മസാജ് തെറാപ്പിസ്റ്റ് – 9 9അടിപൊളി  

“മ് ഹ്മ് ഞങ്ങൾ എപ്പോഴേ റെഡി.” റിഥി ഉത്സാഹത്തോടെ തുള്ളിച്ചാടി എന്റെ അടുത്തു വന്ന് നിന്നു.

“ജിനു, ഇവരെ ലാബിലോട്ട് കൊണ്ടുപോകുന്നത് കൊണ്ട്‌ ആ സെക്യൂരിറ്റി ഗാര്‍ഡ്സും പട്ടാളക്കാരനും പ്രശ്നം എന്തെങ്കിലും ഉണ്ടാക്കുമോ..?” ഷെഹിന ആന്റി ചെറിയ അസ്വസ്ഥത പ്രകടിപ്പിച്ചു.

“ഈ ഉമ്മച്ചി എന്ത് മണ്ടത്തരമ പറയുന്നത്..?” ഞാൻ എന്തെങ്കിലും പറയും മുമ്പ്‌ ഹസ്ന കേറി സംസാരിച്ചു. “അത് ജിനുക്കയുടെ ലാബല്ലേ, ആ സെക്യൂരിറ്റികളേയും ഇക്കയല്ലേ ജോലിക്ക് വച്ചിരിക്കുന്നത്..? പക്ഷേ ആ സോൾജറിന്റെ കാര്യമൊന്നും എനിക്കറിയില്ല. എന്തായാലും ഇക്കാന്റെ സ്വന്തം ലാബില്‍ ഞങ്ങളെ കൊണ്ടുപോകുന്നതിന് അവരൊക്കെ എന്തിന് പ്രശ്നമുണ്ടാക്കണം..? അല്ലെ ജിനുക്കാ.?” എല്ലാം ഷെഹിന ആന്റിയോട് പറഞ്ഞിട്ട് ഹസ്ന അവസാനം ചോദ്യ

ഭാവത്തിൽ എന്നെ നോക്കി.

“അല്ലടി മോളെ.. മറ്റെ അണ്ടര്‍ ഗ്രൗണ്ട്—” സവിത ആന്റിയും അസ്വസ്ഥതയോടെ തുടങ്ങി. പക്ഷേ ഞാൻ തലയാട്ടി അവർ കൂടുതൽ സംസാരിക്കുന്നതില്‍ നിന്നും തടഞ്ഞു.

“നിങ്ങൾ രണ്ടുപേരും വെറുതെ ടെൻഷനടിക്കേണ്ട.” ഞാൻ പുഞ്ചിരിയോടെ പറഞ്ഞു. “എന്റെ കൂടെ വരുന്ന ആരെയും ആരും തടയില്ല.” അവരോട് പറഞ്ഞിട്ട് ഞാൻ ജെസ്സിയും ഫ്രണ്ട്സിനേയും നോക്കി തല കൊണ്ട്‌ അവരോട് നടക്കാനുള്ള ആംഗ്യം കാണിച്ചു. “വരൂ പോകാം. ഇനിയും ഇവിടെ നിന്ന് സമയം കളഞ്ഞാൽ രാവിലെ നമുക്ക് പോകുന്നതിനു മുമ്പ് എന്റെ അത്യാവശ്യ ജോലികൾ പോലും തീർക്കാൻ കഴിയില്ല.” അത്രയും പറഞ്ഞിട്ട് ഞാൻ ധൃതിയില്‍ ഹാളിലേക്ക് നടന്നു.

ഉടനെ റിഥി ഓടിവന്ന് എന്റെ ഒപ്പത്തിന് നടന്നു. ജെസ്സിയും ഹസ്നയും ഞങ്ങൾക്ക് പുറകേയാണ് നടന്നു വന്നത്.

ഹാളില്‍ പോയി എനിക്ക് കൊണ്ടുപോകാൻ റെഡിയാക്കി വച്ചിരുന്ന രണ്ട് സ്പെഷ്യൽ ബോക്സിനടുത്തായി ഞാൻ പോയി നിന്നു.

“ഇതൊക്കെ ഞങ്ങൾ കൊണ്ടുവരാം ചേട്ടാ.” റിഥി എനിക്ക് മുന്നില്‍ ഓടിച്ചെന്ന്‌ രണ്ട് ഭാരമുള്ള ബോക്സിൽ നിന്നും ഒരു ബോക്സ് എടുത്തു. ജെസ്സിയും വന്ന് രണ്ടാമത്തെ ബോക്സുമെടുത്തു. ഹസ്ന വന്ന് അലൂമിനിയം ഫോയില്‍ ഉപയോഗിച്ച് പൊതിഞ്ഞു വച്ചിരുന്ന രണ്ട് ഭാരം കുറഞ്ഞ പാർസലും ഒരുമിച്ചെടുത്തു.

“ഒരെണ്ണം ഞാൻ കൊണ്ടുവരാം ഹസ്ന.” ഞാൻ കൈ നീട്ടി.

“ഇതിന്‌ ഭാരമൊന്നുമില്ല ഇക്ക, ഞാൻ തന്നെ കൊണ്ടുവരാം.” അവൾ എനിക്ക് തന്നില്ല.

അതുകൊണ്ട്‌ ഞാൻ ജെസ്സിയും റിഥിയോടുമായി പറഞ്ഞു…,,

“അത് രണ്ടും നല്ല ഭാരമുള്ളതാണ്, ഞാൻ—”

“ഞങ്ങൾ കൊണ്ടുവരാം.” ജെസ്സിയും റിഥിയും ഒരുമിച്ച് പറഞ്ഞു.

“എന്നാൽ വരൂ, പോകാം.” ഞാൻ മുന്നിലും

അവരൊക്കെ പുറകിലുമായി നടന്നു. വീട്ടിനു പുറത്തുപോയി ആ കോൺക്രീറ്റ് മതിലിന്റെ ഗെയിറ്റിലുള്ള സ്കാനറിൽ എന്റെ ഫേസ് കാണിച്ചതും ഗെയിറ്റ് തുറന്നു. ഞാൻ ഗെയിറ്റിലൂടെ കടന്ന് വാക് വേയിൽ കയറി.

അന്നേരം 35 വയസ്സ് തോന്നിക്കുന്ന ഒരു ആൺ സെക്യൂരിറ്റിയും, 31 വയസ്സ് തോന്നുന്ന രണ്ട് പെൺ സെക്യൂരിറ്റീസും ധൃതിയില്‍ സെക്യൂരിറ്റി സ്റ്റേഷൻ ഡോർ തുറന്ന് പുറത്തിറങ്ങി. ഒരു പെണ്‍ സെക്യൂരിറ്റി വേഗം ചെന്ന് സ്റ്റേഷനു പുറത്തെ ചുമരില്‍ സെറ്റ് ചെയ്തിരുന്ന ബട്ടണിൽ ഞെക്കി ആ ഗ്രില് ഗെയിറ്റ് തുറന്നിട്ടു. ശേഷം അവർ മൂന്ന്‌പേരും ഒരുമിച്ച് ധൃതിയില്‍ നടന്നുവന്ന് ഗ്രില് ഗെയിറ്റിന് വെളിയില്‍ സൈഡിലായി എന്റെ വഴി മുടക്കാത്ത വിധത്തിൽ ഒതുങ്ങി നിന്നു.

“ഹോ, ചേട്ടനെ കണ്ടതും എന്ത് വിനയത്തോടേയാണ് അവർ നില്‍ക്കുന്നത്..!!” റിഥി രഹസ്യമായി ജെസ്സിയോട് പറയുന്നത് എന്റെ കാതിൽ വീണു.

ആ സമയത്ത് 48 വയസ്സ് തോന്നിക്കുന്ന ഒരു പഞ്ചാബി ആര്‍മിക്കാരൻ സെക്യൂരിറ്റി സ്റ്റേഷനിൽ നിന്നും പുറത്തേക്ക്‌ വന്ന് വലുതായി പുഞ്ചിരിച്ചു കൊണ്ട്‌ ധൃതിയില്‍ ഗ്രില് ഗെയിറ്റിനടുത്തേക്ക് നടന്നുവന്നു.

“ഗുഡ് ഈവനിങ് ആന്‍ഡ് വെൽക്കം സർ.” ഞങ്ങൾ എല്ലാവരും ഗ്രില് ഗെയിറ്റിലൂടെ പുറത്ത്‌ കടന്നയുടനെ 3 സെക്യൂരിറ്റി ഗാര്‍ഡും ഒരുമിച്ച് ശിരസ്സ് താഴ്ത്തി എന്നെ ഗ്രീറ്റ് ചെയ്തിട്ട് തലയുയർത്തി എന്നെ ബഹുമാനപൂർവം നോക്കി പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *