മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

“ഓക്കെ അച്ചാച്ചാ, ഇങ്ങനെ മിണ്ടാതിരിക്കല്ലെ. ഈ പ്രോജക്റ്റ് കുറിച്ച് എല്ലാം ഞങ്ങളോട് പറ അച്ചാച്ചാ.” ജെസ്സി അവളുടെ കസേര അല്‍പ്പം മുമ്പോട്ട് നീക്കിയിട്ടിരുന്നു.

“ശെരി, തല്‍കാലം

ഈ പ്രോജക്റ്റിനെ കുറിച്ച് മാത്രം ഞാൻ പറയാം. ഇവിടെയുള്ള വേറെ സീക്രട്ടൊന്നും ഞാൻ പറയില്ല.” മൂന്നുപേരോടുമായി ഞാൻ പറഞ്ഞു.

അപ്പോ അവർ മൂന്ന്‌ പേരും ഒരുപോലെ മുഖം വീർപ്പിച്ചു.

“അത് മോശമായി പോയി ജിനുക്കാ.” ഹസ്ന പരാതി പറഞ്ഞു.

“ഒന്നും മോശമായി പോയിട്ടില്ല.” ഞാൻ ചിരിച്ചു. “നിങ്ങള്‍ക്ക് എന്റെ വേറെ ഏതെങ്കിലും സീക്രട്ട് പ്രോജക്റ്റിനെ കുറിച്ച് എന്തെങ്കിലും ഒരു തുമ്പെങ്കിലും കിട്ടിയാൽ അതിനെ കുറിച്ച് നിങ്ങൾ ചോദിക്കു, അപ്പൊ ഞാൻ അതിനെക്കുറിച്ച് പറയാം. നിങ്ങൾ അറിയാത്ത കാര്യത്തെ കുറിച്ച് ഞാനായിട്ട് സംസാരിക്കുന്നതിൽ എന്താണ് പ്രയോജനം.” ഞാൻ പറഞ്ഞത് കേട്ട് അവർ പിന്നെയും മുഖം വീർപ്പിച്ചു.

പക്ഷേ ഉടനെ അവർ ചിരിക്കുകയും ചെയ്തു.

“ഓക്കെ ചേട്ടൻ പറഞ്ഞതിലും കാര്യമുണ്ട്. ഞങ്ങൾ സമ്മതിച്ചു.” ഒടുവില്‍ റിഥി എന്റെ വഴിക്ക് വന്നു. അതുപോലെ ജെസ്സിയും ഹസ്നയും റിഥി പറഞ്ഞതിനോട് യോജിക്കുന്നുവെന്ന് തലയനക്കി കാണിച്ചു.

“ശെരി, തല്‍കാലം പ്രോജക്റ്റ് ഫീനിക്സ് കുറിച്ചും ആ വൈറസ് കുറിച്ചും വിശദമായി തന്നെ അച്ചാച്ചൻ ഞങ്ങളോട് പറയണം. ഒന്നും മറച്ച് വെക്കരുത്, കേട്ടല്ലോ.” ജെസ്സി ക്യൂട്ടായി ചുണ്ട് കോട്ടി ഡിമാന്റ് ചെയ്തു.

“മ്മ് ഓക്കെ, സമ്മതിച്ചു.”

“എന്നാൽ ജിനുക്കാ വേഗം പറഞ്ഞ്‌ തുടങ്ങിയെ. എല്ലാം കേള്‍ക്കാനുള്ള ആകാംഷ കാരണം ശരീരം പോലും വൈബ്രേറ്റാകുന്നു.” ഹസ്ന പറഞ്ഞിട്ട് അവളും ജെസ്സിയെ പോലെ കസേര മുന്നോട്ട് നീക്കിയിട്ടിരുന്നു. ഉടനെ റിഥിയും അതുപോലെ ചെയ്തു.

ഞാൻ തലയാട്ടി.

“ബേസിക് കാര്യങ്ങൾ നിങ്ങള്‍ക്ക് അറിയാവുന്നത് കൊണ്ട്‌ പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രം ഞാൻ നിങ്ങളോട് പറയാം, അങ്ങനെയാവുമ്പോ നമുക്ക് സമയം ലാഭിക്കാനും കഴിയും, പ്രധാനപ്പെട്ടത്

മുഴുവന്‍ എനിക്ക് പറഞ്ഞു തീര്‍ക്കാനും കഴിയും.”

