെ ജെസ്സിയോട് പറഞ്ഞു.
അന്നേരം,
എന്തുകൊണ്ടോ എന്റെ കണ്ണുകൾ റിയർവ്യു മിററിലൂടെ റിഥിയുടെ മുഖത്തേക്ക് വീണു. അവളും എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.
എന്റെ കണ്ണുകൾ അവളുടെ മുഖത്ത് വീണതും അവളുടെ വായ് നിശബ്ദമായി ചലിച്ച് എന്നോട് അവളുടെ അമ്മയെ കുറിച്ച് പറഞ്ഞു, ‘എന്റെ അച്ഛനിൽ നിന്ന് കിട്ടാത്ത സുഖവും ഇവിടെ വന്നപ്പം തൊട്ട് കിട്ടുന്നുണ്ടല്ലോ. അമ്മയുടെ ഹൈ സ്പിരിറ്റിനുള്ള പ്രധാന കാരണം അതുതന്നെയാണ്.’
റിഥി ചുണ്ടുകളനക്കി നിശബ്ദമായി എന്നോട് പറഞ്ഞത് കേട്ട് ഞാൻ ചെറുതായി ഞെട്ടി. വേഗം ഞാൻ നോട്ടം മാറ്റുകയും ചെയ്തു.
“എനിക്ക് ചേച്ചിയെ പോലെ ബിസിനസ്സില്ല. അത്യാവശ്യം റെസ്റ്റൊക്കെ നാട്ടില്‍ കിട്ടുന്നുണ്ടായിരുന്നു. പക്ഷേ ഹസ്നേടേ വാപ്പ എപ്പോഴും ബിസിയായിരിക്കുന്നത് കൊണ്ട് ഞങ്ങളെ അടുത്തുള്ള സ്ഥലങ്ങളില്‍ പോലും ടൂറിന് കൊണ്ടുപോയിട്ടില്ല. എപ്പോഴും വീട് തന്നെ. പിന്നെ ഇടക്കൊക്കെ കുടുംബത്തിലും, അയല്‍പക്കത്തും, പിന്നെ ഫ്രണ്ട്സിന്റെ വീട്ടിലുമൊക്കെ എന്തെങ്കിലും വിശേഷം ഉണ്ടാവുമ്പോ പോയിട്ട് വരും. പക്ഷേ ഇപ്പോഴാണ് ആദ്യായിട്ട് ഇത്രയും ദൂരത്ത് യാത്ര ചെയ്യാനും, വീടൊഴികെ മറ്റൊരു സ്ഥലത്ത് തങ്ങാനും സാഹചര്യം കിട്ടിയത്. അതുകൊണ്ട് മനസ്സിൽ ഒരു സന്തോഷം.” ഷെഹിന ആന്റി സ്വന്തം മനസ്സ് വെളിപ്പെടുത്തി.
അന്നേരം, അവളുടെ ഉമ്മച്ചിയുടെ പ്രധാന സന്തോഷത്തിനുള്ള രഹസ്യം അറിയാമെന്ന് എന്നോട് പറയുന്നത് പോലെ ഹസ്ന മിററിലൂടെ എന്നെനോക്കി ചുണ്ടില്‍ ഒരു കള്ളച്ചിരിയോടെ കണ്ണിറുക്കി കാണിച്ചു. ഞാൻ പെട്ടന്ന് ചമ്മലോടെ നോട്ടം മാറ്റി.
എനിക്ക് ആശ്ചര്യമാണ് തോന്നിയത്. അവളുടെ അമ്മയെ കളിച്ചതിൽ ഹസ്നക്ക് റിഥിയെ പോലെ എന്നോട് ദേഷ്യമൊന്നുമില്ലേ..?!
“അങ്ങനെയാണെങ്കിൽ ഇനിയുള്ള മൂന്ന് ദിവസവും, രാവിലെ ഞങ്ങളെ യൂണിവേഴ്‌സിറ്റിയിൽ കൊണ്ട് വിട്ട ശേഷം എന്റെ അച്ചാച്ചനോട് പറഞ്ഞാൽ മതി, അച്ചാച്ചൻ
നിങ്ങളെ ഡെല്‍ഹിയിലുള്ള പല ടൂറിസ്റ്റ് സ്ഥാനങ്ങളിലും കൊണ്ടുപോകും. നിങ്ങൾ കൂടുതൽ എൻജോയ് ചെയ്യാൻ കഴിയുമല്ലേ. മനസ്സും കൂടുതൽ ഫ്രെഷാവും.” ജെസി അഭിപ്രായം പറഞ്ഞു.
പക്ഷേ രണ്ട് ആന്റിമാരുടെ മുഖത്തും അങ്ങനെ ചെയ്യാനുള്ള താൽപര്യം ഇല്ലാത്ത ഭാവമാണ് ഞാൻ കണ്ടത്.
“വേണ്ട ജെസ്സി മോളെ, ഞങ്ങൾ മാത്രം പോകുന്നത് മോശമാണ്. നിങ്ങളുടെ ഫെസ്റ്റ് കഴിയട്ടെ, ആ ലാസ്റ്റ് ദിവസം നമുക്ക് ഒരുമിച്ച് പോയി കറങ്ങിയെടുത്തിട്ട് വരാം.” സവിത ആന്റി പുഞ്ചിരിയോടെ പറഞ്ഞു.
