മസാജ് തെറാപ്പിസ്റ്റ് – 9 9അടിപൊളി  

“ഗുഡ് ഈവനിങ് ആന്‍ഡ് താങ്ക്യു. ” മറു പുഞ്ചിരിയോടെ ഞാൻ അവർ ഓരോരുത്തര്‍ക്കായി ഷേക് ഹാന്‍ഡ് കൊടുത്തു.

ഞാൻ ഷേക് ഹാന്‍ഡ് കൊടുത്തതും അവരുടെ കണ്ണുകളിൽ ബഹുമാനം വല്ലാതെ വര്‍ധിച്ചു.

“വെൽക്കം യങ് ആന്‍ഡ് ബ്യൂട്ടിഫുൾ മിസ്സ്.” എന്നെ ഗ്രീറ്റ്

ചെയ്ത ശേഷം ആ ആൺ സെക്യൂരിറ്റി വലിയ പുഞ്ചിരിയോടെ ഒരു കൈ നെഞ്ചില്‍ വച്ച് തല അല്‍പ്പം കുനിച്ച് ജെസ്സിയെ ഗ്രീറ്റ് ചെയ്തു.

“താങ്ക്യു ബിഗ് ബ്രദർസ്. ഓൾവേസ് ഡ്രമാറ്റിക്.” ജെസ്സി കുഞ്ഞുങ്ങളെ പോലെ ചിരിച്ചു.

“വെൽക്കം മിസ്സ്.” രണ്ട് പെൺ സെക്യൂരിറ്റിയും ഒരുമിച്ച് ജെസ്സിയെ സ്വാഗതം ചെയ്തു.

താങ്ക്യു ബിഗ് സിസ്റ്റർസ്.” ജെസ്സി അവരെ നോക്കി വലുതായി ചിരിച്ചു

ആൺ സെക്യൂരിറ്റി പുഞ്ചിരി മാറാതെ റിഥിയും ഹസ്നയേയും നോക്കി പറഞ്ഞു, “വെൽക്കം യങ് ആന്‍ഡ് ബ്യൂട്ടിഫുൾ ലേഡീസ്.”

“വെൽക്കം ലേഡീസ്.” പെൺ സെക്യൂരിറ്റികളും സ്വാഗതം ചെയ്തു.

“താങ്ക്യു സർ. താങ്ക്യു മേംസ് .” റിഥിയും ഹസ്നയും ഒരുമിച്ച് പറഞ്ഞു. അവരുടെ മുഖം ചെറുതായി തുടക്കുകയും ചെയ്തു.

“ഹലോ മിസ്റ്റർ ജിനു.” ഒടുവില്‍ ആര്‍മിക്കാരൻ എന്റെ മുന്നില്‍ വന്നിട്ട് എനിക്ക് ഷേക് ഹാന്‍ഡ് തന്നിട്ട് എന്റെ കൈ വിടാതെ പിടിച്ചു തന്നെ വച്ചിരുന്നു.

“ഹലോ ബ്യൂട്ടിഫുൾ ലേഡീസ്..!” അയാള്‍ പുഞ്ചിരിയോടെ അടുത്ത കൈ ഉയർത്തി ഷേക് ചെയ്ത്‌ ജെസ്സിയും ഫ്രണ്ട്സിനേയും ഗ്രീറ്റ് ചെയ്തു.

“ഹലോ സർ.” മൂന്ന്‌ പേരും ഒരുമിച്ച് തിരികെ അയാളെ ബഹുമാനം കലര്‍ന്ന പുഞ്ചിരിയോടെ ഗ്രീറ്റ് ചെയ്തു.

ശേഷം  ആ ആര്‍മിക്കാരൻ വീണ്ടും എന്നിലേക്ക് ശ്രദ്ധ തിരിച്ചു. “മിസ്റ്റർ ജിനു, കഴിഞ്ഞ രണ്ട് മാസത്തില്‍ ഒരിക്കൽ പോലും നിങ്ങളെ ഇവിടെ കണ്ടില്ലല്ലോ..!!” പുള്ളി ഹിന്ദിയില്‍ ചോദിച്ചു.

“ഹലോ മിസ്റ്റർ ഹർവിന്ദർ,” മറു പുഞ്ചിരിയോടെ അയാളുടെ കൈ ഞാനും മുറുകെ പിടിച്ച ശേഷമാണ് അയാള്‍ എന്റെ കൈ വിട്ടത്. “ഞാൻ കുറച്ച് ബിസിയായിപ്പോയി. അതാണ് വരാൻ

കഴിയാത്തത്.” ഹിന്ദിയില്‍ ഞാൻ മറുപടി പറഞ്ഞു.

