അതിനുശേഷം പോയി എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ചു. ശേഷം പോകാൻ തയാറായി.
ഞങ്ങളെ
യാത്രയാക്കാൻ ലാബിൽ നിന്നും കുറെ സ്റ്റാഫ്സ് കൂടാതെ സകല ആര്‍മിക്കാരും വന്ന് വീട്ടിന് പുറത്ത് നില്‍ക്കുന്നത് കണ്ടിട്ട് ഞാൻ ശെരിക്കും ആശ്ചര്യപ്പെട്ടു പോയി. ജെസ്സിയും ഹസ്നയും ആന്റിമാരും പോലും ആശ്ചര്യപ്പെട്ട് 150 പേരടങ്ങിയ കൂട്ടത്തെ നോക്കി നിന്നു.
“താങ്ക്സ് മിസ്റ്റർ ജിനു.” ഞാൻ പുറത്ത് വന്നതും ഹർവിന്ദർ വന്ന് ബഹുമാനത്തോടെ എന്റെ കൈ പിടിച്ചിട്ട് പറഞ്ഞു. “തേഡ് ഫെയ്സ് രണ്ടാഴ്ചയ്ക്കുള്ളിൽ സക്സ്സാകുമെന്ന് ലാബില്‍ എല്ലാവരും വിശ്വസിക്കുന്നു. അതിന്റെ ഫുൾ ക്രെഡിറ്റും നിങ്ങള്‍ക്കാണ് അവർ തരുന്നത്.”
“ഇല്ല മിസ്റ്റർ ഹർവിന്ദർ, ഇതിന്റെ ക്രെഡിറ്റ് എനിക്ക് മാത്രമല്ല, ഞങ്ങളുടെ ഫുൾ ടീമിനുമാണ്. എല്ലാവരും അവരവരുടെ പാർട്ട് ഭംഗിയായി ചെയ്തത് കൊണ്ടാണ് തേഡ് ഫെയ്സ് മുന്നോട്ട് പോകുന്നത്.” ഞാൻ അദ്ദേഹത്തോട് സീരിയസ്സായി പറഞ്ഞു.
അപ്പോ അദ്ദേഹം പുഞ്ചിരിച്ചു. “ശെരിയാണ്, ഫുള്ള് ടീമിനാണ് ക്രെഡിറ്റ്. ഓക്കെ ദെൻ, സി യു സൂണ്‍.” എന്റെ കൈ വിട്ടിട്ട് അദ്ദേഹം മാറി നിന്നു. മറ്റുള്ള ആര്മിക്കാർ ഒന്നും മിണ്ടാതെ ബഹുമാനത്തോടെ ശിരസ്സനക്കുകയും പുഞ്ചിരിക്കുകയും ചെയ്തു.
“അപ്പോ സർ, രണ്ടാഴ്ചയിൽ തിരികെ വരുമല്ലോ, അല്ലേ..?” ഞങ്ങൾ എല്ലാവരും വണ്ടിയില്‍ കയറിയ ശേഷം സുനയ മാഡം എന്റെ വിൻഡോ സൈഡിലേക്ക് വന്ന് ചോദിച്ചു.
“തീര്‍ച്ചയായും ഞാൻ വരും. അപ്പൊ ഓക്കെ, ഉടനെ കാണാം.” പല ഭാഷക്കാരായ എന്റെ സ്റ്റാഫ്സ് എല്ലാവരോടുമായി ഇറക്കെ ഇംഗ്ലീഷിൽ പറഞ്ഞിട്ട് ഞാൻ കൈ പൊക്കി കാണിച്ചു. ഉടനെ അവരുടെ പക്കല്‍ നിന്നും കലപില ശബ്ദങ്ങൾ ഉണ്ടാവുകയും അവരൊക്കെ തിരിച്ച് കൈ പൊക്കി കാണിച്ച് ഞങ്ങൾ യാത്രയാക്കി.
ശേഷം എന്റെ വണ്ടി ഞാൻ മുന്നോട്ടെടുത്തു.
*********************
വണ്ടിക്കകത്ത് റിഥിയും ഹസ്നയും ജെസ്സിയും കൂടി ആന്റിമാരോട് ലാബിലെ കാര്യങ്ങൾ ഒന്ന് വിടാതെ പറയുകയായിരുന്നു. അതൊക്കെ അത്ര സീക്രട്ടല്ലാത്തത് കൊണ്ട് ഞാൻ എതിർപ്പൊന്നും പ്രകടിപ്പിക്കാതെ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചു.
