മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

“ആ കള്ളി.., അവളെവിടേ..?” ഞാൻ ചിരിയോടെ ചോദിച്ചു. “പിന്നേ പപ്പയും ധ്വനിയും എവിടെ..? അവരെ കണ്ടില്ലല്ലോ.”

“അവരൊക്കെ രാവിലെ അഞ്ച് മണിക്കെ നമ്മുടെ വീട്ടിലോട്ട് പോയി.” അമ്മ പറഞ്ഞു.

“എത്ര നേരത്തെ എന്തിനാ പോയത്..?” ഞാൻ ചോദിച്ചു.

“രണ്ട് ദിവസം ലീവെടുത്താണ് നിന്റെ പപ്പ നിന്നത്, ഇന്ന്‌ ജോലിക്ക് പോകാതിരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. അതുപോലെ ധ്വനിയും ഇന്നലെ കോളേജ് മുടക്കിയത് കൊണ്ട്‌ ഇന്ന്‌ എങ്ങനെയും പോകണമെന്ന് പറഞ്ഞു. പിന്നെ ജെസ്സിക്കും യൂണിവേഴ്‌സിറ്റിയിൽ പോണമെന്ന് പറഞ്ഞായിരുന്നു.”

“ഓഹ്, ഓക്കെ.”

“ടാ മോനെ, നമുക്ക് വൈകിട്ട് പോകാം, കേട്ടോ.” അമ്മ എന്നോട് പറഞ്ഞു.

“അയ്യോ മമ്മി, അത് പറ്റില്ല, എനിക്ക് ഇപ്പോള്‍തന്നെ പോണം. ഒരുപാട്‌ ജോലി പെൻഡിങ്ങിലാണ്.” ഞാൻ ധൃതിയില്‍ പറഞ്ഞിട്ട് അമ്മയുടെ അടുത്തേക്ക് പോയി അമ്മയുടെ കൈയിൽ നിന്നും താക്കോല്‍ വാങ്ങി.

“അതെന്താ ജിനു മോനെ, ഇത്രയും ദിവസം നീ ഡെല്‍ഹിയില്‍ നിന്നിലെ. അപ്പൊ ഇന്ന്‌ വൈകിട്ട് വരെ മാത്രം നിനക്കിവിടെ നിന്നാൽ എന്താണ് കുഴപ്പം..?” ആന്റി അല്‍പ്പം

ദേഷ്യപ്പെട്ട് ചോദിച്ചു. “നിന്റെ ജോലിയും ബിസിനസ്സിനും പുറകെ പോകാൻ തുടങ്ങിയാൽ നിന്നെ ഫോണിൽ കിട്ടാൻ പോലും ബുദ്ധിമുട്ടാണ്. അതുപോലെ, കുറച്ച് ദിവസമായി നിര്‍ത്തി വച്ചിരുന്ന ഡാൻസ് ക്ലാസ് നാളെ മുതൽ വീണ്ടും തുടങ്ങും. അപ്പൊ ഞാൻ ബിസിയാവും. അതുകൊണ്ട്‌ ഇന്നൊരു ദിവസം എല്ലാം മാറ്റിവച്ച് നീ ഇവിടെ നിക്ക്.” ആന്റി നിര്‍ബന്ധപൂര്‍വ്വം പറഞ്ഞു.

“അതേടാ മോനെ, ഞങ്ങടെ കൂടെ ഇവിടെ നിക്ക്, വൈകിട്ട് നമുക്ക് പോകാം.” അമ്മയും നിര്‍ബന്ധിച്ചു.

“സോറി ആന്റി, സോറി മമ്മി. വൈകിട്ട് വരെ നിൽക്കാൻ എനിക്കും താല്പര്യമുണ്ട്. പക്ഷേ കഴിയില്ല. കാരണം, ധ്വനിക്കുള്ള ഔഷധക്കുഴമ്പ് ഉണ്ടാക്കുന്ന കാര്യം ഞാൻ ഇന്നലെ പറഞ്ഞല്ലോ മമ്മി. അതിന്റെ ആദ്യത്തെ സ്റ്റെപ്പ് കഴിഞ്ഞത് മമ്മയും കണ്ടതല്ലേ, ഇന്ന്‌ ഉച്ചക്കെങ്കിലും ജോലികൾ തുടങ്ങിയാലേ ടൈമിംഗ് അനുസരിച്ച് ചെയ്യേണ്ടതൊക്കെ ഓരോന്നായി ചെയ്ത് അതിനെ തയ്യാറാക്കിയെടുക്കാൻ കഴിയൂ, ഇല്ലെങ്കില്‍ —”

“ഓക്കെ ഓക്കെ, എനിക്ക് മനസ്സിലായി.” അമ്മ തലയാട്ടി. “ശെരി, നീ പൊയ്ക്കൊ.” അമ്മ ഒടുവില്‍ സമ്മതിച്ചു.

എന്റെ ജോലിയുടെ ഗൗരവം കുറച്ചൊക്കെ അറിയാവുന്നത് കൊണ്ട്‌ ആന്റിയും ഒടുവില്‍ സമ്മതിച്ചു.

“ശെരി ജിനു മോനെ. നി പൊയ്ക്കൊ, പക്ഷേ ആദ്യം നീ വന്ന് കഴിക്ക്.” ആന്റി പറഞ്ഞിട്ട് എഴുന്നേറ്റു. അമ്മയും എഴുനേറ്റ് എന്നെ ഡൈനിംഗ് റൂമിലേക്ക് നയിച്ചു.

“വേണമെങ്കിൽ വൈകിട്ട് ഞാൻ ഇങ്ങോട്ട് വന്ന് അമ്മയെ പിക് ചെയ്ത്‌ വീട്ടില്‍ കൊണ്ടുവി—.”

“വേണ്ട വേണ്ട, നിന്റെ ജോലി തിരക്കിനിടയിൽ നീ എല്ലാം മറന്നുപോകും. നിന്നെ വിശ്വസിച്ച് ഞാൻ നിന്നാൽ ചിലപ്പോ നിന്നെയും കാത്ത് ഒരാഴ്ച ഞാനിവിടെ നില്‍ക്കേണ്ടി വരും.” അമ്മ ചിരിച്ചുകൊണ്ട്

പറഞ്ഞെങ്കിലും സംസാരത്തിൽ സീരിയസ്നസ് ഉണ്ടായിരുന്നു. അതിന്റെ മുന ചെറുതായി എന്നെ നോവിക്കുകയും ചെയ്തു.

പക്ഷേ അമ്മ പറഞ്ഞത് സത്യമാണ്. മുമ്പ്‌ ഞാൻ അമ്മയെ കാണാന്‍ വീട്ടില്‍ വരാമെന്ന് പറഞ്ഞിട്ട് ആ സമയത്തിന് പോകാതെ കുറച്ച് ദിവസങ്ങൾ കഴിഞ്ഞാണ് പോയത്. മൂന്ന്‌ നാല് വട്ടമാണ് അങ്ങനെ സംഭവിച്ചത്.

എന്തായാലും അമ്മ അതിനെ കുത്തി കാണിച്ചപ്പൊ എനിക്ക് നൊന്തു. കുറ്റബോധമുണ്ടായി, സങ്കടവും വന്ന് മുഖം വാടി. ആന്റി അപ്പൊ എന്നെ അലിവോടെ നോക്കി.

എന്റെ വിഷമം കണ്ടിട്ട് അമ്മക്കും സങ്കടം വന്നെങ്കിലും അമ്മ എന്റെ തെറ്റിനെ മനസ്സിലാക്കി തരും പോലെ തുടർന്നു, “ഇക്കാര്യത്തിൽ മാത്രം എന്റെ മോനെ എനിക്ക് വിശ്വാസമില്ല. ഒരിക്കലെങ്കിലും നി വരുമെന്ന് പറഞ്ഞിട്ട് സമയത്തിന് വന്നാൽ ഞാൻ നിന്നെ വിശ്വസിക്കാം. പക്ഷേ ഇന്ന്‌ ആ പരീക്ഷണം വേണ്ട, ഇന്ന്‌ വൈകിട്ട് സ്റ്റെല്ല എന്നെ വീട്ടില്‍ ഡ്രോപ്പ് ചെയ്തോളും.”

എന്നോട് അത്രയും പറഞ്ഞിട്ട് അമ്മ സ്റ്റെല്ല ആന്റിയെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *