മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

ഉടനെ ജെസ്സിയുടെ മുഖത്തും ഭയങ്കര അഭിമാനം നിറഞ്ഞു. അതുപോലെ തന്നെ ഹസ്നയും റിഥിയുടെ മുഖത്തും അഭിമാനം നിറഞ്ഞു.

“അപ്പോ മറ്റുള്ള സ്റ്റേക്ഹോൾഡർസ് ലാബിലേക്കും ഇത്ര സോൾജർസ് വീതം കൊടുത്തിട്ടുണ്ടോ..? അങ്ങനെയാണെങ്കില്‍ ഒരു ലക്ഷത്തിലധികം സോൾജർസ് അഫക്റ്റഡാണോ…?” ജെസ്സി നടുങ്ങി കൊണ്ട്‌ നെഞ്ചത്ത് കൈ വച്ചു.

അതുപോലെ റിഥിയും ഹസ്നയും നടുങ്ങുന്നുണ്ടായിരുന്നു.

“യേയ് ഇല്ല, അത്രയുമില്ല.” ഞാൻ ധൃതിയില്‍ അവരോട് പറഞ്ഞ്‌ ആശ്വസിപ്പിച്ചു. “എല്ലാ സ്റ്റേക്ഹോൾഡർസും അവരുടെ പ്രോജക്റ്റ് തുടങ്ങി 3 ആഴ്ചയായപ്പോഴാണ് മെഡിക്കൽ കൗൺസിൽ ആന്‍ഡ് ഗവണ്മെന്റ് അതോറിറ്റീസ് ഉള്‍പ്പെട്ട സ്പെഷ്യൽ ടീം ഈ പ്രോജക്റ്റ് നടക്കുന്ന എല്ലാ ലാബുകളിലും ഇൻസ്പെക്ഷന്നായി വിസിറ്റ് ചെയ്തത്. അവര്‍ക്ക് വിശ്വാസവും പ്രോമിസിങ്ങായി തോന്നിയ ലാബുകളിലേക്ക് മാത്രമാണ് അഫക്റ്റഡ് സോൾജേസിനെ ടെസ്റ്റ് സബ്ജക്റ്റ്സായി അയച്ചത്.”

“മൊത്തം എത്ര ലാബുകളിലേക്കാണ് അയച്ചത്..?” ഹസ്ന ചോദിച്ചു.

“വെറും 1137 ലാബുകളിലേക്ക് മാത്രം. ഓരോ ലാബിലേക്കും വെറും 3 പേർ വീതമാണ് അയച്ചത്.”

“ങേ…  ജിനുക്കയുടെ ലാബിൽ 30+ സോൾജേസ് ഉണ്ടല്ലോ, അപ്പൊ അതെങ്ങനേയാ..?” ഹസ്ന കൺഫ്യൂസായി ചോദിച്ചു.

“സമയം കുറെയായി, നാട്ടിലേക്ക് മടങ്ങുന്ന വഴിക്ക് വച്ച് ഇതൊക്കെ നമുക്ക് ചർച്ച ചെയ്താൽ മതിയോ..?” ഞാൻ അവരോട് ചോദിച്ചു. “കാരണം കുറെ കാര്യങ്ങൾ ഉൾപ്പെടുത്തി പറഞ്ഞാലേ കാര്യങ്ങൾ നിങ്ങള്‍ക്ക് ക്ലിയറാവത്തുള്ളു.

“പോര, ഇപ്പൊ തന്നെ

അറിയണം.” മൂന്ന്‌ പേരും ഒറ്റക്കെട്ടായി പറഞ്ഞു.

“ഓക്കെ, ഓക്കെ, ഇപ്പോള്‍തന്നെ ഞാൻ പറയാം.” നെടുവീര്‍പ്പോടെ ഞാൻ സമ്മതിച്ചു.

“ഗവണ്മെന്റ് ഫണ്ട് അലോക്കേറ്റ് ചെയ്ത്‌ ഒഫിഷ്യലായി 4670 സ്റ്റേക്ഹോൾഡർസ് ആണ് ഒറിജിനലായി അവരവരുടെ സെപ്പറേറ്റ് റിസർച്ചുകൾ നടത്തി പ്രോജക്റ്റും സ്റ്റാര്‍ട്ട് ചെയ്തത്. പക്ഷേ ഞാൻ ഉള്‍പ്പടെയുള്ള പല സ്റ്റേക്ഹോൾഡർസും 9 മാസം മുമ്പ്‌ ആദ്യമായി വൈറസ് അറ്റാക്കുണ്ടായ സമയത്ത് തന്നെ ചികില്സയിൽ കഴിയുന്ന അഫക്റ്റഡ് സോൾജേസിനെ നേരിട്ട് കാണുകയും, ഞങ്ങളുടെ ലാബ് ടെക്നീഷ്യന്‍സ് അവരിൽ നിന്നും വേണ്ട സാമ്പിളൊക്കെ എടുക്കുകയും ചെയ്തിട്ട് പ്രൈവറ്റായി റിസർച്ചും തുടങ്ങിക്കഴിഞ്ഞിരുന്നു.”