“നമ്മുടെ തേഡ് ഫെയ്സ് ഫെയിലായിപ്പോയെന്ന് കുറച്ച് മുമ്പാണ് ഞാൻ അറിഞ്ഞത്.” ഹർവിന്ദർ നിരാശ പ്രകടിപ്പിച്ചു. “പക്ഷേ മിസ്റ്റർ ജിനു, ആദ്യത്തെ രണ്ട് ഫേയ്സിലും നിങ്ങൾ എല്ലാ ക്രിറ്റിക്കൽ സിറ്റുവേഷനിലും ഇവിടെ ഉണ്ടായിരുന്നത് പോലെ ഈ ഫെയ്സിലും നിങ്ങൾ ഉണ്ടായിരുന്നെങ്കിൽ തീര്‍ച്ചയായി ഈ തേഡ് ഫെയ്സും വിജയിക്കുമായിരുന്നു.” പുള്ളി എന്നോടുള്ള വിശ്വസം പ്രകടിപ്പിച്ചു.

“ഡോണ്ട് വറി മിസ്റ്റർ ഹർവിന്ദർ, ഈ ഫെയ്സ് ഫെയിലായെന്ന് ഒഫിഷ്യലായി ഞാൻ ഡിക്ലയർ ചെയ്തിട്ടില്ല. തേഡ് ഫെയ്സ് വിജയിക്കുമെന്ന് ഇപ്പോഴും എനിക്ക് ഹോപ്പുണ്ട.”

“റിയലി..? എത്ര എക്സ്പെരിമെന്റ്സ് ചെയ്യാനുള്ള സ്കോപ്പാണുള്ളത്, മിസ്റ്റർ ജിനു..?”

“അയാള്‍ പ്രതീക്ഷയോടെ ചോദിച്ചു.

“4 എക്സ്പെരിമെന്റ്സ്, ഒരെണ്ണം മതിയാകുമെന്ന് തോനുന്നു, ഇല്ലെങ്കിൽ മാത്രം ഞങ്ങൾ ഓരോന്നായി പരീക്ഷിക്കും.”

“ഫോര്‍, റിയലി..!!?” അയാള്‍ വിടര്‍ന്ന കണ്ണുകളോടെ ചോദിച്ചു. “സോ ഈ ഫെയ്സ് കഴിയുന്നത് വരെ ഇവിടെ നിങ്ങൾ ഉണ്ടാവുമോ..?” അയാള്‍ ചോദിച്ചു.

“സോറി മിസ്റ്റർ ഹർവിന്ദർ, നാട്ടില്‍ എനിക്ക് ഒഴിവാക്കാൻ കഴിയാത്ത കുറെ കാര്യങ്ങളിൽ അറ്റന്റ് ചെയ്യാനുണ്ട്, അതുകൊണ്ട്‌ ഇവിടെ ഈ രാത്രി മാത്രമേ ഞാൻ കാണൂ, നാല് എക്സ്പെരിമെന്റ്സ് ചെയ്യാൻ അത്രയും ധാരാളമാണ്.”

“ഓ, അങ്ങനെയാണോ..!!” നാളെ ഞാൻ പോകുമെന്ന് കേട്ടപ്പോ അയാൾ നിരാശ പ്രകടിപ്പിച്ചു,

“ഡോണ്ട് വറി മിസ്റ്റർ ഹർവിന്ദർ. ഏതെങ്കിലും ഒരു എക്സ്പെരിമെന്റ് വിജയിച്ചാൽ പോലും സുനയ മാഡവും ടീമും തേഡ് ഫെയ്സ് മുന്നോട്ട് കൊണ്ടുപോകും. രണ്ടാഴ്ച കൊണ്ട്‌ തേഡ് ഫെയ്സ് കംപ്ലീറ്റാവാനാണ് സാധ്യത. ഒരുപക്ഷേ നാല് എക്സ്പെരിമെന്റ്സും ഫെയിലായാൽ ഞാൻ ഇവിടെതന്നെ നിന്ന് വേണ്ടത് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.” ഞാൻ

അയാളെ അറിയിച്ചു.

അപ്പോ ജെസ്സിയും ഫ്രണ്ട്സും ചെറിയ അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ട്‌ പരസ്പരം നോക്കി.

Leave a Reply

Your email address will not be published. Required fields are marked *