“ഓക്കെ, മനസ്സിലായി. ഇനി വീട് ഏതാണെന്ന് മാത്രം അങ്ങെത്തുമ്പൊ
പറഞ്ഞാൽ മതി.” അതും പറഞ്ഞ് ആന്റി പറഞ്ഞു തന്നെ റൂട്ടിലൂടെ ഞാൻ വണ്ടി വിട്ടു.
“ഹ്മ്, അങ്ങനെ ടെക് ഫെസ്റ്റും കഴിഞ്ഞു, നാട്ടിലുമെത്തി. ടെക് ഫെസ്റ്റിനേക്കാളും നമ്മുടെ യാത്രയും, ടൂറും, ലാബുമൊക്കെയായിരുന്നു അടിപൊളി.” റിഥി പുഞ്ചിരിയോടെ പറഞ്ഞു.
“ശെരിയാ, ടെക് ഫെസ്റ്റ് കുറച്ച് ബോറായിരുന്നു.” ഹസ്നയും ജെസ്സിയും. ഒരുപോലെ റിഥിയോട് യോജിച്ചു.
അപ്പോ ഷെഹിന ആന്റിയും സവിത ആന്റിയും അര്‍ത്ഥവത്തായി എന്നെ നോക്കുന്നത് ഞാൻ കണ്ടു. കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ചുള്ള ത്രില്ലും, അങ്ങനെയൊക്കെ ഇനി എന്നാണ് അനുഭവിക്കാൻ കഴിയുകയെന്ന അതികാംക്ഷയുമൊക്കെ മാറിമാറി അവരുടെ കണ്ണുകളിൽ മിന്നിമറയുന്നതും ഞാൻ ശ്രദ്ധിച്ചു.
“ഓക്കെ ജിനു, ആ കാണുന്ന ടീ റോഡിൽ നിന്നും വലത്തോട്ട് തിരിഞ്ഞോ.” പുറകില്‍ നിന്ന് ഷെഹിന ആന്റി പറഞ്ഞു. ഞാൻ അങ്ങനെതന്നെ ചെയ്തു. “ഇടത്തോട്ട് കാണുന്നില്ലേ ആ ഇന്റർലോക്ക് റോഡ്, അതിൽ കേറിക്കൊ.” ആന്റി വീണ്ടും നിര്‍ദേശിച്ചു. അതും ഞാൻ ചെയ്തു. “ഓക്കെ ഇപ്പൊ റൈറ്റിൽ കാണുന്ന ആ വഴിക്ക് കേറി റൈറ്റിൽ തന്നെ കാണുന്ന ആറാമത്തെ കോമ്പൗണ്ടിന് മുന്നില്‍ നിര്‍ത്തിക്കൊ. അതാണ് എന്റെ വീട്. അതിന്റെ തൊട്ടടുത്ത കോമ്പൗണ്ട് സവിതേച്ചിയുടേയും.”
ആന്റി പറഞ്ഞത് പോലെ ഫോളോ ചെയ്ത് ഞാൻ ആ കോമ്പൗണ്ടിന് മുന്നില്‍ കൊണ്ട് നിര്‍ത്തി. അവിടെ രണ്ട് ആന്റിമാരുടേയും ഹസ്ബന്‍ഡ്സ് നില്‍പ്പുണ്ടായിരുന്നു.
“ഹലോ ജിനു.” ഞാൻ വണ്ടിയില്‍ നിന്നിറങ്ങിയപ്പൊ അവർ രണ്ടുപേരും പുഞ്ചിരിയോടെ വന്ന് എന്റെ ഓരോ കൈ കവര്‍ന്നു. എന്നിട്ട് ഞങ്ങൾ കൈ ഒന്ന് കുലുക്കിയ ശേഷം വിട്ടു. അന്നേരം മറ്റുള്ളവരും പുറത്തിറങ്ങി വന്നു.
“അവരെ സേഫായി കൊണ്ടുപോയി അവിടത്തെ കാര്യങ്ങളൊക്കെ ഭംഗിയായി
കംപ്ലീറ്റ് ചെയ്ത്, അവരെ സേഫായി തിരികെ കൊണ്ടെത്തിച്ചതിന് താങ്ക്സ്.” പ്രമോദ് അങ്കിൾ ആത്മാര്‍ത്ഥമായി പറഞ്ഞെങ്കിലും പുള്ളിയുടെ കണ്ണുകളിൽ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു. അയാളുടെ ഭാര്യയെ ഞാൻ കളിച്ചതിന്റെ അസ്വസ്ഥതയായിരിക്കും.
“താങ്ക്സൊന്നും പറയേണ്ട ആവശ്യമില്ല അങ്കിൾ.” ഞാൻ രണ്ടുപേരൊടുമായി പറഞ്ഞു.
“എസ്, റൈറ്റ്, നമുക്കിടയിൽ എന്തിനാണ് ഫോര്‍മാലിറ്റീസ്.” സല്‍മാൻ അങ്കിൾ ലൈറ്റ് ചിരിയോടെ പറഞ്ഞിട്ട് എന്നെ വീട്ടിലേക്ക് ക്ഷണിച്ചു.
“സോറി അങ്കിൾ, ഞങ്ങൾക്ക് ഉടനെ പോണം.” അയാളുടെ ക്ഷണം ഞാൻ സ്നേഹത്തോടെ നിരസിച്ചു. “പിന്നൊരു ദിവസം വീട്ടില്‍ വരാം.”
“ഓക്കെ, നിന്റെ തിരക്ക് എനിക്കും മനസ്സിലാകും. അപ്പൊ വീണ്ടും കാണാം.” സല്‍മാന്‍ അങ്കിൾ വീണ്ടും എനിക്ക് ഷേക് ഹാന്‍ഡ് തന്നു.
“ഞങ്ങടെ വീട്ടിലും വരാൻ മറക്കണ്ട.” അസ്വസ്ഥത കലര്‍ന്ന പുഞ്ചിരിയോടെ പ്രമോദ് അങ്കിൾ എന്നെ അറിയിച്ചു.
“വരാം അങ്കിൾ. എന്നാൽ ഞങ്ങൾ പോട്ടെ.” ഞാൻ അവരോട് പറഞ്ഞിട്ട് സവിത ആന്റിയും ഷെഹിന ആന്റിയേയും നോക്കി, “പോട്ടെ ആന്റി.” അവരോടും ഞാൻ യാത്ര പറഞ്ഞു. അപ്പൊ അവർ രണ്ടുപേരും ഓക്കെ എന്ന് തല കുലുക്കി.
ഞാൻ പിന്നെ റിഥിയും ഹസ്നയുടേയും നേര്‍ക്ക് തിരിഞ്ഞു. ഞങ്ങളിൽ നിന്നും കുറച്ച് മാറി നിന്ന് ജെസ്സിയും, ഹസ്നയും, റിഥിയും കൂടി രഹസ്യമായി എന്തൊക്കെയോ സംസാരിക്കുകയായിരുന്നു.
“ഓക്കെ ഹസ്ന, റിഥി, ഞങ്ങൾ പോട്ടെ.” ഞാൻ അവരോടും യാത്ര പറഞ്ഞു. ഉടനെ അവർ മൂന്ന് പേരും എന്റെ അടുത്തേക്ക് വന്നു.
“ഓക്കെ ചേട്ടാ, ബൈ. ഇടക്കൊക്കെ ഞാൻ അങ്ങോട്ട് വരുന്നത് പോലെ ചേട്ടനും ഇങ്ങോട്ട് വരണം. ഇല്ലെങ്കില്‍ ഞങ്ങൾ അങ്ങോട്ട് വരില്ല.” റിഥി എന്റെ കൈ പിടിച്ച്
പറഞ്ഞിട്ട് കൈ വിട്ടു.
“ശെരി ഇക്കാ. നമുക്ക് വീണ്ടും കാണാം.” ഹസ്നയും എന്റെ കൈ പിടിച്ചു പറഞ്ഞു. “ജിനുക്കാ ബിസിയാണെന്നറിയാം, എന്നാലും ഇടക്കൊക്കെ ഇങ്ങോട്ട് വരണം.”
“മ്മ് വരാം.” ഞാൻ സമ്മതിച്ചു. “ഓക്കെ ജെസ്സി, നമുക്ക് പോയാലോ..?”
“പോകാം അച്ചാച്ചാ.” എന്നോട് പറഞ്ഞിട്ട് ജെസ്സി മറ്റുള്ള ഓരോരുത്തരായി നോക്കി പറഞ്ഞു, “എന്നാൽ ഞങ്ങൾ പോകുന്നു. പിന്നെ കാണാം.”
