മസാജ് തെറാപ്പിസ്റ്റ് – 9 9അടിപൊളി  

“ഓക്കെ സാരമില്ല.” അവളെ ആശ്വസിപ്പിക്കുന്ന തരത്തിൽ ഞാൻ പറഞ്ഞിട്ട് പുഞ്ചിരിച്ചു. “പക്ഷേ ഒരു കാര്യം മാത്രം നീ

പറഞ്ഞെ മതിയാവു, അതും സത്യസന്ധമായി.”

“എന്തു കാര്യം.” കണ്ണുകൾ തുടച്ചുകൊണ്ട് അവൾ എന്നെ നോക്കി.

“ഈ വീട്ടില്‍ നീ ഹാപ്പിയാണോ..? എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നിനക്ക് ഇവിടെയുണ്ടോ..?”

“എന്താ ജിനു ഇത്..! അങ്ങനെ ചോദിക്കേണ്ട ഒരു ആവശ്യവുമില്ല.” പെട്ടന്ന് അവളുടെ മുഖം സന്തോഷത്തില്‍ പ്രകാശിച്ചു. “ഇവിടെ ഞാൻ വളരെ ഹാപ്പിയാണ്. എനിക്കൊരു ബുദ്ധിമുട്ടും ഇവിടെയില്ല. എനിക്ക് സ്വന്തമായി നല്ലോരു പപ്പ, അമ്മ, അനിയത്തി കിട്ടിയിരിക്കുന്നു. അവരൊക്കെയാണ് എന്റെ സ്വര്‍ഗം. ഇതിൽ കൂടുതൽ ഒന്നുമെനിക്ക് വേണ്ട.”

അവൾ പറഞ്ഞ ലിസ്റ്റിൽ എന്റെ പേരില്ലായിരുന്നു. എനിക്ക് പെട്ടന്ന് സങ്കടം വന്നു.

“നിന്റെ ലിസ്റ്റിൽ ഞാനില്ലല്ലോ ധ്വനി..! അപ്പൊ ഞാനാണ് നിന്റെ പ്രശ്നം, അല്ലേ..?” സങ്കടം മറച്ചു കൊണ്ട്‌ ചിരിയോടെ ഞാൻ ചോദിച്ചു.

അപ്പോ ധ്വനിയുടെ മുഖം വിളറിപ്പോയി.

“അയ്യോ ജിനു, അങ്ങനെയൊന്നും—”

“സാരമില്ല, വിട്ടേക്ക്.” ഞാൻ അവളോട് പറഞ്ഞു. “നീ നന്നായി പഠിച്ച് BPT കംപ്ലീറ്റ് ചെയ്യ്. ഞാൻ അന്ന് പ്രോമിസ് ചെയ്തത് പോലെ നിന്റെ സ്വന്തം ബിസിനെസ്സ് തുടങ്ങാൻ ഞാൻ സഹായിക്കാം.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

ധ്വനി വിഷമത്തോടെ എന്നെ അല്‍പ്പനേരം നോക്കി കിടന്നിട്ട് ഓക്കെ എന്ന് തലയാട്ടി.

“അപ്പോ തെറാപ്പി തുടങ്ങാം..?” നഗ്നയായി മലര്‍ന്നു കിടക്കുന്ന അവളോട് ഞാൻ ഉത്സാഹം അഭിനയിച്ച് ചോദിച്ചു.

“മ്മ്.” അവള്‍ മൂളുക മാത്രം ചെയ്തിട്ട് കണ്ണുകളടച്ചു.

അപ്പോ ഞാൻ കൊണ്ടുവന്ന ബാഗില്‍ നിന്നും വേണ്ട സാധനങ്ങളെടുക്കാൻ തിരിഞ്ഞപ്പൊ പകുതി ചാരിയിട്ടിരുന്ന വാതില്‍ക്കല്‍ ജെസ്സി സങ്കടത്തോടെ എന്നെ നോക്കി നില്‍ക്കുന്നത് കണ്ടു. അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പ തരത്തിലായിരുന്നു.

ഞാൻ അവള്‍ക്കൊരു പുഞ്ചിരി

കൊടുത്തിട്ട് ധ്വനിയുടെ തെറാപ്പി തുടങ്ങി.

