മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

അങ്കിളിന്റെ കണ്ണുകൾ ആദ്യം ഷെഡ്ഡിനകത്തുള്ള ഒരു മീഡിയം സൈസ് ഗ്ലാസ്സ് റൂമിലും, അതിനകത്തുള്ള കമ്പ്യുട്ടര്‍ സിസ്റ്റവും, ഇലക്ട്രോണിക് സിസ്റ്റത്തിലുമൊക്കെ പാഞ്ഞു നടന്ന ശേഷം ഷെഡ്ഡിനകത്തുള്ള മറ്റൊരു വലിയ സ്റ്റോറേജ് ഗ്ലാസ്സ് റൂമിലേക്ക് തിരിഞ്ഞു. അതിനകത്ത് അങ്കിളിന് പേര്‌ പോലുമറിയാത്ത ഒരുപാട്‌ ഉപകരണങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ ഭീമന്‍ ഇരുമ്പ് ഷെല്‍ഫുകളിൽ നിരനിരയായി അടുക്കി വച്ചിരിക്കുന്ന പലതരം വസ്തുക്കളിൽ നിന്നും സൃഷ്ടിച്ചിരുന്ന ബോക്സുകളിലും അങ്കിളിന്റെ വിരിഞ്ഞു വിടര്‍ന്ന കണ്ണുകൾ പരത്തി നടന്നു.

ഒടുവില്‍ മൂന്നാമത്തെ ഗ്ളാസ് റൂമിലേക്ക് അങ്കിളിന്റെ നോട്ടം പതിഞ്ഞു. ആ റൂം ഏറ്റവും ചെറുതാണ്. അകത്ത് ഒരു മേശയും, നാല്‌ കസേരയും, മേശപ്പുറത്ത് ഒരു ലാപ്ടോപ്പും, ഒരുപാട്‌ ഫോള്‍ഡറും ഉണ്ടായിരുന്നു. പിന്നെ ചുമരില്‍ ഉണ്ടായിരുന്ന ചെറിയച്ചെറിയ ഓപ്പൺ ഷെല്‍ഫുകൾ നിറയെ ഫയൽസ് അടുക്കി വച്ചിരുന്നു.

“അങ്കിൾ വരൂ.” അങ്കിളിന്റെ കിളി പോയ നില്‍പ്പ് കണ്ടിട്ട് ഞാൻ ഉള്ളില്‍ ചിരിച്ചു.

“ഇത് ഫുൾ എയർ കണ്ടിഷനാണല്ലോ. ആ സാധനങ്ങളൊക്കെ ഉള്ളത് കൊണ്ട്‌ 24 മണിക്കൂറും എസി പ്രവർത്തിക്കുന്നുണ്ടാകും, അല്ലേ..?” അങ്കിൾ വിസ്മയത്തോടെ വീണ്ടും എല്ലായിടത്തും നോക്കിക്കൊണ്ട് ചോദിച്ചു.

“ശെരിയാണ്. അങ്കിൾ വരൂ.” അകത്ത് കേറിയ ശേഷം ഷെഡ് ഡോർ മൊബൈൽ റിമോട്ട് ഉപയോഗിച്ച് ക്ലോസ് ചെയ്ത ശേഷം അങ്കിളിനെ എന്റെ ഓഫീസിലേക്ക് ഞാൻ കൂട്ടിക്കൊണ്ടു പോയി.

അങ്കിൾ ഒരു കസേരയില്‍ ഇരുന്നിട്ട് മുഖത്തുണ്ടായിരുന്ന ഉണങ്ങിയ വിയർപ്പ് പാടുകള്‍ കൈലേസ് ഉപയോഗിച്ച് തുടച്ചു.

അന്നേരം ഞാൻ പോയി ഓഫിസിൽ ഒരു സീക്രട്ട് ഡോർ തുറന്ന് അകത്തു കേറി. അങ്കിൾ വായും പൊളിച്ചിരിക്കുന്നത് കണ്ടിട്ട് ഞാൻ ചിരിച്ചു.

ഞാൻ അകത്തു പോയി അവിടെ ഒരു സൈഡിൽ സ്റ്റോക്ക് ചെയ്തിരുന്ന വെളളത്തിന്റെ ബോക്സിൽ ഒരെണ്ണം പൊട്ടിച്ച് അതിൽ നിന്നും രണ്ട് ബോട്ടിൽ വെള്ളം എടുത്തുകൊണ്ട് തിരികെ ഓഫീസിൽ കേറി. അപ്പൊ സീക്രട്ട് ഡോർ താനേ അടയുകയും ചെയ്തു.

ഒരു ബോട്ടൽ അങ്കിളിന് കൊടുത്തിട്ട് അടുത്ത ബോട്ടലിൽ നിന്നും ഞാൻ കുറച്ച് വെള്ളം കുടിച്ച ശേഷം അങ്കിളിന് എതിരായി ഞാൻ ഇരുന്നു.

“ഇനി പറയൂ അങ്കിൾ, എന്ത് കാര്യങ്ങളാണ് എന്നോട് ചോദിച്ച് ക്ലിയർ ചെയ്യേണ്ടത്..?”

ഒടുവില്‍ എന്റെ പ്രൊഫൈൽ ഭാവം പുറത്ത്‌ വന്നതും അങ്കിളിന്റെ മുഖത്ത് എന്നോടുള്ള ബഹുമാനം വര്‍ധിച്ചത് പോലെ എനിക്ക് ഫീലായി.

എല്ലാം പറയാമെന്ന് സൂചിപ്പിക്കും പോലെ അങ്കിൾ ഒന്ന് തലയാട്ടി.

“ഏറെകുറെ എല്ലാ കാര്യങ്ങളും സ്റ്റെല്ലയോട് വിദ്യ പറഞ്ഞിട്ടുണ്ട്. പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ നിന്നോട് സൂചിപ്പിച്ചിട്ടുണ്ടെന്ന് സ്റ്റെല്ല കഴിഞ്ഞ രാത്രി തന്നെ വിദ്യയെ വിളിച്ച് പറയുകയും ചെയ്തു. അതുകൊണ്ട്‌ എന്റെ പ്രശ്നത്തിന്റെ ഒരു രൂപം നിനക്ക് കിട്ടിയിട്ടുണ്ടാവും, ശെരിയല്ലേ..?”

“ശെരിയാണ്.”

“അപ്പോ എന്റെ ഈ ചോദ്യത്തിന് സത്യസന്ധമായി ഉത്തരം പറ ജിനു, എന്റെ ഈ പ്രശ്നം ട്രീറ്റ് ചെയ്ത് കുറച്ചെങ്കിലും ഭേദമാക്കാൻ കഴിയുമെന്ന് നീ വിശ്വസിക്കുന്നുണ്ടോ..? ഇല്ല എന്നാണ് നിന്റെ മറുപടിയെങ്കിൽ വെറുതെ ഇത് മുന്നോട്ട് കൊണ്ടുപോകേണ്ട കാര്യമില്ലല്ലോ..!!” അങ്കിൾ അസ്വസ്ഥതയോടെ സംസാരിച്ചു.

അപ്പോ കുറച്ച് നേരത്തേക്ക് ഞാൻ അങ്കിളെ തന്നെ നോക്കിയിരുന്നു. ഞാൻ നേരത്തെ തന്നെ, പുള്ളിയെ കണ്ടപാടെ; അങ്കിളിന്റെ മുഖവും, കണ്ണുകളും, കഴുത്തിലെ ചില ഭാഗത്തുമൊക്കെ സൂക്ഷ്മമായി നോക്കി പരിശോധിച്ച് കഴിഞ്ഞായിരുന്നു. എനിക്ക് വേണ്ട ചില ഡിറ്റെയിലൊക്കെ ആ പരിശോധനയിൽ നിന്ന് മനസ്സിലാക്കാനും കഴിഞ്ഞായിരുന്നു.

പുള്ളിയുടെ നടത്തത്തിൽ നിന്ന് പോലും പുള്ളിയുടെ വൃഷണത്തിന്റെ കണ്ടിഷൻ എന്താണെന്ന് ഞാൻ മനസ്സിലാക്കി കഴിഞ്ഞിരുന്നു.

“ആന്റി എന്നോട് പറഞ്ഞറിഞ്ഞ കാര്യങ്ങളിൽ നിന്നും, പിന്നെ ഇതുവരെ ഞാൻ നിങ്ങളെ നിരീക്ഷിച്ചതിൽ നിന്നുമൊക്കെ ചില കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞായിരുന്നു. ആ കാര്യങ്ങളുടെ വെളിച്ചത്തിൽ സംസാരിക്കുകയാണെങ്കിൽ എന്റെ തെറാപ്പിയുടെ വിജയ സാധ്യത വെറും 11 ശതമാനമാണ്. പക്ഷേ എന്നാലും ഈ സാഹചര്യത്തിൽ ഞാൻ തെറാപ്പി ചെയ്താൽ പോലും അങ്കിളിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും ചില

Leave a Reply

Your email address will not be published. Required fields are marked *