മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

ഉടനെ അതിന്റെ മറുപടി എന്നോണം സവിത ആന്റി എന്നെ നോക്കി ചോദിച്ചു, “അവള്‍ക്ക് അങ്ങനെ താൽപര്യമുണ്ടെങ്കിൽ ജിനുവിന് അവളെ കൂടെ നിര്‍ത്തി പഠിപ്പിക്കാൻ കഴിയുമോ..? അവള്‍ക്ക് തരക്കേടില്ലാത്ത ശമ്പളം കിട്ടുന്ന ജോലി കൊടുക്കാൻ കഴിയുമോ..?”

“ഞാൻ എപ്പോഴും എന്റെ പല ബിസിനെസ്സിലും ബിസിയായിരിക്കും ആന്റി. കൂടാതെ, ഒരു പെണ്‍കുട്ടിയെ എന്റെ അസ്സിസ്റ്റന്റാക്കി എപ്പോഴും എന്റെ കൂടെ കൊണ്ട്‌ നടക്കുന്നത് അവളെ അത് ബാധിക്കില്ലേ..?” ഞാൻ എന്റെ മനസ്സിലുള്ളത് പറഞ്ഞു.

“ആ, എന്തെങ്കിലുമാവട്ടെ.” സവിത ആന്റി ആലോചനയോടെ തലയാട്ടി. “റിഥി ഇക്കാര്യം സീരിയസ്സായി പറഞ്ഞതാണോന്ന് പോലും നമുക്കറിയില്ലല്ലോ. അതുകൊണ്ട്‌ തല്‍കാലം ഇക്കാര്യം

നമുക്ക് മാറ്റി വെക്കാം. അവളുടെ പഠിത്തം കഴിഞ്ഞിട്ട് അവൾ എന്ത് പറയുന്നുവെന്ന് അന്നേരം നോക്കാം.”

“ചേച്ചി പറഞ്ഞത് തന്നെയാണ് ശെരി.” ഷെഹിന ആന്റി സപ്പോര്‍ട്ട് ചെയ്തു.

പക്ഷേ എനിക്ക് ആശ്ചര്യമാണുണ്ടായത്. റിഥി അവളുടെ ആഗ്രഹം പറഞ്ഞാലും എതിർപ്പൊന്നും കൂടാതെ സവിത ആന്റി സ്വന്തം മോളെ എന്റെ അസിസ്റ്റന്റായി എന്റെ കൂടെ വിടാനാണോ വിചാരിക്കുന്നത്. ആന്റിയുടെ ഭർത്താവും സമ്മതിക്കുമോ..!? ആ, എന്തെങ്കിലുമാവട്ടെ. പിന്നീട് നോക്കാം.

“ശെരി, ഞാൻ പോയി ഡ്രെസ്സ് മാറി വരാം.” അതും പറഞ്ഞ്‌ ഞാൻ എന്റെ റൂമിലേക്ക് വന്നു. അവിടെ ജെസ്സി ഇല്ലായിരുന്നു.

ഡ്രെസ്സ് മാറ്റിയ ശേഷം ഞാൻ കിച്ചനിൽ പോയി. അതോടെ ഞാൻ ഔഷധം ഉണ്ടാക്കുന്നതിലും ആന്റിമാർ പലഹാരം ഉണ്ടാക്കുന്നതിലും ബിസിയായി മാറി.

അല്‍പ്പം കഴിഞ്ഞ്, കുളിച്ച് ഫ്രഷായി റിഥിയും ഹസ്നയും ജെസ്സിയും ഒരുമിച്ച് കിച്ചനിൽ കയറി വന്നു.

“ജിനുവേട്ടാ, എന്തെങ്കിലും സഹായം വേണോ..?” റിഥി എന്റെ അടുത്തു വന്ന് ചോദിച്ചു.

ഹസ്നയും ജെസ്സിയും ആന്റിമാരുടൈ അടുത്തേക്ക് പോയി അവര്‍ക്ക് ചെറിയ ചെറിയ സഹായങ്ങള്‍ ചെയ്തു കൊടുക്കാൻ തുടങ്ങി.

ഞാൻ റിഥുവിനെ കൊണ്ട്‌ ചില്ലറ കാര്യങ്ങൾ പറഞ്ഞുകൊടുത്ത് ചെയ്യിക്കാന്‍ തുടങ്ങിയപ്പോ അവൾ ഭയങ്കര ഉത്സാഹത്തോടെ ഞാൻ പറയുന്നതൊക്കെ അതുപോലെ ചെയ്തു.

ഒടുവില്‍ ഔഷധ ചായയും പലഹാരങ്ങളും റെഡിയായ ശേഷം ജെസ്സിയും ഫ്രണ്ട്സും മതിയാവോളം പലഹാരം കഴിച്ചിട്ട്, ഒന്നര ഗ്ലാസ്സ് വീതം ഔഷധ ചായയും കഴിച്ചിട്ട് തിരികെ അവരുടെ റൂമിലേക്ക് പോയി. അതുപോലെ ഞാനും ആന്റിമാരും പലഹാരവും ചായയും കുടിച്ചിട്ട് രാത്രിക്കുള്ള ഭക്ഷണമുണ്ടാക്കാൻ തുടങ്ങി. ഇന്നലത്തെ പോലെ ഒരുപാട്‌ സ്പെഷ്യൽ ഫുഡ് ഉണ്ടാക്കിയില്ലെങ്കിലും കുറച്ച് സ്പെഷ്യൽ

ഫുഡ് ഉണ്ടാകുക തന്നെ ചെയ്തു.

അതിനുശേഷം ഞങ്ങൾ മൂന്ന്‌ പേരും നേരെ സവിത ആന്റിയുടെ റൂമിൽ പോയാണ് ഞാൻ അവര്‍ക്ക് എക്സർസൈസും യോഗയും പറഞ്ഞു കൊടുത്തത്. ശേഷം അവർ രണ്ടുപേര്‍ക്കും തെറാപ്പി ചെയ്തു കൊടുത്തിട്ട് ഞാൻ എന്റെ റൂമിലേക്ക് വന്നു.

ഞാൻ എന്റെ പതിവ് കളരി പ്രാക്ടീസ് ചെയ്തു കൊണ്ടിരുന്നപ്പൊ ജെസ്സി എന്റെ റൂമിൽ വന്ന് കുളിച്ചിട്ടു പോയി. എന്റെ പ്രാക്ടീസ് കഴിഞ്ഞ് ഞാനും കുളിച്ചു. എന്നിട്ട് ഡൈനിംഗ് റൂമിൽ പോയി എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ചു.

“ശെരി അച്ചാച്ചാ, ആന്റി… ഗുഡ് നൈറ്റ്. ഞങ്ങൾ ഉറങ്ങാൻ പോകുന്നു. രാവിലെ കാണാം.” കഴിച്ച ശേഷം ജെസ്സി എന്നോടും ആന്റിമാരോടും പറഞ്ഞിട്ട് എഴുനേറ്റ് പോയി.

എനിക്ക് എന്തോ നല്ല വിഷമം തോന്നി. കാരണം എന്നും രാത്രി ഏതെങ്കിലും സമയത്ത്‌ ജെസ്സി എന്റെ റൂമിൽ വന്ന് എന്നെ കെട്ടിപിടിച്ചുകൊണ്ട് ഉറങ്ങിയിട്ട് വെളുപ്പിന് 2:30 ആകുമ്പോ അവളുടെ റൂമിൽ തിരികെ പോകുമായിരുന്നു. പക്ഷേ കഴിഞ്ഞ രണ്ട് മൂന്ന്‌ ദിവസമായി ജെസ്സി എന്റെ അടുത്തേക്ക് വരാത്തതാണ് എന്നെ വിഷമിപ്പിച്ചത്. ഹ്മ്, സാരമില്ല. എന്റെ വിഷമം ഞാൻ പുറത്ത്‌ കാണിച്ചില്ല.

“ഓക്കെ, മമ്മി, ആന്റി, ചേട്ടാ.. ഗുഡ് നൈറ്റ്.”

“ഗുഡ് നൈറ്റ് ഉമ്മച്ചി, ജിനു ഇക്കാ, ആന്റി.”

റിഥിയും ഹസ്നയും ജെസ്സിക്ക് പിന്നാലെ പോയി.

“ശെരി, നമുക്കും പോയുറങ്ങാം.” ഷെഹിന ആന്റി പറഞ്ഞു. “ഇവന്റെ കൂടെ ചെയ്യുമ്പോ അന്നേരം നല്ല രസമാണ്, പക്ഷേ പിന്നീട് ഭയങ്കര ക്ഷീണവും.” ശബ്ദം താഴ്ത്തി ഷെഹിന ആന്റി സവിത ആന്റിയോട് പറഞ്ഞിട്ട് എഴുന്നേറ്റു.

Leave a Reply

Your email address will not be published. Required fields are marked *