തെറാപ്പിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഞാൻ തെറാപ്പി കംപ്ലീറ്റ് ചെയ്തു. അപ്പോഴേക്കും ധ്വനി ഉറങ്ങി കഴിഞ്ഞിരുന്നു.

ഒടുവില്‍ ഞാൻ അല്‍പ്പം പുറകോട്ട് മാറി നിന്നിട്ട് അവളെ അലിവോടെ നോക്കി. അവളുടെ മനസ്സ് ഇപ്പൊ എനിക്ക് ക്ലിയറായി മനസ്സിലാക്കാൻ കഴിഞ്ഞു.

അച്ഛന്റെ സ്നേഹം, അമ്മയുടെ സ്നേഹം, സഹോദരങ്ങളുടെ സ്നേഹം, അങ്ങനെ ഒന്നുംതന്നെ കിട്ടാതെ കൊടും ക്രൂരത മാത്രം അനുഭവിച്ച് വളര്‍ന്ന ധ്വനിക്ക് എന്റെ അച്ഛനും അമ്മയും ജെസ്സിയുടേയുമൊക്കെ അനന്തമായ സ്നേഹം കിട്ടിയപ്പോ അവരെ അവള്‍ സ്വന്തം അച്ഛനും അമ്മയും അനിയത്തിയുമായി മനസ്സിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു. അങ്ങനെ ആ ആ ബന്ധം വച്ച് നോക്കുമ്പോ ഞാൻ അവള്‍ക്ക് സഹോദരനായി മാറേണ്ടതാണ്, പക്ഷേ ഞങ്ങൾ ചെയ്ത സെക്സ് അവളുടെ മനസ്സിൽ ഒരു സംഘര്‍ഷത്തെ സൃഷ്ടിച്ച് എന്നെ സ്നേഹിക്കാനും വെറുക്കാനും കഴിയാത്ത ഈ അവസ്ഥയിലേക്ക് മാറ്റിയിരിക്കുന്നു. എന്നെ കാണുമ്പോഴൊക്കെയാണ് ഈ സംഘര്‍ഷം ഉണ്ടാകുന്നത്. ഇങ്ങനെ തുടരുകയാണെങ്കിൽ അവള്‍ക്ക് മനോരോഗം ഉറപ്പാണ്.

അതുകൊണ്ട്‌ തല്‍കാലം കുറച്ച് ദിവസത്തേയ്ക്ക് അവളെന്നെ കാണാതിരിക്കുന്നതാണ് നല്ലത്. ദിവസങ്ങൾ കഴിഞ്ഞ് ഈ പ്രശ്നത്തെ അവളുടെ മനസ്സ് താന്നെ പരിഹരിച്ചോളും. അന്ന് ഈ സംഘര്‍ഷം മാറി ഒന്നുകില്‍ അവളെന്നെ  സ്വന്തം സഹോദരനായി സ്വീകരിക്കും, ഇല്ലെങ്കിൽ സെക്സ് പാർട്നർ. എന്തുതന്നെയായാലും അന്ന് ധ്വനി എന്നെ കാണാന്‍ വന്നിരിക്കും. അതുവരെ ഞാൻ അവളിൽ നിന്നും ഒഴിഞ്ഞ് മാറി നില്‍ക്കും. അവളുടെ അടുത്ത തെറാപ്പിക്ക് മുന്നേ അങ്ങനെ സംഭവിച്ചില്ലെങ്കിൽ ഞാൻ മറ്റൊരു തെറാപ്പിസ്റ്റിനെ അറേഞ്ച് ചെയ്തു കൊടുക്കും.

അങ്ങനെ എല്ലാം തീരുമാനിച്ച ശേഷം റൂമിൽ നിന്നും പുറത്തേക്ക്‌ പോകാൻ വേണ്ടി

തിരിഞ്ഞു. അപ്പോഴാണ് എന്റെ അമ്മ റൂമിൽ ഒരു കസേരയില്‍ എന്നെത്തന്നെ നോക്കിയിരിക്കുന്ന കാര്യം ഞാൻ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *