“എന്റെ സ്ഥാപനം ഉള്‍പ്പെടെ വെറും നാലായിരത്തി ചില്ലറ മാത്രമാണ് സെലക്റ്റായത്.” അഭിമാനത്തോടെ ഞാൻ പറഞ്ഞു.
“മൂന്ന് ലക്ഷത്തിൽ വെറും നാലായിരം… അതിലൊന്ന് ചേട്ടന്റെ സ്ഥാപനം…!! വൗവ്.” റിഥി വിടര്‍ന്ന കണ്ണുകളോടെ ജെസ്സിയും ഹസ്നയേയും നോക്കി ആശ്ചര്യത്തിൽ സംസാരിച്ചു.
“അപ്പോ അവരൊക്കെ അവരുടെ പ്രോജക്റ്റിന് ഡിഫറന്റ് നെയിംസാണോ കൊടുത്തത്.., അതോ എല്ലാ മൂവായിരത്തി ചില്ലറ പ്രോജക്റ്റും ‘പ്രോജക്റ്റ് ഫീനിക്സ്’ എന്നാണോ അറിയപ്പെടുന്നത്..?”
“ഡിഫറന്റ് പേരുകൾ.” ഞാൻ പറഞ്ഞു. “എന്റേത് ‘പ്രോജക്റ്റ് ഫീനിക്സ്’ എന്നാണ് ഞാൻ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റ് സ്റ്റേക്ഹോൾഡർസ് ഇതിൽ അവകാശമില്ല.”
“ഓക്കെ മനസിലായി ചേട്ടാ.” റിഥി തലയാട്ടി. “പിന്നേ ചേട്ടാ, ഏതെങ്കിലും സ്റ്റേക്ഹോൾഡർസ് ഈ പ്രോജക്റ്റ് കംപ്ലീറ്റ് ചെയ്തോ..?”
“കഴിഞ്ഞ മാസം വരെ 741 സ്റ്റേക്ഹോൾഡർസ് മരുന്നുകളൊക്കെ കണ്ടുപിടിച്ചായിരുന്നു. പക്ഷേ ഒന്നും തന്നെ പൂര്‍ണമായി ക്യൂർ ചെയ്യാൻ
കഴിയുന്ന മരുന്നുകളല്ല.”
“എങ്ങനെയുള്ള മരുന്നുകളാണ് അതൊക്കെ..?” റിഥി ചോദിച്ചു.
“ഒരു മരുന്നിന്, പ്രവര്‍ത്തനരഹിതമായ കപാല നാഡികളെ ഒരാഴ്ചത്തേക്ക് മാത്രം വീണ്ടും പ്രവർത്തിപ്പിക്കാൻ കഴിയുമായിരുന്നു. പക്ഷേ അതിന്റെ ചിലവ് ഭീമാകരമാണ്, ഒരു ഡോസിന് തന്നെ മൂന്ന് ലക്ഷം ചിലവാകും, കൂടാതെ രണ്ട് ഡോസിന് മുകളില്‍ ഉപയോഗിച്ചാൽ വൈറസ് ബാധിച്ച ആളിന്റെ ഹൃദയ നാമ്പുകള്‍ തകർന്ന് മരണം സംഭവിക്കും. അതുകൊണ്ട് ആ മരുന്നിനെ ബാൻ ചെയ്തു. മറ്റൊരു മരുന്നിന് വൈറസ് ബാധിച്ച സ്റ്റാര്‍ട്ടിങ് സ്റ്റേജിൽ മാത്രം യൂസ് ചെയ്യുകയാണെങ്കിൽ വൈറസിനെ പ്രവർത്തിപ്പിക്കാൻ കഴിയാത്ത വിധത്തിൽ 20 ദിവസത്തേയ്ക്ക് ഫ്രീസ് ചെയ്യിക്കാന്‍ കഴിയും, ചിലവും വളരെ കുറവാണ്. പക്ഷേ 20 ദിവസം കഴിഞ്ഞ് വൈറസ് വീണ്ടും അതിന്റെ പ്രവർത്തനം ആരംഭിക്കും. കൂടാതെ, ഒരു പ്രാവശ്യം മാത്രമേ ആ മരുന്ന് വൈറസിൽ ഫലം ചെയ്യുന്നുള്ളു. കാരണം ആ മരുന്നിനെ നിര്‍വ്വീര്യമാക്കുന്ന തലത്തിലേക്ക് എങ്ങനെയോ വൈറസ് ഇവോൾവാകുന്നു. അതുകൊണ്ട് സെയിം ആളിൽ ഒന്നില്‍ കൂടുതൽ പ്രാവശ്യം ആ മരുന്നിന് ഉപയോഗിച്ച് വൈറസിനെ ഫ്രീസ് ചെയ്യാന്‍ കഴിയുന്നില്ല. സോ ആ മരുന്നിനെ ഒരു പ്രാവശ്യം മാത്രമേ ഒരാളിൽ യൂസ് ചെയ്യാന്‍ കഴിയൂ. ഇതുപോലത്തെ ഒരു കാരണങ്ങൾ തന്നെയാണ് ആ 700+ ലാബുകളിലും റിസർച്ച് ചെയ്ത് തയ്യാറാക്കിയ മരുന്നുകളുടെ അവസ്ഥ.” അത്രയും പറഞ്ഞിട്ട് ഒന്ന് നിർത്തിയ ശേഷം ഞാൻ തുടർന്നു..,,
“സോ, ചുരുക്കി പറഞ്ഞാൽ ആ 700+ മരുന്നുകളേയും എമര്ജെൻസിക്ക് മാത്രമേ യൂസ് ചെയ്യാന്‍ കഴിയൂ. അവരാരും കംപ്ലീറ്റ് ക്യൂറിനായുള്ള റിസർച്ച് നടത്തിയില്ല എന്നാണ് തോന്നുന്നത്. പിന്നെ ആ 700+ സ്റ്റേക്ഹോൾഡർസ് കൂടാതെ വേറെ 83 സ്റ്റേക്ഹോൾഡർസ്
എന്നെപോലെ പല ഫെയ്സായി തരം തിരിച്ച് റിസർച്ച് ആന്‍ഡ് എക്സ്പെരിമെന്റ്സ് നടത്തുകയാണ്. ചില സ്റ്റേക്ഹോൾഡർസിന് കാര്യമായ ബ്രേക്ക്ത്രൂ നടത്താനും കഴിഞ്ഞിട്ടുണ്ട്. പക്ഷേ എന്നെപോലെ തന്നെ അവരുടെ പ്രോജക്റ്റ് ഇതുവരെ കംപ്ലീറ്റായിട്ടില്ല.” ഞാൻ അവരോട് കാര്യങ്ങൾ ചുരുക്കി പറഞ്ഞു.
“അച്ചാച്ചൻ രണ്ട് ഫെയ്സ് കംപ്ലീറ്റ് ചെയ്തില്ലേ..? ഓരോ ഫെയ്സിലും ഓരോ ഇലിക്സർ വച്ച് കണ്ടുപിടിച്ചില്ലേ, ആ രണ്ട് ഇലിക്സർന് എന്താണ് ചെയ്യാൻ കഴിയുക..?” പെട്ടന്ന് അറിയാനുള്ള ആഗ്രഹത്തിൽ ജെസ്സി തിടുക്കപ്പെട്ടു.
അപ്പോ ഞാൻ എന്നെയും അറിയാതെ പുഞ്ചിരിച്ചു.
“ഫസ്റ്റ് ഫെയ്സ് ഇലിക്സിർന് ആ വൈറസുകളെ ഫൈറ്റ് ചെയ്ത് താല്‍ക്കാലികമായി കപാല നാഡികളിൽ നിന്നും സെപ്പറേറ്റ് ചെയ്യിച്ച് 18% വരെ വൈറസുകളുടെ പ്രവർത്തനത്തെ സ്ലോ ചെയ്യിക്കാന്‍ കഴിയും. ശേഷം, എന്റെ ഇലിക്സർ കുറെ ഫെയ്ക് ന്യൂറോണ്‍സിനെ സൃഷ്ടിച്ച് താല്‍ക്കാലികമായി കപാല നാഡികൾക്ക് പ്രൊട്ടക്ഷനും കൊടുക്കും. അതോടൊപ്പം നേരത്തെ ആ വൈറസ് നശിപ്പിച്ച ന്യൂറോണ്‍സിനെ 15% വരെ റിപ്പയറും ചെയ്യും. പക്ഷേ എന്റെ ഇലിക്സർ സൃഷ്ടിച്ച ഫെയ്ക് ന്യൂറോണ്‍സിനെ ആ വൈറസുകൾ നശിപ്പിച്ച ശേഷം വീണ്ടും റിയൽ ന്യൂറോണ്‍സിനെ വൈറസുകൾ നശിപ്പിക്കാന്‍ തുടങ്ങും.” ഞാൻ പറഞ്ഞു.
