അപ്പോ കുറച്ച് നേരത്തേക്ക് ആന്റി മിണ്ടിയില്ല. പക്ഷേ അല്‍പ്പം കൂടി കഴിഞ്ഞ് ഒരു നെടുവീർപ്പോടെ ആന്റി സംസാരിച്ചു,,
“ജിനു മോനെ, സത്യം ഞാൻ പറയാം… നിന്റെ അങ്കിളിന് ഏതു പുതിയ ഔഷധം കൊടുത്താലും പ്രയോജനമില്ല, കാരണം ഞാൻ അന്നേ പറഞ്ഞല്ലോ. പിന്നെ അദ്ദേഹം മടങ്ങി പോകുന്നത് കൊണ്ട് വിഷമിപ്പിക്കേണ്ടെന്ന് കരുതിയാണ് ഞാൻ ഹാപ്പിയായത് പോലെ അഭിനയിച്ചത്.” ആന്റി അത്രയും പറഞ്ഞിട്ട് നെടുവീർപ്പെട്ടു. “ഓക്കെ ജിനു മോനെ, നാളെ ഞാൻ വിളിക്കാം. വെക്കട്ടെ..?”
“ശെരി. പിന്നെ ആന്റി, നാളെ രാവിലെ 6 മണി തൊട്ട് ഉച്ചക്ക് ഒരു മണി വരെ ഞാൻ ഫ്രീയായിരിക്കും. അതിനുശേഷം ഞാൻ ബിസിയാവും. അതുകൊണ്ട് ആ
സമയത്തിനകത്ത് വിളിക്കണേ.” ഞാൻ ആന്റിയോട് അപേക്ഷിച്ചു.
“മ്മ് ശെരി. ഗുഡ് നൈറ്റ് ജിനു മോനെ.” ആന്റി എന്റെ മറുപടി കേൾക്കാൻ നില്‍ക്കാതെ കോൾ കട്ടാക്കി.
ച്ചേ, വെറുതെ അങ്കിളിന്റെ മറ്റെ കാര്യം എടുത്തിട്ടു. അതുകൊണ്ടാണ് ആന്റി മൂഡൗട്ടായത്. ഇല്ലെങ്കില്‍ ആന്റി ഉടനെയൊന്നും കട്ടാക്കില്ലായിരുന്നു.
ഞാൻ ഒരു നെടുവീര്‍പ്പോടെ മൊബൈൽ മാറ്റി വച്ചിട്ട് കണ്ണുകളടച്ചു.
************************
രാവിലെ 3:30ന് ടൈം പീസിൽ അലാറം അടിച്ചപ്പോ ഞാൻ എണീറ്റ് ചെന്ന് കുളിച്ചു. കളരിയും യോഗയും ചെയ്യാനുള്ള സമയം പോലുമില്ല. ഒരു സ്ട്രോംഗ് കോഫീ മാത്രം കുടിച്ചിട്ട് ഞാൻ പോയി ലാബില്‍ കേറി.
ഒരു മണിക്കൂര്‍ കൊണ്ട് ഔഷധക്കുഴമ്പിന്റെ ഫൈനല്‍ സ്റ്റേജിലെ ആദ്യത്തെ സ്റ്റെപ്പ് പ്രശ്‌നമൊന്നും കൂടാതെ കംപ്ലീറ്റായപ്പോഴാണ് എനിക്ക് സമാധാനമായത്. ഇനി ഒരു മണിക്കാണ് സെക്കന്‍ഡ് ആന്‍ഡ് ഫൈനല്‍ സ്റ്റെപ്പ് തുടങ്ങേണ്ടത്.
ലാബ് വിട്ട് മുകളില്‍ ഞാൻ പോയപ്പോ എന്റെ ഔഷധ സ്റ്റോറില്‍ ധ്വനി ഉണ്ടായിരുന്നു, കൂടെ അടുത്ത വീട്ടിലെ ഷിജി മോളും. ധ്വനി ആളുകള്‍ക്ക് വേണ്ട തൈലവും മറ്റും കൊടുക്കുകയായിരുന്നു. ഏഴിൽ പഠിക്കുന്ന ഷിജി കാഷ്യറായി നില്‍ക്കുന്നത് കണ്ടിട്ട് എനിക്ക് ആശ്ചര്യമൊന്നുമുണ്ടായില്ല. കറക്റ്റായി കാശ് വാങ്ങിക്കുകയും, ചില്ലറ കൊടുക്കേണ്ടവർക്ക് ചില്ലറ കൊടുക്കുകയും, ജി പേ ചെയ്യുന്നവർ ശരിയായ അമൗണ്ട് പേ ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. അവൾ നല്ല മിടുക്കി കുട്ടിയാണ്. ഞാൻ ഉള്ളപ്പോഴും ഇടക്കിടക്ക് ഇതുപോലെ വന്ന് എന്നെ ഹെല്പ് ചെയ്യാറുണ്ട്. അതുകൊണ്ട് അവളുടെ സ്കൂൾ ഫീസൊക്കെ ഞാനാണ് അടയ്ക്കുന്നത്.
കിച്ചനിൽ നിന്നും എന്തൊക്കെയോ ശബ്ദം കേൾക്കാമായിരുന്നു. ജെസ്സിയാണെന്ന് മനസ്സിലായി. രാവിലത്തെ കാപ്പിക്ക് എന്തെങ്കിലും ഉണ്ടാക്കുകയായിരിക്കും.
കോളേജിൽ
പോകാനുള്ളത് കൊണ്ട് അവർ രാവിലെ വരില്ലെന്നാണ് ഞാൻ വിചാരിച്ചത്. എന്തായാലും അവർ വന്നത് വലിയ ഉപകാരമായിരുന്നു.
“ജിനു അങ്കിൾ,” സ്റ്റോറില്‍ കേറി ചെന്ന എന്നെ കണ്ടപ്പോ ഷിജി സന്തോഷത്തോടെ ചിരിച്ചിട്ട് വീണ്ടും അവളുടെ ജോലിയിൽ ശ്രദ്ധിച്ചു.
“മോള് രാവിലെ വന്നാലോ, ഇന്ന് സ്കൂളിൽ പോകണ്ടേ..?” അവളോട് ഞാൻ ചോദിച്ച ശേഷം അവിടെയുണ്ടായിരുന്ന ആളുകളെ നോക്കി ഞാൻ പുഞ്ചിരിച്ചു.
എല്ലാം ഞാൻ അറിയുന്ന ആളുകളാണ്. അവരും തിരികെ പുഞ്ചിരിച്ചു.
“പോണമങ്കിൾ, എട്ടരക്കല്ലേ.” ചെയ്യുന്ന ജോലിയില്‍ മാത്രം ശ്രദ്ധിച്ച് ഷിജി എനിക്ക് മറുപടി തന്നു.
“ജിനു പോയി റെസ്റ്റെടുക്ക്, 7 മണിവരേയേയുള്ളു. അതുവരെ ഞാൻ നോക്കിക്കോളാം.” ധ്വനി എന്നോട് പറഞ്ഞു.
“അപ്പോ ചികിൽസയ്ക്കായി ആരും വന്നില്ലേ..?” അവളോട് ഞാൻ ചോദിച്ചു.
“ഇല്ല ആരും വരില്ല. തിങ്കളാഴ്‌ച വരെ നി ബിസിയായിരിക്കുമെന്നും, അതുവരെ ചികിൽസ ഉണ്ടാവില്ലെന്നും, രാവിലെയും വൈകിട്ടും ഞാൻ മാനേജ് ചെയ്യുമെന്നും പുറത്തുള്ള നോട്ടീസ് ബോർഡിൽ ഞാൻ അറിയിപ്പ് കൊടുത്തിട്ടുണ്ട്..” തിരക്ക് കാരണം എന്നെ നോക്കാതെ ധ്വനി പറഞ്ഞു.
അതുശെരി, ഇവള്‍ തന്നെ എല്ലാം തീരുമാനിക്കാൻ തുടങ്ങിയോ..? തലയാട്ടിക്കൊണ്ട് മനസ്സിൽ ഞാൻ ചിരിച്ചു.
