ഗോള്‍ഡ മിസ്സിന്റെ മെസേജ് വായിച്ചിട്ട് ഞാൻ എഴുനേറ്റിരുന്ന് താടിക്ക് കൈ
കൊടുത്തു. ഈ മെസേജിൽ ഒരു ഭീഷണി ഒളിഞ്ഞിരിപ്പില്ലേ..!?
ഞാൻ കോൾ എടുക്കാത്തിന്റെ ദേഷ്യം കാരണമാവും അന്നേ മെസേജിലൂടെ അവരെന്നെ അറിയിക്കാത്തത്.
ഞാൻ പിന്നെ നിത്യ ടീച്ചറിന്റെ മെസേജ് തുറന്നു നോക്കി, എന്നിട്ട് പൊട്ടിച്ചിരിച്ചു.
*അന്ന് എന്റെ കോൾ എടുക്കാൻ നിനക്ക് വയ്യായിരുന്നു, എന്നിട്ട് നീ വിളിക്കുമ്പോഴൊക്കെ ഞാൻ എടുക്കണമല്ലേ..? നീ വാ, ഞാൻ ശെരിയാക്കിത്തരാം, നിന്നെ കാണുന്ന സ്ഥലത്ത് വെച്ചുതന്നെ നിന്നെ ഞാൻ റേപ് ചെയ്തിരിക്കും*
മെസേജ് ഒരിക്കൽ കൂടി വായിച്ചിട്ട് ഞാൻ വീണ്ടും ചിരിച്ചു. എന്നിട്ട് തലയാട്ടി. നല്ല ശിക്ഷ തന്നെയാ ടീച്ചർ എനിക്ക് തരാൻ പോകുന്നത്, ശിക്ഷയായാൽ ഇങ്ങനെ വേണം.
എന്തായാലും അവരെ നേരിട്ട് കാണുമ്പോ അവരുടെ വായിൽ നിന്ന് ശെരിക്കും കേള്‍ക്കേണ്ടി വരുമെന്നതിൽ സംശയമില്ല.
ഞാൻ മൊബൈൽ മാറ്റി വച്ചിട്ട് ഉറങ്ങാൻ തുടങ്ങിയതാണ്, പക്ഷേ പെട്ടന്ന് സ്വര്‍ണ്ണയെ ഓര്മ വന്നപ്പോ ഞാൻ അവള്‍ക്ക് വാട്സാപ്പിലൂടെ നാട്ടില്‍ ഞാൻ തിരിച്ചെത്തിയ വിവരം അറിയിച്ചു. എന്നിട്ട് മൊബൈൽ മാറ്റി വച്ചിട്ട് കണ്ണുകളടച്ചു.
***************************
രാവിലെ 3:50ന് ബാത്റൂമിൽ കേറി ഫ്രെഷായി വന്നു. എന്നിട്ട് എന്റെ വീട്ടിലേക്ക് പോകാൻ വിചാരിച്ചതാണ്, പക്ഷേ ഒരു സംഭവം കാരണം അത് നടക്കുമെന്ന് തോന്നിയില്ല. കൂടാതെ ഇനി എപ്പോഴാണ് ഇത്രയും ലാവിഷായി ഉറങ്ങാനുള്ള സാഹചര്യം കിട്ടുകയെന്നറിയില്ല.
അതുകൊണ്ട് ഞാൻ പിന്നെയും ബെഡ്ഡിൽ കേറി കിടന്നിട്ട് കണ്ണുകളടച്ച് മനസ്സിനെ എല്ലാ ചിന്തകളില്‍ നിന്നകറ്റിയതും ഞാൻ അരയുറക്കത്തിലേക്ക് വീണു.
ഒടുവില്‍ ആവശ്യത്തിന് റെസ്റ്റ് കിട്ടിക്കഴിഞ്ഞതും അടുത്ത രണ്ടാഴ്ചത്തേക്ക് ചെയ്യാനുള്ളതൊക്കെ എന്റെ മനസ്സിൽ പ്ലാൻ ചെയ്ത ശേഷം ഞാൻ എഴുന്നേറ്റ് സൈലന്റ് മോഡിൽ കിടക്കുന്ന മൊബൈൽ
അതിന്റെ നോര്‍മ്മല്‍ മോഡിലാക്കിയിട്ടിട്ട് വന്നു കിടക്കുന്ന മെസേജൊക്കെ ഓരോന്നായി നോക്കി റിപ്ലൈ ചെയ്യാൻ തുടങ്ങി.
