മസാജ് തെറാപ്പിസ്റ്റ് – 9 11അടിപൊളി  

വീഡിയോസ് എല്ലാം കാണിച്ചു തന്ന ശേഷം റിഥി പ്ലേയർ ക്ലോസ് ചെയ്തിട്ട് എന്നെ നോക്കി. പക്ഷേ എനിക്ക് അവളെ ഫേസ് ചെയ്യാൻ കഴിയാത്തത് കൊണ്ട്‌ ഞാൻ എന്റെ കാലിൽ നോക്കിയിരുന്നു.

“ചേട്ടനെ ഇങ്ങനെയൊന്നുമല്ല ഞാൻ വിചാരിച്ചിരുന്നത്..! എന്റെ സ്വന്തം ഏട്ടനെ പോലെയാ ഞാൻ കണ്ടത്, ഇഷ്ട്ടപ്പെട്ടിരുന്നത്.” ഒടുവില്‍ നല്ല സങ്കടത്തോടെ റിഥി സംസാരിക്കാൻ തുടങ്ങി. “എന്റെ മമ്മിയും ഷെഹി ആന്റിയും ഇങ്ങനെ ചെയ്യുമെന്നും ഞാൻ വിചാരിച്ചില്ല.”

ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു. തെറ്റ് ചെയ്തിട്ട് അതിനെ ന്യായീകരിക്കുന്നത് ആ തെറ്റിനേക്കാളും വലിയ തെറ്റാണ്. ഏറ്റവും നല്ലത് മിണ്ടാതിരുന്ന് അവളുടെ വായിൽ നിന്നും കേള്‍ക്കുന്നതാണ്.

“എന്റെ അച്ഛന് മമ്മിയെ സന്തോഷിപ്പിക്കാൻ കഴിയുന്നില്ലെന്ന സത്യം എനിക്കുമറിയാം.”

അവളുടെ വെളിപ്പെടുത്തൽ കേട്ട് ഞാൻ പെട്ടന്ന് തലയുയർത്തി എങ്ങനെ അറിയാമെന്ന ഭാവത്തിൽ അവളെ നോക്കിപ്പോയി. അപ്പൊ അവൾ തുടർന്നു,,

“എനിക്ക് ആറോ ഏഴോ വയസ്സുള്ളപ്പോഴാണ് ഞങ്ങടെ വീട്ടില്‍ വച്ച് മമ്മി ഷെഹി ആന്റിയോട് ഇക്കാര്യം പറയുന്നത് ഞാൻ കേട്ടത്. എന്റെ ആ പ്രായത്തിൽ എനിക്ക് ഇങ്ങനെയുള്ള കാര്യങ്ങളൊന്നും മനസ്സിലാവില്ലെന്ന ധൈര്യത്തിലാണ് എന്റെ മുന്നില്‍ വച്ച് തന്നെ

അവർ ഡീപ്പായി എല്ലാ കാര്യങ്ങളും സംസാരിച്ചത്. അന്ന് അവർ സംസാരിച്ച കാര്യങ്ങൾ എനിക്ക് മനസ്സിലായില്ല എന്നത് തന്നെയാണ് സത്യവും.” റിഥി ചെറിയ ചമ്മലോടെ പറഞ്ഞു.

എന്നിട്ട് എന്റെ മുഖത്ത് നോക്കാതെ തുടർന്നു, “അതിനുശേഷവും അവർ തമ്മില്‍ ഫോണിലൂടേയും നേരിട്ടും സംസാരിക്കുന്നതൊക്കെ ഞാൻ കേട്ടിട്ടുണ്ട്. മമ്മിയുടെ മാത്രം പ്രശ്നങ്ങളല്ല, ഷെഹി ആന്റിയും ആന്റിയുടെ ദാമ്പത്യ പ്രശ്‌നങ്ങളെ കുറിച്ച് മമ്മിയോട് സങ്കടം പറയുമായിരുന്നു. എനിക്ക് കാര്യങ്ങൾ കുറച്ച് കുറച്ച് മനസ്സിലാവനൊക്കെ തുടങ്ങിയിരുന്നെങ്കിലും ഞാൻ മനസ്സിലാവാത്ത പോലെ അഭിനയിച്ചു. പക്ഷേ അവര്‍ക്ക് സംശയം തോന്നാന്‍ തുടങ്ങിയത് കൊണ്ടാവും ഞാൻ കുറച്ചുകൂടി വളര്‍ന്ന ശേഷം എന്റെ മുന്നില്‍ വച്ച് അവർ ഇങ്ങനത്തെ കാര്യങ്ങൾ സംസാരിക്കാതായത്. എന്നാൽ അവർ ഞങ്ങളുടെ വീട്ടില്‍ മീറ്റ് ചെയ്യുമ്പോ രഹസ്യമായി സംസാരിക്കുന്നത് ഞാൻ മറഞ്ഞു നിന്ന് കേള്‍ക്കുമായിരുന്നു.” അത്രയും പറഞ്ഞിട്ട് അവൾ മുഖമുയർത്തി എന്റെ കണ്ണിലേക്ക് നോക്കി.

അവളുടെ കണ്ണില്‍ എന്നോട് ദേഷ്യമില്ലായിരുന്നു, സങ്കടം മാത്രമാണ് ഞാൻ കണ്ടത്.

“അങ്ങനെയാണ് എന്റെ മമ്മിയുടേയും ആന്റിയുടെ പ്രശ്‌നവുമൊക്കെ വ്യക്തമായി ഞാൻ അറിഞ്ഞത്. ഇതൊക്കെ ഹസ്നക്കും അറിയാം. പക്ഷേ അവരുടെ ലൈംഗീക ജീവിതം ഒട്ടും സുഖമല്ലാത്തത് ആയിരുന്നെങ്കിലും മമ്മിയും ആന്റിയും ഒരിക്കലും തെറ്റായ വഴിക്ക് തിരിയുന്നതിനെ കുറിച്ച് മാത്രം സംസാരിച്ചിട്ടേയില്ലായിരുന്നു. സങ്കടം പറയും എന്നല്ലാതെ അവരുടെ ഭർത്താക്കന്മാരെ കുറിച്ച് തെറ്റായി പറയുകയോ വെറുക്കുകയോ ചെയ്തിട്ടില്ല. അതിലൊക്കെ എനിക്ക് അവരോട് അഭിമാനമായിരുന്നു. പക്ഷേ ഇപ്പൊ… അവർ എങ്ങനെയാണ് മാറിയത്..? ഇപ്പൊ അവരെക്കുറിച്ച് ഞാൻ എന്ത് ചിന്തിക്കണമെന്ന് എനിക്കറിയില്ല.” റിഥി വിഷമത്തോടെ പറഞ്ഞു നിര്‍ത്തി.

ഉടനെ ഞാൻ വീണ്ടും തല താഴ്ത്തി എന്റെ കാലിൽ

നോക്കിയിരുന്നു.

“പക്ഷേ ചേട്ടാ, ഞാൻ ആരെയും കുറ്റം പറയില്ല. കാരണം എന്റെ മമ്മി എന്റെ അച്ഛനില്‍ നിന്നും ഒരിക്കൽ പോലും സുഖം അനുഭവിച്ചിട്ടില്ല. അച്ഛൻ എപ്പോഴും മമ്മിയുടെ വികാരത്തെ ഇളക്കി വിട്ടിട്ട് നിരാശപ്പെടുത്തുക മാത്രമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഒരു പെണ്ണിന് എത്ര കാലമാണ് വികാരത്തെ അടക്കി നിർത്താൻ കഴിയുക..? ജീവിതകാലം മുഴുവനും ആര്‍ക്കും ഇങ്ങനെ ജീവിക്കാൻ കഴിയില്ലല്ലോ.” റിഥി അവളുടെ സ്വന്തം ആശ്വാസത്തിനായെന്ന പോലെ അവളുടെ അമ്മയെ ന്യായീകരിച്ചു സംസാരിച്ചു.

“അതുപോലെ, ഷെഹി ആന്റി പ്രസവിക്കുന്നതിന് മുമ്പ്‌ വരെ ഭർത്താവിൽ നിന്നും കുഴപ്പമില്ലാത്ത സുഖം അനുഭവിച്ചായിരുന്നു.. പക്ഷേ പ്രസവ ശേഷം ആന്റിയുടെ… അത്.. ലൂസായപ്പൊ അങ്കിളിന് ആന്റിയോട് സെക്സ് ചെയ്യാനുള്ള താൽപര്യം തീരെ കുറഞ്ഞുവെന്നും, അതുകൊണ്ട്‌ ആന്റിയുടെ വികാരത്തെ കുറിച്ച് ഒട്ടും ചിന്തിക്കാതെ സ്വന്തം കാര്യം മാത്രം പൂര്‍ത്തീകരിക്കുന്ന സ്വഭാവക്കാരനായി മാറുകയും ചെയ്തു. ആന്റി അങ്കിളിനോട് അതിനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുകൂടി അങ്കിൾ മൈന്റ് ചെയ്യാറില്ല പോലും. അതുകൊണ്ട്‌ വിശ്വസിക്കാൻ കഴിയുന്ന ചേട്ടനെ കിട്ടിയപ്പോ ആന്റിയും വീണുപോയി. എന്തൊക്കെയായാലും എന്റെ മമ്മിയെ ഇത്രയും സന്തോഷവതിയായി ഞാൻ മുമ്പ്‌ ഒരിക്കലും കണ്ടിട്ടില്ല. ഈ സന്തോഷം ചേട്ടന് മാത്രമാണ് മമ്മിക്ക് കൊടുക്കാൻ കഴിഞ്ഞത്. അതുകൊണ്ട്‌ ആരോടും എനിക്ക് ദേഷ്യപ്പെടാനും വെറുക്കാനും കഴിയുന്നില്ല. പക്ഷേ ഇതൊന്നും അംഗീകരിക്കാനും കഴിയുന്നില്ല. എല്ലാം എന്റെ മനസ്സിൽ കിടന്ന് പുഴുങ്ങി ശ്വാസംമുട്ടി ഞാൻ നടക്കുവായിരുന്നു. അതുകൊണ്ടാണ് ഞാൻ ചേട്ടനോട് വന്ന് സംസാരിച്ചത്.” അത്രയും പറഞ്ഞിട്ട് റിഥി സീരിയസ്സായി എന്റെ മുഖം പിടിച്ചുയർത്തി വച്ചിട്ട് എന്റെ കണ്ണുകളിലേക്ക് നോക്കി തുടർന്നു,,

Leave a Reply

Your email address will not be published. Required fields are marked *