“മ്മ് ശെരി നിങ്ങൾ വന്നേ, നമുക്ക് അകത്തിരുന്ന് സംസാരിക്കാം.” ആന്റി തന്നെ മുന്‍കൈയെടുത്ത് അവരെ എന്റെ വീട്ടിലേക്ക് ക്ഷണിച്ചിട്ട് ആന്റി ശ്രീവിദ്യ ആന്റിയോട് എന്തോ സംസാരിച്ചു കൊണ്ട് മുന്നില്‍ നടന്നു.
“വരൂ അങ്കിൾ.” അല്‍പ്പം അസ്വസ്ഥതയോടെ നില്ക്കുന്ന പുള്ളിയോട് പറഞ്ഞിട്ട് ഞാൻ അകത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അങ്കിൾ പെട്ടന്ന് എന്റെ കൈയിൽ പിടിച്ച് എന്നെ നിര്‍ത്തിയ ശേഷം എന്റെ കൈ വിട്ടു.
“ജിനു ഒന്ന് വെയിറ്റ് ചെയ്യ്…,” അങ്കിൾ പെട്ടന്ന് എന്നോട് റിക്വസ്റ്റ് ചെയ്തു.
അപ്പോ ഞാൻ ചോദ്യ ഭാവത്തിൽ പുള്ളിയെ നോക്കി.
“അവർ അകത്ത് പോട്ടെ ജിനു, എനിക്ക് ചിലത് പേഴ്സണലായി നിന്നോട് ചോദിച്ച് ക്ലിയർ ചെയ്യാനുണ്ട്.” പുള്ളി കുറച്ച് ടെന്ഷനിൽ പറഞ്ഞു.
“എന്നാൽ എന്റെ സ്റ്റഡി റൂമിൽ പോയിരുന്ന് സംസാരിക്കാം.”
“വേണ്ട, വീട്ടിനകത്ത് വേണ്ട, രണ്ട് സ്ത്രീകൾ ഉള്ളിടത്ത് വച്ച് എനിക്ക് ഓപ്പണായി സംസാരിക്കാൻ കഴിയില്ല.”
“നമ്മൾ സ്റ്റഡി റൂമിൽ സംസാരിക്കുന്നത് പുറത്തൊന്നും കാര്യമായി കേള്‍ക്കില്ല, സോ അങ്കിൾ ടെന്‍ഷനാവണ്ട.” ഞാൻ പുള്ളിക്ക് ധൈര്യം കൊടുത്തു.
അപ്പോ പുള്ളി ചിരിക്കുകയാണ് ചെയ്തത്. എന്നിട്ട് തമാശ പോലെയാണെങ്കിലും പുള്ളി
കാര്യമായി തന്നെ എന്നോട് പറഞ്ഞു, “വീട്ടിനകത്ത് ഒരു സ്ത്രീ ഉണ്ടെങ്കിൽ ആ വീട്ടിനകത്തുള്ള ഏത് സൗണ്ട് പ്രൂഫ് റൂമിൽ ചെന്ന് സംസാരിച്ചാലും അതൊക്കെ അവര്‍ കേട്ടിരിക്കും.”
അതുകേട്ട് ഞാൻ പെട്ടന്ന് പൊട്ടിച്ചിരിച്ചു പോയി.
അന്നേരം എന്റെ വീട്ടിന്റെ നടയില്‍ നിന്നും അശരീരി പോലെ ശ്രീവിദ്യ ആന്റിയുടെ വാക്കുകൾ പ്രതിധ്വനിച്ച, “അത് ശെരി, രണ്ടുപേരും സ്ത്രീകളെ കുറിച്ച് പരദൂഷണം പറയുകയാണല്ലേ..?!”
ആ വാക്കുകൾ കേട്ട് ഞാനും അങ്കിളും ചെറിയ ഞെട്ടലോടെ നടയിലേക്ക് നോക്കി. അവിടെ ശ്രീവിദ്യ ആന്റി രണ്ട് എളിയിലും കൈകുത്തി സ്വന്തം ഭർത്താവിനെ തുറിച്ച് നോക്കുന്നതാണ് ഞാൻ കണ്ടത്. സ്റ്റെല്ല ആന്റി വായ പൊത്തി ചിരിക്കുന്നതും.
“എന്ത് പരദൂഷണം..!?” അങ്കിൾ പെട്ടന്ന് പരുങ്ങലോടെ സംസാരിച്ചു. “സ്ത്രീകളുടെ കേള്‍വി ശക്തി അപാരമാണെന്ന് ഞാൻ പുകഴ്ത്തി പറഞ്ഞതല്ലേ..!!”
“ഉവ്വ്. പുകഴ്ത്തി പറഞ്ഞെന്ന് ഞാൻ വിശ്വസിച്ചു.” ശ്രീവിദ്യ ആന്റി സീരിയസ്സായി പുള്ളിയോട് പറഞ്ഞതോടൊപ്പം കണ്ണുരുട്ടി കാണിച്ച ശേഷം ആന്റി എന്നെ നോക്കി. ശേഷം അങ്കിളിനെ വെറുതെ പേടിപ്പിച്ചതാണെന്ന് എന്നോട് പറയും പോലെ ആന്റി കണ്ണിറുക്കി കാണിച്ചിട്ട് ചിരിച്ചു.
“ശെരി, കൃഷ്ണേട്ടന് പറയാനുള്ള രഹസ്യം എന്താണെങ്കിലും വേഗം ജിനുവിനോട് പറഞ്ഞിട്ട് രണ്ടാളും അകത്തേക്ക് വരു.” ശ്രീവിദ്യ ആന്റി ഭര്‍ത്താവിനോട് പറഞ്ഞ ശേഷം എന്നെ നോക്കി പറഞ്ഞു,,
“പിന്നേയ് ജിനു, എനിക്കൊരു സാധനം നിന്റടുത്ത് നിന്ന് വാങ്ങിക്കണമായിരുന്നു.”
“എന്തു സാധനം..?” ഞാൻ ആന്റിയോട് ചോദിച്ചു.
“ഒരു കൊല്ലം മുമ്പ് സ്റ്റെല്ല എനിക്ക് അര കിലോ ഹെര്‍ബല്‍ ടീ തന്നായിരുന്നു, നി സ്റ്റെല്ലയുടെ വീട്ടില്‍ പോകുമ്പോഴൊക്കെ ഗിഫ്റ്റ് ചെയ്യാറുണ്ടെന്നാ സ്റ്റെല്ല പറഞ്ഞത്.., ആ ഹെര്‍ബല്‍ ടീ
അടിപൊളിയാണ് കേട്ടോ, ശരീരത്തിന് ഒരുപാട് ഗുണങ്ങൾ ചെയ്തു.”
“ശെരിയാണ് ജിനു, ആ ഹെര്‍ബല്‍ ടീ കൊണ്ട് ശരീരത്തിന് ഒരുപാട് ഗുണങ്ങളുണ്ട്.” കൃഷ്ണകുമാർ അങ്കിളും ഇടക്ക് കേറി പറഞ്ഞു.
കൃഷ്ണകുമാർ അങ്കിൾ ഇടക്ക് കേറി സംസാരിച്ചത് കാര്യമാക്കാതെ ആന്റി തുടർന്നു, “ഒരു മാസം കഴിഞ്ഞ് ഞാൻ വീണ്ടും അവളോട് ചോദിച്ചപ്പോ കഴിഞ്ഞെന്നാ പറഞ്ഞത്. നീ അങ്ങോട്ട് പോകാതെ കുറെയായെന്നും, പിന്നീട് നിന്റടുത്ത് നിന്ന് വാങ്ങിച്ച് തരാമെന്നും സ്റ്റെല്ല പറഞ്ഞായിരുന്നു. പക്ഷേ പിന്നീട് ചേട്ടന് സംഭവിച്ച ആക്സിഡന്റ കാരണം ഞാൻ അതിനെ കുറിച്ച് ഓര്‍ത്തില്ല. ഇപ്പൊ നിന്നെ കണ്ടപ്പോഴാണ് ഓര്‍ത്തത്. ആ ഹെര്‍ബല്‍ ടീ പാക്കിന്റെ സ്റ്റോക്ക് ഇപ്പൊ നിന്റെ പക്കലുണ്ടോ..? എത്ര രൂപയാണെങ്കിലും പ്രശ്നമില്ല, രണ്ട് മൂന്ന് കിലോ എനിക്ക് വേണം.” ആന്റി ആവശ്യം അറിയിച്ചു.