രാത്രി 11 മണി കഴിഞ്ഞ് സ്വര്‍ണ്ണ രണ്ട് കോൾ ചെയ്തിരുന്നതും മിസ്സ്ഡ് കോളായി കിടപ്പുണ്ടായിരുന്നു. ഞാൻ എടുക്കാത്തത് കൊണ്ട് അവൾ മെസേജും ചെയ്തിരുന്നു. ഞാൻ ഇന്ന് രാത്രിയോ നാളെ രാത്രിയോ 10 മണി കഴിഞ്ഞ് ഫ്രീയാകുമ്പോ അവളെ കോണ്ടാക്റ്റ് ചെയ്യാനാ പറഞ്ഞിരിക്കുന്നത്. ഓക്കെ എന്ന് ഞാൻ റിപ്ലൈ ചെയ്തു.
ഒടുവില്‍ എല്ലാ മെസേജിനും മറുപടി കൊടുത്തത് കഴിഞ്ഞതും ഞാൻ ചെന്ന് കുളിച്ചു. ശേഷം ഗസ്റ്റ് റൂം വിട്ട് പുറത്തേക്ക് വന്നപ്പോ ഹാളില്‍ എന്റെ അമ്മയും സ്റ്റെല്ല ആന്റിയുടേയും സംസാരം കേട്ട് ഞാൻ അങ്ങോട്ട് പോയി.
രണ്ടുപേരും സോഫയിലിരുന്ന് പഴയ എന്തോ കാര്യങ്ങൾ സംസാരിക്കുകയായിരുന്നു. ആന്റിയുടെ മുഖം ഇപ്പൊ നന്നായി തെളിഞ്ഞിട്ടുണ്ട്. പഴയ ആ ചിരിച്ച മുഖം തന്നെ ഇപ്പൊ കാണാന്‍ കഴിഞ്ഞു.
“ഹാ, ജിനു മോനെ,” എന്നെ കണ്ടതും സ്റ്റെല്ല ആന്റി വലുതായി പുഞ്ചിരിച്ചു. “ചാൻസ് കിട്ടിയാൽ ഇത്രയും സമയമൊക്കെ നിനക്ക് ഉറങ്ങാനും കഴിയും, അല്ലേ..? പത്തര കഴിഞ്ഞല്ലോ. പുലരും മുമ്പ് ആരോടും പറയാതെ നി മുങ്ങുമെന്നാണ് ഞാൻ വിചാരിച്ചത്.” ആന്റി എന്നെ കളിയാക്കി.
അപ്പോ എന്റെ അമ്മയും എന്നെ കളിയാക്കും പോലെ ചിരിച്ചു.
“സത്യത്തിൽ ആന്റി, പതിവ് തെറ്റിക്കാതെ രാവിലെ 3:50ന് ഉണര്‍ന്നപ്പൊ മുങ്ങാൻ നോക്കിയതാണ്.” ഞാൻ ചമ്മലോടെ കുറ്റസമ്മതം നടത്തി. “പക്ഷേ എന്ത് ചെയ്യാനാ, എന്റെ വണ്ടി താക്കോൽ കാണുന്നില്ല, ആ ജെസ്സി തന്നെയാണ് ഇതിന്റെ പിന്നില്‍. ഈ ലോകത്ത്, എന്റെ പ്ലാനൊക്കെ മുന്‍കൂട്ടി മനസ്സിലാക്കി അതൊക്കെ തകിടം
മറിക്കാൻ അവള്‍ക്കേ കഴിയൂ.”
എന്റെ കുറ്റം പറച്ചില് കേട്ട് ആന്റിയും അമ്മയും പൊട്ടിച്ചിരിച്ചു. എന്നിട്ട് എന്റെ അമ്മ കൈ തുറന്ന് കൈയിലുണ്ടായിരുന്ന എന്റെ വണ്ടി താക്കോൽ എന്നെ കാണിച്ചു.
“നി പറഞ്ഞത് സത്യമാ..,” ചിരി നിര്‍ത്തി അമ്മ താക്കോൽ എന്റെ നേര്‍ക്ക് നീട്ടി, “രാത്രി 12 കഴിഞ്ഞ് ജെസ്സി തന്നെയാ റൂമിൽ വന്ന് ഈ താക്കോൽ എന്നെ ഏല്‍പ്പിച്ചത്. 8 മണിക്ക് മുമ്പ് നീ താക്കോൽ തിരക്കി വന്നാൽ നിന്റെ തലക്കടിച്ച് ബോധം കെടുത്തി കിടത്തിയിടാനാ അവൾ പറഞ്ഞത്.”