ആന്റിമാർ രണ്ടുപേരും ഇടക്കിടക്ക് എന്നെ ബഹുമാനം കലര്‍ന്ന ആശ്ചര്യത്തോടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചായിരുന്നു.
ജെസ്സിയും ഫ്രണ്ട്സും എല്ലാം പറഞ്ഞു കഴിഞ്ഞ ശേഷം സവിത ആന്റിയും ഷെഹിന ആന്റിയും എന്നോട് എന്റെ ലാബിനെ കുറിച്ചും ആ പ്രോജക്റ്റിനെ കുറിച്ചും അല്ലറചില്ലറ സംശയങ്ങൾ ചോദിച്ചു. ഞാനും എല്ലാത്തിനും മറുപടി കൊടുത്തു കൊണ്ട് ശ്രദ്ധിച്ച് വണ്ടിയും ഓടിച്ചു.
ഉച്ചക്ക് ലേറ്റായിട്ട് ഫുഡ് മതിയെന്ന് എല്ലാവരും പറഞ്ഞത് കൊണ്ട് നാല് മണിക്കാണ് ഞങ്ങൾ ഹോട്ടലിൽ കേറി കഴിച്ചത്. എന്നിട്ട് വീണ്ടും യാത്ര തുടർന്നു.
വണ്ടി ഓടിക്കുന്നുണ്ടെങ്കിലും പല അത്യാവശ്യ കാര്യങ്ങൾ കാരണം കാതിൽ ബ്ലൂടൂത്ത് ഇയർ പീസ് കണക്റ്റ് ചെയ്തിട്ട് ഫുൾ ടൈം ഫോണിൽ ആയിരുന്നു. അതുകൊണ്ട് എന്നെ ആരും ശല്യം ചെയ്യാതെ അവർ തമ്മില്‍ എന്തൊക്കെയോ സംസാരിക്കുകയും ചർച്ച ചെയ്യുന്നുമുണ്ടായിരുന്നു.
ഒടുവില്‍ രാത്രി എട്ട് മണിക്കാണ് എന്റെ മൊബൈലിൽ നിന്നും ഞാൻ ഫ്രീയായത്.
“എങ്ങനെ, ആർക്കെങ്കിലും വിശക്കുന്നുണ്ടോ..?” ഞാൻ ചോദിച്ചു. “ഏകദേശം രണ്ട് കിലോമീറ്റർ അടുപ്പിച്ചായി ഒരു നല്ല ഹോട്ടലുണ്ട്. അവിടെ നിന്ന് കഴിക്കാം.”
“വേണ്ട, വിശക്കുന്നില്ല.” ഓരോരുത്തരായി ഇതേ അഭിപ്രായം തന്നെയാ പറഞ്ഞത്.
“രണ്ട് മണിക്കൂര്‍ കഴിയട്ടെ, അന്നേരം വിശക്കാൻ തുടങ്ങും, അപ്പൊ നമുക്ക് കഴിക്കാം.” ഷെഹിന ആന്റി പറഞ്ഞു.
അപ്പോ ഞാൻ കണക്കുകൂട്ടി നോക്കി.
“ഒരു 3 മണിക്കൂര്‍ കൊണ്ട് നമ്മൾ തൃശ്ശൂറിലെത്തും. അതുവരെ വെയിറ്റ് ചെയ്താല്‍ 24
മണിക്കൂറും പ്രവർത്തിക്കുന്ന നല്ലൊരു ഫുഡ് കോർട്ടിലോട്ട് ഞാൻ കൊണ്ടുപോകാം.” ഞാൻ അവരെ അറിയിച്ചു. “പക്ഷേ എന്ത് ഓര്‍ഡര്‍ ചെയ്താലും അന്നേരം അവർ ഫ്രെഷായി ഉണ്ടാക്കി തരുന്നത് കൊണ്ട് ഫുഡ് കിട്ടാൻ ഒരു മണിക്കൂറെങ്കിലുമാകും. എന്നാലും സാരമില്ല, നല്ല ഫ്രെഷ് ആന്‍ഡ് ടേസ്റ്റി ഫുഡ്ഡാണ് കിട്ടുന്നത്.. അവിടെ പോയാലോ..?” ഞാൻ എല്ലാവരോടുമായി അഭിപ്രായം ചോദിച്ചു.