“ചേട്ടാ, ആ സോൾജേസിൽ നിന്നും സാമ്പിളെടുക്കാനും, അതിനെക്കുറിച്ച് പ്രൈവറ്റായി റിസർച്ച് ചെയ്യാനും പെർമിഷനൊന്നും വേണ്ടെ..?” റിഥി ഇടക്ക് കേറി ചോദിച്ചു.

“ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ മെഡിക്കൽ റിസർച്ച് ചെയ്യാനായി റജിസ്റ്റര്‍ ചെയ്തിട്ടുള്ളവർക്ക് സ്പെഷ്യൽ പെർമിഷനൊന്നും ചോദിച്ച് വാങ്ങിക്കേണ്ട ആവശ്യമില്ല. കാരണം ഇങ്ങനെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ഗവണ്മെന്റിൽ നിന്നും ഒഫിഷ്യലായി ‘ഓട്ടോമാറ്റിക്ക് സിസ്റ്റം ജനറേറ്റഡ് ഓതറൈസേഷൻ ലെറ്റർ’ മെയിലിൽ ഞങ്ങൾക്ക് കിട്ടിയിരിക്കും. ഞങ്ങൾക്ക് പ്രൈവറ്റായി, ആവശ്യമായി വരുന്ന എന്തും ചെയ്യാനുള്ള പെർമിഷൻ ലെറ്റരാണത്. പക്ഷേ പ്രൈവറ്റായി ചെയ്യുമ്പോ ഗവണ്മെന്റ് ഫണ്ട് കിട്ടില്ല എന്നേയുള്ളു.”

“ഒഹ്, മനസ്സിലായി.” റിഥി വിസ്മയം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി പറഞ്ഞു. “ഇനി ചേട്ടൻ മെയിൻ കാര്യത്തിലേക്ക് വരൂ.” അവള്‍ ആവശ്യപ്പെട്ടത് ഓക്കെയെന്ന് ഞാൻ തലയാട്ടി.

“4670 സ്റ്റേക്ഹോൾഡർസ് ഒഫിഷ്യലായി റിസർച്ച് തുടങ്ങിയെന്ന് അച്ചാച്ചൻ പറഞ്ഞില്ലേ, പിന്നെ എന്താണെന്ന് പറ.” ജെസ്സി തിടുക്കംകൂട്ടി.

“അതിൽ 900+ സ്റ്റേക്ഹോൾഡർസ് എന്തൊക്കെയോ സീരീസ് അബദ്ധങ്ങൾ കാണിച്ചു. അവർ നടത്തിയ എല്ലാ ടെസ്റ്റിലും

ടെസ്റ്റ് സബ്ജക്റ്റായ അനിമൽസ് കൊല്ലപ്പെടുകയും ചെയ്തു. അതുകൊണ്ട്‌ മേല്‍നോട്ടം വഹിക്കുന്ന സ്പെഷ്യൽ കൗൺസിൽ അത്രയും സ്റ്റേക്ഹോൾഡർസിനെ ഈ പ്രോജക്റ്റിൽ നിന്നും ഒഴിവാക്കി.

“പിന്നേ റിസർച്ച് തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും 1400+ സ്റ്റേക്ഹോൾഡർസിൽ നിന്നും 3% പ്രോഗ്രസ് പോലും ഉണ്ടായില്ല. ഒരു മാസത്തിൽ ഏറ്റവും കുറഞ്ഞത് 11% എങ്കിലും പ്രോഗ്രസ് ഉണ്ടാവണം, ഇല്ലെങ്കിൽ 11% ന്റെ 90% എങ്കിലും റീച്ചായിരിക്കണം എന്നാണ് ഈ പ്രോജക്റ്റിന് വേണ്ടി സ്പെഷ്യൽ റൂൾസ് നടപ്പിലാക്കിയിരുന്നത്. അതുകൊണ്ട്‌ ആ 1400+ സ്റ്റേക്ഹോൾഡർസിനേയും ഒഴിവാക്കി. ബാക്കി ഉണ്ടായിരുന്നത് 2200+ മാത്രമാണ്.”

Leave a Reply

Your email address will not be published. Required fields are marked *