“ഓക്കെ.” മൂന്നുപേരും കോറസായി പറഞ്ഞു.

“ഈ വൈറസ്—”

“ചേട്ടാ,” ഞാൻ രണ്ട് വാക്ക് സംസാരിക്കും മുമ്പ്‌ റിഥി എന്നെ തടസ്സപ്പെടുത്തി.

“ഞാൻ സംസാരിച്ച് തുടങ്ങിയതേയുള്ളു അപ്പോഴേക്കും നിനക്ക് സംശയം തുടങ്ങിയോ..?”*ഞാൻ അവളെ കളിയാക്കി. ഉടനെ അവർ മൂന്ന്‌ പേരും ചിരിച്ചു.

“അല്ല ചേട്ടാ, നമ്മുടെ തലച്ചോറിന് ശക്തമായ ഷീല്‍ഡ് ഉണ്ടല്ലോ, ഹാംഫുള്ളായതിനെ തടയാനും ആ ഷീൽഡിന് കഴിയും. പിന്നെ എങ്ങനെയാ ആ വൈറസ് ബ്രെയിനിൽ കടന്നത്..? ബ്രെയിനിൽ കടന്ന് ഏതു തരത്തിലാണ് ആ സോൾജേസിന്റെ തലച്ചോറിനെ ബാധിച്ച് അവരെ മരണത്തിലേക്ക് വീഴ്ത്തിയതെന്ന് ആദ്യം പറയാമോ..?” അക്കാര്യം ആദ്യം അറിയാനുള്ള വെമ്പലിൽ റിഥി തിടുക്കത്തിൽ ചോദിച്ചു.

“ജിനുക്കാ, ആ വൈറസിനെ എങ്ങനെയാണ് നമ്മുടെ വന അതിർത്തിയിൽ എത്തിച്ചത്..? എങ്ങനെയാണ് സ്പ്രെഡ് ചെയ്യിച്ചത്..?” ഹസ്നയും അവളുടെ സംശയം ചോദിച്ചു.

“എന്തുകൊണ്ട്‌ കാട്ടില്‍ നിന്നും ആ വൈറസ് നാട്ടിലേക്ക് പടർന്നുപിടിച്ചില്ല..?” ജെസ്സിക്കും ഉണ്ടായിരുന്നു സംശയം.

എല്ലാത്തിനും ഉത്തരം കൊടുക്കാമെന്ന് ഞാൻ തലയാട്ടി സമ്മതിച്ചു.

“നിങ്ങൾ വിചാരിക്കും പോലെ ഈ വൈറസ് നമ്മുടെ അതിർത്തി വനങ്ങളില്‍ വെറുതെ അങ്ങനെ വ്യാപിച്ചല്ല കിടക്കുന്നത്.”

“അല്ലെ..? പിന്നെ എങ്ങനെയാ..?” റിഥി തിടുക്കംകൂട്ടി.

“എങ്ങനെയാണ് ആ വൈറസിനെ സൃഷ്ടിച്ചതെന്ന് ഇതുവരെ ആര്‍ക്കും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. സസ്‌തനികളുടെ രക്തം കുടിച്ച് ജീവിക്കുന്ന ഒരു ഇനം കുഞ്ഞ് കാട്ടീച്ചകളേയാണ് ആ ബയോവെപ്പൺ വൈറസിന്റെ ഹോസ്റ്റായി മാറ്റിയിരിക്കുന്നത്. ആ ഹോസ്റ്റ് ഈച്ചകൾ മനുഷ്യരെ കടിക്കുന്നത് മൂലം മാത്രമാണ് വൈറസ് പടർന്നത്,”

“ഏതു രാജ്യമാണ് ഈ വൈറസിനെ സൃഷ്ടിച്ചത്..?” ഹസ്ന വെറുപ്പ് കലര്‍ന്ന ദേഷ്യത്തില്‍ ചോദിച്ചു.

“വേണ്ട, രാജ്യങ്ങളെ കുറിച്ചുള്ള ചർച്ചയൊന്നും വേണ്ട. ഈ വൈറസിന്റെ പേരിൽ ആ രാജ്യത്ത് ജീവിക്കുന്ന സാധാരണ ജനങ്ങളോട് പോലും നിങ്ങളുടെ മനസ്സിൽ വൈരാഗ്യം ഉണ്ടായേക്കും അത് നല്ലതല്ല.” ഞാൻ നയത്തിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *