മസാജ് തെറാപ്പിസ്റ്റ് – 9 11അടിപൊളി  

“അതിന്‌ അണ്ടർ ഗ്രൗണ്ടിൽ നടക്കുന്ന സീക്രട്ട് പ്രോജക്റ്റുകളെ കുറിച്ച് ജിനു ഇക്കാ നമ്മളോട് പറയുവോ..? പട്ടാളക്കാരുമായി റിലേറ്റ് ചെയ്ത എന്തോ ആണെന്ന് മനസ്സിലായി. ടോപ്പ് സീക്രട്ട് ആയിരിക്കും. അതുകൊണ്ട്‌ നമ്മോട് പറയുമോ..? എല്ലാം പറയാമെന്ന് വെറുതെ പറഞ്ഞതാവുമോ.” ഹസ്ന സംശയം പറഞ്ഞു.

“യേയ് അച്ചാച്ചൻ ഒരിക്കലും നുണ പറയില്ല. എന്തെങ്കിലും കാര്യം പറയുമെന്ന് ഏറ്റാൽ അച്ചാച്ചൻ അതിനെ കുറിച്ച് പറയുക തന്നെ ചെയ്യും.”

“നി പിന്നെ വല്ലാതെ

വാശി പിടിച്ചത് കൊണ്ടാവും ചേട്ടൻ ഞങ്ങളോട് പോലും എല്ലാം പറയാമെന്ന് ഉടനെ സമ്മതിച്ചത്.” റിഥി ചിരിച്ചു.

“ഞാൻ അച്ഛാച്ചനോട് സില്ലി കാര്യങ്ങള്‍ക്കൊന്നും വാശി പിടിക്കാറില്ല, പക്ഷേ ഞാൻ എന്തിനെങ്കിലും വാശി പിടിക്കുകയാണെങ്കിൽ അത് എത്ര വലിയ കാര്യമായാലും അച്ചാച്ചൻ സാധിച്ചു തന്നിരിക്കും. കാര്യമായ എന്തിനെങ്കിലും മാത്രമേ ഞാൻ വാശിപിടിക്കു.” എന്റെ അനിയത്തി കുറച്ച് നുണയൊക്കെ ചേര്‍ത്ത് അവരോട് പറഞ്ഞത് കേട്ടിട്ട് എനിക്ക് ചിരി വന്നു.

“അതേയതെ, ഒരു സില്ലി കാര്യത്തിനും എന്നോട് ഇതുവരെ നീ വാശി പിടിച്ചിട്ടില്ല, ഞാൻ വിശ്വസിച്ചു.” അവര്‍ക്ക് പുറകില്‍ നിന്നും ഉറക്കെ ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

ഉടനെ മൂന്ന്‌ പേരും ചെറിയ ഞെട്ടലോടെ എഴുനേറ്റ് നിന്നിട്ട് തിരിഞ്ഞു നോക്കി. ഞാൻ അപ്പോഴും ജെസ്സിയെ കളിയാക്കും പോലെ ചിരിക്കുകയായിരുന്നു. ഒടുവില്‍ അവൾ ചിണുങ്ങിയപ്പോഴാണ് ഞാൻ ചിരി നിർത്തിയത്.

“ജിനു ചേട്ടൻ എപ്പഴാ വന്നത്, ഇങ്ങോട്ട് വന്നതിന്റെ ഒരു സൂചന പോലും ഞങ്ങൾക്ക് കിട്ടിയില്ലല്ലോ..!!” ഒടുവില്‍ ഞാൻ ജെസ്സിയെ കളിയാക്കുന്നത് മതിയാക്കിയപ്പൊ റിഥി എന്നോട് ചോദിച്ചു.

“ഞാൻ വന്നിട്ട് 7,8 മിനിട്ടായി.” പറഞ്ഞിട്ട് ഞാൻ വീണ്ടും ജെസ്സിയെ നോക്കി പറഞ്ഞു, “ഒരു സില്ലി കാര്യത്തിനും വാശി പിടിച്ചിട്ടില്ല അല്ലെ..?”

“സത്യമല്ലേ ഞാൻ പറഞ്ഞത്, വെറുതെ എന്തിനെങ്കിലും ഞാൻ വാശി പിടിച്ചിട്ടുണ്ടോ..?” കുട്ടികളെ പോലെ കുസൃതി ചിരിയോടെ ജെസ്സി വീണ്ടും ചിണുങ്ങി.

“യേയ്, ഒരിക്കലുമില്ല.” ചിരിയടക്കി ഞാൻ സീരിയസ്സായി പറഞ്ഞു. “ഞാൻ ആദ്യമായി ബൈക്ക് വാങ്ങിച്ച അന്നു തൊട്ട് ഞാൻ നമ്മുടെ വീട്ടില്‍ നിന്ന് മാറുന്നത്‌ വരെയും ആഴ്ചക്ക് നാലുവട്ടമെങ്കിലും പാതിരാത്രി എഴുനേറ്റ് ബൈക്ക് റൈഡ് കൊണ്ടുപോകാൻ

വാശി പിടിച്ചിരുന്നത് ആരാണാവോ..!”

“അതുപിന്നെ എനിക്ക് റൈഡ് പോകാനുള്ള ആഗ്രഹം ഉണ്ടായിട്ടല്ലേ. എന്റെ അച്ചാച്ചനോടല്ലാതെ വേറെ ആരോട് ഞാൻ പറയും. അത് സില്ലിയൊന്നുമല്ല.” ജെസ്സി എനിക്ക് കൊഞ്ഞനം കുത്തി കാണിച്ചിട്ട് ചിരിച്ചു.

“ഓഹോ. അപ്പോ, നിനക്ക് 13 വയസ്സുള്ളപ്പൊ—”

“ദേ അച്ചാച്ചാ അത് മാത്രം ഇവരോട് പറയരുത്…” ജെസ്സി ഓടി വന്നിട്ട് എന്റെ വായ പൊത്തി പിടിച്ചു.

“ജിനുക്കാ ഞങ്ങളോട് പറ, ജെസ്സി 13 വയസ്സിൽ എന്ത് പറഞ്ഞാണ് വാശിപിടിച്ചത്..?” ഹസ്ന ഭയങ്കര ആകാംഷയോടെ ചോദിച്ചിട്ട് അവളും റഥിയും ഒത്തു ചേര്‍ന്ന് ജെസ്സിയെ എന്നിൽ നിന്നും പിടിച്ചു മാറ്റി നിര്‍ത്തി.

“അച്ചാച്ചാ, പ്ലീസ്, പറയല്ലേ..” ചിരിച്ചുകൊണ്ട് ജെസ്സി അവളുടെ ഫ്രണ്ട്സിന്റെ പിടിയില്‍ നിന്നും കൈകൾ മോചിപ്പിക്കാൻ ശ്രമിച്ചു.

“വേഗം പറ ജിനുവേട്ടാ.” റിഥിയുടെ ആകാംഷ കൂടി. “എപ്പോഴും ഞങ്ങളെ കളിക്കാൻ ഇവൾക്ക് ഒരു കാര്യം കിട്ടിയിട്ടുണ്ട്, ഞങ്ങൾക്കും അവളെ തിരിച്ച് കളിയാക്കാൻ ഇതെങ്കിലും ഒരു അവസരയാരിക്കുമോ എന്ന് അറിയണം.”

“ഞങ്ങളുടെ അടുത്ത വീട്ടില്‍ ഒരു കല്യാണം കഴിഞ്ഞ ചേച്ചി ഉണ്ടായിരുന്നു. പക്ഷേ കുട്ടികളില്ല. ജെസ്സിയെ അവര്‍ക്ക് നല്ല ഇഷ്ട്ടമായിരുന്നു. ഞങ്ങളുടെ വീട്ടില്‍ വരുമ്പൊഴൊക്കെ അവർ തമാശയായി ജെസ്സിയെ ചന്തിയിൽ തട്ടുകയൊക്കെ ചെയ്യും. ഒരിക്കൽ അവർ വീട്ടില്‍ വന്നപ്പോ ജെസ്സി എന്നോട് വാശിപുടിച്ച് കരയാന്‍ തുടങ്ങി — ആ ചേച്ചി എപ്പോഴും അവളുടെ ചന്തിക്കിട്ട് തട്ടുന്നത് കൊണ്ട്‌ ഇന്നു ഞാൻ തിരികെ അവരുടെ ചന്തിക്കിട്ട് തട്ടണം എന്നും, അത് കൂടാതെ ഞാൻ ആ ചേച്ചിയുടെ ചന്തിക്കിട്ട് കടിക്കുകയും വേണമെന്ന്.”

Leave a Reply

Your email address will not be published. Required fields are marked *